ഫോട്ടോഷോപ്പില്‍ മലയാളം എഴുതാം

Saturday, January 8, 201158comments


ഫോട്ടോഷോപ്പില്‍ മലയാളം എഴുതുന്നതിനെ കുറിച്ചും ഭംഗി വരുത്തുന്നതിനെ കുറിച്ചും പല സുഹൃത്തുക്കളും ചോദിച്ച്കണ്ടു, അതുകൊണ്ട് തന്നെ ഈ പോസ്റ്റിടുമ്പോള്‍ ഇതു നാലാള്‍ക്ക് ഉപകാരപ്പെടും എന്ന സന്തോഷമുണ്ട്, മറ്റു ഭാഷകള്‍ കൈകാര്യം ചെയ്യുന്നത് പോലെ ത്തന്നെ നമുക്ക് മലയാളവും ഫോട്ടോഷോപ്പില്‍ കൈകാര്യം ചെയ്യാം, അതിനു മലയാളം ഫോണ്ടുകള്‍ നമ്മുടെ കയ്യില്‍ വേണമെന്നുമാത്രം, നേരിട്ട് മലയാളം ഫോട്ടോഷോപ്പില്‍ എഴുതാന്‍ നമ്മള്‍ ഉപയോഗിക്കുന്ന മൊഴി പോലുള്ള മംഗ്ലീഷ് ടൈപ് സോഫ്റ്റ് വെയര്‍ കൊണ്ട് പറ്റില്ല,

ileap പോലുള്ള സോഫ്റ്റ്വെയറുകള്‍ വേണം. ഇതു ആവുമ്പോള്‍ നമുക്ക് ഇതില്‍കാണുന്ന കീബോര്‍ഡില്‍ മൌസ് കൊണ്ട് ടൈപാവുന്നതാണ്. മാത്രമല്ല ചില വാക്കുകളുടെ സാമ്പിളുകള്‍ അവിടെ കൊടുത്തിട്ടുള്ളത് കൊണ്ട് നമുക്ക് കാര്യങ്ങള്‍ പെട്ടന്ന് മനസിലാക്കിയെടുക്കാന്‍ സാധിക്കും. ഐലീപ് ഇവിടെനിന്നു ഡൌണ്‍ലോഡ് ചെയ്യാം. മറ്റൊരുകാര്യം, ഇതു ഇന്‍സ്റ്റാള്‍ ചെയ്ത് ക്രാക്ക് ചെയ്യുമ്പോള്‍ എന്തെങ്കിലും കാരണവശാല്‍ ക്രാക്കുന്നില്ലെങ്കില്‍ Ileap exe file എന്നൊരു ആര്‍ച്ചീവ് ഫയര്‍ അതില്‍ കാണാം അതു ഓപണ്‍ ചെയ്ത് കിട്ടുന്ന exe ഫയല്‍ നെ C:\Program Files\iLEAP\Bin  ഇവിടെ കൊണ്ട്പോയി പേസ്റ്റുക, അപ്പം ചിലപ്പം വിന്‍ഡോസ് നിങ്ങളോട് തട്ടിക്കയറും, ‘ഇവിടെ ഞാനിരുത്തന്‍ ഉണ്ട്, ഇനിയെങ്ങോട്ടാ ഒരുത്തന്‍ കൂടീ‘ എന്നു, നിങ്ങളതു മൈന്റ് ചെയ്യേണ്ട, അവിടത്തന്നങ്ങു കുത്തിക്കയറ്റിയേക്ക്. ഇതു പഠനാവശ്യങ്ങള്‍കാണു അല്ലെങ്കില്‍ കാശു കൊടുത്തു വാങ്ങണം എന്നു ലവന്മാര്‍ പറയുന്നുണ്ട്, (അതു കൊണ്ട് പഠിക്കാന്‍ മാത്രം ഉപയോഗിക്കണേ) ഇന്‍സ്റ്റാള്‍ ചെയ്യുമ്പം ഭാഷ മലയാളം സെലെക്റ്റാന്‍ മറക്കരുത്, ഇല്ലെങ്കില്‍ പിന്നെ തുടക്കക്കാര്‍ക്ക് അതൊരു ഭുദ്ധിമുട്ടാവും. ഇനി നമുക്ക് കുറച്ച് നല്ല മലയാളം ഫോണ്ടുകള്‍ വേണം, അതു ഇതാ ഇവിടെ നിന്നു ഡൌണ്‍ലോഡ് ചെയ്യാം.വ്യത്യസ്തമായ കുറച്ച് ഫോണ്ടുകള്‍ ഇവിടെ ഇട്ടിട്ടുണ്ട്, ഇനിയും വേണ്ടവര്‍ക് ഗൂഗിളായ നമഹ:. ഐലീപില്‍ എഴുതുയത് ഫോട്ടോഷോപില്‍ കോപി ചെയ്ത് പേസ്റ്റിയ ശേഷം ഫോട്ടോഷോപില്‍ നമുക്ക് വേണ്ട ഫോണ്ട് സെലെക്റ്റ് ചെയ്യുകയാണ് വേണ്ടത്, ഇനി ഇവിടെയുള്ള ഏത് ട്രിക്സും നിങ്ങള്‍ക് ഫോണ്ടില്‍ പ്രയോഗിക്കാം. സംശയങ്ങള്‍ ആണ് എന്നെ കൂടുതല്‍ പഠിക്കാന്‍ പ്രേരിപ്പിക്കുന്നത്, അതുകൊണ്ട് ചോദിക്കാന്‍ മടിക്കരുത്, കാരണം എനിക്കും പഠിക്കണം നിങ്ങളുടെ കൂടെ...
Share this article :

+ comments + 58 comments

January 8, 2011 at 1:00 PM

ഇത് കൊള്ളാലോ മൂപ്പാ ....

January 8, 2011 at 1:20 PM

എഴുതാനൊക്കെ പറ്റുന്നുണ്ട് ചില ചില്ലക്ഷരങ്ങള്‍ പണ്ടാരം എത്ര ശ്രമിച്ചിട്ടും അങ്ങട്ട് ശരി ആവാറില്ല.. പിന്നെ ഇവിടന്ന് പഠിച്ച ഒരു ഐഡിയ വെച്ച് ഞാന്‍ എന്‍റെ ബ്ലൊഗിലെ ഒരു ചിത്രം മാറ്റിയിട്ടുണ്ട് വന്നു നോക്കൂ... അത് പഠിപ്പിച്ചതിനു ഒത്തിരി താങ്ക്സ്....

January 8, 2011 at 1:30 PM

ഞാനൊന്ന് പരീക്ഷിച്ചിട്ട് വരട്ടെ മോനെ

January 8, 2011 at 2:47 PM

ഇപ്പൊ എന്റെ പ്രധാന പണി ഫോട്ടോഷോപ്പ് പ്രാക്ടീസ് ആണ് .അതിനു കാരണം ഈ ബ്ലോഗ്‌ വായിച്ചതാണ് .....ചില starting പ്രോബ്ലെംസ് ഉണ്ടെങ്കിലും കാര്യങ്ങളൊക്കെ അതിന്റെ മുറക്ക് നടക്കുന്നു ...

പിന്നെ ഈ LEAP office എന്ന സംഗതിയാണ് നിലവില്‍ എന്റെ സിസ്റ്റം ഇല്‍ ഉള്ളത് .അതില്‍ എഴുതി കോപ്പി ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ , 'മോനെ ആ പീരീഡ്‌ ഒക്കെ കഴിഞ്ഞു ഇനി ഈ പരിപാടി നടക്കൂലാ,കാശ് കൊടുത്തു മേടിച്ചിട്ട് നോക്ക് എന്ന്
കാണുന്നു ..എന്ത് ചെയ്യും 'പാവം കുഞാക്കാ '....?

January 8, 2011 at 2:50 PM

കുഞാക്കാടെ ബ്ലോഗിലേക്ക് ഒരു ഇമേജ് ലിങ്ക് എന്റെ ബ്ലോഗില്‍ ഇട്ടിട്ടുണ്ട് , നന്ദി സൂചകമായി ... :)

January 8, 2011 at 3:17 PM

നന്‍‌ട്രി,കൂടരഞ്ഞി @ഹംസാകാ, ചില്ലക്ഷരങ്ങള്‍ എഴുതാനും എളുപ്പമാണ്, അതില്‍ ചില അക്ഷരങ്ങളുടെ സാം‌പ്‌ള്‍ ഉണ്ട്, കണ്ടില്ലെ sample words എന്നതിനു താഴെ ക്ലിക്കിയാല്‍ ചില്ലക്ഷരങ്ങള്‍ക്കുള്ള ഐഡിയ കിട്ടും ഒന്നു ശ്രമിക്കു, ഇല്ലെങ്കില്‍ നമുക്ക് അതൊരു പോസ്റ്റാക്കാം,@ ഇസ്മൈല്‍ ബായ് പരീക്ഷിച്ച് വിജയിക്കൂ.... @ നൌഷാദ് വടക്കേല്‍, ആദ്യമായി ഇതിന്റെ ലിങ്ക് താങ്കളുടെ സൈറ്റില്‍ പ്രദര്‍ശിപ്പിച്ചതിനു ഒരുപാടു നന്ദി, ഇതു ആര്‍കെങ്കിലും ഉപകാരപ്പെടുമെങ്കില്‍ ഞാന്‍ കൃതാര്‍ത്ഥന്‍ ആണ്. പിന്നെ നിന്നെ ഭീഷണിപ്പെടുത്തുന്ന ഐലീപു പയ്യനെ മര്യാദക്കാരനാക്കാന്‍ ഇവിടത്തെ ഐലീപ് ചെക്കനെ ഡൌണ്‍ലോഡ് ചെയ്ത് അതിലെ ക്രാക്ക് എടുത്തു പ്രയോഗിച്ചാല്‍ മതി, ചിലപ്പം സപ്പോര്‍ട്ടുന്നില്ലെങ്കില്‍ ഒന്നു അണിന്‍സ്റ്റാള്‍ ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്താല്‍ പോരെ... എന്ദരായാലും തളരരുത്. തകരരുത്.. ആത്മവിശ്വാസം കൈവിടരുത്.. ഹല്ല പിന്നെ നമ്മളോടാ കളി അല്ലെ നൌഷു

ഫസലുല്‍ ആളു പുലിതന്നെ. 24 മണിക്കൂറും ഓണ്‍ ലൈന്‍ സപ്പോര്‍ട്ടും ആയിട്ടാ ഇരുപ്പ്. എന്റെ പൊന്നു ചങ്ങായീ നിങ്ങളെ നംസ്കരിക്കാതെ വയ്യ.
ആരവിടെ അദ്ദേഹത്തിന്റെ ഉല്ലാസത്തിനായി നര്‍ത്തകിമാരെ വിളിക്കൂ...

January 8, 2011 at 10:28 PM

എല്ലാം ചൈതു. പക്ഷെ ഐക്കൺ കാണാനില്ല. പിന്നെ ഇതിന്റെ കീ ബൊർഡ് എങ്ങിനെയാൺ. ഉതരം പ്രതീക്ഷിക്കുന്നു

കുഞാക്കാടെ ബ്ലോഗിലേക്ക് ഞാനും ഒരു ഇമേജ് ലിങ്ക് എന്റെ ബ്ലോഗില്‍ ഇട്ടിട്ടുണ്ട് , നന്ദി സൂചകമായി

January 8, 2011 at 11:45 PM

സുനില്‍ ജി ഇങ്ങനെ കൊതിപ്പിക്കല്ലെ, ഉല്ലാസം... നര്‍ത്തകി എന്നൊക്കെ പറഞ്ഞ് വെറുതെ..... ഒരു പാവം പ്രവാസിയുടെ വികാരങ്ങളെ ഇങ്ങനെ മുറിവേല്‍പ്പിക്കരുത്.. ഹലോ അനസ് ബായ് എന്തു ഐകണ്‍ കാണാനില്ലെന്നാണു പറഞ്ഞത്. അതു മനസിലായില്ല. ഡെസ്ക്ടോപില്‍ ഷോര്‍ട് കട്ട് ആളെങ്കില്‍ start >> all programs കാണും. കീ ബോര്‍ഡ് നമ്മള്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ഓപണ്‍ ചെയ്യുമ്പം നമുക്ക് ടൈപാനുള്ള വിന്റോയുടെ മുകളില്‍ കാണും. നന്ദിയുണ്ട് മിസ്രിയ നിസാര്‍.. മറ്റുള്ളവര്‍ക്ക് കൂടി ഉപകാര പ്രദമാവട്ടെ....

January 9, 2011 at 12:32 AM

എനിക്കു ഡെസ്ക് ടോപ്പിലോ സ്റ്റാർട് മെനുവിലോ അതിന്റെ ഐക്കൺ കാണുന്നില്ലാലോ. എന്തു ചെയ്യും? എനി ഐഡ്യാ?

January 9, 2011 at 1:06 AM

അനസുമോനൂ നീ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടോ എങ്കില്‍ C:\Program Files\iLEAP ഇവിടെ അതിന്റെ ഐകണ്‍ കാണും, അതില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് ടെസ്ക്ടോപ്പിലേക്ക് ഒരു ഷോര്‍ട്കട്ട് നല്‍കിയാല്‍ മതിയാകും

January 9, 2011 at 1:30 AM

പലര്‍ക്കും സംഗതി കിട്ടുന്നില്ല ഫസലേ.... പൊട്ട പോയത്തങ്ങള്‍ പോസ്റ്റു ചെയ്യുന്നതിനു മുമ്പ് ഗുരുക്കളോട് ഒന്നു ചോദിച്ചൂടെ ശിഷ്യാ........

January 9, 2011 at 3:01 AM

ദേ കുരോ... ഞാനൊരു കാര്യം പറഞ്ഞേക്കാം, മരിയാദക്കിരുന്നു രണ്ടക്ഷരം പഠിച്ച് ഇവിടന്നു പൊക്കോണം, ചുമ്മാ അതുമിതും പറഞ്ഞാല്‍ കയ്യും കാലും തല്ലിയൊടിച്ച് ഒരുമൂലക്കിടും ഞാന്‍, പിന്നെ mongam.com നോക്കാന്‍ ആളുണ്ടാവൂലാ (അതായത് പരസ്യം തന്നവര്‍ വീണ്ടും കൈകാര്യം ചെയ്യുമെന്നു..)

January 9, 2011 at 1:23 PM

മാപ്പാക്കണം ഗുരുവിന്റെ കുരോ.....

January 9, 2011 at 7:24 PM

നോക്കട്ടെ, നടക്കുമോ എന്ന്... ...

January 9, 2011 at 9:25 PM

adipoli ആശാനെ ഡിസൈന്‍ .

January 9, 2011 at 10:29 PM

ഈ ഡിസൈന്‍ പരിപൂര്‍ണമായി നമ്മുടെ സ്വന്തം ബ്ലോഗ്‌സഹായി വടക്കേല്‍ അവര്‍കളോട് കടപ്പെട്ടിരിക്കുന്നു ടി പീ കെ, അതിനുള്ള എന്റെ നന്ദി എന്റെ ഹൃദയത്തില്‍നിന്നു ഞാന്‍ ഇവിടെ അറിയിക്കുന്നു

January 10, 2011 at 12:01 AM

റൊമ്പ റൊമ്പ നണ്ട്രി.....ഫസുലൂ.....ദൈവം അനുഗ്രഹിക്കട്ടെ....

January 10, 2011 at 11:08 AM

ഫസലുല്‍ ....നന്ദി . എന്നെ ഇവിടെ പരാമര്ഷിച്ചത്നു ...
ഈ ബ്ലോഗ്‌ വായിച്ചതിനു ശേഷമാണ് ഞാന്‍ ഫോട്ടോഷോപ്പില്‍ പണി പഠിക്കാന്‍ തുടങ്ങിയത് ...
ഈ ബ്ലോഗ്‌ വഴി ഞങ്ങള്‍ക്ക് നല്‍കുന്ന സഹായത്തിനു നന്ദി ഞാന്‍ ഇവിടെ വാക്കുകളായി കുറിക്കുന്നു ...മനസ്സില്‍ അത് എപ്പോഴുമുണ്ടാകും ...(തോടുപുഴക്ക്‌ വരുമ്പോള്‍ ബിരിയാണിയും ....;))

January 12, 2011 at 3:15 AM

ഭായ് ileap win7 64 bits ല്‍ വര്‍ക്ക്‌ ചെയ്യില്ലേ

January 12, 2011 at 1:10 PM

വടക്കേല്‍ ഇതു നിങ്ങള്‍ക്കൊക്കെ ഉപകാരപ്പെടുന്നു എന്നറിഞ്ഞതില്‍ സന്തോഷം , പക്ഷെ ഒരു കാര്യം ഉണ്ട് ബിരിയാണി തരുമ്പം ചിപ്പിക്കുട്ടി പറഞ്ഞപോലെ പൂച്ച ബിരിയാണി ആവരുത്, ഹി ഹി ഹലോ കിരണ്‍ ഭായ് വര്‍ക്ക് ചെയ്യേണ്ടതാണ്, ഇല്ലെങ്കില്‍ ഞാന്‍ അന്വേഷിച്ചിട്ട് പറയാം.

January 12, 2011 at 2:38 PM

ബ്ലോഗ്‌ കണ്ടു, വളരെ ഉപകാരപ്രദമായ വിവരങ്ങള്‍. ആക്‌ച്വലി ഗ്രാഫിക്‌ ഡിസൈനറാണെന്നു പറഞ്ഞു നടക്കുന്നുണ്ടെങ്കിലും ഇതില്‍ പലതും പുതിയ വിവരങ്ങള്‍ തന്നെയാണ്‌. പക്ഷേ, ഈ മലയാളം ടൈപ്പിംഗിന്‌ ഐ.എസ്‌.എം (ISM) ആണ്‌ കുറച്ചുകൂടി ഈസി (എന്നെ സംബന്ധിച്ച്‌) മെത്തേഡ്‌ എന്നാണെനിക്കു തോന്നുന്നത്‌. ഇത്‌ ഉപയോഗിച്ച്‌ നമുക്ക്‌ ഫോട്ടോഷോപ്പില്‍ നേരെ ടൈപ്പ്‌ ചെയ്യാം. ISM സിസ്റ്റത്തില്‍ കോപ്പി ചെയ്‌തിട്ട ശേഷം (ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതില്ല) ഓപ്പണ്‍ ചെയ്‌തുവെച്ച്‌ കൂടെയുള്ള മലയാളം ഫോണ്ടുകള്‍ കൂടി ഇന്‍സ്‌റ്റാള്‍ ചെയ്‌താല്‍ മലയാളം സുഖസുന്ദരമായി ടൈപ്പ്‌ ചെയ്യാം. പക്ഷേ, ഒരൊറ്റ പ്രശ്‌നം മാത്രം, മംഗ്ലീഷില്‍ ടൈപ്‌ ചെയ്യാന്‍ പറ്റില്ല. പ്രത്യേക കീബോര്‍ഡ്‌ ഓവര്‍ലേ ഉപയോഗിക്കണമെന്നു മാത്രം. ഇതേ കീബോര്‍ഡ്‌ ഓവര്‍ ലേയില്‍ പ്രവര്‍ത്തിക്കുന്ന ടൈപ്‌ ഇറ്റ്‌ സോഫ്‌റ്റ്‌ വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്‌താല്‍ അതില്‍ ടൈപ്‌ ചെയ്‌ത്‌ ഫോട്ടോഷോപ്പിലേക്ക്‌ കോപ്പി ചെയ്യാനും, അതുപോലെ, യൂണികോഡിലേക്ക്‌ കണ്‍വര്‍ട്ട്‌ ചെയ്യാനുമൊക്കെ സാധിക്കും.
ടൈപ്‌ ഇറ്റ്‌ സെറ്റ്‌ അപ്‌ ഫയല്‍ (Only 582KB) ഇവിടെയുണ്ട്‌ http://www.4shared.com/file/Al9idT0l/Typeit-xp_45.thm
ISM വേണ്ടവര്‍ raseesahammed@gmailല്‍ കോണ്ടാക്‌ടാം..

January 12, 2011 at 7:30 PM

ഹലോ, റസീസഹമ്മദ്, ഉപകാരപ്രദമായ വിവരങ്ങള്‍, പക്ഷെ ഞാന്‍ ഇതു ഉദ്ദേശിച്ചത് താല്‍കാലിക ആവശ്യങ്ങള്‍ക്ക് ഫോട്ടോഷോപ് മലയാളം ആഗ്രഹിക്കുന്നവരെയാണ്, പിന്നെ ഫോട്ടോഷോപ്പില്‍ ISM ഇല്ലെങ്കിലും മലയാളം ടൈപ് ചെയ്യാമല്ലോ, പക്ഷെ നമ്മടെ മംഗ്ലീഷ് പരിപാടി നടക്കില്ലെന്നേയുള്ളു,

February 12, 2011 at 2:08 PM

അല്ല കുഞ്ഞാക്ക
ഈ "ണ്ട" ഫോട്ടോഷോപ്പില്‍ പേസ്റ്റ് ചെയ്താല്‍ വരില്ലല്ലോ അതെങ്ങിനെ വരുത്തും.

February 12, 2011 at 6:57 PM

അതിനു സിസ്റ്റത്തിലേതന്നെ കാരക്ടര്‍ മാപ്പ് ഉപയോഗിച്ചാല്‍ മതി.

Anonymous
February 27, 2011 at 12:51 AM

ഈ സോഫ്റ്റ് വെയര്‍ വിന്‍ഡോസ് വിസ്തയില്‍ 64 ബിറ്റില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നെ? ഒന്നു പറയാമോ,,,

Anonymous
February 27, 2011 at 1:08 AM

ഞാന്‍ ഇന്‍സ്റ്റാള്‍ ചെയ്തൂ .. ഐ ലീപ് ഐകണ്‍ ഡെസ്ക് ടോപ്പില്‍ നിന്ന് ഡ്ബിള്‍ ക്ലിക്ക് ചെയ്തു ഓപ്പണ്‍ ആക്കുബോള്‍ ഇങനെ വരുന്നു The version of this file not comatible with the version of windows your running. check your computer system information to see whether you need an x86 (32-bit) or x64(64-bit) version of the program and then contact the software publisher

May 6, 2011 at 1:28 PM

ism anu upayogikunnath malayalam typan. ml fontukal pore? athukondu patunnilla. apo enthu cheyum?

May 7, 2011 at 1:24 PM

ഈ പോസ്റ്റ് ഷരിക്ക് വായിക്കു. അല്ലെങ്കിൽ മറ്റൊരു പോസ്റ്റിട്ടിട്ടുണ്ട്. ഫോട്ടോഷോപ്പിൽ മംഗ്ലീഷ് എഴുതാം എന്നൊരു പോസ്റ്റിട്ടുണ്ട് അതൊന്നു നോക്കു.

praveen
October 20, 2011 at 9:38 PM

very good

November 13, 2011 at 4:24 AM

യോ...എനിക്കും വര്‍ക്ക്‌ ചെയ്യുന്നില്ല...വിന്‍ഡോസ്‌ സെവെന്‍ 64 ബിറ്റ് ആണ് ഞാന്‍ ഉപയോഗിക്കുന്നത്...ഇനി എന്തോ ചെയ്യും വേറ എന്തെങ്കിലും മാര്‍ഗം ഉണ്ടോ ടീച്ചറെ..
ഫോട്ടോഷോപ്പ് എന്നാ മായാ ലോകത്ത് ഞാന്‍ പുതിയതാ..എന്നെ ഒന്ന് സഹായിക്കണേ..

November 13, 2011 at 2:10 PM

ism, i leap ഇവകളിലേതെങ്കിലും കോപി പേസ്റ്റ് ചെയ്യാം. all programs >> Accessories >> System Tools >> Character Map പോയി നമുക്ക് വേണ്ടത് എഴുതി കോപി ചെയ്ത് പേസ്റ്റാവുന്നതാണു.

ഫോട്ടോഷോപ്പില്‍ മംഗ്ലീഷിലും ടൈപ്പ് ചെയ്യാം.. കൂട്ടക്ഷരങ്ങള്ക്കും പ്രശ്നം വരില്ല..
കൂടുതല്‍ അറിയുവാന്‍ എനിക്കു മെയില്‍ ചെയ്യൂ....
rijothomassunny@hotmail.com

കേരളീയം ഉപയോഗിക്കാശാന്മാരേ... വെറുതെ കോപ്പി/പേസ്റ്റ് മാത്രം മതി...

November 24, 2011 at 4:25 PM

Rijo, എവടെ എന്ത്, എന്നൊന്നുമറിയാതെ ചുമ്മാ കേരളീയം എന്നു പറഞ്ഞാ നമ്മക്കെങ്ങനെ മനസിലാവാനാ കോയാ

December 5, 2011 at 9:43 PM

ചില്ലക്ഷരങ്ങള്‍ എവിടെ നിന്നു കണ്ടു പിടിച്ച് കൊണ്ട് വരും ....

December 17, 2011 at 7:30 PM

ഈ കുട്ടാഴ്മക്ക്എല്ലാവിധ ആശംസകളും...........
എ.യു.പി .സ്കൂള്‍ ചിറ്റിലഞ്ചേരി

ഞങളുടെ സ്കൂള്‍ ബ്ലോഗ്‌ വിസിറ്റ് ചെയ്യുക.

www.aupsnotebook.blogspot.com

January 6, 2012 at 6:28 PM

ഇക്കാ ഐ ലീപ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പൈസ വേണോ,അതോ ഫ്രീയോ

January 6, 2012 at 8:17 PM

സുനിൽ ചില്ലക്ഷരങ്ങൾ അതിൽ തന്നെയുണ്ട്... വിനീതൻ ഇതു ഫ്രീയാ.

January 27, 2012 at 8:26 AM

ഞാന്‍ ഡൌണ്‍ലോഡ് ചെയ്ത് ഓപ്പണ്‍ ചെയ്യുമ്പോള്‍ നേരെ നെറ്റിലെക്കാ പോകുന്നെ !!!!!!!!!! എന്ത് ചെയ്യും???????

January 27, 2012 at 10:41 PM

സിസ്റ്റത്തിൽ winrar സോഫ്റ്റ്വെയർ ഇല്ലെ.. അതോ ഇനി മാറി 4shared desktop എങ്ങാനും ഡൗൺലോഡ് ചെയ്തോ..??

Anonymous
February 3, 2012 at 11:06 PM

ഫസലുല്‍ ഞാന്‍ ഗൂഗിള്‍ ime transilator ഉപയോഗിക്കുന്നോനാ അനക്കെന്തെങ്കിലും ചെയ്യാനാകുമോ..? ഞാന്‍ എഴുതുന്നത് ഒന്നും വരുന്നത് വേറൊന്നുമാ.... ഫോണ്ട് ms wordല്‍ സപ്പോര്‍ട്ട് ചെയ്യുന്നു... പക്ഷെ ഫോട്ടോഷോപ്പ് പറ്റിക്കുന്നു..

February 4, 2012 at 1:43 AM

anony ഞാൻ ആദ്യ വരി വായിച്ചപ്പം കരുതി വല്ലഭീഷണിയും ആണോന്നു... ഹി ഹി ഈ ബ്ലോഗിൽ മറ്റൊരു പോസ്റ്റുണ്ട്.. ഫോട്ടോഷോപ്പിൽ മംഗ്ലീഷ് എഴുതുന്നതിനെ കുറിച്ച്. മുകളിൽ മെനുബാറിൽ ഡൗൺലോഡ് എന്ന ലിങ്കിൽ ക്ലിക്കിയാൽ അതുകാണാം. ഫോട്ടോഷോപ്പിൽ മംഗ്ലീഷ് എഴുതാം എന്നാണു ഹെഡിംഗ്.. അതൊന്നു നോക്കു...

March 1, 2012 at 2:57 AM

ഇൻസ്റ്റാൾ ശരിയായിട്ടുണ്ടാകും അല്ലെ കാല്പാടുകൾ..

Anonymous
March 13, 2012 at 11:13 PM

ഫോട്ടോഷോപ്പില്‍ ഐ എസ് എം ഉപയോഗിച്ച ടൈപ്പ് ചെയ്യുമ്പോള്‍ ചില അക്ഷരങ്ങള്‍ മാറുന്നു. ശരിയാകാന്‍ എന്ത് ചെയ്യണം?

March 14, 2012 at 1:54 AM

സ്പീഡിൽ അടിച്ചില്ലെങ്കിൽ ചിലപ്പോൾ കൂട്ടക്ഷരങ്ങൾ ശരിയാവാറില്ല. മറ്റു തലത്തിൽ പ്രശ്നമൊന്നും കാണുന്നില്ലല്ലോ. ഒരു പക്ഷെ നിങ്ങൾ ടൈപ്പ് ചെയ്തതിന്റെ കുഴപ്പമാകാം..

April 12, 2012 at 12:45 PM

I leap downlode ആകുന്നില, 4SHARE ഇല്‍ സൈന്‍ അപ്പ്‌ ചെയാന്‍ പറയുന്നു.. എന്താ ചെയെണ്ടേ?

April 12, 2012 at 7:11 PM

സോറി, ഇപ്പൊ downlode ആയി, പക്ഷെ എന്റെ systethil വര്‍ക്ക്‌ ആകുന്നില്ല,
സിസ്റ്റം വിന്‍ഡോസ്‌ 7 (64 ബിറ്റ് ), എന്തെങ്കിലും ചെയാന്‍ കഴിയുമോ ?

April 19, 2012 at 2:17 PM

ഇതു 64 ബിറ്റ് ഇൽ വർക്ക് ആവില്ല.. അതു കിലപ്പം തപ്പിയാ കിട്ടുമായിരിക്കും.പിന്നെ ism ഒന്നു നോക്കു.. ശരിയാവേണ്ടതാണു.. പുതിയ ചില സോഫ്റ്റ് വെയറുകളും ഉണ്ടെന്നു പറയുന്നു... ഇപ്പോൾ നാട്ടിൽ ആയതോണ്ട് ഒരു പോസ്റ്റ് ഇന്നീടാവാം.സമയം നഹി..
പിന്നെ മറ്റൊരു വഴി ഉള്ളത് കാരക്റ്റർ മാപ് ഉപയോഗിക്കാം. അതു നമ്മുടെ സിസ്റ്റത്തിൽ തന്നെയുണ്ടല്ലോ..

December 5, 2012 at 8:04 PM

പിന്നെ വിശദമായി എഴുതണമെങ്കില്‍ ഒരു വഴിയുണ്ട്.. ഏതെങ്കിലും വേഡ് ആപ്ലിക്കേഷനില്‍ (ഓപ്പണ്‍ ഓഫീസ് ആണു ബെസ്റ്റ്) മലയാളം ടൈപ്പു ചെയ്ത് PDF ആയി എക്സ്പോര്‍ട്ട് ചെയ്താല്‍ അക്ഷരങ്ങള്‍ മാത്രമായി ഫോട്ടോഷോപ്പില്‍ എക്സ്പോര്‍ട്ട് ചെയ്തെടുക്കാം.... സ്വന്തമായി കണ്ടുപിടിച്ചതാണ് ... അറിയാവുന്നവര്‍ ക്ഷമിച്ചേരെ....

January 28, 2013 at 6:05 PM

ileap download cheythappo athu documents/download enna folderilekkanallo poyathu..athine evidekka copy cheyyendathu

May 16, 2013 at 6:25 PM

Dear Kunjakka..Sukham thanneyalle..? ( veruthe oru samsayam chodhichathanei>>!)

ജാക്കി
June 23, 2013 at 8:35 PM

മലയാളം ടൈപ്പ് ചെയ്യാൻ പറ്റുന്നുണ്ട്. പക്ഷേ പ്രശ്നം ഇതാണ്. ഉദാ:നിലമ്പൂർ എന്ന് ടൈപ്പ് ചെയ്യുമ്പോൾ ലഭിക്കുന്നത് ഇങ്ങനെ:-നിലമ്_പൂർ. പരിഹാരം...???

August 17, 2013 at 11:32 AM

ഫോട്ടോ ഷോപ്പ് സി.എസ്, 7 തമ്മില്‍ ഒത്തിരി വ്യത്യാസം ഉണ്ടോ..?

November 7, 2013 at 7:40 PM

AMEEEEEEEEEEEEN

June 22, 2014 at 1:08 AM

ഫോട്ടോ ഷോപ്പില്‍ മലയാളം " ണ്ട "എങ്ങനെ എഴുതാം ???

Post a Comment

സംശയങ്ങള്‍ അറിയാനുള്ള ആഗ്രഹമാണ്. അതുകൊണ്ട് അതിനെ ഇവിടെ പറയുക, ഞാനും കൂടുതല്‍ അറിയട്ടെ, നിങ്ങളുടെ അഭിപ്രായങ്ങളാണ് എന്റെ പ്രചോദനം

 
Support : | |
Copyright © 2011. ഫോട്ടോഷോപ്പ് പഠിക്കാം - All Rights Reserved