ബേണ്‍ ടെക്സ്റ്റ് എഫക്‍റ്റ്

Thursday, December 2, 20101comments

 ബേണ്‍ ടെക്സ്റ്റ് എഫെക്‍റ്റ് എങ്ങനെ ചെയ്യാം. എന്നു നോക്കാം.                                                               ഒരു പുതിയ ഡോക്യുമെന്റ് ക്രിയേറ്റ് ചെയ്യുക. താഴെ ചിത്രം ശ്രദ്ധിക്കുശാഷം കറുത്ത കളര്‍ ഫില്ല് ചെയ്യുക. വെള്ള നിറത്തില്‍ നിങ്ങള്‍കിഷ്ടമുള്ള ടെക്സ്റ്റ് അതില്‍ എഴുതുക.

അടുത്തതായി നമ്മള്‍ ഉണ്ടാക്കിയ ടെക്സ്റ്റ് ലയര്‍ കോപ്പി ചെയ്യണം അതിനായി വെറുതെ ടെക്സ്റ്റ് ലയറില്‍ ഞെക്കി പ്പിടിച്ച് താഴെ യുള്ള new layer ബട്ടണില്‍ കൊണ്ട് മൌസ് ക്ലിക്ക് വിട്ടാല്‍ മതി.  ചിത്രത്തില്‍ ചുവപ്പു നിറത്തില്‍ അടയാളപ്പെടുത്തിയ ഭാഗം ശ്രദ്ധിക്കൂ.


 ഇനി പുതിയ ഒരു ലയര്‍ ക്രിയേറ്റ് ചെയ്യണം. അതിനായി ആദ്യം നമ്മള്‍ ക്രിയേറ്റിയ ടെക്സ്റ്റ് ലയര്‍ സെലെക്റ്റ് ചെയ്ത ശേഷം new layer ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ മതി.പുതിയതായി ഉണ്ടാക്കിയ ലയറില്‍ ബ്ലാക്ക് കളര്‍ ഫില്‍ ചെയ്യുക.  ശേഷം നമ്മള്‍ നേരത്തെ കോപി ചെയ്തുവെച്ച ടെക്സ്റ്റ് ലയറില്‍ ക്ലിക്ക് ചെയ്ത് സെലെക്റ്റ് ചെയ്യുക. പുതിയതായി നാം ഉണ്ടാക്കിയ ലയറിലേക്ക് Ctrl+E പ്രെസ്സി മെര്‍ജ് ചെയ്യുക. ലയര്‍1 സെലെക്റ്റ് ചെയ്യുക Image ->Rotate Canvas  ->90′CCW. എന്നതു സെലെക്റ്റുക. ചിത്രം താഴെകാണുമ്പോലെ ലഭിക്കും.

ശേഷം filter ->>; stylize ->>; Wind  പോകുക. വീണ്ടും 2 പ്രാവശ്യം കൂടി ദേ താഴെ ചിത്രം പോലെ ആകുംവരേ ചെയ്‌തോളൂ .. .ട്ടാ...

ചിത്രത്തെ വീണ്ടും Image->> Rotate Canvas ->>; 90′CW പോയി തിരിക്കുക. താഴെ നോക്കു.

പിന്നീട് Filter ->>; Blur ->>; Gaussion Blur പോയി താഴെയുള്ള സെറ്റിങ്ങ്സ് നല്‍കുക.
ശേഷം Image ->>; Adjustments,->>; Hue/Saturation ഓപണ്‍ ചെയ്യുക താഴെ സെറ്റിംഗ്സ് പോലെ ചെയ്യുക.

ചിത്രം നോക്കു ഇങ്ങനെ ലഭിക്കും.

ലയര്‍1 ന്റെഒരു കോപ്പി നമ്മള്‍ നേരത്തെ ചെയ്തതുപോലെ ഉണ്ടാക്കുക. ശേഷം വീണ്ടും Image ->>; Adjustments,->> Hue/Saturation പോകുക താഴെ ചിത്രത്തിലെതു പോലെ നല്‍കുക.

                                                                                                                                                                                                                ബ്ലന്റിംഗ് മോഡ് color dodge എന്നാക്കുക. ലയര്‍1 കോപി എന്ന ലയറിനെ ലയര്‍1 ലേക്ക് Ctrl+E ഉപയോഗിച്ച് മെര്‍ഗ് ചെയ്യുക. ഷേഷം ലയര്‍ പാലറ്റിലെ ഫൊന്റ് ലയര്‍ മുകളിലേക്ക് കൊണ്ട് വരിക . അപ്പോല്‍ ലയര്‍ പാലറ്റ് താഴെ ചിത്രം പോലെ കാണാം.

ശേഷം ലയര്‍ പാലറ്റില്‍ ടെക്സ്റ്റ് ലയര്‍ സെലെക്റ്റ് ചെയ്ത് ടൈപ് ചെയ്ത അക്ഷരങ്ങളുടെ നിറം ബ്ലാക്ക് കളര്‍ ആക്കുക. ബേണ്‍ ടെക്സ്റ്റ് റെഡി. താഴെ നോക്കു.
Share this article :

+ comments + 1 comments

December 14, 2010 at 1:01 AM

ശരിയാകുന്നുണ്ട് .നന്ദി.PHOTOSHOPIL cheitha kurachu chithrangal ivideyund. onnu nokkuka. http://kuttykali.blogspot.com/

Post a Comment

സംശയങ്ങള്‍ അറിയാനുള്ള ആഗ്രഹമാണ്. അതുകൊണ്ട് അതിനെ ഇവിടെ പറയുക, ഞാനും കൂടുതല്‍ അറിയട്ടെ, നിങ്ങളുടെ അഭിപ്രായങ്ങളാണ് എന്റെ പ്രചോദനം

 
Support : | |
Copyright © 2011. ഫോട്ടോഷോപ്പ് പഠിക്കാം - All Rights Reserved