2011, ജനുവരി 6, വ്യാഴാഴ്‌ച

ഫോട്ടോക്ക് സീല്‍ വെക്കാം.




നമ്മുടെ കയ്യില്‍ നമ്മുടേതായി ഒരുപാട് ഫോട്ടോസ് ഉണ്ട്, അവയെല്ലാം നമ്മള്‍ വിവിധ ബ്ലോഗുകളിലും കമ്യൂണിറ്റികളിലും ആഡ് ചെയ്യുന്നത് സര്‍വ സാധാരണം, പിന്നീട് അതൊക്കെ വേറെ പലരുടേയും അടുത്ത് കാണുമ്പം അല്പം കുശുമ്പ് തോന്നുന്നതും സ്വാഭാവികം, എങ്കില്‍ പിന്നെ നമ്മുടെ ഫോട്ടോയില്‍ എല്ലാം നമ്മുടെ മുദ്ര ചുമ്മാതങ്ങു പതിച്ച് കളഞ്ഞാല്‍ നമുക്ക് ഒരല്പം ആശ്വാസമെങ്കിലും ആവും, എന്താ ശരിയല്ലെ, ബേസികലി ഇതു ഫോട്ടോഷോപില്‍ ബ്രഷുകള്‍ എങ്ങനെ ഉണ്ടാക്കാം, എന്ന് പറയുന്ന പോസ്റ്റ് ആണ്,
അതു ഇങ്ങനെ അവതരിപ്പിക്കുന്നെന്നു മാത്രം. ഇനി തുടങ്ങാം, ആദ്യമായി 500 X 500 ഒരു പുതിയ പേജ് ഓപണ്‍ ചെയ്യുക, പേജ് ട്രാന്‍‌സ്‌പേരന്റ് ആവാന്‍ ശ്രദ്ധികുമല്ലോ.


ഇനി ചിത്രത്തില്‍ കാണുന്ന പോലെ കസ്റ്റം ഷേപ് ടൂള്‍ സെലെക്റ്റ് ചെയ്യുക. കളര്‍ ബ്ലാക്ക് ആണെന്നുള്ള കാര്യം മറക്കരുത്. ഇനി താഴെ ചിത്രത്തില്‍ കാണുന്ന പോലെ നമ്മുടെ പേജിനു മധ്യത്തില്‍ ആയി ഒരു റൌണ്ട് ഷേപ് ഉണ്ടാക്കുക.

വരക്കുമ്പോള്‍ വട്ടം നീളത്തിലാവാതിരിക്കാന്‍ കീ ബോര്‍ഡില്‍ ഷിഫ്റ്റ് ബട്ടണ്‍ ഞെക്കി പിടിക്കുന്നത് നന്നായിരിക്കും. ഇനി നമ്മള്‍ വരച്ച വൃത്തം പേജിനു മധ്യത്തില്‍ കറ്ക്ടായി വരാന്‍ മൂവ് ടൂള്‍ സെലെക്റ്റ് ചെയ്ത ശേഷം Ctrl+A പ്രസ് ചെയ്ത് സെലെക്റ്റുക. അതിനു ശേഷം താഴെ ചിത്രത്തില്‍ മാര്‍ക് ചെയ്തിരിക്കുന്ന ടൂള്‍സില്‍ ക്ലിക്ക് ചെയ്ത് കറക്റ്റുക.


ഇനി നമുക്ക് വേണ്ടിയ ടെക്സ്റ്റ് എഴുതണം, അതിനു ശേഷം ചിത്രത്തില്‍ മുകളില്‍ ചുവന്ന കളറില്‍ മാര്‍ക് ചെയ്തിരിക്കുന്ന വാര്‍പ് ടൂളില്‍ ക്ലിക്ക് ചെയ്ത് വരുന്ന ബോക്സില്‍ താഴെ കാണിച്ചിരിക്കുന്ന സെറ്റിംഗ്സ് നല്‍കുക. പിന്നീട് Ctrl+T പ്രസ്സ് ചെയ്ത് നമ്മുടെ വൃത്തത്തിനു സമാനമായി വലിച്ച് ക്ലിയര്‍ ചെയ്യുക.

ഇനി നമുക്ക് രണ്ടാമത് കോപി റൈറ്റഡ് എന്നോ മറ്റോ ഒരു ടെക്സ്റ്റ് കൂടി എഴുതുക, അതു മറ്റൊരു ലയര്‍ ആകാന്‍ മറക്കരുത്. ഇനി Edit >> Transform >> Flip Horizontal പോകുക. ചിത്രം ഇതു പോലാകും.

ഇനി വീണ്ടും Edit >> Transform >> Flip Vertical പോകുക. ശേഷം free transform (Ctrl+T ) ഉപയോഗിച്ച് വൃത്തത്തിനു സമാനമായി വലിച്ച് നീട്ടുക.

ഇനി പഴയപോലെ ഒരു പ്രാവശ്യം കൂടി റൌണ്ട് ഷേപ് ചിത്രത്തില്‍ കാണുന്ന പോലെ ഉണ്ടാക്കുക, വൃത്തം മധ്യത്തില്‍ വരാനുള്ള മാര്‍ഗം ഇവിടേയും പ്രയോഗിക്കുക.

ശേഷം ചിത്രത്തിനു നടുവിലായി കാണുന്നത് പോലുള്ള ഒരു കോപി റൈറ്റ് ഷേപ് എടുത്ത് അതും മധ്യത്തില്‍ വരത്തക്ക രീതിയില്‍ ക്രിയേറ്റുക. ഇപ്പം ആകെ മൊത്തം ടോട്ടല്‍ നമ്മടെ ബ്രഷ് റെഡിയായി ക്കഴിഞ്ഞു. ഇനി ഇതൊരു ബ്രഷ് ആയി സേവ് ചെയ്യണം. ഇവിടം മുതല്‍ ആണ് ഈ പോസ്റ്റ് സത്യത്തില്‍ തുടങ്ങുന്നത് കാരണം ഏതു ഇമേജും ഇതു പോലെ നമുക്ക് ബ്രഷ് ടൂള്‍ ആക്കി മാറ്റാവുന്നതേയുല്ലു, ഒരേ ചിത്രങ്ങള്‍ പല ഡോക്യൂമെന്റുകളിലും ഉപയോഗിക്കപ്പെടണമെങ്കില്‍ ഫോട്ടോഷോപില്‍ ഇത്ര യൂസ്‌ഫുള്‍ ആയ മറ്റൊരു ഒപ്ഷന്‍ ഉണ്ടെന്നു തോന്നുന്നില്ല. ബ്രഷ് ക്രിയേറ്റ് ചെയ്യൂമ്പോള്‍ 2 കാര്യങ്ങള്‍ ശ്രദ്ധിക്കണം, ഒന്നാമതായി ബ്ലാക്ക് ആന്റ് വൈറ്റില്‍  ആയിരിക്കുക,  ഇനി കളര്‍ ചിത്രമാണു നിങ്ങള്‍ ബ്രഷ് ആക്കാന്‍ ഉദ്ദേഷിക്കുന്നതെങ്കില്‍  Hue and Saturation (Ctrl+U ) പോയി ബ്ലാക്ക് ആന്റ് വൈറ്റ് ആക്കാവുന്നതാണ്, രണ്ടാമത്തെ കാര്യം ഒന്നിലതികം ലയറുകള്‍ ഉണ്ടെങ്കില്‍ layer >> merge visible (Ctrl +shift + E ) പോയി മെര്‍ജ് ചെയ്യുക,

ഇനി edit >> define brush preset എന്നിടത്ത് ക്ലിക്ക് ചെയ്ത് ബ്രഷ് നു ഒരു പേരു നല്‍കുക. ഓകെ നല്‍കുക.

ഇനി ബ്രഷ് ഫയലായി സേവ് ചെയ്യണം അതിനായി ബ്രഷ് ടൂള്‍ സെലെക്റ്റ് ചെയ്ത് വരുന്ന ബ്രഷ് പ്രിസെറ്റ് പിക്കറില്‍ നിന്നു ചിത്രത്തില്‍ കാണിച്ച പോലെ പ്രിസെറ്റ് മാനേജര്‍ ക്ലിക്കുക.

തുറന്നു വരുന്ന പ്രിസെറ്റ് മാനേജറില്‍ നമ്മള്‍ ഉണ്ടാക്കിയ ബ്രഷ് ക്ലിക്ക് ചെയ്ത് സെലെക്റ്റ് ചെയ്ത ശേഷം (ചുവന്ന കളറില്‍ അടയാളപ്പെടുത്തിയിരിക്കുന്നു) സേവ് സെറ്റ് എന്നിടത്തു ക്ലിക്കുക. പേരു നല്‍കി സേവുക. ഇനി എപ്പം നോകിയാലും നമ്മടെ ബ്രഷ് അവിടെ പല്ലിളിച്ചു നിക്കണ കാണാം. എടുത്തു പെരുമാറിയാല്‍ മതി. നമ്മുടെ മലയാളം ബ്ലോഗേഴ്സ് ഗ്രൂപിനും ഇത്തരം ഒരു ബ്രഷ് നല്ലതാ, അവാര്‍ഡ് ദാനവും ഫ്രണ്ട്സ് മീറ്റും പോലുള്ള പ്രോഗ്രാമുകളുടെ ചിത്രങ്ങള്‍ പബ്ലിഷ് ചെയ്യുമ്പം ഗ്രൂപ്പിന്റെ ഒരു സീല്‍ അതില്‍ കാണുമല്ലോ. പിന്നൊരു കാര്യം കൂടി. ഇത്തരം സീല്‍ ബ്രഷ് ഉണ്ടാക്കുമ്പം ഞാന്‍ ഉപയോഗിച്ച പോലുള്ള ബോള്‍ഡ് ഫോണ്ട് യൂസ് ചെയ്യരുത്. കട്ടി കുറഞ്ഞ ഫോണ്ടുകള്‍ ഒന്നൂടെ എടുത്തു കാണിക്കും. ബ്രഷ്നു ഒപാസിറ്റി കുറച്ച് ചിത്രങ്ങളില്‍ ഉപയോഗിക്കുന്നത് കൂടുതല്‍ റിയാലിറ്റി ഉണ്ടാക്കും.
ദേ കണ്ടില്ലേ ചുന്നക്കുട്ടിയുടെ ഫോട്ടോക്കിട്ട് ഞാന്‍ സീല്‍ വെച്ചത്

41 അഭിപ്രായ(ങ്ങള്‍):

താങ്കളുടെ ഈ ബ്ലോഗ് എനിയ്ക്ക് ഇഷ്ടമായി. ഇതിന്റെ ലിങ്ക് എന്റെ ബ്ലോഗില്‍ കൊടുത്തിട്ടുണ്ട്.

ഡാ നിഷ്കൂ....
കൊള്ളാമല്ലോടാ, ഇത്....!!!

അസ്സലാം അലൈക്കും ഫസുല്,
താങ്കളുടെ ബ്ലോഗില്‍ ആദ്യമായി എത്തിപെട്ടു.പെട്ടു എന്ന് പറഞ്ഞാല്‍ മതിയല്ലോ.കൂടുതല്‍ ഒന്നും അറിയില്ലെങ്കിലും photoshop എനിക്ക് ഒരുപാടു ഇഷ്ടപെട്ട സംഭമാണ്.എനിക്ക് അറിയേണ്ടത് മനോഹരമായ മലയാളം തലക്കെട്ടുകള്‍ എങ്ങനെ ഉണ്ടാക്കാം എന്നാണു.ബുദ്ധിമുട്ടാകുമെന്ന് അറിഞ്ഞു കൊണ്ട് തന്നെ ബുദ്ധിമുട്ടിക്കാന്‍ ഇറങ്ങി തിരിച്ചിരിക്കുകയാണ്.എന്നെ കൈ വെടിയില്ലെന്നു പ്രതീക്ഷിക്കുന്നു.

ജ്ജ് കൊള്ളാല്ലോ മോനെ ..സംഗതികളൊക്കെ മണി മണി ആയി വര്‍ക്ക്‌ ചെയ്യുന്നുണ്ടല്ലോ ..എനിക്ക് ഈ ഫോട്ടോഷോപ്പ് ഒന്ന് വഴങ്ങി കിട്ടുന്നില്ല ...ഇത് പോലെ രണ്ടു പോസ്റ്റ്‌ വായിക്കുമ്പോള്‍ ഒന്ന് ഉശാരാകും ...പക്ഷെ ഒന്നും അങ്ങോട്ട്‌ ഫിനിഷ് ആകുന്നില്ല ...ഫോട്ടോഷോപ്പ് cs2 ആയതു കൊണ്ടായിരിക്കും ...നോക്കട്ടെ നല്ലത് ഒരെണ്ണം കിട്ടുവോന്നു ..എന്നിട്ട് വേണം അന്റെ കുത്തക പൊളിക്കാന്‍ ...ട്ടോ ;)

ഫസലുല്‍ ഇഷ്ടമാകുന്നുണ്ട് കേട്ടോ ..ഓരോ പോസ്റ്റും വായിക്കുമ്പോള്‍ ഇതൊക്കെ എളുപ്പമാണെന്ന വിശ്വാസം കൂടി വരുന്നു ...കാത്തിരിക്കുന്നു അടുത്ത പോസ്റ്റിനു വേണ്ടി ...:)

ബ്ലോഗങ്ങാടീല് ഒന്നുകറങ്ങ്യപ്പം കേറിനോക്ക്യേതാട്ടോ!കൊയപ്പല്ല്യ.സങ്ങതി ഉസാറ്!ജോറ്ബാറ് പരിപാടി!

യച്ചൂസ് മലയാളം ഫോട്ടോഷോപില്‍ എഴുതാന്‍ സഹായിക്കുന്ന സോഫ്റ്റ് വെയറിനെ കുറിച്ചും മറ്റും അടുത്ത് തന്നെ ഒരു പോസ്റ്റ് ഇടാം, പിന്നെ എങ്ലിഷ് ഫോണ്ടുകള്‍ എഡിറ്റ് ചെയ്യുന്നത് പോലെ തന്നെയാണ് മലയാളം ഫോണ്ടും ഭംഗി കൂട്ടുന്നത്, അതിനെ കുറിച്ച് നമുക്ക് വിശദമായി പഠിക്കാം, ഞാനും ഇതിനെ കുറിച്ച് പഠിച്ച് കൊണ്ടിരിക്കുകയാണ്, കൂട്ടത്തില്‍ അല്പം പങ്കു വെക്കലും @ ബ്ലോഗ് ഹെല്പ്, സത്യത്തില്‍ ഫോട്ടോഷോപ് ബയങ്കര കഷ്ടപ്പാടുള്ള പണിയൊന്നുമല്ല, പിന്നെ പഴയ വേര്‍ഷനേക്കാല്‍ പുതിയത് അല്പം നല്ലതാണെന്നുമാത്രം, ടൊറന്റില്‍ ഡൌണ്‍ലോഡ് ഉണ്ട്, ഒന്നു തപ്പി നോക്കു. സ്‌നേഹതീര നന്ദി വീണ്ടും വരിക.

താങ്ക്സ് ഫസലു,വളരെ പ്രതീക്ഷയോടെ അക്ഷമനായി കാത്തിരിക്കുന്നു.....

please keep posting... our post is very useful...keep it up...

ഈ ഫോട്ടോഷോപ്പിന്റെ ഒരു പിറേറ്റഡ് വേര്‍ഷന്‍ കിട്ടാന്‍ വല്ല വഴിയുമുണോ...
വെറുതെ ചോദിച്ചതാ കേട്ടോ...പറഞ്ഞു തന്നു വെറുതേ അഴിയെണ്ണെണ്ടാ ...

ന്റെ ചാണ്ടിക്കുഞ്ഞേ... ഇഞ്ഞിപ്പം അനക്ക്ബാണ്ടി ജയിലിപ്പോയാലും വേണ്ടൂലാ, ഇജ്ജ് ഒരു കാര്യം ചെയ്യുന്റെ പഹയാ... ടൊറെന്റ് സെര്‍ച്ചില്‍ പോയി ഒന്നു തപ്പു കിട്ടിയില്ലെങ്കില്‍ നീ ഗൂഗിളില്‍ പോയി ഫോട്ടോഷോപ് സി യെസ് 4 ഡൌണ്‍ലോഡ് ചെയ്യ്, അതിനു വേണ്ട മറ്റു സാധന സാമഗ്രികള്‍ ഞമ്മ അനക്ക് തരാ, ഇജ്ജൊന്നു നന്നായി കണ്ടാമതി ച്ച്... ആരോടും പറയണ്ട ട്ടാ.... പിന്നെ ഇജ്ജല്ലെങ്കി ബേറേതേലും പഹയമ്മാരു ഇഞ്ഞെ പുടിച്ച് ഉള്ളിലിടീക്കും. എന്റെ E Mail ID loveheart.fazlul@gmail.com

വളരെ പ്രയോജനകരമായ ബ്ലോഗ്...ലളിതമായ വിവരണം, പക്ഷേ... ഇപ്പോഴും എന്റെ തലയിൽ എല്ലാമൊന്നും കേറിയില്ല.ഹെൽ‌പ്പാമോ പ്ലീസ്...?

കുഞ്ഞൂസ് ചോദിക്കു, അറിയുമെങ്കില്‍ തീര്‍ച്ചയായും പറയാം, ഇല്ലെങ്കില്‍ നമുക്ക് കണ്ടെത്താം.

ഞമ്മന്‍റെ റസീസ്ക്കാ പറഞിറ്റാ ഈ ബയി ഞമ്മ ബന്നതു..ബന്നതു ഇപ്പ കൊയപ്പായീലാ..കൊറചൊക്കെ ഞമ്മകും പുടീണ്ടു..എന്നാലും ബല്ലതും പുതിയതു പടിക്കാംബറ്റ്വൊ ആയെങ്കിലൊന്നു നിരീച്ചിച്ചു..നന്നായിട്ട്ന്റ്റു കെട്ടാ....ഇങ്ങക്കു പടച്ചോന്‍ പെരുത്തു ബര്‍ക്കത്തു തരട്ടെ...www.rajvengara.blogspot.com,www.birdviews.blogspot.com

chithrangal kurachu koode valuthaakkiyaal kollaamaayirunnu ennu thonni.

ചിത്രങ്ങളിൽ ക്ലിക്കിയാൽ അതു വലുതാകുമല്ലോ. എൻകിലും ഇനി ശ്രദ്ധിക്കാം.

njan adyamayittanu ithrayum upakarapradamaya oru blog kanunnathu....ithu oru mathrukayanu mattullavarkku.

by thasleem.p
www.thasleemp.co.cc

നന്ദി തസ്ലീം . വീണ്ടും വരിക

എവിടാരുന്നു ഹെറുറ്റേജ്, കുറേകാലമായി കാണാനില്ലാരുന്നല്ലോ.

ഇവിടെ ഒക്കെ തന്നെ ഉണ്ട്‌ ദാ പഠിപ്പിച്ച സാധനങ്ങള്‍ ഉപയോഗിച്ച്‌ എന്റെ പുതിയ ബ്ലോഗില്‍ ഒരു തലക്കെട്ടുണ്ടാക്കി. അതിന്റെ നടൂക്ക്‌ ഒരു സ്റ്റാമ്പും അടിച്ചു വട്ടമല്ല അതേ പടം തന്നെ കൊച്ചാക്കി ഇട്ടു

ഗുരു ദക്ഷിണ ആയി കരുതിയാല്‍ മതി
നന്ദി

ഹെറിറ്റേജ്, ബ്ലോഗ് കണ്ടു,കൊള്ളാം മ്യൂസിഷ്യൻ ആണല്ലെ. നല്ല ബ്ലോഗ്. ഹെഡിംഗ് ബ്ലാക്ക് ബാക്ക്ഗ്രൗണ്ടിനു പകരം ലൈറ്റ് കളറായിരുന്നെങ്കിൽ നന്നായിരുന്നേനേ എന്നൊരു തോന്നൽ. എന്റെ അഭിപ്രായം മാത്രമാണുകെട്ടോ.

മ്യുസീഷ്യനൊന്നും അല്ല അതു വേറും സൈഡ്‌ ബിസിനെസ്‌.

അപ്പൊ ഒരു സംശയം

ആപടം മൊത്തം ലെയര്‍ മെര്‍ജ്‌ ചെയ്ത്‌ വച്ചിട്ട്‌, അതില്‍ കറുത്ത ഭാഗ്ത്ത്‌ ക്ലിക്‌ ചെയ്ത്‌Select Inverse ചെയ്താല്‍ ബാക്ഗ്രൗണ്ട്‌ ഒഴികെ ബാക്കി മാത്രം കോപ്പി പേസ്റ്റാന്‍ പറ്റുമൊ?
ഞാന്‍ നോക്കിയിട്ട്‌ പറ്റുന്നില്ല അതിനെന്താ ഒരു വഴി?

magic wand tool ഉപയോഗിച്ച് ബ്ലാക്കിൽ ക്ലിക്കിയാൽ ബ്ലാക്ക് മാത്രം സെലെൿറ്റ് ആയിവരും. പക്ഷെ അവിടൊരു പ്രശ്നം ചിലപ്പോൾ വരാനുല്ലത് മദ്ദളവും വീണയുമൊക്കെ സൈഡിൽ ബ്ലർ ആയിട്ടല്ലെ കിടക്കുന്നത് അപ്പം അതിന്റെ സൈടിൽ ചെറിയ കളർ മാറ്റം വരാൻ സാധ്യതയുണ്ട്. എന്നാലും ഒന്നുനോക്കു. പിന്നെ വീണയുടെ ആ വാലു അല്പം കൂടെ നീട്ടാരുന്നു. (മ്യൂസികുമായി വലിയ ബന്ധമൊന്നുമില്ലാത്തതുകൊണ്ട് പേരൊന്നും കറക്റ്റ് അറിയില്ല ക്ഷമിക്കുമല്ലോ)

ഇത് കഥ പോലെ വായിച്ചു തള്ളാന്‍ പറ്റില്ലല്ലോ.
അതിനാല്‍ സ്വസ്ഥമായി വായിച്ചു പഠിക്കാന്‍ പിന്നെ വരാം.
നമുക്കറിയുന്ന കാര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് പങ്കുവക്കുന്നത് ഉപാസനയാണ് .
പ്രതിഫലാര്‍ഹാമണ് ..
തുടരുക

nandi കുറുമ്പാടി. ആത്മാർത്ഥമായ ഈ അഭിപ്രായത്തിനു നന്ദി.

ഛെ..പഠിച്ചു പഠിച്ചു വന്നപ്പോള്‍ പഴേ പാഠങ്ങള്‍ ഓക്കേ മറന്നൂന്നാ തോന്നുന്നേ...ഞാന്‍ സീല്‍ അടിക്കാന്‍ റൌണ്ട് വരച്ചു...പക്ഷെ ബാക്ക്ഗ്രൌണ്ട്ലയെര്‍ ലോക്കെട് ആയകൊണ്ട് റൌണ്ട് മൂവ് ആകുന്നില്ല..പിന്നെ പുതു ലയെര്‍ ഉണ്ടാക്കി അതിന്റെ മോളില്‍ വട്ടം വരച്ചു നോക്കി..ങേ ഹേ..ആ കസ്റം ഷേപ്പ് ലയെര്‍ വിന്‍ഡോ-ഇല കാനുന്നതെയില്ല...എവിടെയാ മിസ്ടകെ എന്ന് മനസ്സിലാകുന്നില്ല...ന്താ ചെയ്യാ?

പിന്നെ ഞാനൊരു മെയില്‍ അയച്ചു ഒരു കാര്യം ചോദിച്ചിട്ടുണ്ട്....സഹായിക്കണേ..

ബാക് ഗ്രൗണ്ട് ലയർ മൂവ് ആകുന്നല്ല്ലെങ്കിൽ അതിനു നേരെ കാണുന്ന ലോക്ക് ഐകണിൽ ഡബിൾ ക്ലിക്ക് ചെയ്ത് പേരു കൊടുക്കുക. അത്രേയുള്ളു.
മെയിലിനു മറുപടി വിട്ടിട്ടുണ്ട്.

പിന്നേം പിന്നേം താങ്ക്സ് ഗുരോ....

നന്നായ് വരും കുട്ട്യേ....

ഗുരോ ......എഡിറ്റില്‍ പോയ്‌ ....DIFINE BRUSH ...SELECT ചെയാന്‍ പറ്റുനില്ല....എന്താ ഒരു മാര്‍ഗം ..........

ഗുരോ..............ശിഷ്യന്‍റെ സംശയം അങ്ങ് കേള്‍ക്കുനില്ലേ ???????????????????????????

അതു നിങ്ങൾ സെലെൿറ്റ് ചെയ്ത ലയർ ന്റെ പ്രഷ്നാവും. അതൊന്നു മാറ്റിപിടി.. ന്നിട്ട് ആദ്യം ബ്രഷ് സെലെൿറ്റ് ചെയ്ത ശേഷം ഡിഫൈൻ ബ്രഷ് ഇൽ ക്ലിക്കു..

ഗുരോ ഞാന്‍ കുറെ നോക്കി നടക്കുനില്ല ഗുരു ഒന്നുകുടി വിശദമായി പറയാമോ.......???

Liju പ്രശ്നം എന്താന്നുവെച്ചാൽ നീ ഡിഫൈൻ ബ്രഷ് എന്ന ഡിഫൈൻ ബ്രഷ് എന്ന ഒപ്ഷൻ ഉപയോഗിക്കുമ്പോൾ നിങ്ങൾ ലയർ പാലറ്റിൽ സെലെൿറ്റ് ചെയ്തിരിക്കുന്നത് Rectangle layer ആണു. അതു മാറ്റി ബാക്ക്ഗ്രൗണ്ട് ലയർ സെലെൿറ്റ് ചെയ്യുക. എന്നിട്ട് ഡിഫൈൻ ബ്രഷിൽ പോയേ ശരിയായിരിക്കും. ഇപ്പം മനസിലായോ..
അല്ലെങ്കിൽ നമ്മൾ റെക്ടാങ്കിൾ ഉപയോഗിച്ചുണ്ടാക്കിയ ലയർ റൈറ്റ് ക്ലിക്ക് ചെയ്ത് Restarize എന്നിടത്ത് ക്ലിക്കി റെസ്റ്ററൈസ് ചെയ്ത ശേഷ ംഡിഫൈൻ ബ്രഷിൽ പോയി നോക്കിയേ അപ്പഴും ശരിയായിരിക്കും..

ഇന്ന് കാലത്ത് മുതല്‍ ഞാന്‍ ഈ ബ്ലോഗ്ഗില്‍ നിരങ്ങുകയാണ്. രണ്ടു കൊല്ലമായി ഒരിക്കലും ഇവിടേയ്ക്ക് ഒന്ന് എത്തി നോക്കിയില്ലല്ലോ എന്ന സങ്കടം ഇതിലെ പോസ്റ്റുകളിലൂടെ പോയപ്പോള്‍ ഇരട്ടിയായി. ഫസലു... ഇജ്ജ്‌ ഒരു ഒന്നൊന്നര സംഭവം ആണ് മോനെ. ഞാന്‍ കൂടെ കൂടി. ഇനി മുതല്‍ അന്റെ പുതിയ പോസ്റ്റുകള്‍ ഡാഷ്ബോര്‍ഡില്‍ വരുമ്പോള്‍ പിടിക്കാമല്ലോ!!! ആശംസകള്‍ പഹയാ ...

ട്രാൻപ്രന്റ് എങനെ ആക്കം ?

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പോസ്റ്റുമായി ബന്ധപ്പെട്ട സംശയങ്ങളും അഭിപ്രായങ്ങളും അറിയിക്കുക, കൂട്ടത്തിൽ നിങ്ങൾ ഇനി കാണാൻ ആഗ്രഹിക്കുന്ന പഠനങ്ങളും