ബാക്ക് ഗ്രൌണ്ട് എങ്ങനെ ബ്ലറാം !

Sunday, July 27, 20088comments

ഒരു ചിത്രത്തിന്റെ ബാക്ക് ഗ്രൌണ്ട്നെ മാത്രം ബ്ലര്‍ ചെയ്യാന്‍ ! സ്റ്റെപ് 1. നമുക്കു വേണ്ട ചിത്രം ഓപണ്‍ ചെയ്യുക

സ്റ്റെപ് 2. ടൂള്‍ ബാറിലെ quick mask mode ഓപണ്‍ ചെയ്യുക, ശേഷം നമുക്കു ബ്ലര്‍ ചെയ്യേണ്ട ഭാഗം ബ്രഷ് ടൂള്‍ സെലെക്റ്റ് ചെയ്ത് കളര്‍ കൊടുക്കുക. കളര്‍ ഏത് എന്നതിവിടെ പ്രസക്തമല്ല, കാരണം ഈ കളര്‍ നമ്മള്‍ വെറുതെ add ചെയ്യുക മാത്രമാണ്.
സ്റ്റെപ് 3. മെനു ബാറിലെ filter > blur> gussian blur എന്നിടത്തു പോയി radius 4 pixels എന്നാക്കി ഓക്കെ കൊടുക്കുക.
സ്റ്റെപ് 4. വീണ്ടും ടൂള്‍ ബാറിലെ standard mode ക്ലിക്ക് ചെയ്യുക.
സ്റ്റെപ് 5. മെനു ബാറില്‍ പോയി filter > sharpen >sharpen.
സ്റ്റെപ് 6. മെനുബാറില്‍ select > inverse ല്‍ ക്ലിക്കുക. ഇപ്പോള്‍ നമുക്ക് ബ്ലര്‍ ചെയ്യേണ്ട ഭാഗം സെലെക്റ്റ് ആയി.
സ്റ്റെപ് 7. filter > blur > radial blur, amount 55 എന്നും blur method 'zoom' എന്നും നല്‍കുക. quality 'best' തന്നെ കൊടുക്കണം എന്നു ഞാന്‍ പ്രത്യേകം പറയണ്ടല്ലൊ അല്ലെ.
ഇങ്ങനൊക്കെ ചെയ്താല്‍ ഇതാ ഇതുപോലൊരു ചിത്രം കിട്ടും.
ശേഷം നമുക്കു വേണമെങ്കില്‍ ബാക്ക്ഗ്രൌണ്ട് കളര്‍ മാറ്റുകയോ അതല്ലെങ്കില്‍ മറ്റു options പരീക്ഷിക്കുകയൊ ഒക്കെ ആവാം. അവയില്‍ ചിലത് താഴെ


Share this article :

+ comments + 8 comments

July 27, 2008 at 2:50 PM

ഒരു ചിത്രത്തിന്റെ ബാക്ക് ഗ്രൌണ്ട്നെ മാത്രം ബ്ലര്‍ ചെയ്യാന്‍ !

March 27, 2012 at 1:09 PM

-സ്റ്റെപ് 2. ടൂള്‍ ബാറിലെ quick mask mode ഓപണ്‍ ചെയ്യുക, ശേഷം നമുക്കു ബ്ലര്‍ ചെയ്യേണ്ട ഭാഗം ബ്രഷ് ടൂള്‍ സെലെക്റ്റ് ചെയ്ത് കളര്‍ കൊടുക്കുക-

ഇവിടെ ബ്രഷ് ടൂൾ വെച്ച് (നമുക്ക് വേണ്ട ചിത്രത്തിന് കോട്ടം വരാതെ) സെലക്ട് ചെയ്യാൻ എളുപ്പവഴി വല്ലതുമുണ്ടോ? :)

April 3, 2012 at 12:11 PM

aadyam brush cheruthakki edge kal select cheytha shesham blur cheyyaam..

Anonymous
April 8, 2012 at 1:46 PM

engineya oru phootyude background change cheyyunne?

April 19, 2012 at 2:26 PM

ഇവിടെ തന്നെ മറ്റൊരു പോസ്റ്റുണ്ട്.. അതൊന്നു നോക്കു. ബാക്ക് ഗ്രൗണ്ട് റിമൂവ് ചെയ്യുന്നത് വിശദമായി പറഞ്ഞിരിക്കുന്നു....

June 10, 2012 at 7:18 PM

"ശേഷം നമുക്കു വേണമെങ്കില്‍ ബാക്ക്ഗ്രൌണ്ട് കളര്‍ മാറ്റുകയോ അതല്ലെങ്കില്‍ മറ്റു options പരീക്ഷിക്കുകയൊ ഒക്കെ ആവാം. അവയില്‍ ചിലത് താഴെ"

ആ options ഏതൊക്കെയാണ്..

September 7, 2012 at 12:01 PM

ഫിൽട്ടറിലുള്ള മി ക്കഒപ്ഷനുകളും പരീക്ഷിക്കാം..

Post a Comment

സംശയങ്ങള്‍ അറിയാനുള്ള ആഗ്രഹമാണ്. അതുകൊണ്ട് അതിനെ ഇവിടെ പറയുക, ഞാനും കൂടുതല്‍ അറിയട്ടെ, നിങ്ങളുടെ അഭിപ്രായങ്ങളാണ് എന്റെ പ്രചോദനം

 
Support : | |
Copyright © 2011. ഫോട്ടോഷോപ്പ് പഠിക്കാം - All Rights Reserved