2011, മേയ് 21, ശനിയാഴ്‌ച

ഹെയർ കട്ടിംഗ്, മറ്റൊരു വിദ്യകൂടി


മലയാളം ഫോട്ടോഷോപ്പ് ഗ്രൂപ്പിൽ നിന്നു മൂന്നാമത്തെ ടൂട്ടോറിയൽ. 
ചെയ്തത് : രതീഷ് കുമാർ
വൈറ്റ് ബാക്ക്ഗ്രൗണ്ടിൽ ഹെയർ കട്ടിംഗ് ചെയ്യുന്നതിനുള്ള ഒരു ട്രിക്ക് ആണിവിടെ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് മറ്റൊരു പോസ്റ്റ് ഇവിടെ വായിക്കാം.

ഹ്ഹോ, ഈ മീരക്ക് മൊട്ട അടിച്ചാല്‍ എന്താ?
 ഈ വെള്ള ബാക് ഗ്രൌണ്ട് ഒന്ന് മാറ്റണം എന്ന് വിചാരിച്ചാല്‍, കോഴിയുടെ കാലില്‍ മുടി കുടുങ്ങിയ അവസ്ഥയാ.. 
ഈ മുടി എങ്ങനെ കട്ട്‌ ചെയ്യും??? :(  
എന്തായാലും ഒന്ന്, കട്ട്‌ ചെയ്തു നോക്കാം...


കട്ട്‌ ചെയ്യാന്‍, സെലക്ട്‌ ചെയ്യുന്നതിന് വേണ്ടി ഏതു ടൂള്‍ എടുക്കണം..!!! Pen tool..? Lasso tools..? Magic Wand tool..? അല്ലെങ്കില്‍  Color range Selection(Menu(Alt): Select> Color Range)..?
Magic Wand toolColor range Selection എന്നിവയ്ക്ക് കുറച്ചു പരിമിതികള്‍ ഉണ്ട്. അത് കൊണ്ട് Pen tool.. അല്ലെങ്കില്‍ Lasso tools. (ഇവിടെയുള്ള ടൂൾസുകൾ മനസിലായില്ലെങ്കിൽ ടൂൾസ് നെയിമുകളിൽ ക്ലിക്ക് ചെയ്താൽ ടൂൾസിന്റെ ചിത്രങ്ങൾ കാണാം)
ഇവിടെ Polygonal Lasso tool പ്രയോഗിച്ചു നോക്കാം..


ആദ്യം, polygon lasso tool ഉപയോഗിച്ച് സെലക്ട്‌ ചെയ്തിട്ട് ഡിലീറ്റ് ചെയ്യാം, അയ്യോ!!! Background image,Layer Image ആക്കാന് മറന്നു!!! Feather ഇടാനും മറന്നല്ലോ.!!!(Step: 3- cut ചെയ്ത ഭാഗത്ത്‌ tool box ലെbackground colorഉം cut ചെയ്ത edge, sharp ആയും കാണാം.)

Layer Panel ഇല്‍ Background നു മുകളില്‍ ഡബിള്‍ ക്ലിക്ക് ക്ലിക്കിയപ്പോള്‍ leyer 0 കിട്ടി. Feather- 3 കൊടുത്ത് ഡിലീറ്റ്‌ ചെയ്യാം. 
ഇപ്പൊ cut ചെയ്ത ഭാഗം അപ്രക്ത്യക്ഷമായി, പുറകില്‍ മറ്റൊരു layer ഇല്ലാത്തത് കാരണം അവിടെ Transparentആയി കാണുന്നു.(Step: 4)

ഒരു New Layer എടുത്ത്, അതില്‍ ചുവപ്പ് കളര്‍ Fill ചെയ്യാം.(Fill foreground color - Alt+delete, Fill Background color - ctrl+delete)

അയ്യോ..!!! പാവം മീര കരയുന്നു!!!

ഇതിലെ അപാകതകള്‍ എന്താണെന്ന് എല്ലാര്‍ക്കും കാണാന്‍ കഴിയും... മോശമായ ഒരു ചിത്രം തയ്യാറായി.!!! അപ്പൊ ഇനി ഒരു അടിപൊളി സംഗതി ഉണ്ടാക്കിയാലോ??

അതെ, വീണ്ടും ആ ചിത്രം തുറക്കാം. 
അതിന്റെ രണ്ടു layer എടുക്കാം, 
Background നു പ്രാധാന്യം ഇല്ലാത്തത് കൊണ്ട് നമുക്ക് Background, ഡബിള്‍ ക്ലിക്ക് ക്ലിക്കി Layer 0 ആക്കാം. മറ്റൊരു Duplicate layer(ctrl+J) ഉം ഉണ്ടാക്കാം.

നമുക്ക് തല്‍ക്കാലം ഒരു New layer കൂടി എടുക്കാം, എന്നിട്ട് അതില്‍  നീല നിറം Fill ചെയ്യാം. ആദ്യത്തെ രണ്ടു Layer കള്‍ക്ക് പുറകില്‍ വേണം New Layer.
 നീല Layer പുറകില്‍ ആയത് കാരണം നമുക്ക് ചിത്രത്തില്‍ അത് കാണാന്‍ കഴിയില്ല. മുകളിലെ രണ്ടു Layer കളും Invisible ആക്കിയാല്‍( Layer Panel ഇല്‍ കണ്ണ് പോലെ കാണുന്ന കോളത്തില്‍ ക്ലിക്കിയാല്‍ ആ ചിത്രം Invisible ആകും. ഒന്ന് കൂടി ക്ലിക്കിയാല്‍ Visible.) നീല നിറത്തില്‍ ഉള്ള Layer കാണാന്‍ കഴിയും. 

ഇപ്പൊ തല്‍ക്കാലം നമുക്ക് മുകളിലെ ചിത്രം മാത്രം Invisible ആക്കാം.
ഇപ്പൊ layer panel ഇല്‍ രണ്ടു Layer നേ കണ്ണുകള്‍ ഉള്ളു. (മുകളിലേ ചിത്രം ശ്രദ്ധിക്കൂ)

ഇനി നീല Layer നു തൊട്ടു മുകളില്‍ ഉള്ള layer, select ചെയ്തിട്ട് അതിനെ Normal mode ഇല്‍ നിന്നും Multiply mode ലേക്ക്‌ മാറ്റുക.

ഇപ്പൊ ആ Layer ഫില്‍റ്റര്‍ ചെയ്തു നീല Layer കാണാം, ചുരുക്കി പറഞ്ഞാല്‍ ആകെ ഒരു നീലമയം.

ഇനി മുകളിലെ Layer, visible ആക്കാം, എന്നിട്ട് ആ Layer, Layer mask ചെയ്യാം. (Menu: Layer>Layer Mask>Reveal All) താഴെ ചിത്രം ശ്രദ്ധിക്കു.

ഇപ്പോള്‍ മുകളിലെ layer നു നേരെ ഒരു White Mask കാണാം.

Edge വളരെ അധികം smooth ആയ Brush Tool എടുത്ത്, മുടിയുടെ തെറിച്ചു കിടക്കുന്ന ഭാഗത്ത്‌ വരക്കുക. അപ്പോള്‍ മുകളിലെ layer ല്‍ Brush ചെയ്യുന്ന ഭാഗം hide ആകും. Brush color, Black ആയിരിക്കണം.

മുഴുവനും ചെയ്‌താല്‍ ഇങ്ങനെ കാണാം.

ഈ സൂത്രപ്പണി, വൃത്തിയായ White Background ലേ സുഖമമായി പ്രാവര്‍ത്തികമാകു. 

 ചില സന്ദര്‍ഭങ്ങളില്‍ White നിറത്തിനോട് കൂടി, മറ്റു നേരിയ നിറങ്ങള്‍ ചേര്‍ന്നാലും ചെയ്യാന്‍ മാര്‍ഗ്ഗമുണ്ട്. 

അങ്ങനെ ഉള്ള ചിത്രം Multiply ചെയ്തു, Reveal All ചെയ്ത് Brush ചെയ്‌തപ്പോള്‍ വന്നത് ഇത് പോലെ.

ഇങ്ങനെ വന്നാല്‍ ചിത്രത്തില്‍ ഉണ്ടായിരുന്ന Dark ഭാഗങ്ങള്‍ Background ഇല്‍ ഇരുണ്ട് കാണപ്പെടുമ്പോള്‍, അത് ഒരു അപാകതയാകും.

അപ്പൊള്‍ ഒരു കാര്യം ചെയ്യുക. Level( Menu: Image> Adjustments> Levels..(Ctrl+L))Option എടുക്കുക. 

[Options...] butten നു തൊട്ട് താഴെ മൂന്ന്‍ Dropper tools കാണാം, അതില്‍ Right തലക്കല്‍ കാണുന്ന Tool [Sample in image to set white point] എടുക്കുക.


അത് എടുത്തു വെളുപ്പിനും കറുപ്പിനും ഇടയ്ക്ക് ഉള്ള നിറത്തില്‍ ക്ലിക്കുക. അപ്പോള്‍ കുറച്ചു കൂടി ഭാഗം വെളുക്കപ്പെടും...!!! :P
ഇരുണ്ട ഭാഗം കുറയും. ആ ഭാഗം നമുക്ക് Cut ചെയ്തോ, Eraser tool(E) ഉപയോഗിച്ചോ, Reveal All ചെയ്തോ മായ്ച്ചു കളയാം.

ഇവിടെ Reveal All ചെയ്ത്, 

Black Brush tool ഉപയോഗിച്ച് ഇരുണ്ട ഭാഗങ്ങളില്‍ Brush ചെയ്യുക.


Multiply ചെയ്ത Layer, Black&White ആക്കുന്നത് കുറച്ചു കൂടി നന്നായിരിക്കും (Menu: Image> Adjustments> Gradient Map)

ഇനി നിങ്ങളും ഒന്ന് പരീക്ഷിച്ചു നോക്കു.!!! :)

NB: Full Size ഫോട്ടോ ആണെങ്കില്‍... Multiply ചെയ്യേണ്ട ചിത്രത്തിന്റെ, മുടി ഉള്ള ഭാഗം ഒഴികെ മറ്റു ഭാഗം Cut ചെയ്ത് കളയാവുന്നതാണ്.

15 അഭിപ്രായ(ങ്ങള്‍):

രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

വന്ന സ്തിഥിക്ക് തേങ്ങ ഉടച്ചിട്ട് പോവാന്ന് കരുതി. )))))))))o(((((((( തിരുപ്പതിയായി കുഞ്ഞാക്കാ. ഇത് കുറേ ചെയ്യാനുണ്ടല്ലോ.

ithoru thudakkam mathram..groupil ninnu iniyum warum wedikettukal..kunjuvinte pani pakuthi kuranju kitti...namuk ithoru pusthakam aakanam kunjaakka..

പടച്ചോനേ, അതൊക്കെ വേണോ നവാസ്. ഇജ്ജ് ഹലാക്കാക്കല്ലെ കോയാ. മുഫീ നന്ദി.

കുഞ്ഞാക്കാ, നവാസ്ക്ക പറഞ്ഞതിലും കാര്യമില്ലാതില്ല എന്നൊരു തോന്നല്‍ ഇല്ലാതില്ല. പുതിയൊരു പോസ്റ്റിട്ടിട്ടുണ്ട്. ഞാന്‍ ഓരോ പുതിയ പോസ്റ്റിടുമ്പോഴും വേറൊരാളുടെ ബ്ലോഗില് കമന്‍റായി കൊടുക്കുന്നത് തെറ്റാണെന്നറിയാം. വായനക്കരില്ലഞ്ഞിട്ടാ കുഞ്ഞാക്കാ. വേണ്ടെങ്കില്‍ ഈ കമന്‍റ് ഡിലീറ്റ് ചെയ്തോ, കുഞ്ഞാക്കാന്‍റെ ഇഷ്ടം. http://mrvtnurungukal.blogspot.com/2011/05/blog-post_21.html

മുഫിയേ ഇജ്ജ് എന്താച്ചാ ചെയ്തോ ഞ്ചെ പൊന്നെ. നീയിവിടെ ലിങ്ക് ഇടുമ്പഴാ നമ്മക്കത് വായിക്കാൻ പറ്റുന്നത്. നന്ദി

മാസ്ക് ചെയ്ത് ബ്രഷ് എടുക്കുമ്പോള്‍ D പ്രസ്സ് ചെയ്ത് ബാക് ഗ്രൌണ്ടും ഫോര്‍ ഗ്രൌണ്ട് കളറും ഡീ ഫോള്‍ട്ട് ആക്കാന്‍ മറക്കരുതു..ബ്രഷ് ബ്ലാക്ക് എടുത്ത് മാസ്കില്‍ പ്രയോഗിക്കുമ്പോള്‍ മായുകയും ബ്രഷ് വൈറ്റ് ആക്കിക്കോണ്ട് മാസ്കില്‍ പ്രയോഗിക്കുമ്പോള്‍ മായിച്ചു കളഞ്ഞത് ഒരല്പം പോലും പോകാതെ തിരികെ വരുന്നതും കാണാം. ബ്രഷ് ടൂളിനു വേണ്ടി ഫോര്‍ ഗ്രൌണ്ട് ബാക്ക് ഗ്രൌണ്ട് കളറുകള്‍(by default black and white)മാറ്റി എടുക്കാന്‍ എക്സ് കീ പ്രസ് ചെയ്യുക..(അറിയാവുന്ന ടിപ്സ് ആയിരിക്കും പലര്‍ക്കും എങ്കില്‍ കൂടി ഒരാള്‍ക്കെങ്കിലും പ്രയോജനപ്പെട്ടാലോ..അല്ലെ കുഞ്ഞാക്കാ...)

മാസ്ക് ചെയ്ത് ബ്രഷ് എടുക്കുമ്പോള്‍ D പ്രസ്സ് ചെയ്ത് ബാക് ഗ്രൌണ്ടും ഫോര്‍ ഗ്രൌണ്ട് കളറും ഡീ ഫോള്‍ട്ട് ആക്കാന്‍ മറക്കരുതു..ബ്രഷ് ബ്ലാക്ക് എടുത്ത് മാസ്കില്‍ പ്രയോഗിക്കുമ്പോള്‍ മായുകയും ബ്രഷ് വൈറ്റ് ആക്കിക്കോണ്ട് മാസ്കില്‍ പ്രയോഗിക്കുമ്പോള്‍ മായിച്ചു കളഞ്ഞത് ഒരല്പം പോലും പോകാതെ തിരികെ വരുന്നതും കാണാം. ബ്രഷ് ടൂളിനു വേണ്ടി ഫോര്‍ ഗ്രൌണ്ട് ബാക്ക് ഗ്രൌണ്ട് കളറുകള്‍(by default black and white)പരസ്പരം മാറ്റി എടുക്കാന്‍ എക്സ് കീ പ്രസ് ചെയ്യുക..(അറിയാവുന്ന ടിപ്സ് ആയിരിക്കും പലര്‍ക്കും എങ്കില്‍ കൂടി ഒരാള്‍ക്കെങ്കിലും പ്രയോജനപ്പെട്ടാലോ..അല്ലെ കുഞ്ഞാക്കാ...)

"X" ക്ലിക്കിയാല്‍ background-foreground നിറങ്ങള്‍ പരസ്പരം മാറും...

അപ്പൊ ഈ ബാര്‍ബര്‍ ഷോപ്പ് പൂട്ടാനുള്ള പരിപാടി ഇല്ല അല്ലെ?
ഇപ്പൊ കച്ചോടം എങ്ങനെ?

അതന്നല്ലേടോ രാവണ കുമാറെ ഞാന്‍ മലയാളത്തില്‍ എക്സ് എന്നെഴുതിയിട്ട് വിശദമാക്കിയതു..നിന്നെ ഞാന്‍ എടുത്തോളാം ട്ടാ..ലവന്റെ ഒരു ഇംഗ്ലീഷ്..

നൈസ് കമന്റ് നവാസ്. വളരെ നല്ലത്. ഇത്തരം കമന്റുകൾ മറ്റുള്ളവർക്ക് ഉപകാരപ്രദമാകും. നമ്മുടെ ഗ്രൂപ്പിൽ ഇടുന്ന ഇത്തരത്തിലുള്ള ടിപ്സുകളും ഇവിടെ കൊണ്ടുവന്നിടാൻ മറക്കരുത്. എല്ലാവർക്കും ഉപകാർപ്രദമാകുമല്ലോ. @കുമാറൂ ഇജ്ജാ ചെർക്കനെ ബെർതെ ബെർളി പുഡിപ്പിച്ചല്ലെട്ടാ, ഓൻക് അല്ലെങ്കിലേ പോലീസ് തൊപ്പിയും ഗ്ലാസ്സും ഒരു വീക്ക്നസാ, പോലീസ് ഇടിയും വീക്നസാണോന്നറിയില്ലല്ലോ. ഹി ഹി

നീ പോടീ കോനാസെ. ഒരിക്കൽ നിന്നെ എന്റെ കയ്യിൽ കിട്ടും. അപ്പം കാണിച്ചുതരാം നിനക്ക് ഞാൻ.

അങ്ങനെ ഞാനും ഒരുവിധം കുറെയൊക്കെ മുടി മുറിക്കാന്‍ പഠിച്ചു.വളരെ നന്ദി .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പോസ്റ്റുമായി ബന്ധപ്പെട്ട സംശയങ്ങളും അഭിപ്രായങ്ങളും അറിയിക്കുക, കൂട്ടത്തിൽ നിങ്ങൾ ഇനി കാണാൻ ആഗ്രഹിക്കുന്ന പഠനങ്ങളും