2011, മാർച്ച് 26, ശനിയാഴ്‌ച

ചുള്ളൻ മുന്ന




ഫോട്ടോകളിൽ പലതരത്തിലുള്ള വർക്കുകൾക്ക് ഫോട്ടോഷോപ്പിൽ എളുപ്പമാണെ ന്നറിയാമല്ലോ. അത്തരത്തിൽ വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒരു ഡിസൈനിംഗ് വർക്ക്. എന്റെ ഒരു സുഹൃത്തിന്റെ ഫോട്ടോയിൽ വെച്ചങ്ങട് അലക്കാന്നു കരുതി. ചാറ്റ് റൂമിലെ ഒരു സുഹൃത്തിന്റെ കല്യാണത്തിനാണു കാസർകോഡ് വെച്ച് ഞങ്ങൾ ആദ്യമായി കാണുന്നത്. അന്നത്തെ വിടപറയുന്ന നിമിഷങ്ങളുടെ ഓർമകൂടിയാണീ ഫോട്ടോ. അപ്പം തുടങ്ങാം അല്ലെ, ആയുധങ്ങൾ എല്ലാം റെഡിയല്ലെ.

     പുതിയ ഒരുഡോക്യൂമെന്റ് 800px X 1030px വലിപ്പത്തിൽ തുറക്കുക. Paint Bucket Tool (G)എടുത്ത് കരിഓയിൽ ഒഴിച്ച് കറപ്പിക്കുക. (കയ്യിൽ പറ്റാതെ നോക്കണേ,)

    ഇനി നമ്മുടെ ഫോട്ടോ ഫോട്ടോഷോപ്പിൽ ഓപൺ ചെയ്ത് നമ്മുടെ ബാക്ക്ഗ്രൌണ്ടിലേക്ക് ആഡ് ചെയ്യുക. ചിത്രത്തിൽ കാണുന്നത് പോലെ ചിത്രത്തിന്റെ ബാക്ക്ഗ്രൌണ്ട് റിമൂവ് ചെയ്യാൻ മറക്കരുത്. ഇനി ഫോട്ടോയെ അവിടവിടായി കാണുന്ന പൊട്ടലും ചീറ്റലും ഒക്കെ തുടച്ച് ശരിയാക്കി ഒന്നു സെറ്റപ്പാക്കുക. 

ഇനി ചിത്രത്തിൽ ചുവന്ന കളറിൽ മാർക്ക് ചെയ്തിരിക്കുന്ന സ്പോഞ്ച് ടൂൾ എടുക്കുക. സ്പോഞ്ച് ടൂൾ ഉപയോഗിക്കുമ്പോൾ Desaturate Mode (ചിത്രത്തിന്റെ മുകളിൽ ചുവന്ന കളറിൽ മാർക്ക് ചെയ്തത് ശ്രദ്ധിക്കുക. ) ആവാൻ ശ്രദ്ധികുക. ഇനി സ്പോഞ്ച് ടൂൾ ഉപയോഗിച്ച് ചിത്രത്തിൽ എല്ലായിടത്തും അല്പം പ്രയോഗിക്കുക.

    ബ്രഷ് ടൂൾ എടുത്ത് സോഫ്റ്റ് റൌണ്ട് ബ്രഷ് സെലെക്‍റ്റ് ചെയ്യുക. സൈസ് അല്പം കൂടുതൽ വലുതാക്കുക.

    ഇനി നമ്മുടെ മെയിൻ ചിത്രത്തിനു താഴെയായി ഒരു പുതിയ ലയർ ക്രിയേറ്റ് ചെയ്യുക. അതിൽ ഫോർഗ്രൌണ്ട് കളർ വൈറ്റ് സെലെക്‍റ്റ് ചെയ്ത ശേഷം മുകളിൽ പറഞ്ഞ ബ്രഷ് എടുത്ത് തലയുടെ പിറകിലായി വൈറ്റ് ബ്രഷ് പ്രയോഗിക്കുക. അതുപോലെത്തന്നെ മറ്റല്പം ഭാഗങ്ങളിലും.
ഒരു പുതിയ ലയർ കൂടി ക്രിയേറ്റ് ചെയ്യുക. ചിത്രത്തിൽ കാണുന്നത് പോലെ അവിടവിടങ്ങളിലായി # a67840 ഈ കളർ സെലെക്‍റ്റ് ചെയ്ത് സോഫ്റ്റ് റൌണ്ട് ബ്രഷ് ഉപയോഗിച്ച് വ്യത്യസ്ഥമായ വലിപ്പത്തിൽ പ്രയോഗിക്കുക.  

   പുതിയ ലയർ കൂടി ഉണ്ടാക്കുക. ഫൊർഗ്രൌണ്ട് കളർ വൈറ്റ് ബാക്ക്ഗ്രൌണ്ട് കളർ ബ്ലാക്കും സെലെക്‍റ്റ് (കീ ബോർഡിൽ D  പ്രസ്സുക) ചെയ്യുക. filter >> Render >> Clouds പോകുക. ശേഷം. Filter >> Stylize >> Extrude പോകുക. ചിത്രത്തിൽ കാണുന്നത് പോലുള്ള സെറ്റിംഗ്സ് നൽകുക. ലയർ പാലറ്റിൽ ഒപാസിറ്റി 20% ആയി സെറ്റ് ചെയ്യുക. 

      പുതിയ ഒരു ലയർ കൂടി ഉണ്ടാക്കുക. ചിത്രത്തിന്റെ 4 സൈഡുകളിലുമായി സോഫ്റ്റ് ബ്രഷ് ഉപയോഗിച്ച് കറുപ്പ് നിറം കൊണ്ട് ഒരല്പം ടെച്ചിംഗ്. 

    ശേഷം പുതിയ ഒരു ലയർ ഉണ്ടാക്കുക. Ellipse Tool (U) ഉപയോഗിച്ച് ചിത്രത്തിൽ കാണുന്നപോലെ റൌണ്ട് ഇടുക ഫോർഗ്രൌണ്ട് കളർ #942C4F ഇതാവാൻ ശ്രദ്ധിക്കണേ. ഇനി ചിത്രത്തിലേ ലയർ പാലറ്റിൽ ചുവന്ന കളറിൽ മാർക്ക് ചെയ്തിരിക്കുന്ന Add layer mask ഐകണിൽ ക്ലിക്ക് ചെയ്ത് മാസ്കുക. പിന്നീട് സോഫ്റ്റ് റൌണ്ട് ബ്രഷ് എടുത്ത് ബ്ലാക്ക് കളർ സെലെക്‍റ്റ് ചെയ്ത് ചുമ്മാ ഷേപ് ലയറിൽ നടുവിലായി പ്രയോഗിക്കുക.

ചിത്രം ഇങ്ങനെ ലഭിക്കും.

ഇതു പോലെ വിവിധ വലിപ്പത്തിൽ വർണങ്ങളിൽ 6 Ellipse ഷേപ് ലയറുകൾ ക്രിയേറ്റുക. ഓരോ Ellipse ഷേപിനും ഓരോ ലയറുകൾ പുതുതായി ഉണ്ടാക്കുന്നതാണു എളുപ്പം.  ഷേപ് 1- # 942C4F, ഷേപ് 2- # b33d0d, ഷേപ് 3 # cc0083, ഷേപ്4- # cc1a6e, ഷേപ്5- # ce4d16, ഷേപ്6- # eac5cd  ഷേപ് ലയർ കളറുകൾ ഇവിടെ ഉപയോഗിച്ചവ ഇവയാണു.. 

    പുതിയ ലയർ ക്രിയേറ്റുക. സോഫ്റ്റ് ബ്രഷ് സെലെക്‍റ്റ് ചെയ്ത് പിങ്ക് കളര്‍ എടുത്ത് ചിത്രത്തിലേതുപോലെ അങ്ങിങ്ങായി ടോട്ടുക. അതിനു മുകളില്‍ തന്നെ അല്പം മാറി വൈറ്റ് നിറംത്തിലും ടോട്ടുക. ബ്ലന്‍റിംഗ് മോഡ് lighter color എന്നാക്കുക. 

പുതിയ ഒരു ലയര്‍ കൂടി ഉണ്ടാക്കുക. വ്യത്യസ്തമായ വലിപ്പത്തില്‍ ചെറിയ കളര്‍ വ്യത്യാസത്തോടെ വീണ്ടും ടോട്ടുക. ചിത്രം ശ്രദ്ധിക്കു.

പുതിയ ലയര്‍ ക്രിയേറ്റുക. ചിത്രത്തില്‍ കാണുന്നത് പോലെ Polygonal lasso tool ഉപയോഗിച്ച് ഒരു ഷേപ് സെലെക്‍റ്റുക. അതിൽ വൈറ്റ് കളർ ഫിൽ ചെയ്യുക. ഒപാസിറ്റി 23% എന്നു സെലെക്‍റ്റുക. ഇറേസർ ടൂൾ എടുത്ത് സോഫ്റ്റ് റൌണ്ട് ബ്രഷ് കൊണ്ട് ഷേപ് ന്റെ താഴ്‍ഭാഗം മായ്ച്ച് കളയുക. ചിത്രം റെഡി. താഴെ നോക്കു.

17 അഭിപ്രായ(ങ്ങള്‍):

ഫോട്ടോഷോപ്പ് CS5 ഡയല്‍ അപ്പ്-കാര്‍ക്ക് ഡൌണ്‍ലോഡ് ചെയ്യാന്‍ കഴിയ്യോ?

ചെയ്യാല്ലോ മുഫീദ്, ടൊറന്റ് ഉപയോഗിച്ച് ഡൗൺലോഡ് ചെയ്താൽ മതി. എങ്കിൽ പിന്നെ ഇടക്ക് കണക്ഷൻ കട്ട് ആയാലും അതുവരെ ഡൗൺലോഡ് ചെയ്തത് നഷ്ടപ്പെടില്ലല്ലോ.

ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.

പ്രോപ്പറൈറ്ററി കറ പുരണ്ട കൈ,കോപ്പി റൈറ്റ് ശാപം വീണ തല മനസ്താപം തോന്നുന്നോ,എങ്കില്‍
ഇവിടെപ്പോയി http://www.gimp.org/ കുമ്പസരിച്ചു,ജിമ്പുമായി തിരിച്ചു വാ.......(GIMP+മുടന്തു എന്നും അര്‍ഥം )

ഉനൈസ്, വളരെ നന്ദി. ഈ കമന്റ് എന്തായാലും എല്ലാവർക്കും ഉപകാരം ചെയ്യും. ഡയലപ് ഉപയോഗിക്കാത്തോണ്ട് എനിക്ക് അതിന്റെ സ്പീഡ് കുറവ് അറിയില്ല. എന്തായാലും കാര്യം വ്യക്തമാക്കിയതിനു നന്ദി. പിന്നെ കഫെയിൽ ഡൗൺലോഡിനിടുമ്പോൾ ഒരു പ്രഷ്നം ഉണ്ട്. മിക്ക കഫേകളിലും ഡീപ് ഫ്രീസ് സോഫ്റ്റ് വെയർ ഉപയോഗിക്കുന്നതല്ലെ. പിന്നെങ്ങനെ ഡൗൺലോഡ് 2 ദിവസംകൊണ്ട് നടക്കും. പിന്നെ സീരിയൽ നമ്പർ ഉണ്ടെങ്കിലും പ്രൊട്ടക്ഷൻ ഉണ്ട്. cs5 നു. അതിനുള്ള ഒരു സൊല്യൂഷൻ ഇവിടെത്തന്നെ ഇട്ടിട്ടുണ്ട് ഒരു പോസ്റ്റായി.

അഡോബി activation വിന്‍ഡോസ്‌ ഹോസ്റ്റ് ഫയല്‍ ഹാക്ക്‌ ചെയ്തു ബൈപാസ്‌ ചെയാം
അതാവണം കുഞ്ഞാക്ക ഉദ്ദേശിച്ചത് അല്ലെ,പിന്നെ ഡീപ് ഫ്രീസിന്റെ കാര്യം അത് രെജിസ്ട്രി എഡിറ്റ്‌ ചെയ്തു ശരിയാക്കാം ഇനി അഡ്മിന്‍ പാസ്‌വേഡ് ഇല്ലെങ്കില്‍ oph crack (linux live cd)ഉപയോഗിച്ച് മണിമണിയായി തകര്തെരിയാം,ശേഷം സെറ്റിംഗ്സ് ചേഞ്ച്‌ ചെയ്തു മതിവരുവോളം ഡൌണ്‍ലോടിക്കോ "ഹാപ്പി ഹാക്കിംഗ് "),പിന്നെ ഇതിനൊന്നും വയ്യെങ്കില്‍ ദാ http://geocities.com/macancrew/xdeepfreeze.zip ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് എന്നെന്നക്കുമായി ഡീപ് ഫ്രീസിനെ തല്ലിക്കൊല്ലു ഹല്ലാ പിന്നെ,സംഭവം ഒരു ജെനീരിക്‌ ട്രോജന്‍ ആണ് പക്ഷെ നമുക്ക് കുഴപ്പമൊന്നും ഉണ്ടാക്കില്ല.സംഭവം c:/ drivil എക്ഷ്ട്രക്ട് ചെയ്തു XDeepFreeze.exe റണ്‍ ചെയുക ,ശേഷം സ്റ്റോപ്പ്‌ ഡീപ് ഫ്രീസ് കൊടുക്കുക ,ഇനി clean registry ക്ലിക്ക് ചെയുക,എല്ലാം ശുഭം

കുഞ്ഞാക്ക ഒരു കമന്റ്‌ സ്പാം ഫോല്ടെരില്‍ പോയിട്ടുണ്ടെ,അതില്‍ ഞാന്‍ deep freeze ഹാക്ക്‌ ചെയുന്ന വിദ്യ വിവരിച്ചിട്ടുണ്ട് dashboard>comments>spam

ഫസലു, എന്നെ പറ്റിക്കാന്‍ നോക്കിയതാണോ? ഡയല്‍ അപ്പ്-കാര്‍ക്ക് ഡൌണ്‍ലോഡാം എന്നു പറഞ്ഞിട്ട്.....,? ഫോണീന്നാണെങ്കില്‍ തരക്കേടില്ല. പക്ഷേ ഞാനൊരു നഗ്ന സത്യം പറയട്ടേ? ഞാനുപയോഗിക്കുന്നതേ......................മൊബൈലീന്നുള്ള നെറ്റാ. പൂഊഊഊഊഊയ്

മുഫീദെ ന്നെങ്ങട് കൊല്ലടാ കൊല്ലു,,, മൊബൈലീന്നു ഹി ഹി, ഡയലപിൽ ഒരു ജിബി യൊക്കെ ഡൗൺലോഡിയാൽ നീ പിന്നെ 'ദുഖ: സ്വപ്നങ്ങളേ നിങ്ങളെനിക്കൊരു ശവമഞ്ചമൊരുക്കൂ' എന്നു ചുമ്മാ പാടി നടക്കേണ്ടിവരും. ഹി ഹി. നീ നമ്മടെ ഉനൈസ് മുകളിൽ പറഞ്ഞത്പോലെ ചെയ്ത് നോക്കു. എന്നിട്ടും ശുഭമായില്ലെങ്കിൽ ഞാൻ നാട്ടിൽ വരുമ്പം കൊണ്ടുവരാം. എപ്പടി.

ആയിരത്തി ഇരുനൂറ്റ്മ്പത് പേര് കയറി ഇറങ്ങിപ്പോയ ഒരാര്‍മാദമൊന്നും ഇവിടെ കാണാനില്ലല്ലോ ഫസലുവേ..
സംഭവങ്ങള്‍ എല്ലാം കാണാറുണ്ട്‌ കിടിലങ്ങള്‍ തന്നെ എല്ലാം.

എല്ലാം സൈലന്റ് കില്ലേഴ്സാണു സിദ്ദിക്ക, ഇവിടെ വന്നു മിണ്ടാണ്ടു പോകും കൊച്ചു ഗള്ളന്മാർ.

നിങ്ങളും എന്നെ കൈവെടിയുകയാണോ? എന്നാലും ഞാനിത്രേം പ്രതീക്ഷിച്ചില്ല. ആയിക്കോട്ടെ, നിങ്ങളൊക്കെ വലിയ ഹൈസ്പീഡ് ഇന്‍റെര്‍നെറ്റുകാര്. ഞാന്‍ ഇങ്ങനെയൊക്കെ ജീവിച്ച് പൊയ്ക്കൊള്ളാം. ഒരു സംശയം, നിങ്ങള്‍ ഉപയോഗിക്കുന്നത് CS5 തന്നെയല്ലെ? അത് നിങ്ങ ഡൌണ്‍ലോഡിയതു തന്നെയാണോ? വെറുതെ ചോദിച്ചെന്നേയുള്ളൂ.

മുഫി മോനെ, നീ ഒരുകാര്യം ചെയ്യു, നമ്മടെ ‘കുരു’ ഉനൈസവർകൾ പറഞ്ഞപോലെ കഫെയിൽ പോയി ഒന്നു ട്രൈ ചെയ്യു.

എന്റെ "കുരു " പോട്ടിക്കല്ലേ കുഞ്ഞാ(കുരു)ക്കാ.
എന്റെ ഒരു ഫോട്ടോ കൂടി എഡിറ്റ്‌ ചെയ്തു ഇവിടിട് വല്ല സിനിമാക്കാരും കണ്ടാല്‍ ഞാന്‍ രക്ഷപെട്ടില്ലേ...
ഫോളോ കമന്റ്സ് ഇട്ടതു ഭാഗ്യായി,കുഞ്ഞാക്ക "പാരാസ്‌ " എന്തൊക്കെയാണെന്ന് അറിയാമല്ലോ .

ഉനൈസ് മോനെ, നീ നിന്റെ ഒരു ഫോട്ടോ സെന്റ് ചെയ്യടാ, നിന്നെയും നമുക്കൊന്നു ട്യൂട്ടോറിയലീകരിക്കാം. ഇവിടെ ടൂട്ടോറിയലായി വന്ന പലരും സിനിമയിലേക്കും മറ്റും വിളിവന്നു ആകെ കുടുങ്ങി എന്നാ പറയുന്നെ, നിനക്കും അങ്ങനെ ചുളുവിൽ ‘ലോക പ്രശസ്തനാവണമെൻകിൽ‘ ഒരു ഫോട്ടോ അയചോളൂ ട്ടാ....

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പോസ്റ്റുമായി ബന്ധപ്പെട്ട സംശയങ്ങളും അഭിപ്രായങ്ങളും അറിയിക്കുക, കൂട്ടത്തിൽ നിങ്ങൾ ഇനി കാണാൻ ആഗ്രഹിക്കുന്ന പഠനങ്ങളും