2010, ഡിസംബർ 19, ഞായറാഴ്‌ച

ബ്ലോഗ് ഹെഡ് ഡിസൈന്‍

പുതിയതായി ഒരു  ഹെഡ്ഡിംഗ് എങ്ങനെ ഡിസൈന്‍ ചെയ്യാം എന്നു നോക്കാം.


പുതിയ ഒരു ഫയല്‍ ഓപണ്‍ ചെയ്യാം. 600 X 400 ഞാന്‍ സെലെക്റ്റ് ചെയ്തു. ശേഷം #282828 കളര്‍ ഫില്‍ ചെയ്യുക. ഇനി Rounded Rectangle Tool ഉപയോഗിച്ച് താഴെ ചിത്രത്തിലേതു പോലെ ഒരു ഷേപ് ക്രിയേറ്റുക.


ചിത്രത്തില്‍ ചുവന്ന അടയാളത്തില്‍ മാര്‍ക് ചെയ്ത ഭാഗങ്ങള്‍ ശ്രദ്ധിക്കുക.മുകളീല്‍ Radius 12 pix ആക്കുക. ഇനി rasterize  ചെയ്യണം അതിനായി Layer > Rasterize > Shape പോകുക.  ഇനി  #ebebeb കളര്‍ സെറ്റ് ചെയ്യുക. ശേഷം  marquee tool (M) ഉപയോഗിച്ച് ഷേപ് ലയറിന്റെ പകുതി വെച്ച് സെലെക്റ്റ് ചെയ്യുക. Ctrl + T. ക്ലിക്ക് ചെയ്ത് ഒരല്പം വളക്കുക. വളക്കുമ്പം വല്ല ഗ്യാപും വന്നാല്‍ അതു പതുക്കെ ബ്രഷ് ടൂള്‍ ഉപയോഗിച്ച് അങ്ങു ക്ലിയര്‍ ചെയ്തേക്കണം.താഴെ ചിത്രം ശ്രദ്ധിക്കു.


ഇനി സ്മഡ്ജ് ടൂള്‍ ഉപയോഗിച്ച് ചിത്രത്തില്‍ കാണുന്നപോലെ അവിടേം ഇവിടേമൊക്കെ അല്പം വലിച്ച് നീട്ടുകയോ ഉള്ളിലോട്ട് തള്ളിവെക്കുകയോ ചെയ്യാം. ഇനി ഒരല്പം ഒറിജിനാലിറ്റിക്ക് വേണ്ടി ചെറിയൊരു കൈപണികള്‍ കൂടി ചെയ്യണം. അതിനായി ബേണ്‍ ടൂള്‍ സെലെക്റ്റ് ചെയ്യുക. താഴെ ചിത്രത്തിലേതു പോലെ നടുവില്‍ നമ്മള്‍ നേരത്തെ സ്മഡ്ജ് ചെയ്തതിലേക്ക് ചെറുതായി ഒരു വര. ബേണ്‍ ടൂള്‍ ഉപയോഗിക്കുമ്പം നേരെ താഴേക്ക് ലൈന്‍ വരച്ചത് പോലെ വരക്കരുത് അല്പം വളഞ്ഞു വരക്കാം. താഴെ ചിത്രം ശ്രദ്ധിക്കു.

ബേണ്‍ ചെയ്യൂമ്പോള്‍ Range highlight എന്നും exposure 100 എന്നും സെലെക്റ്റ് ചെയ്യാന്‍ മറക്കരുത് . ബേണ്‍ ടൂള്‍ ബ്രഷ് ചെറിയ സൈസ് ആക്കാന്‍ മറക്കരുത്. ഇനി Dodge Tool സെലെക്റ്റ് ചെയ്യുക. Range highlight എന്നും exposure 10 എന്നും സെലെക്റ്റ് ചെയ്യുക.നമ്മള്‍ ബേണ്‍ ചെയ്തതിന്റെ ഓപസിറ്റ് സൈഡില്‍ Dodge Tool ഉപയോഗിക്കുക. ഇനി ഇതു പോലെ നമ്മുടെ ഷേപ് ലയറിന്റെ അവിടവിടെ നമ്മള്‍ നേരത്തെ സ്മഡ്ജ് ചെയ്ത് വെച്ചിരുന്നതിനു അടുത്തായി അല്പം ബേണ്‍ ചെയ്യുക. ഇനി താഴെ ചിത്രത്തിലേതു പോലെ ബ്ലെന്റിംഗ് മോഡ് സെറ്റ് ചെയ്യുക.


ഇനി ദേ Layer > Layer Style > Clear Layer Style ഇവിടെ പോയി  Clear Layer Style ചെയ്യുക. ശേഷം Filter > Other > High Pass ഓപണ്‍ ചെയ്യുക. താഴെ ചിത്രത്തിലേതു പോലെ സെറ്റ് ചെയ്യുക.

ഇനി mode overlay എന്നോ screen എന്നോ യുക്തം പോലെ ആക്കുക.ഇനി Gothic Lt Std Bold സെലെക്റ്റ് ചെയ്യുക. ഇനി പഴയ പോലെ റ്റെക്ഷ്റ്റ് ലയറും Rasterize ചെയ്യുക ആദ്യ പകുതി ഫോണ്ട് സെലെക്റ്റ് ചെയ്യുക. അല്പം ചെരിച്ച് വെക്കുക.

മുന്‍പ് നമ്മള്‍ ഷേപ് ലയറിനു വേണ്ടി ചെയ്ത തു പോലെ ബേണ്‍,ആന്റ് ഡോഡ്ജ് ടൂളുകള്‍ ഉപയോഗിക്കുക. ഇനി ഇങ്ങനെ ചെയ്യാന്‍ അല്പം ബുദ്ധിമുട്ടാണെങ്കില്‍ ഒരു എളുപ്പ വഴിയുണ്ട്. മുന്‍പ് ഞാന്‍ ഇവിടെയിട്ട പോസ്റ്റ് . ഇതു വായിച്ച് ഇതിലുള്ള ട്രിക്ക് ഉപയോഗിച്ചാല്‍ മതി .ശുഭം

3 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പോസ്റ്റുമായി ബന്ധപ്പെട്ട സംശയങ്ങളും അഭിപ്രായങ്ങളും അറിയിക്കുക, കൂട്ടത്തിൽ നിങ്ങൾ ഇനി കാണാൻ ആഗ്രഹിക്കുന്ന പഠനങ്ങളും