ഈ cs5 ന്റെ ഒരു കാര്യം.

Friday, February 4, 201115commentsമാതൃഭൂമി പേപ്പറിലോ അതോ ബ്ലോഗിലോ എവിടാ കണ്ടെതെന്നു ഓര്‍മയില്ല, ഫോട്ടോഷോപ്പിന്റെ പോരിശ പറയുന്നതിനിടക്ക് സി എസ്5 ന്റെ ഒരു പുതിയ ഒപ്ഷന്‍ content aware fill ടൂള്‍ നെ കുറിച്ച് 2 വാക്ക് കണ്ടത്. കണ്ടപ്പം തന്നെ ബയങ്കര റങ്കായി. മുന്‍പൊക്കെ എന്തെങ്കിലും മായ്ക്കണമെങ്കിലൊക്കെ എന്നാ കഷ്ടപ്പാടാ, സ്റ്റാമ്പ് ടൂളും ക്ലോണ്‍ ടൂളും എല്ലാം ഉപയോഗിച്ച് വെറുതെ കഷ്ടപ്പെടേണ്ടെന്നു കരുതിയാവും പുതിയ വേര്‍ഷനില്‍ ആ ജോലി സ്വയം ഫോട്ടോഷോപ്പ് ഏറ്റെടുത്തത്.
സത്യത്തില്‍ ഇങ്ങനൊരു സാധനം ഉണ്ടെന്നറിഞ്ഞ് ഫോട്ടോഷോപ്പ് ടൂള്‍ മൊത്തം തപ്പി. കണ്ടെത്തിയില്ല, പിന്നെ ഫില്‍ എന്നു അവസാനം കണ്ടത് കൊണ്ട് അതൂടെയൊന്നു നോക്കാം . എന്നു കരുതി ഫില്‍ ഒപ്ഷനില്‍ പോയപ്പോഴാണ് സംഗതി തിരിഞ്ഞത്.മുകളിലെ ചിത്രം ശ്രദ്ധിക്കു. ബിഫോര്‍ എന്നഴുതിയ ചിത്രത്തില്‍ ലാസോ ടൂള്‍ ഉപയോഗിച്ച് സെലെക്റ്റ് ചെയ്ത ഭാഗം നോക്കു, അതിനുള്ളിലെ പുല്ല് നമുക്ക് ആവശ്യമില്ലാത്തതിനാല്‍ content aware ഉപയോഗിച്ച് നീക്കം ചെയ്തത് നോക്കു ആഫ്‌റ്റര്‍ എന്ന ചിത്രത്തില്‍. നമ്മള്‍ വളരെ കഷ്ടപ്പെട്ട് പോസ് ചെയ്ത് ഒക്കെ എടുത്ത ഫോട്ടോകളില്‍ പലപ്പോഴും നമ്മുടെ വിദ്യുച്ഛക്തി വകുപ്പിന്റെ കുന്നായ്മ കൊണ്ട് പോസ്റ്റും ട്രാന്‍‌സ്ഫോര്‍മറും ഒക്കെ കയറി ആകെ വൃത്തികേടാക്കും. അപ്പം അതൊക്കെ കളഞ്ഞ് ഭംഗിയാക്കാന്‍ ഈ ഒപ്ഷന്‍ ഉപയോഗിക്കാം. പറഞ്ഞ് പറഞ്ഞ് ആമുഖം വല്ലാണ്ട് നീണ്ടു അല്ലെ. 

      നമുക്ക് ക്ലിയര്‍ ചെയ്യേണ്ട ഫോട്ടോ ഓപണ്‍ ചെയ്യുക. ചിത്രത്തിലേതു പോലെ ലാസ്സോടൂള്‍ ഉപയോഗിച്ച് വേണ്ടിയ ഭാഗം സെലെക്റ്റ് ചെയ്യുക. 

      ഇനി ഒന്നിരിക്കല്‍ Edit >> Fill ( Shift+F5 ) അല്ലെങ്കില്‍ സെലെക്റ്റ് ചെയ്ത ഭാഗത്തിനു ഉള്ളില്‍ വെച്ച് ചിത്രത്തിലേതു പോലെ ഫില്‍ ഒപ്ഷനില്‍ ക്ലിക്ക് ചെയ്യുക. 

      ഇനി ചിത്രത്തിലുള്ളത് പോലുള്ള ടൂള്‍ ബോക്സില്‍ Use എന്നിടത്ത് content aware എന്നു സെലെക്‍റ്റി ഓകെ നല്‍കുക. സംഗതി കഴിഞ്ഞു. താഴെ ചിത്രം ശ്രദ്ധിക്കു.


മുന്‍പ്
ശേഷം
   അര്‍മാദിക്കൂ മക്കളേ, അര്‍മാദിക്കൂ......!!
Share this article :

+ comments + 15 comments

കുഞ്ഞാക്കാ.... CS5 ഡൌൺലോട് ചെയ്യാൻ വല്ല ലിങ്കും ഉണ്ടൊ?

February 5, 2011 at 1:07 AM

ഈ സൈറ്റില്‍ തന്നെ വെണ്ടക്കാ അക്ഷരത്തില്‍ 2 പോസ്റ്റ് ഉണ്ട് ന്റെ കുഞ്ഞീ..

February 5, 2011 at 11:01 AM

'വെണ്ടക്കാ' ഫോണ്ട് ഇല്ലാത്തതിനാല്‍ വായിക്കുവാന്‍ കഴിയുന്നില്ല ..'വെണ്ടക്കാ' ഫോണ്ട് ഡൌണ്‍ലോഡ് ചെയ്യാന്‍ എന്തെന്കിലം ലിങ്ക് ഉണ്ടോ എഡ് മാഷേ ...?

ഹ ഹ ഹ ഫസലുല്‍ ഓരോ പോസ്റ്റുകളും ഇഷ്ടമാകുന്നുണ്ട് ...പലതും ശ്രമിച്ചു നോക്കുന്നും ..ഉണ്ട് ..ഈ ബ്ലോഗ്‌ വായിക്കുന്ന പല മടിയന്മാരെയും പോലെ കമന്റ്‌ ചെയ്യാന്‍ മാത്രം വിട്ടു പോകുന്നു ..ക്ഷമി ....നന്മാകല്‍ക്കായി പ്രാര്‍ഥിക്കുന്നു ...:)

February 5, 2011 at 1:51 PM

ഇത് കൊള്ളാം ....

February 6, 2011 at 9:16 PM

എനിക്ക് വയ്യ ...ഈ ചെക്കന്‍... സോറി ഈ മാഷ്‌ ആളു കൊള്ളാമല്ലോ.
ഇപ്പം പരീഷിച്ചു നോക്കാന്‍ സമയം അനുവദിക്കുന്നില്ല. ഞാന്‍ സേവ് ചെയ്തു വച്ചിട്ടുണ്ട്,പരീക്ഷിച് നോക്കിയിട്ട് വീണ്ടും വരാം....

February 7, 2011 at 11:56 AM

അപ്പൊ എട്‌മാഷേ,
ഞാനും ഒന്ന് നോക്കട്ടെ .
ശരിയായില്ലെങ്കില്‍ പിന്നേം വരും .
ഇവിടെ കാണണേ........

February 7, 2011 at 2:01 PM

വടക്കേലെ, വെണ്ടക്ക ഫോണ്ട് ഉടനെ മൈല്‍ ചെയ്യുന്നുണ്ട്, നൌഷു നന്ദി, തിക്കൊടിയാ ക്ലാസ്സില്‍ കൃത്യമായി വന്നില്ലെങ്കില്‍ ചന്തിക്ക് നല്ല പെടകിട്ടും, പുഷ്പംഗാടെ, തിക്കോടിയനുള്ളത് നിങ്ങളോടുംകൂടിയാ..

February 9, 2011 at 6:11 PM

ചെറിയ ആനിമേഷന്‍ ഒക്കെ ചെയ്തു നോക്കി..സേവ് ചെയ്തു..റിയല്‍ പ്ലയെരില്‍ വര്‍ക്ക്‌ ചെയ്യുന്ന്ട്..അത് ഫേസ് ബൂക്കിലെക്കോ ഓര്‍ക്കുട്ടിലെക്കോ ഇടുവാന്‍ വേണ്ടി എന്താണ് ചെയ്യേണ്ടത്..ഫയല്‍ വേറെ ഏതു ഫോര്‍മാറ്റ്‌ ആണ് ആക്കേണ്ടത്..ഒന്ന് പറഞ്ഞു തരുമോ..?

February 9, 2011 at 9:56 PM

നവാസ്, സേവ് ചെയ്യേണ്ടത് GIF ആയിട്ടാണെന്നു ഞാന്‍ ഓരോ ആനിമേഷന്‍ പോസ്റ്റിലും പറഞ്ഞിട്ടുണ്ടല്ലോ. പിന്നെ റിയല്‍ പ്ലയറില്‍ അല്ലാതെ തന്നെ ഇമേജ് ആയി കാണുന്നില്ലെ, വിന്റോസ് ഇമേജ് ആന്റ് ഫാക്സ് വ്യൂവറില്‍. ഓര്‍കുട്ടിലൊക്കെ ഇടാന്‍ ഫോട്ടോബക്കറ്റിലോ ടിനിപിക്കിലോ അപ്ലോഡ് ചെയ്ത് അതിന്റെ എച്ച് ടി എം എല്‍ കോപി പേസ്റ്റ് ചെയ്താല്‍ മതി. ഞാന്‍ ഇതുവരെ അങ്ങനെ ചെയ്തിട്ടില്ലാ, പക്ഷെ ഇങ്ങനെ ചെയ്യാം എന്നു തന്നെയാണെന്റെ അറിവ്.

February 10, 2011 at 11:26 AM

കൊള്ളാം...
:)

Anonymous
April 26, 2011 at 9:45 PM

താന്‍ ആളു കൊള്ളാമല്ലോ പോസ്റ്റുകള്‍ വളരെ ഒപാകരപ്രദം നന്ദി ....

April 26, 2011 at 11:02 PM

നന്ദി അനോണിചേട്ടാ,

Anonymous
July 21, 2011 at 5:09 PM

puliyalla pupuuli
Just Come this Way

എനിക്കിവിടെ content aware തെളിയുന്നില്ല. pattern, history, color ഇതൊക്കെയേ ഉള്ളു....ഹെല്‍പ്പൂ പ്ലീസ്.

July 9, 2012 at 3:35 PM

cs5 തന്നെയാണെങ്കിൽ അതുകാണും... പഴ വേർഷൻ ഈ ഒപ്ഷൻ ഇല്ല...

Post a Comment

സംശയങ്ങള്‍ അറിയാനുള്ള ആഗ്രഹമാണ്. അതുകൊണ്ട് അതിനെ ഇവിടെ പറയുക, ഞാനും കൂടുതല്‍ അറിയട്ടെ, നിങ്ങളുടെ അഭിപ്രായങ്ങളാണ് എന്റെ പ്രചോദനം

 
Support : | |
Copyright © 2011. ഫോട്ടോഷോപ്പ് പഠിക്കാം - All Rights Reserved