2010, ഡിസംബർ 25, ശനിയാഴ്‌ച

നിലാവുള്ള രാത്രിയില്‍.....



വരക്കാന്‍ അറിയാത്തത് കൊണ്ട് സ്വയം പിന്മാറുന്നത് ശരിയല്ലല്ലൊ. ഒന്നു ശ്രമിച്ച് നോക്കിയതാ. ഞാന്‍ പരീക്ഷിച് വിജയിച്ചത് ഇനിയൊരിക്കല്‍ ആവശ്യം വന്നാല്‍ മറക്കാണ്ടിരിക്കാന്‍...(വിജയിച്ചു എന്നു എന്റെ മാത്രം അഭിപ്രായം ആണു കെട്ടാ...)   1024×768 px പുതിയ ഒരു ഫയല്‍ തുറക്കാം. എന്നിട്ട് പ്രത്യേകിച്ച് പണിയൊന്നും ഇല്ലാത്ത Rectangle Tool (U) എടുത്ത് താഴെ കാണുന്ന പോലെ അങ്ങ് വെച്ച് കാച്ചിയേക്കണം.


ഇനി ലയര്‍ പാലറ്റില്‍ മുകളിലുള്ള ലയറില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Blending Options >> Gradient Overlay എന്നാക്കുക.

കളര്‍ താഴെ കാണുന്ന പോലെ സെറ്റ് ചെയ്യുക.
ഇനി നമ്മുടെ ബാക്ക്ഗ്രൌണ്ടില്‍ ഇപ്പോഴും അനാഥമായി വെള്ളയടിച്ച് കിടക്കുന്ന സ്തലത്തെ കൂടി കളറടിക്കണം. അതിനായി അവിടെയും നമ്മള്‍ മുന്‍പ് ചെയ്ത പോലെ ഒരു Rectangle Tool (U) കൂടി ഉപയോഗിക്കണം. ശേഷം പഴയ പോലെ തന്നെ Blending Options>> Gradient Overlay നല്‍കണം. പക്ഷെ കളര്‍ അല്പം മാറ്റിപ്പിടിക്കണം. ദേ താഴെ ചിത്രം നോക്കിയെ.
ഓഹ് ഒരു വിതം ഇങ്ങനാക്കിയെടുത്തു.
ഇനി പുതിയൊരു ലയര്‍ ഉണ്ടാക്കണം. എന്നിട്ട് അതില്‍ Filter >> Render >> Clouds. ക്ലൌഡണം. ശേഷം Filter >> Blur >> Box blur പോയി ദേ ചിത്രത്തിലേ പോലെ സെറ്റ് ചെയ്യുക.
ഇനി Ctrl+M (Curves Dialog box) പ്രസ്സി കര്‍വസ് ഓപണ്‍ ചെയ്യുക. കോണ്‍‌ട്രസ്റ്റ് സെറ്റുക.
ഇനി ലയര്‍ പാലറ്റില്‍ മോഡ് നോര്‍മല്‍ എന്നതു മാറ്റി screen കൊടുക്കുക. Free Transform (Ctrl+T ) പ്രെസ്സി ക്ലൌട് ലയര്‍ താഴെ ചിത്രത്തിലേതു പോലെ സെറ്റ് ചെയ്യാന്‍ മറക്കരുത്.
ഇനി ഇപ്പോള്‍ ചെയ്ത ലയറിന്റെ ഒരു കോപി ലയര്‍ ഉണ്ടാക്കണം. അതിനായി ലയര്‍ >> ഡ്യൂപ്ലിക്കേറ്റ് ലയര്‍ എന്നിടത്തുപോകാം. ശേഷം Ctrl+L പ്രെസ്സി ലെവല്‍‌സ് ഓപണ്‍ ചെയ്യുക. താഴെ ചിത്ര ശ്രദ്ധിക്കു.
ഇനി പുതിയൊരു ലയര്‍ ക്രിയേറ്റണം. എന്നിട്ട് അതില്‍ ചുമ്മ പര്‍വത നിരകള്‍ പോലെ ഒരു ഡിസൈന്‍ വരക്കണം. അതിനൊരു എളുപ്പ വഴിയുണ്ട്. Polygonal Lasso Tool (L) എന്ന മുറിയന്‍ ടൂള്‍ സെലെക്റ്റ് ചെയ്ത് മലയെ പോലെ ഒരു ഷേപ് ക്രിയേറ്റുക. എന്നിറ്റ് ചുമ്മ ബ്ലാക്ക് കളര്‍ സെലെക്റ്റ് ചെയ്ത് Paint Bucket Tool (G) എടുത്ത് അങ്ങ് പെരുമാറു. താഴെ ചിത്രത്തില്‍ നോക്കിയാല്‍ കാണാം ഞാന്‍ ഒന്നു ഒപ്പിച്ചെടുത്തത്.


ഇനി പുതിയൊരു ലയര്‍ ഉണ്ടാക്കണം. ശേഷം ദേ ചിത്രത്തില്‍ കാണുന്ന പോലെ grass ബ്രഷ് സെലെക്റ്റ് ചെയ്ത് നമ്മുടെ പര്‍വത നിരയുടെ മുകള്‍ ഭാഗത്തൂടെ ചുമ്മാ ഓടിച്ചോണം.

ഇനി ദേ താഴെ ചിത്രത്തില്‍ കാണുന്ന പോലുള്ള വല്ല മരവും കൂടെ വല്ല റൊമാന്‍സ് പിള്ളാരുടെ പടവും കൂടി ചുമ്മാ വെട്ടി ഇവിടെ പേസ്റ്റുക.നമ്മുടെ മലമുകളില്‍.

ഇനി താഴെ ചിത്രം ഒന്നു നോക്കു.
മറ്റൊരു കാര്യം ചിത്രം പേസ്റ്റിയ ശേഷം Blending Options പോയി Color Overlay. ആക്കാന്‍ മറക്കരുത്.
ഇനി ആകാശത്ത് കുറച്ച് നക്ഷത്രങ്ങള്‍ വേണ്ടേ. അതിനായി ഒരു ലയര്‍ കൂടി ക്രിയേറ്റി വൈറ്റ് കളര്‍ സെലെക്റ്റ് ചെയ്ത് പെന്‍സില്‍ ടൂളില്‍ രണ്ടോ മൂന്നോ പിക്സലില്‍ ചുമ്മാ അവിടെയും ഇവിടേയുമൊക്കെ ഓരോ പുള്ളിയും കുത്തും ഇടെന്നേ.
ഇനി ഫോര്‍ഗ്രൌണ്ട് കളര്‍ #F9F2AC സെലെക്റ്റ് ചെയ്ത് ഷേപ് ടൂളില്‍ പോകുക. താഴെ ചിത്രത്തില്‍ കാണിച്ചിരിക്കുന്ന ഷേപ് സെലെക്റ്റ് ചെയ്യുക.
താഴെ ചിത്രത്തില്‍ കാണിച്ചിരിക്കുന്ന പോലെ മരത്തിനും ഡാന്‍സര്‍ക്കും നടുവില്‍ ഒരു ചന്ദ്രക്കല ക്രിയേറ്റുക. നേരത്തെ നമ്മള്‍ ക്രിയേറ്റിയ ഗ്രാസ്സ് ലയറിനു താഴെയായി ഈ അമ്പിളിമാമന്‍ ലയറിനെ കൊണ്ട് വരിക.മലക്ക് താഴെ വരുന്ന ഭാഗങ്ങള്‍ ഇറേസര്‍ ടൂള്‍ ഉപയോഗിച്ച് മായ്ച്ച് കളയുക. താഴെ ചിത്രത്തിലേതു പോലെ Blending Options >> Inner Shadow സെറ്റ് ചെയ്യുക.

ഇനി എല്ലാകൂടെ ചവിട്ടിക്കൂട്ടി സെലെക്റ്റ് ചെയ്ത് മെര്‍ജ് ചെയ്യുക. ഷിഫ്റ്റ് ഞെക്കി പ്പിടിച്ച് ലയര്‍ പാലറ്റില്‍ ഓരോന്നും സെലെക്റ്റ് ചെയ്ത ശേഷം Ctrl+E പ്രെസ്സിയാല്‍ മതിയാ‍കും. ഇനി ഒരു ഡ്യൂപ്ലിക്കേറ്റ് ലയര്‍ ഉണ്ടാക്കുക. edit >> transform >> flip vertical പോകുക. ചിത്രത്തിന്റെ മുകള്‍ ഭാഗത്തുള്ള ഗ്രേഡിയന്റ് ഇറേസര്‍ ടൂള്‍ ഉപയോഗിച്ച് മായ്ച്ച് കളയുക. ബാക്ക്ഗ്രൌണ്ട് ഇമേജിന്റെ ഗ്രേഡിയന്റിനു അനുസൃതമായി Free Transform ഉപയോഗിച്ച് സെറ്റ് ചെയ്യുക. Smudge Tool (R) ഉപയോഗിച്ച് താഴെ ചിത്രത്തിലെതു പോലെ വെറുതെ അങ്ങോട്ടും ഇങ്ങോട്ടും വലിച്ച് നീട്ടുക.
ഇനി ലയര്‍ ഒപാസിറ്റി 25% ആയി സേവെ ചെയ്യു. നമ്മുടെ ചിത്രം റെഡി.

6 അഭിപ്രായ(ങ്ങള്‍):

സുഹൃത്തേ താങ്കള്‍ ഇത് എഴുതാന്‍ നല്ല പ്രയത്നം നടത്തിയിട്ടുണ്ടു എന്ന് തോന്നുന്നു .... ഇതുപോലെയുള്ള പോസ്റ്റുകള്‍ ശരിക്കും അഭിനന്ദനം അര_ഹിക്കുന്നു ... തിര്‍ച്ചയായും സ്വന്തം അറിവുകള്‍ മറ്റുള്ളവരിലേക്ക് പകരുമ്പോള്‍ ആണല്ലോ അറിവ് വര്‍ദ്ദിക്കുന്നെ ... തുടരു തുടരു ....

നിത്യാഭ്യാസി മല ചുമക്കും.
നിന്‍റെ ഈ പ്രയത്നത്തിന് ഫലം ലഭിക്കും. അഭിനന്ദങ്ങള്‍..!!!!

അതെ നാമൂസ് പറഞ്ഞത് തന്നെ കാര്യം... അഭിനന്ദനങ്ങള്‍

മിക്ക ആളുകളും താന്‍ സ്വയം ആര്‍ജിച്ചെടുത്ത കഴിവുകള്‍ മറ്റുള്ളവര്‍ക്ക് അനായാസം പകര്‍ന്നു നല്‍കുന്നതില്‍ വിമുഖരാണ്. അതില്‍ നിന്ന് വിഭിന്നമായി,മടിയില്ലാതെ അറിവുകള്‍ വിതറുന്ന പോസ്റ്റുകളുമായി വരുന്ന താങ്കള്‍ക്കു അഭിനന്ദനം.

ഇത്രയും രസകരമായി മറ്റൊരു ടുറ്റൊരിയല്‍ വായിച്ചിട്ടില്ല.
ഒരുപാട് നന്ദി..

അഭിപ്രായങ്ങള്‍ പറഞ്ഞവര്‍ക്കെല്ലാര്‍ക്കും എന്റെ അകമഴിഞ്ഞ നന്ദി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പോസ്റ്റുമായി ബന്ധപ്പെട്ട സംശയങ്ങളും അഭിപ്രായങ്ങളും അറിയിക്കുക, കൂട്ടത്തിൽ നിങ്ങൾ ഇനി കാണാൻ ആഗ്രഹിക്കുന്ന പഠനങ്ങളും