2011, മാർച്ച് 21, തിങ്കളാഴ്‌ച

റിയൽ ഫോട്ടോ ഇഫക്റ്റ്


     ചിത്രങ്ങൾക്ക് റിയാലിറ്റി ഇഫക്റ്റ് നൽകാൻ വേണ്ടി വല്ല ചുമരിലോ മേശയിലോ അലസമായിട്ട ചിത്രങ്ങൾ. ഒന്നു നോക്കാം അല്ലെ. വളരെ വേഗത്തിൽചെയ്യാവുന്ന ഒന്നാണിത്. ആദ്യ ഒരു പുതിയ പേജ് തുറക്കുക.

   ബ്ലന്റിംഗ് ഒപ്ഷൻ ഓപൺ ചെയ്ത് പാറ്റേൺ ഓവർലി ഓപൻ ചെയ്യുക. നിങ്ങൾക്കിഷ്ടമുള്ള ഒരു പാറ്റേൺ സെലെൿറ്റുക. ഓകെ നൽകുക. ഇനി അതല്ലെങ്കിൽ കളർ ബാക്ക്ഗ്രൗണ്ട് എന്തുമാകാം. അതു നിങ്ങൾക്ക് വിട്ടു. 
     ഇനി നമ്മുടെ ഫോട്ടോ ആഡ് ചെയ്യുക. ശേഷം. free transform (Ctrl +T ) ക്ലിക്കുക. റൈറ്റ് ക്ലിക്ക് ചെയ്ത് Warp സെലെക്‍റ്റുക. ചിത്രത്തിൽ കാണുന്നത് പോലെ ഒരല്പം ഉള്ളിലേക്ക് തള്ളുക.  




      ലയർ പാലറ്റിൽ ചെറുചിത്രത്തിൽ റൈറ്റ് ക്ലിക്ക് ചെയ്ത് ബ്ലെന്റിംഗ് ഒപ്ഷൻ ഓപൺ ചെയ്യുക. Drop shadow ഓപൺ ചെയ്ത് ചിത്രത്തിൽ കാണുന്നത് പോലെ സെറ്റിംഗ്സ് നൽകുക. 

ചി ത്രത്തിൽ കാണുന്നത് പോലെ ലയർ പാലറ്റിലെ ഇഫക്റ്റ് എന്നതിൽ റൈറ്റ് ക്ലിക്ക് ചെയ്ത് Create layer  എന്നതിൽ ക്ലിക്കുക. നമ്മുടെ ഇഫക്റ്റ് ഒരു ലയറായി നമുക്ക് കിട്ടും. 

ചിത്രത്തിലേതു പോലെ ഷാഡോ ലയർ സെലെക്‍റ്റ് ചെയ്ത് നേരത്തെ പറഞ്ഞത് പോലെ  free transform (Ctrl +T ) ക്ലിക്കുക. റൈറ്റ് ക്ലിക്ക് ചെയ്ത് Warp സെലെക്‍റ്റുക. ഒരല്പം പുറത്തേക്ക് വലിക്കുക. താഴേയും മുകളിലും അല്പം ഉള്ളിലേക്കായി നിഴൽ പുറത്തേക്ക് കാണാത്ത വിധം ക്രമീകരിക്കുക.

Filter >> blur >> Gaussian Blur  പോകുക. ചിത്രത്തിൽ കാണുന്ന സെറ്റിംഗ്സ് നൽകുക. ലയർ പാലറ്റിൽ ഒപാസിറ്റി ആവശ്യമെങ്കില്‍ കുറക്കുക. 
ചിത്രം ഇതു പോലെ ലഭിക്കും. ഇനി നമ്മുടെ ഭാവനക്കനുസരിച്ച് അതിനെ നമുക്ക് എവിടെ വേണമെങ്കിലും ആഡ് ചെയ്യാം. ഞാന്‍ മുകളില്‍ ചെയ്തിരിക്കുന്നത് പോലെ.

11 അഭിപ്രായ(ങ്ങള്‍):

കുഞ്ഞാക്കാ ഞാനാണ് ആദ്യമെത്തിയതെന്ന് തോന്നുന്നു...
താങ്കളുടെ ഈ ശ്രമം അഭിനന്ദനീയം....
വളരെ ഉപകാരപ്രദം....
എല്ലാ ആശംസകളും!

കൊള്ളാം ... നന്നായിട്ടുണ്ട് ...

രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

നുവോ സ്ലൈഡര്‍ ചേര്‍ക്കാന്‍ കുറച്ചു പാടുപെട്ടു അല്ലെ,ഗൂഗിള്‍ കോഡില്‍ പോയി JQUERY അപ്‌ലോഡ്‌ ചെയ്തു
പിന്നെ എച്ച് ടി എം എല്‍ എഡിറ്റ്‌ ചെയ്തു,ഹോ പൊല്ലാപ്പ്‌ തന്നെ എന്തായാലും കൊല്ലാം സോറി കൊള്ളാം എനികിഷ്ടപ്പെട്ടു ഇതിന്റെ വല്ല കാര്യവുമുണ്ടായിരുന്നോ നുവോ സ്ലൈഡര്‍ ചേര്‍ക്കാന്‍ ,ഒരു പുതിയ ഗാഡ്ജെറ്റ്‌ ഉണ്ടാക്കി
...............................ഈ കോഡ് ചേര്‍ത്താല്‍ പോരായിരുന്ന്നോ
(കോഡ് ചേര്‍ക്കാന്‍ ഗൂഗിള്‍ സമ്മതിക്കുന്നില്ല.)

ഈ കോഡ് ചേര്‍ത്ത് വേണ്ട മാറ്റം വരുത്തിയാല്‍ പോരായിരുന്നോ,പിന്നെ എനിക്ക് തോന്നിയ രണ്ടു അഭിപ്പ്രായങ്ങള്‍ പറയട്ടെ(എന്നെ കൊന്നാലും ഞാന്‍ പറയും )ഫോട്ടോഷോപ്പി ലോഗോ (ഹെഡ്ഡര്‍ )ഇഷ്ടമായില്ലാ ട്ടോ..:(
ഇന്നത്തെ ടൂട്ടോറിയല്‍,റിയാലിറ്റി എനിക്ക് അത്ര ഫീല്‍ ചെയ്തില്ല (തോന്നലാണോ):):(...കുഞ്ഞാക്ക മാഷിന്റെ മെയില്‍ ഐ ഡി എനിക്ക് ഒന്ന് പറഞ്ഞു തര്രോ..ഈ കമെന്റ്റ്‌ മെയില്‍ അയക്കാന്‍ നോക്കിയപ്പോള്‍ മെയില്‍ ഐ ഡി ഇല്ല അതാണ്‌ ഇവിടെ കമെന്റിയത്..

മലയാളത്തില്‍ ടൈപ്പ് ചെയ്യാനറിയാത്തവര്‍ക്കും അതിനു സമയമില്ലാത്തവര്‍ക്കും ടൈപ്പിങ്ങിലെ തെറ്റുകള്‍ തിരുത്താന്‍ സാധിക്കാത്തവര്‍ക്കും ഇനി മുതല്‍ ഞങ്ങളുടെ സഹായം തേടാം. ടൈപ്പ് ചെയ്യാനുള്ള മാറ്റര്‍ , കൈയെഴുത്തു പ്രതി തപാലിലോ സ്കാന്‍ ചെയ്തോ ഫാക്സായോ അയച്ചു തന്നാല്‍ മതി. അത് ഉത്തരവാദിത്വത്തോടെ യൂനിക്കോഡ് മലയാളത്തില്‍ ടൈപ്പ് ചെയ്ത്, തെറ്റുകളെല്ലാം തിരുത്തി ഈ മെയിലായി തിരിച്ചയച്ചു തരുന്നതാണ്.
ബ്ലോഗിങ്ങിനു സഹായം

എല്ലാ സഹൃദയരായ ബ്ലോഗ് സന്ദർശകർക്കും കമന്റ് എഴുതിയവർക്കും എന്റെ നന്ദി. @ ഉനൈസ് നന്ദി. എല്ലാ അഭിപ്രായങ്ങൾക്കും. ബ്ലോഗർ ഹെഡ് എനിക്കും ഇഷ്ടമായത്കൊണ്ടല്ല. പിന്നെ ആദ്യം ബ്ലോഗ് ടെമ്പ്ലേറ്റ് എഡിറ്റുമ്പോൾ ഉണ്ടായിരുന്ന ഉഷാർ അവസാനമായപ്പഴേക്കും പോയി. അപ്പം പാതി വഴിയിലുപേക്ഷിച്ചു. ഇനി പിന്നെ ശരിയാക്കാം. പിന്നെ നുവു ഞാനും ഒരു പുതിയ ഗ്ഗാഡ്ജറ്റ് ആയിതന്നെയാണു ഉപയോഗിക്കുന്നത്. മാഫീ കഷ്ടപ്പെടൽ. പിന്നെ പോസ്റ്റിനെ കുറിച്ച് തുറന്ന അഭിപ്രായം പറഞ്ഞതിനു വളരെ നന്ദി. എല്ലാ പോസ്റ്റും എല്ലാവർക്കും ഉപകാരപ്പെട്ടോളണം എന്നില്ലല്ലോ. പിന്നെ ഞാൻ ഒരു മാഷ് അല്ലാട്ടോ. ഞാൻ പഠിക്കുന്നത്. ഒരു നോട്ട് ആയി ഇവ്ടെ ചെയ്യുന്നു. മറ്റുള്ളവർക്ക് കൂടി ഉപകാരപ്പെടുമെങ്കിൽ നല്ലത്. എന്റെ മെയിൽ ഐഡി. loveheart.fazlul@gmail.com

ഫസലൂ നിങ്ങളുടെ ബ്ലോഗ്‌ വളരെ ഉപകാരപ്രദം, നന്ദി, ഇനിയും തുടരുക.

enganaya real photo effects download cheyyunnath

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പോസ്റ്റുമായി ബന്ധപ്പെട്ട സംശയങ്ങളും അഭിപ്രായങ്ങളും അറിയിക്കുക, കൂട്ടത്തിൽ നിങ്ങൾ ഇനി കാണാൻ ആഗ്രഹിക്കുന്ന പഠനങ്ങളും