സ്പേസ് ടെക്സ്റ്റ് ഇഫക്‌റ്റ്

Monday, May 30, 201120comments


  ഫോട്ടോഷോപ്പ് മലയാളം ഗ്രൂപ്പിൽ നിന്നുള്ള ആദ്യ ടെക്സ്റ്റ് ഇഫക്റ്റ് ടൂട്ടോറിയൽ. ബ്ലന്റിംഗ് മോഡിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാം എന്നു ഈ ടൂട്ടോറിയൽ നമ്മെ മനസിലാക്കിത്തരുന്നു.
തയ്യാറാക്കിയത്: മുഫീദ് റഹ്മാൻ
എങ്കിൽ തുടങ്ങാം അല്ലെ, ആദ്യമായി നമുക്ക് new കമാന്റിൽ പോയി ആവശ്യമായ വലിപ്പത്തിൽ ഒരു പുതിയ പേജ് തുറക്കാം.

ഇനി നമുക്ക് അതിൽ കളർ ഫിൽ ചെയ്യണമല്ലോ. അതിനായി ടൂൾ ബോക്സിൽ ഗ്രേഡിയന്റ് ടൂൾ സെലെൿറ്റ് ചെയ്ത് ചിത്രത്തിൽ കാണിച്ചിരിക്കുന്ന ഫോർഗ്രൗണ്ട്, ബാക്ക്ഗ്രൗണ്ട് കളറൂകൾ സെലെൿറ്റ് ചെയ്ത ശേഷം Radial Gradiant സെലെൿറ്റ് ചെയ്ത് നടുവിൽ നിന്നു ഏതെങ്കിലും ഒരു മൂലയിലേക്ക് പിടിച്ച് ഗ്രേഡിയന്റ് ടൂൾ പ്രയോഗിക്കുക. 
ഇനി ചിത്രത്തിൽ കാണിച്ചിരിക്കുന്ന കളറുകൾ സെലെൿറ്റ് ചെയ്ത ശേഷം Filter >> Noise >> Add Noise സെലെൿറ്റ് ചെയ്യുക. ചിത്രത്തിൽ കാണിച്ചിരിക്കുന്ന സെറ്റിംഗ്സുകൾ നൽകുക.

ശേഷം Filter >> Blur >> Gaussian Blur പോകുക. ചിത്രത്തിൽ കാണുന്ന സെറ്റിംഗ്സുകൾ നൽകുക. ഇപ്പം ബാക്ക്ഗ്രൗണ്ട് റെഡി. അടുത്തതായി നമുക്ക് ആവശ്യമായ ടെക്സ്റ്റുകൾ എഴുതുക എന്നതാണു. അതിനായി #3684a1 എന്നകളർ സെലെൿറ്റ് ചെയ്ത് ചിത്രത്തിൽ കാണുന്ന പോലുള്ള അല്പം ബോൾഡായ ടെക്സ്റ്റ് എടുത്ത് ടൈപ്പ് ചെയ്യുക.

ഇനി ബ്ലന്റിംഗ് ഒപ്ഷൻ ഓപൺ ചെയ്യുക. ടെക്‌സ്റ്റിൽ റൈറ്റ് ക്ലിക്ക് ചെയ്താൽ ബ്ലന്റിംഗ് ഒപ്ഷൻ കാണാം. ശേഷം Inner shadow സെലെൿറ്റ് ചെയ്ത് ചിത്രത്തിൽ കാണിച്ചിരിക്കുന്ന സെറ്റിംഗ്സുകൾ ചെയ്യുക.


അടുത്തതായി Outer Glow  സെറ്റ് ചെയ്യാം. അതിനായി ചിത്രത്തിൽ കാണുന്ന പോലെ outer glow എടുത്ത് സെറ്റ് ചെയ്യുക.പിന്നീട് Inner Glow സെലെൿറ്റ് ചെയ്ത് ചിത്രത്തിൽ കാണുന്ന പോലെ സെറ്റ് ചെയ്യുക. ഇനി Bevel and Emboss സെലെൿറ്റ് ചെയ്ത് ചിത്രത്തിൽ കാണുന്ന സെറ്റിംഗ്സുകൾ നൽകുക.

 ചിത്രത്തിൽ കാണുന്ന പോലെ Contours സെലെൿറ്റ് ചെയ്യുക.
അല്ലെങ്കിൽ bevel and emboss ഒപ്ഷനിലെ Gloss Contour ഇൽ ക്ലിക്ക് ചെയ്ത്  വരുന്ന Contour Editor വിന്റോയിൽ ചിത്രത്തിൽ കാണുന്ന പോലെ എഡിറ്റ് ചെയ്ത് ഓകെ നൽകുകയും ആവാം.ഇനി ചിത്രത്തിൽ കാണുന്ന Contour  സെലെൿറ്റ് ചെയ്ത് Notched Slope contour സെലെൿറ്റ് ചെയ്യുക.ചിത്രം നമുക്കിത് പോലെ ലഭിക്കും.പുതിയതായി നമുക്കൊരു ലയർ കൂടി നിർമിക്കാം. എന്നിട്ട് നമുക്കതിനു Texture എന്നുപേരു നൽകാം. ശേഷം കീബോർഡിൽ Ctrl ബട്ടൺ ഞെക്കി പിടിച്ച് ലയർ പാലറ്റിലെ ടൈപ്പ് ലയറിന്റെ ചെറു ചിത്രത്തിനുമേൽ മൗസ്കൊണ്ട് ക്ലിക്കുക. ചിത്രത്തിൽ കാണുന്നപോലെ ടെക്സ്റ്റ് മാത്രം സെലെൿറ്റ് ആയിവരും.

ചിത്രത്തിൽ കാണുന്ന കളറുകൾ സെലെൿറ്റ് ചെയ്ത ശേഷം Filter >> Render >> Cloud പോകുക.വീണ്ടും Filter >> Artistic >> Rough Pastels സെലെൿറ്റ് ചെയ്ത് ചിത്രത്തിൽ കാണുന്ന സെറ്റിംഗ്സുകൾ നൽകുക.


അപ്പോൾ നമുക്ക് ചിത്രം ഇങ്ങനെ ലഭിക്കും.
ഇനി നമ്മുടെ Texture ലയറിനു ലയർ പാലറ്റിൽ ബ്ലന്റിംഗ് മോഡ് Overlay ആയി സെലെൿറ്റ് ചെയ്യുക.
Share this article :

+ comments + 20 comments

May 30, 2011 at 3:02 AM

നമ്മുടെ ഗ്രൂപ്പിന്റെ അഭിമാനമായ് മുഫീദ് തയ്യാര്‍ ചെയ്ത് നിങ്ങള്‍ക്കായി വിനയപുരസ്സരം സമര്‍പ്പിക്കുന്ന സ്പേയ്സ് ടെക്സ്റ്റ്...ആനന്ദിക്കൂ..അര്‍മാദിക്കൂ...ആരും കമന്റാന്‍ മാത്രം പിശുക്കു കാണിക്കരുതേ..ഇതു തയ്യാര്‍ ചെയ്ത് നിങ്ങള്‍ക്കായി ഇവിടെ തരുവാന്‍ അവന്‍ ചിലവഴിച്ച അര്‍പ്പണബോധത്തെ അംഗീകരിക്കൂ..മുഫീദില്‍ നിന്നു ഇനിയും പ്രതീക്ഷിക്കുന്നു...

May 30, 2011 at 11:28 AM

മുഫിയേ... സംഗതി കലക്കീട്ടാ.... നല്ല ഉപകാരപ്രദമായ ട്യൂട്ടോറിയൽ, ഇത്തരം സംഗതികൾ ഇനിയും പോരട്ടെ. താൻ നല്ല കഴിവുള്ളയാളാണ്... ഈ പോസ്റ്റ് പുറത്തിറക്കിയ കുഞ്ഞാക്കയ്ക്കും അഭിനന്ദനങ്ങൾ നേരുന്നു..

May 30, 2011 at 12:42 PM

എല്ലാവരോടും വളരെയധികം നന്ദിയുണ്ട് കെട്ടോ. എന്‍റെ വര്‍ക്ക് ഇവിടെഒരു ടൂട്ടോറിയല്‍ ആക്കിയതിന് കുഞ്ഞാക്കാനോട് പ്രതേകിച്ചും.

May 30, 2011 at 8:14 PM

ഫോണ്ട് കളര്‍ അല്പം കൂട്ടിയാല്‍ വായിക്കുവാനും ആവേശം കൊള്ളാനും എളുപ്പമാകും ... ഇതിപ്പോ വായിക്കാന്‍ പാടാണ് ... അപ്പോള്‍ ആവേശവും ചെയ്തു നോക്കുവാനുള്ള താല്‍പര്യവും പോകും ..ശരിയാണോ ..? ഞാന്‍ നോക്കുന്നുണ്ട് ...ഒരു ദിവസം ഞാന്‍ വരും... ഈ സ്കൂളില്‍ പഠിച്ച ഏതെങ്കിലും ഒന്ന് ചെയ്തു കാണിക്കാനും പുതിയ പാഠങ്ങള്‍ പഠിപ്പിക്കാനും ...ഹ ഹ ഹ ...

Anonymous
May 31, 2011 at 12:13 AM

ട്യൂട്ടോറിയല്‍ ഇട്ട മുഫീദിനു അഭിനന്ദനങ്ങൾ .ഇനി ഇതൊന്നു ചെയ്തു നോക്കട്ടെ

May 31, 2011 at 12:38 AM

അയ്യോ, അനോണി, ഐഡിയ എന്‍റേതാണെങ്കിലും ടൂട്ടോറിയല്‍ മ്മടെ കുഞ്ഞാക്കാന്‍റെതാ. നന്ദിയുണ്ടേ.

May 31, 2011 at 12:49 AM

അതു അനോണി അല്ല....അതാണു നുമ്മടെ തിയോ ആന്റണി ചേട്ടായി..@നൌഷാദ് ഞങ്ങള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു ആ സുദിനത്തിനായി...

May 31, 2011 at 2:46 AM

നൗഷാദ് ബായി, ഞങ്ങൾ കാത്തിരിക്കുന്നു അങ്ങനൊരു ദിവസത്തിനായി. അടുത്ത് തന്നെ 'തയ്യാറാക്കിയത്: നൗഷാദ് വടക്കേൽ' എന്നു കാണാൻ. നന്ദി സന്ദർശിച്ചതിനും അഭിപ്രായം പറഞ്ഞതിനും. ഫോണ്ട് ഉടൻ തന്നെ മാറ്റാം. ഇൻഷാഹ് അള്ളാഹ്

June 1, 2011 at 10:21 AM

ഇങ്ങനെ ഒരു ട്യൂട്ടോറിയല്‍ ഉണ്ടാകി ഇവിടെ പോസ്റ്റ്‌ ചെയ്യാന്‍ സന്മനസ്സ് കാണിച്ചു മുഫീദിനു അഭിനന്ദനങ്ങൾ. ഫോട്ടോഷോപ്പ് അതികം അറിയാത്തവര്‍ക്ക് വരെ വളരെ എളുപ്പമായി മനസ്സിലാക്കാവുന്ന ഒരു പോസ്റ്റ്നു ഇത്. നന്ദി മുഫീദ്‌.
ഇനിയും ഇതുപോലുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു. അള്ളാഹു അനുഗ്രഹിക്കട്ടെ....

വളരെ ലളിതമായി തന്നെ കാര്യങ്ങൾ മനസ്സിലാക്കാൻ ഈ റ്റ്യൂട്ടോറിയൽ പര്യാപ്തമാണ്.മുഫീദിന്റെയും കുഞ്ഞാക്കയുടേയും സന്മനസ്സിനു നന്ദി.ഇനിയും പ്രതീക്ഷിക്കുന്നു...സന്മനസ്സിനു പ്രാർതനകൾ.....

June 1, 2011 at 12:25 PM

Nice attempt From Mufeed..
ഇനിയും ഇതുപോലെ നല്ല നല്ല tutorialsനായി കാത്തിരിക്കുന്നു....

June 1, 2011 at 12:30 PM

ijju bellaatha sambavamaanalloda ....endaayaalum thanks

June 1, 2011 at 12:43 PM

ഹക്കീം, കബീർ, ജാഫർ എല്ലാവർക്കും നന്ദി.

June 1, 2011 at 1:21 PM

Nice one congrats ..mufi

June 1, 2011 at 3:57 PM

കമന്‍റിട്ട എല്ലാവരോടും നന്ദി പറയുന്നു. സ്പെഷ്യല്‍ താങ്ക്സ് റ്റു കുഞ്ഞാക്ക.

June 1, 2011 at 4:47 PM

ഈ പേജിൽ ,ഈ ടുട്ടോറിയൽ രണ്ടു മൂന്നു വട്ടം ,ഇതു ഇവിടെ പോസ്റ്റ് ചെയ്ത ഉടനെ തന്നെ വന്നതും കമെന്റിടാൻ വിചാരിച്ചിരുന്നതും ആയിരുന്നു..എന്നാൽ എന്തൊ കാരണം കൊണ്ടു സാധിച്ചില്ല..അങ്ങിനെ ഒരു ഗൌരവ്വമില്ലയ്മയൊടെ ഈ ക്ലാസ്സിനെ അവഗണിച്ചു പോയതിനു ക്ഷമ ചോദിക്കുന്നു..ശരിക്കും അഭിനന്ദനമർഹിക്കുന്ന വളരെ നല്ല ഒരു ടുട്ടൊറിയൽ ആണിതു..ഈ ഫോട്ടൊഷൊപ്പീ സൈറ്റിൽ വരുന്നതും ഇവിടെ അല്പസമയമെൻകിലും ചെലവഴിക്കുന്നതും ഇത്തരം നല്ല അറിവുകൾ പൻകുവെക്കപെടുന്ന ഒരിടമായതു കൊണ്ടു തന്നെയാണു..അപ്പോൾ അതിനു വേണ്ടി സമയവും പ്രയത്നവും പ്രദാനം ചെയ്തു ഈ സൈറ്റിനെ അതിന്റെ ലക്ഷ്യത്തിലെക്ക് നയിക്കുന്ന ഇത്തരം പോസ്റ്റ്കൾക്ക് കമെന്റ് നൽകാതെ മാറികളഞ്ഞതു തീരെ ശരിയായില്ല എന്നു എനിക്കു തന്നെ തോന്നിയതിനാലാണൂ ഈ എന്റെ ക്ഷമാപണം..ഇതിനു കമെന്റിടാൻ കാട്ടിയ അലംഭാവം കണ്ടിട്ടു ഈ പോസ്റ്റിട്ടയാൾ ഇനിയും നല്ലൊരു ടുട്ടോറീയൽ ഇടുന്നതു ഒഴിവാക്കി കളഞ്ഞാൽ അതു നമുക്കെല്ലാവർക്കും തന്നെ വലിയ ഒരു നഷ്ടമാവും.. ആയതിനാൽ മുഫീദ് ഭായി...അങ്ങിനെ മടിച്ച് നിൽക്കാതെ വരട്ടെ ഇതിലും നല്ലൊരു ക്ലാസ്സ് പോസ്റ്റ്... ...ദാ കമെന്റുകളുടെ പെരുമഴ വരാൻ ഇരിക്കുന്നതേ ഉള്ളൂ....നല്ലതു വരട്ടേ...സ്നേഹപൂർവ്വം രാജൻ വെങ്ങര

June 1, 2011 at 10:26 PM

good work...

June 2, 2011 at 12:44 AM

ഒരാള്‍ നമ്മുടെ പുറത്ത് തട്ടി പ്രോത്സാഹിപ്പിക്കുന്നത്, സ്നേഹപൂര്‍വ്വം ഒന്നു നോക്കുന്നത് ഒക്കെ ആളുകള്‍ക്കു പോസിറ്റീവ് എനര്‍ജി കൊടുക്കും എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല.നമ്മുടെ ഇക്കാര്യത്തിലുള്ള അലംഭാവം കൊണ്ട് പലതും നമുക്ക് നഷ്ടപ്പേട്ടേക്കാം.ഇവിടെ ഒരുപാട് പേര്‍ വിസിറ്റ് ചെയ്യുന്നുണ്ട്.പക്ഷെ കമന്റ് ഇടാന്‍ ശ്രമിക്കുന്നവര്‍ വളരെ കുറവും.രാജന്‍ ഭായി പറഞ്ഞതു പോലെയാണു കാര്യങ്ങള്‍ .പലതു കൊണ്ടും ആളുകള്‍ കമന്റ് ഇടാന്‍ മടിക്കുന്നു.ഇങ്ങിനെ ഒരു സംരംഭം മലയാളത്തില്‍ തന്നെ ഇത്രയും വിശദമായി ഇതു ആദ്യം തന്നെ ആണു.അതു കൊണ്ട് പ്രോത്സാഹനം അത്യാവശ്യമാണ്.

February 3, 2012 at 7:43 PM

ഇങ്ങനെ ഒരു ട്യൂട്ടോറിയല്‍ ഉണ്ടാകി ഇവിടെ പോസ്റ്റ്‌ ചെയ്യാന്‍ സന്മനസ്സ് കാണിച്ചു മുഫീദിനു അഭിനന്ദനങ്ങൾ. ഫോട്ടോഷോപ്പ് അതികം അറിയാത്തവര്‍ക്ക് വരെ വളരെ എളുപ്പമായി മനസ്സിലാക്കാവുന്ന ഒരു പോസ്റ്റ്നു ഇത്. നന്ദി മുഫീദ്‌.
ഇനിയും ഇതുപോലുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു. അള്ളാഹു അനുഗ്രഹിക്കട്ടെ....

February 4, 2012 at 1:47 AM

നന്ദി kadayan

Post a Comment

സംശയങ്ങള്‍ അറിയാനുള്ള ആഗ്രഹമാണ്. അതുകൊണ്ട് അതിനെ ഇവിടെ പറയുക, ഞാനും കൂടുതല്‍ അറിയട്ടെ, നിങ്ങളുടെ അഭിപ്രായങ്ങളാണ് എന്റെ പ്രചോദനം

 
Support : | |
Copyright © 2011. ഫോട്ടോഷോപ്പ് പഠിക്കാം - All Rights Reserved