ആനിമേഷനില്‍ ഒരു ന്യൂ ഇയര്‍ കാര്‍ഡ്

Monday, December 27, 201018comments

ചുമ്മാണ്ടിരുന്നപ്പം എന്തെരെങ്കിലും പോസ്റ്റാം എന്നു കരുതി ചുമ്മാ പോസ്റ്റുന്നതാ, കാണാന്‍ ചന്തമുള്ളൊരു ന്യു ഇയര്‍ കാര്‍ഡ് എന്നതിലപ്പുറം ഞാന്‍ ഉദ്ദേശിച്ചത് ഫോട്ടോഷോപ്പിലെ ആനിമേഷന്‍ ബേസിക് ഒന്നു പരിചയപ്പെടുത്തുക. എന്നതാണ്. Photobucket ഗൂഗിളില്‍ നിന്നു അടിച്ചുമാറ്റുന്ന മനോഹരമായ പൂന്തോട്ടം പോലുള്ളവയില്‍ ഈ വര്‍ക്ക് കൂടുതല്‍ ഭംഗി കിട്ടും, ഒന്നു ശ്രമിച്ച് നോക്കു.
ആദ്യം ഞാന്‍ ഒരു ബാക്ക് ഗ്രൌണ്ട് ഇമേജ് തുറന്നു, നിങ്ങള്‍ക്ക് വേണമെങ്കില്‍ വേറെ ഏതെങ്കിലും ഇമേജ് സെലെക്റ്റാം.

ഇനി നമുക്ക് വേണ്ടിയ ടെക്സ്റ്റ് എഴുതണം. റൈറ്റ് ക്ലിക്ക് ചെയ്ത് blending mode ഓപണ്‍ ചെയ്ത് അല്പം സ്റ്റൈല്‍ ടെക്സ്റ്റ് ലയറിനു നല്‍കുന്നത് നന്നായിരിക്കും. ഞാന്‍ ബ്ലാക്ക് കളറില്‍ ബോള്‍ട് ഫോണ്ട് സെലെക്റ്റ് ചെയ്താണ്. ടൈപിയിരിക്കുന്നത്. ഈ എഫ്ഫെക്റ്റ് കൂടുതല്‍ ഭംഗിയാവുന്നത് ബോള്‍ഡ് ടെക്സ്റ്റിലാണെന്നതു തന്നെ കാര്യം. ഇനി പുതിയൊരു ലയര്‍ ക്രിയേറ്റ് ചെയ്യുക. താഴെ ചിത്രത്തില്‍ കാണീച്ചിരിക്കുന്നത് പോലെ ടെക്സ്റ്റ് ലെയറിനു ഇടതു ഭാഗത്തായി ഒരു ലൈന്‍ വരക്കുക. മഞ്ഞ കളറില്‍

ഇനി പുതിയൊരു ലയര്‍ കൂടി ക്രിയേറ്റുക. ടെക്സ്റ്റ് ലയറിന്റെ വലതു ഭാഗത്തായി ഒരു ലൈന്‍ വരക്കുക. വരക്കുമ്പോള്‍ ഷിഫ്റ്റ് ബട്ടണ്‍ ഞെക്കിപ്പിടിക്കുന്നത് നന്നായിരിക്കും. കാരണം ലൈന്‍ വളയാതെ വരക്കാം.ഇനി പുതിയൊരു ലയര്‍ കൂടി ക്രിയേറ്റുക. ടെക്സ്റ്റ് ലയറിന്റെ താഴ് ഭാഗത്ത് നീല കളറില്‍ ഓരു ലൈന്‍ വരക്കുക.

ഇനി ഒരു ലയര്‍ കൂടി വേണം. അതില്‍ ടെക്സ്റ്റ് ലയറിന്റെ മുകള്‍ ഭാഗത്തായി റോസ് കളറില്‍ ഒരു വര വരക്കുക.

ഇപ്പം ടെക്സ്റ്റിനു ചുറ്റും നമ്മള്‍ നാലു കളറുകള്‍ക്കും ഓരോ ലയറുകള്‍ ഉണ്ടാക്കി. അതവിടെ നിക്കട്ടെ. ഇനി പുതിയൊരു ലയര്‍ ക്രിയേറ്റുക. അതില്‍ ബ്രഷ് ടൂള്‍ സെലെക്റ്റിയ ശേഷം special effect brush select ചെയ്യുക.

ശേഷം ബ്രഷ് പാലറ്റില്‍ ആദ്യം കാണുന്ന azalia എന്ന ബ്രഷ് സെലെക്റ്റുക. ചുമ്മ ചിത്രതിന്റെ അവിടെയും ഇവിടെയും ഒക്കെ ഓരോ ക്ലിക്ക് വെച്ചു കൊടുക്കുക.

ഇനി ആനിമേഷന്‍ വിന്റോ ഓപണ്‍ ചെയ്യുക. അതിനായി window >> animation പോകുക. പഴയ വേര്‍ഷന്‍ ഇമേജ്‌ റെഡി പോകുക. താഴെ ചിത്രത്തിലേ പോലെ ഒരു പുതിയ ആനിമേഷന്‍ ലയര്‍ ഓപണ്‍ ചെയ്യുക. ചുവന്ന കളറില്‍ മാര്‍ക്ക് ചെയ്ത ടൂള്‍ ക്ലിക്കിയാല്‍ മതിയാകും.

ഇനി ചെറിയൊരു പണിയേ ഉള്ളു. പക്ഷെ അതെങ്ങനെ പറഞ്ഞു ഫലിപ്പിക്കും എന്നെനിക്കറിഞ്ഞൂടാ, എഴുതി ത്തുടങ്ങിയില്ലെ, ഇനി പൂര്‍ത്തിയാക്കാതെ വയ്യല്ലൊ,, ഇനി നേരത്തെ നമ്മള്‍ ക്രിയേറ്റിയ ടെക്സ്റ്റ് ഫയലിനു ചുറ്റും ഉള്ള 4 കളര്‍ ലയറുകള്‍ ഓരോന്നും അതിന്റെ നേരെ എതിര്‍ ഭാഗത്തേക്ക് നീക്കണം. അതായത് ഇടത് ഭാഗത്ത് വരച്ച മഞ്ഞ കളറിനെ മൂവ് ടൂള്‍ ഉപയോഗിച്ച് വലത് ഭാഗത്തെക്ക് നീക്കണം. അതുപോലെ ചുവപ്പു കളര്‍ വലത്തു നിന്നു ഇടത്തേക്കും നീല ലൈന്‍ താഴെ നിന്നു മുകളിലേക്കും റോസ് കളറുള്ളത് താഴെക്കും. താഴെ ചിത്രം ശ്രദ്ധിക്കു.

ഇങ്ങനെ ചെയ്ത ശേഷം ഈ 4 ലയറുകളും  layer >> Create clipping mask (alt + Ctrl + G ) ചെയ്യുക. . അതിനു ശേഷം ആനിമേഷന്‍ പാലറ്റിലെ ആദ്യ ചിത്രം സെലെക്റ്റ് ചെയ്യുക.  ഇനി നമ്മള്‍ നേരത്തെ ബ്രഷ് ടൂള്‍ കൊണ്ട് അവിടേം ഇവിടേം കുത്തിവരച്ച ലയര്‍ സെലെക്റ്റ് ചെയ്യുക. ഈ ലയറിനെ നമ്മുടെ ചിത്രത്തില്‍ തീരെ കാണാത്ത വിതത്തില്‍ മൂവ് ടൂള്‍ ഉപയോഗിച്ച് മുകളിലേക്ക് കൊണ്ട് പോകുക. അതിനു ശേഷം ആനിമേഷന്‍ പാലറ്റില്‍ രണ്ടാമത്തെ ചിത്രം സെലെക്റ്റ് ചെയ്യുക. ഇതേലയറിനെ ത്തന്നെ എഅറ്റവും മുകളില്‍ നിന്നു എടുത്ത് ഏറ്റവും താഴെ തീരെ കാണാത്തപോലെ മൂവ് ടൂള്‍ ഉപയോഗിച്ച് വലിച്ച് കൊണ്ട് വെക്കുക.

ചിത്രത്തില്‍ ചുവന്ന കളറില്‍ മാര്‍ക്ക് ചെയ്തിരിക്കുന്ന Tween animation ടൂളില്‍ ക്ലിക്ക് ചെയ്ത് വരുന്ന വിന്റോയില്‍ താഴെ കാണിച്ചിരിക്കുന്ന സെറ്റിംഗ്‌സ് നല്‍കുക.
ഇനി അവിടെ പ്ലേ ബട്ടണില്‍ ഒന്നു ഞെക്കി നോക്കിക്കേ. ഇനി ഇതു save for web & devices എന്ന്തില്‍ ക്ലിക്ക് ചെയ്ത് സേവ് ചെയ്യുക. പഴയ വേര്‍ഷന്‍ കാര്‍ സേവ് ഒപ്റ്റിമൈസഡ് ആസ് എന്നതില്‍ പോയി സേവുക. പരീക്ഷിച്ച് വിജയിച്ചാല്‍ കൂട്ടത്തില്‍ എനിക്കും ഒരു കാര്‍ഡ് വിടാന്‍ മറക്കരുത്. പിന്നൊരു കാര്യം നല്ല മനോഹരമായ വാള്‍പേപറുകളില്‍ ചെറിയ മാറ്റങ്ങളോടെ ഇതു പയറ്റിയാല്‍ നല്ല ഇ കാര്‍ഡുകള്‍ ഉണ്ടാക്കാം. . Photobucket
Share this article :

+ comments + 18 comments

December 27, 2010 at 2:31 AM

വിവരം പൂഴ്ത്തി വെക്കുകയും, ആവശ്യക്കാരിലെക്ക് കച്ചവടം ചെയ്യുകയും ചെയ്യുന്ന, എല്ലാം കച്ചവടവത്കരിച്ച ഈ ലോകത്ത്.. വിദ്യയുടെ താത്പര്യം തന്നെയും വ്യഭിചരിക്കപ്പെട്ട കാലത്ത് നീ ഒരു വ്യത്യസ്തന്‍ തന്നെ...!!!
പുതുവത്സരാശംസകള്‍..!!!!

December 27, 2010 at 10:53 AM

ശെരിക്കും വ്യത്യസ്തന്‍ ........
It is really informative one..

December 27, 2010 at 11:34 AM

:)

വളരെ നന്ദി . പുതിയ അറിവാണ്. ഒന്ന് പരീക്ഷിച്ചിട്ടു തന്നെ കാര്യം!

December 27, 2010 at 3:40 PM

---R E A L L Y GOOD O N E--

December 27, 2010 at 4:27 PM

ഫോട്ടോഷോപ്പില്‍ പുതുവര്‍ഷത്തില്‍ പുതിയ അറിവുകള്‍. ഉപകാരപ്രദം. ഇനിയും വരാം..

പുതുവത്സരാശംസകള്‍.. .

December 27, 2010 at 6:04 PM

എല്ലാവര്‍ക്കും നന്ദി. വീണ്ടും വരുമെന്നും പ്രൊത്സാഹനങ്ങള്‍ നല്‍കുമെന്നും പ്രെതീക്ഷിക്കുന്നു.

December 27, 2010 at 7:30 PM

ഫോടോ ഷോപ്പില്‍ ..കാര്‍ട്ടൂണ്‍ വര എങ്ങിനെ എന്ന് പോസ്റ്റുക ..

December 27, 2010 at 8:20 PM

ഹായ് ആചാര്യന്‍, “പെന്‍സില്‍ വരയില്‍ ഒരു പ്രൊഫൈല്‍ ഫോട്ടോ“ എന്ന പേരില്‍ ഞാന്‍ ചിത്രങ്ങളേ കാര്‍ട്ടൂണീകരിക്കുന്ന ഒരു പോസ്റ്റ് ഇട്ടിട്ടുണ്ട്. അതു തന്നെയായിരിക്കും നിങ്ങളുദ്ദേശിക്കുന്നതെന്നു കരുതുന്നു. അല്ലെങ്കില്‍ വിശദമായി എഴുതുമല്ലോ....

December 28, 2010 at 4:24 AM

ശിഷ്യാ നീ നന്നായി വരട്ടെ.... നിന്റെ ഈ കര വിരുതില്‍ ഗുരുവിനു അഭിമാനമുണ്ട്....നാം സംതൃപ്തനായി

December 28, 2010 at 1:32 PM

ഹും.... തന്നെ തന്നെ കുരോ......

December 31, 2010 at 5:31 PM

parikshichu vijayichu !,photoshopile animation puthiya anubhavamaan,kooduthal ariyaan agrahamund,sahayikumallo alle??

December 31, 2010 at 6:25 PM

സഹായിക്കാം കൊവ്വപ്രത്ത്, സിനിമാ നടന്മാര്‍ നിങ്ങള്‍ കാണീകളാണെന്റെ ശക്തി എന്നൊക്കെ പറയുന്ന പോലെ ... നിങ്ങളു വായനക്കാരല്ലെ എന്റെ ശക്തി.....ഹി ഹി... ചുമ്മ ഡയലോഗ്....

December 31, 2010 at 10:43 PM

thanks for the valuable information...
expecting your new posts...

January 13, 2011 at 2:41 PM

ഫസലുല്‍,
എനിക്ക് താല്പര്യമുള്ള വിഷയമാണ്, അതുകൊണ്ട് തന്നെ താങ്കളുടെ പോസ്റ്റുകള്‍
സേവ് ചെയ്തു വെക്കാരാന് പതിവ്,
ഇത് ഞാന്‍ ഇപ്പഴാണ് ശ്രമിക്കുന്നത്,
എനിക്ക് ഇങ്ങനെ ചെയ്യാന്‍ പറ്റുന്നില്ല.
" 4 ലയറുകളും layer >> Create clipping mask (alt + Ctrl + G ) ചെയ്യുക"
photoshop 7 & imageready 7 ആണ് ഉപയോഗിക്കുന്നത്.
സഹായിച്ചാലും. ഉമേഷ്‌ കുമാര്‍

January 13, 2011 at 2:43 PM

ഉമേഷ്‌ കുമാര്‍

January 13, 2011 at 4:33 PM

halO ശിഷ്യാ ഉമേശ്‌മോനേ (ചുമ്മാ പറയുന്നതാ കെട്ടോ ശിഷ്യാ എന്നൊക്കെ ദേഷ്യപ്പെടരുത്) 4 ലയറുകള്‍ എന്നു പറഞ്ഞത് മഞ്ഞ, നീല, ചുകപ്പ്, റോസ് എന്നീ നാലു വര്‍ണങ്ങളില്‍ നമ്മള്‍ ഓരോ ലൈന്‍ വരച്ചിരുന്നില്ലേ, ആ നാലു വരയുള്ള ലയറുകള്‍ ആണ് ക്ലിപ്പിംഗ് മാസ്ക് ചെയ്യേണ്ടത്, ഫോട്ടോഷോപ്പ് 7 നിലും ഈ ഒപ്ഷന്‍ ഉണ്ടെന്നു തന്നെയാണെന്റെ വിശ്വാസം.

August 25, 2011 at 1:39 PM

nannaayittund keep posting

Post a Comment

സംശയങ്ങള്‍ അറിയാനുള്ള ആഗ്രഹമാണ്. അതുകൊണ്ട് അതിനെ ഇവിടെ പറയുക, ഞാനും കൂടുതല്‍ അറിയട്ടെ, നിങ്ങളുടെ അഭിപ്രായങ്ങളാണ് എന്റെ പ്രചോദനം

 
Support : | |
Copyright © 2011. ഫോട്ടോഷോപ്പ് പഠിക്കാം - All Rights Reserved