2011, ഏപ്രിൽ 9, ശനിയാഴ്‌ച

പോസ്റ്റർ ഡിസൈൻ



സിമ്പിൾ ആയി ഫോട്ടോ ഡിസൈൻ ചെയ്യാം. വളരെ കുറഞ്ഞ ടൂളുകൾ കൊണ്ട് വേഗത്തിൽ നമുക്കിത് ചെയ്ത് തീർക്കാൻ സാധിക്കും. ചിത്രങ്ങൾ മിഴിവുള്ള

താവാൻ ശ്രദ്ധിക്കുക.

 പുതിയ ഒരു പേജ് 600X800 വലിപ്പത്തിൽ ഓപൺ ചെയ്യുക. ഫോർഗ്രൗണ്ട് കളർ # f7e2ae എന്നും ബാക്ക്ഗ്രൗണ്ട് കളർ # eec564  എന്നും സെലെൿറ്റ് ചെയ്യുക. ശേഷം ഗ്രേഡിയന്റ് ടൂൾ   എടുത്ത് Radial  സെലെൿറ്റ് ചെയ്ത് ചിത്രത്തിൽ കാണുന്നത് പോലെ പ്രയോഗിക്കുക.

പെൻടൂൾ സെലെൿറ്റ് ചെയ്ത് ചിത്രത്തിൽ കാണുന്നത് പോലെ ഷെയ്പ് ഉണ്ടാക്കി 4 കോർണറുകളിലും ചെയ്യുക. ഫ്രീ ട്രാൻസ്ഫേം ടൂൾ ഉപയോഗിച്ച് വേണ്ട രീതിയിൽ നമുക്ക് തിരിക്കാം. 
   അപ്പോൾ ഇങ്ങിനെ ലഭിക്കും. ഇനി ഇതിനെ നിങ്ങൾക്കു വേണമെങ്കിൽ കൂടുതൽ മനോഹരമാക്കാൻ വേണ്ടീ കൂടുതൽ ഷേപുകൾ ഇതുപോലെ ക്രിയേറ്റ് ചെയ്യാം.

   ഇനി നിങ്ങളുടെ ഫോട്ടോ ചിത്രത്തിൽ നമുക്ക് ആഡ് ചെയ്യാം. ഞാൻ ഗൂഗിളമ്മാവന്റെ കയ്യിന്നു ഏതോഒരു പെങ്കൊച്ചിന്റെ(?) ഫോട്ടോ വാങ്ങിയതാ. അതിനെ കട്ട് ചെയ്തെടുത്ത് ദേ കണ്ടില്ലേ, ഇങ്ങനങ്ങ് പ്രതിഷ്ഠിച്ചു. ഇനി ബ്ലന്റിംഗ് ഒപ്ഷൻസ് എടുത്ത് ഒരല്പം outer glow ഒപ്ഷൻസ് ചെയ്യുക.

ഇനി ഷേപ് ടൂൾ സെലെൿറ്റ് ചെയ്യുക. സ്റ്റാർ ഷേപ് എടുത്ത് ചിത്രത്തിന്റെ താഴ്ഭാഗത്ത് പ്രയോഗിക്കുക. ഷേപ് പ്രയോഗിക്കുമ്പോൾ ഷിഫ്റ്റ് ഞെക്കി പിടിക്കാൻ മറക്കരുത്, . ഫോർഗ്രൗണ്ട് കളർ #ececec എന്നു സെലെൿറ്റ് ചെയ്യാൻ ശ്രദ്ധിക്കുക.

ശേഷം നമുക്ക് മൈൻ ചിത്രത്തിനു പിറകിലായി പൂക്കൾ ആഡ് ചെയ്യണം. ശേഷം ഫ്രീ ട്രാൻസ്ഫേം ടൂൾ( Ctrl+T) ഉപയോഗിച്ച് വേണ്ടരീതിയിൽ അഡ്ജസ്റ്റ് ചെയ്യുക.

ഞാൻ ഈ ചിത്രമാണു ഉപയോഗിച്ചത്. നിങ്ങൾക്കും ഇതുവേണമെങ്കിൽ ഉപയോഗിക്കാം. അല്ലെങ്കിൽ മറ്റു ചിത്രങ്ങൾ ഉപയോഗിക്കാം. (ചിത്രത്തിൽ ക്ലിക്കിയാൽ ഒറിജിനൽ വലിപ്പത്തിൽ കിട്ടും)

ഇനി ചിത്രത്തിൽ ഇതുപോലെ വേറെ പൂക്കളും ആഡ് ചെയ്യുക.



                                                       ( ചിത്രത്തിൽ ക്ലിക്കിയാൽ വലുതാവും)

 ശേഷം ഏറ്റവും താഴെയുള്ള ബാക്ക്ഗ്രൗണ്ട് ലയറിനു തൊട്ടുമുകളീലായി പുതിയൊരു ലയർ ക്രിയേറ്റ് ചെയ്യുക. ബ്രഷ്ടൂൾ സെലെൿറ്റ് ചെയ്ത് ഹാർഡ്‌നസ്സ് 100%, 28പിക്സൽ വലിപ്പത്തിൽ ഫോർഗ്രൗണ്ട് കളർ #ececec സെലെൿറ്റ് ചെയ്ത് വരക്കുക. വരക്കുമ്പോൾ ഷിഫ്റ്റ് ഞെക്കിപിടിക്കുക. 

ഇനി ഇതിന്റെ ഒരു ഡ്യൂപ്ലിക്കേറ്റ് ലയർ ക്രിയേറ്റ് ചെയ്യുക. Edit >> Transform >> Flip Horizontal പോകുക. വീണ്ടും Edit >> Transform >> Flip Vertical  പോകുക. ചിത്രത്തിൽ കാണുന്നത്പോലെ മുകളിലുള്ള ബ്രഷ് ടൂൾ ലയറിന്റെ നേരെ വരുന്നത്പോലെ സെറ്റ് ചെയ്യുക. (ചിത്രം ശ്രദ്ധിക്കുക) ഇപ്പമ്മ് എല്ലാം ശുഭം. ഇനി വേണെങ്കിൽ നിങ്ങളുടെ ഭാവനക്കനുസരിച്ച് ഇഫക്റ്റുകൾ നൽകാം. 

26 അഭിപ്രായ(ങ്ങള്‍):

wooowww...kunjaakkkaa..you rocked this time...good tutorial..

രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

അടിപൊളിയാണല്ലോ കുഞ്ഞാക്ക.. ആശംസകൾ.. ഇപ്പോഴത്തെ ഒരു ട്രെന്റും ഇതു തന്നെയാ..

നവാസ്, ജെഫു നന്ദി. മുഫീദെ നിന്റൊരു കാര്യം ഹി ഹി. സ്റ്റൈലിനെ കുറിച്ചൊരു പോസ്റ്റ് ഞാനിവിടെ ഇട്ടിരുന്നു നീ കണ്ടില്ലെ. http://fotoshopi.blogspot.com/2011/01/blog-post_10.html ഇതാണാ പോസ്റ്റ് ഒന്നു നോക്കു. എന്നിട്ട് മനസിലായില്ലെങ്കിൽ ഇവിടെ തന്നെ എഴുതാം.

hi hi mufeede...sorry tto...karyamakkanda..adutha thavana kalakkam..

നന്ദി കുഞ്ഞ്യാക്കാ. നവാസേ ന്നാലും ഇജ്ജ് മുമ്പത്തെ പോസ്റ്റിലെ കമന്‍റുകള് ബായിച്ച് ഇപ്പോസ്റ്റില് കമന്‍റണമയിരുന്ന്.

ഹ ഹ ഹ ഈ ശിഷ്യന്മാരുടെ ഒരു കാര്യം, നവാസ്, മുഫീദ് സുഘം തന്നല്ലെ.

കുഞ്ഞാക്ക അങ്ങനെ വിളിക്കാനാ എനിക്കിഷ്ട്ടം,എനിക്കിഷ്ടായി.പിന്നെ ഉനൈസ് ഇന്നലെ രാത്രിയില്‍ ഈ പോസ്റ്റ്‌ മെയില്‍ ചെയ്തിരുന്നു "കുഞ്ഞാക്ക ഈ കിടന്നു ബുദ്ധിമുട്ടുന്നത് എന്തിനാണെന്നറിയാമോ,"കുഞാക്കാ,കുഞാക്കയെ സിനിമയില്‍ എടുത്ത്" എന്ന നാലഞ്ചു വാക്ക് കേള്‍ക്കുവാന്‍ വേണ്ടിയാണ്,നയന്‍സ്,ഞാന്‍ ഈ പോസ്റ്റ്‌ നീ വായിക്കും എന്ന പ്രതീക്ഷയോടെയാണ്‌ മെയില്‍ ചെയുന്നത് .നമ്മുടെ പയ്യനാ പ്രാരാബ്ധക്കാരനാ,ഒരവസരം കൊടുത്തേക്ക് .ജീവിച്ചു പോട്ടെ."
ഇതായിരുന്നു ഉള്ളടക്കം.അവന്‍ പറഞ്ഞത് കൊണ്ട് മാത്രം ഒന്ന് വന്നതാണ്.എല്ലാം കൊള്ളം പക്ഷെ എന്റെ നിറം അല്പം കുറഞ്ഞുപോയോ എന്നൊരു സംശയം,ഇത്തിരി നിറം കൂട്ടിയേക്കണേ,ആള്‍ക്കാരൊക്കെ കാണുന്നതാ.പിന്നെ ആ സാരിയുടെ തുമ്പ് അല്പം കയറ്റിയിട്ടെക്ക്,മുഫീദിനെ പോലെയുള്ള കൊച്ചു പയ്യന്മാര്‍ വന്നും പോയും ഇരിക്കുന്ന ബ്ലോഗാ.നമ്മളായിട്ട് പുള്ളകളെ വഴിതെറ്റിച്ചു എന്ന് വേണ്ടാ.കുഞ്ഞാക്കാന്റെ കാര്യം ഞാന്‍ പരിഗണിക്കുന്നുണ്ട് ,സ്വന്തം നയന്‍ താര കെയര്‍ ഓഫ് ഉനൈസ് .

ഹ ഹ ഹ, എന്നെയങ്ങുകൊല്ലു, ഉനൈസെ, ഡാ നിനക്കെങ്കിലും എന്റെ വിഷമങ്ങൾ മനസിലായല്ലോ. നിനക്ക് എന്നോടിത്രക്ക് സ്നേഹം ഉണ്ടെന്നുകരുതിയില്ല, ന്നാലും നീ കഷ്ടപ്പെട്ട് നയൻതാരക്കിതു മെയിൽ ചെയ്തല്ലോ. സത്യത്തിൽ നയന്താര ആരാ? വല്ല സംവിധായകനോ നിർമാതാവോ ആണോ. എന്നെ പരിഗണിക്കാം എന്നൊക്കെ പറഞ്ഞിരിക്കുന്നു, ഹി ഹി എന്തരായാലും മനസ്സിൽ ഇങ്ങനാണെങ്കിൽ ലഡു പൊട്ടും. പിന്നെ മുഫീദെ നീ വെറുതെ മൻസമ്മാരെകൊണ്ട് പറയിപ്പിക്കാൻ നിക്കണ്ട ട്ടാ, ടൂട്ടോറിയൽ മാത്രം നോക്യാ മതീന്ന്.....

ഞാന്‍ നിര്‍ത്തിയേ.... ഗുഡ് ബൈ

ഹ ഹ എന്താ മുഫീ, ചുമ്മാ തമാശിച്ചതല്ലെ, അതിനൊക്കെ പിണങ്ങിപോകുവാണോ, ചെ ചെ കൊച്ചുകുട്ടികളേപോലെ. നിനക് ഞാൻ നാരങ്ങമിട്ടായി മേങ്ങിത്തരാടാ

എന്നാലും ഇങ്ങളന്നെല്ലേ പറഞ്ഞത് ടൂട്ടോറിയൽ മാത്രം നോക്യാ മതീന്ന്? എന്‍റെ കമന്‍റ് വേണ്ടെങ്കില്‍ വേണ്ട.

ടാ പോത്തെ, നിന്റെ കമന്റ് വേണ്ടെന്നല്ല പറഞ്ഞത്, നീ നയന്താരയുടെ കമന്റ് വായിച്ചില്ലെ, അപ്പം ഞാനും നയൻസിനെ പിന്താങ്ങിയതാ, ചുളുവിൽ വല്ലവസരവും കിട്ടിയാലോടൈ, പ്രീണനം പ്രീണനം ഹി ഹി

അപ്പളേയ് നാരങ്ങ മുട്ടായി

ഫസല്‍ബായ് , എന്നെപ്പോലുള്ള തുടക്കക്കാര്‍ക്ക് ഇതുപോലുള്ള ടൂട്ടോറിയല്‍സ് വളരെ വളരെ ഉപകാരപ്രദമാണ് .ഒരുപാട് നന്ദി .

ഫസല്‍ ഭായ് ... helpful informations ..താങ്ക്സ്
ഞാന്‍ ഒരു തുടക്കക്കാരന്‍ ...
ഫോട്ടോഷോപ്പ് ഫ്രീ ആയി ഡൌണ്‍ലോഡ് ചെയ്യാന്‍ പറ്റിയ സേഫ് ലിങ്ക് പറഞ്ഞു തരാമോ?
picture manager ഇതില്‍ പെട്ടതാണോ ? (അത് എന്‍റെ സിസ്റ്റെത്തില്‍ കാണുന്നു)

ഫോട്ടോഷോപ്പ് ടൊറന്റ് വഴി ഡൗൺലോഡ് ചെയ്യാം. സീരിയൽ നമ്പറുകൾ യൂട്ടൂബിൽ നിന്നോ 4shared.com അല്ലെങ്കിൽ Torrent ഇൽ തന്നെയോ കിട്ടും. ഒന്നു നോക്കു. പരമാവതി ൿരാക്ക് ഉപയോഗിക്കാതിരിക്കൂ. അറ്റകൈക്ക് അതും ആവാം. പക്ഷെ വൈറസ് സൂക്ഷിക്കണം.

photoshop cs3,cs4,cs5 ...which one would be better?

cs5 തന്നെ ബെറ്റർ

താങ്ക്സ്..fasalunte ഓണ്‍ലൈന്‍ ഐ ഡി ഒന്ന് പറഞ്ഞു തരാമോ ? കുറച്ച് doubts ക്ലിയര്‍ ചെയ്യാനാ..(zaktsy@gmail.com)

@ zakariya. നിങ്ങൾ നമ്മുടെ ഫേസ്ബുക്ക് ഗ്രൂപ്പിലേക്കു വരൂ. കൂടുതൽ നല്ല ഫോട്ടോഷോപ്പ് ഡിസൈനേർസ് അവിടെയുണ്ട്. ഒരാൾക്ക് അറിയാത്തത് മറ്റുള്ളവർ പറഞ്ഞുതരും. ഒപ്പം നിങ്ങളൂടെ വർക്കുകൾ അവിടെ ഷെയർ ചെയ്യാം കുറവുകൾ തിരുത്താം. കൂടുതൽ പഠിക്കാം. HOME പേജിൽ അതിനുള്ള ലിങ്ക് ചിത്രം കൊടുത്തിട്ടുണ്ട്. പിന്നെ എന്റെ മെയിൽ ID തരാം. അതിനു വിരോധമുണ്ടായിട്ടല്ല കെട്ടോ. ഗ്രൂപ്പിലെത്തിയാൽ അതാണു നല്ലെതെന്നു തോന്നി അതു കൊണ്ടാ. അപ്പം സ്വാഗതം.

കൊള്ളാം.. അടിപൊളി പോസ്റര്‍ ....

മാഷേ, വീടെത്തുംബോള് എന്റെ വല പൊട്ടുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പോസ്റ്റുമായി ബന്ധപ്പെട്ട സംശയങ്ങളും അഭിപ്രായങ്ങളും അറിയിക്കുക, കൂട്ടത്തിൽ നിങ്ങൾ ഇനി കാണാൻ ആഗ്രഹിക്കുന്ന പഠനങ്ങളും