കറുമ്പനെ വെളുപ്പിക്കാം സ്റ്റുഡിയോ ഇഫക്റ്റ്

Tuesday, June 28, 201132comments

ഫോട്ടോഷോപ്പ് മലയാളം ഗ്രൂപ്പിൽ നിന്ന് ഈ പോസ്റ്റ് തയ്യാറാക്കിയത്: രതീഷ് കുമാർ

  എത്ര നിറമില്ലാത്ത ആളേയും വെളുപ്പിക്കുന്ന സ്റ്റുഡിയോക്കാരുടെ വിദ്യകണ്ട് നമ്മൾ പലപ്പോഴും മൂക്കത്ത് വിരൽ വെക്കാറില്ലേ. ഇനി അതു സ്വന്തായിട്ടൊന്നു ചെയ്ത് നോക്കൂ, ഇനി നിങ്ങളു മുടിഞ്ഞ ഗ്ലാമറാണെങ്കിൽ കൂടെ നടക്കുന്നവന്റെയോ അവനും ഒടുക്കത്തെ ഗ്ലാമറാണെങ്കിൽ ഗൂഗിളമ്മച്ചിയിൽ നിന്നൊരു ഫോട്ടോ കടം വാങ്ങിയോ ഇതൊന്നു ചെയ്ത് നോക്കു.


നമുക്ക് ആദ്യം ഒരു ഡ്യൂപ്ലിക്കേറ്റ് ലയർ ഉണ്ടാക്കാം. ഇനി അതിന്റെ ബാക്ക്ഗ്രൗണ്ട് കട്ട് ചെയ്ത് കളയുക. ശേഷം പുതിയൊരു ലയർ ൿരിയേ ചെയ്യുക. അതിൽ നീല നിറം പെയിന്റ് ബക്കറ്റ് ടൂൾ ഉപയോഗിച്ച്  ൽ ചെയ്യുക. ചിത്രം ശ്രദ്ധിക്കുക. ലയർ പാലറ്റിൽ എങ്ങനെയാണൂ ലയറുകൾ സെറ്റ് ചെയ്തിരിക്കുന്നതെന്നു മനസിലാക്കുക..(കട്ട്‌ ചെയ്ത ചിത്രം മുകളില്‍, നീല നിറം രണ്ടാമത്.. ഏറ്റവും അടിയില്‍ ഒറിജിനല്‍.. ഒറിജിനല്‍ അങ്ങനെ തന്നെ അവിടെ വക്കുന്നത്, അതിന്റെ കോപ്പി ഇനിയും ആവശ്യം വരും എന്നത് കൊണ്ടാണ്നമ്മൾ നേരത്തെ കട്ട് ചെയ്ത ചിത്രത്തിന്റെ ഒരു ഡ്യൂപ്ലിക്കേറ്റ് ലയർ ഉണ്ടാക്കുക. ഏറ്റവും മുകളിലെ കട്ട്‌ ചെയ്ത ലയെര്‍ സെലക്ട്‌ ചെയ്തു, Menu: Image > Adjustments >  Selective Color ഓപ്ഷന്‍ എടുക്കുക. അപ്പോള്‍ വരുന്ന വിന്‍ഡോയില്‍ Colors ഇല്‍ Reds ആയിരിക്കും select ചെയ്തിട്ടുണ്ടാകുക, അത് മാറ്റി, Neutrals(താഴെ ബ്ലാക്കിന് മുകളില്‍) സെലക്ട്‌ ചെയ്യുക... ആദ്യപടിയായി Cyan -32, Magenta +7, Yellow +42, Black -59 (Method: Relative) എന്ന തോതില്‍ ആണ് ഞാന്‍ ഇവിടെ അഡ്ജസ്റ്റ് ചെയ്തത്...( ഇതേ അളവ് കറക്റ്റ് ആയി വരണം എന്നില്ല... നമ്മൾ സെലെൿറ്റ് ചെയ്യുന്ന ചിത്രങ്ങൾക്ക് അനുസരിച്ച് ചില മാറ്റങ്ങൾ വരാം.)


Menu: Image > Adjustments > Color Balance ഓപ്ഷന്‍ എടുക്കുക... Tone Balance: Highlights: Cyan-Red +35, Magenta-Green +13, Yellow-Blue -5 എന്നിവ സെറ്റ് ചെയ്യുക. വീണ്ടും ഒന്നു കൂടി കളർ ബാലൻസ് വരിക Tone Balance: Shadows:  Cyan-Red +17,  Magenta-Green +0,  Yellow-Blue -10 Preserve Luminosity സെലെക്ഷന്‍ ഒഴിവാക്കുക... ഇപ്പോള്‍ തന്നെ നിറം മാറിയത് കാണാന്‍ കഴിയും... (ചിത്രം ശ്രദ്ധിക്കുക)Image > Adjustments > Levels... Input Levels [ 0 ] [ 1 ] [ 255 ] എന്നുള്ളത് [ 0 ] [ 1.30 ] [ 255 ] എന്നാക്കി Mid tone അഡ്ജസ്റ്റ് ചെയ്യുക... 

 Menu:  Image>Adjustments>Levels... Input Levels [ 0 ] [ 1 ] [ 255 ] എന്നുള്ളത് [ 20 ] [  1  ] [ 255 ] എന്നാക്കി Shadow tone അഡ്ജസ്റ്റ് ചെയ്യുക...  ചിത്രം ശ്രദ്ധിക്കുക.കണ്ട കണ്ടാ, ചുള്ളൻ തെളങ്ങണത്, അപ്പം ഇങ്ങനൊക്കെ ചെയ്താൽ ദേ ഇതുപോലെ കിട്ടും.
ചിത്രത്തിന് ഏകദേശം കളര്‍ കിട്ടിയിട്ടുണ്ടാകും ഇപ്പോള്‍... പക്ഷെ ഫിനിഷിംഗ് ആയില്ല... കണ്ണ് നോക്ക്, പല്ല് നോക്ക്‌, ഡ്രസ്സ്‌ നോക്ക്... എല്ലാടത്തും കളര്‍ വ്യത്യാസം ഇല്ലേ..? മാത്രവുമല്ല... ഒരു പുകച്ചിലും ഉണ്ട്... ആദ്യം നമുക്ക് ആ പുകച്ചില്‍ മാറ്റാം...Menu: Image>Adjustments> Hue/Saturation ഓപ്ഷനില്‍ Saturation +15 ആക്കുക...

ഇപ്പോള്‍ എങ്ങനെ ഉണ്ട്..? മുടിക്കൊന്നും അത്ര കറുപ്പ് ഇല്ല അല്ലെ..? ഒരു കാര്യം ചെയ്യാം...

 Menu: Image > Adjustments > Selective Color ഓപ്ഷന്‍ എടുക്കുക, Blacks സെലക്ട്‌ ചെയ്യുക Black +15 ആക്കി നോക്കുക........Menu: Layer>Add layer mask> Hide all ഇപ്പോള്‍ നമ്മള്‍ അഡ്ജസ്റ്റ് ചെയ്ത ലയെര്‍ അപ്രത്യക്ഷമായി... അതിനു മുകളില്‍ ബ്ലാക്ക്‌ മാസ്ക് ഉണ്ടായി... (ലയെര്‍ പാനലില്‍ ആ ലയെരിനു അടുത്ത് ഒരു ബ്ലാക്ക്‌ ബോക്സ്‌ കാണാം... അതാണ്‌ മാസ്ക് ) 

ഇവിടെ നമുക്ക് വേണ്ടത് ഒറിജിനല്‍ ചിത്രത്തിലെ വേഷവിധാനങ്ങളും ഡ്യൂപ്ലിക്കേറ്റ്‌ ചിത്രത്തിലെ വെളുത്ത സ്കിന്നും ആണ്...  അപ്പോള്‍ ഡ്യൂപ്ലിക്കേറ്റ്‌ ചിത്രത്തിലെ സ്കിന്‍ മാത്രം Unhide ചെയ്യാം.

Smooth ആയ  Brush tool എടുക്കുക, കളര്‍ ബോക്സില്‍ foreground color വെള്ള ആക്കുവാന്‍ മറക്കരുത്... സ്കിന്‍ ഉള്ള ഭാഗത്ത്‌ മാത്രം ബ്രഷ് കൊണ്ട് വരക്കുക... ആവശ്യമില്ലാത്ത ഭാഗത്തേക്ക് ബ്രഷ് പോകാതിരിക്കാന്‍, ആ ഭാഗം  സെലക്ട്‌ ചെയ്യുന്നത്  നന്നായിരിക്കും... മുടിയിലെക്കൊക്കെ അല്പം സ്പ്രെഡ് ചെയ്തു നില്‍ക്കുന്നത് നന്നായിരിക്കും


ഇനി Stamp Clone tool ഉപയോഗിച്ച് അല്പം retouch finishing..................... 

Background change ചെയ്യാം.....
Share this article :

+ comments + 32 comments

June 28, 2011 at 7:47 PM

ഗംഭീരന്‍ പോസ്റ്റുകള്‍......നന്ദി....വിശദമായ പടിക്കലിന് വേണ്ടും വരും..തീര്‍ച്ച.....ഇത്തരം പോസ്റ്റുകള്‍ തുടരുക,,,,,:):):)

June 29, 2011 at 2:43 PM

അടിപൊളി.......കുറെപേര്‍ ഇന്നി കീശ വെളുക്കാതെ വെളുക്കും...:)

June 29, 2011 at 4:25 PM

കുഞ്ഞാക്കാ... പോസ്റ്റ്‌ അടിപൊളിയായിട്ടുണ്ട്...

എല്ലാര്‍ക്കും വെളുക്കാന്‍ ആഗ്രഹം
കറുപ്പിന് തീരെ മാര്‍ക്കറ്റ് ഇല്ലേ കുഞാക്കാ....?
ഏതായാലും ഞാനും എന്നെ ഒന്ന് വെളുപ്പിക്കാന്‍ നോക്കട്ടെ.

June 29, 2011 at 7:17 PM

super ayittundu thanks for sharing

June 29, 2011 at 8:12 PM

@തണൽ, കറുപ്പിനു ഏഴഴകല്ലെയുള്ളു ബാക്കി 93 അഴകും വെളുപ്പിനു തന്നല്ലെ. അതായിരിക്കും.രഞിത്ത്, ദേവൻ,സമീർ, ജിതിൻ എല്ലാവർക്കും നന്ദി വീൺറ്റും സന്ദർശിക്കുമല്ലോ.

July 13, 2011 at 2:32 PM

സംഭവം കലക്കി കേട്ടാ...
ഇനിയും ഇതുപോലുള്ള ഐറ്റങ്ങള്‍ പുതിയ രൂപത്തിലും ഭാവത്തിലുമായി പോന്നോട്ടെ...

July 13, 2011 at 4:55 PM

nandi salu.

July 21, 2011 at 10:57 AM

baaaaaaaaaa

August 4, 2011 at 3:28 PM

Excellent
:)

August 4, 2011 at 7:46 PM

nandri, nandri kasim

kollaatto ee paripadi.. all the best

November 8, 2011 at 8:51 PM

PHOTO SHOPIL WORK CHYTH SAVE CHYTHA IMAG OPEN CHEYYUMBOL PHOTO SHOP MUKENE AUTOMATIC OPEN AKUNNALLO.. WORK CHYTHA IMAGELLAM NORMAL AYI KAANAAN ENTHA VAZHI???

November 8, 2011 at 9:04 PM

File >> save as >> പോയി വരുന്ന വിന്റോയിൽ ഫയൽ jpeg ആയി സേവ് ചെയ്യുക. psd ആയി സേവ് ചെയ്യുമ്പം ഫോട്ടോഷോപ്പിലാണു ഓപൺ ആവുക.

Anonymous
June 2, 2012 at 10:24 AM

superb...but i cant finish work like this.. i'm still trying

June 2, 2012 at 1:17 PM

kooduthal shramikkuu.. shariyaakum

Anonymous
June 19, 2012 at 9:12 PM

kunjaaakka ente cs6 trail version avasanichu enikku ethu open cheythu use cheyyan pattu mo? enne onnu helpumo.....?

June 20, 2012 at 3:35 PM

njaan ippo cs5 anu use cheyyunnad... cs6 upayogich thudangiyilla... ippol naatil ayad kond pareekshanangal nadakunnilla.. saudiyil ethatte.. namak vazhiyundakkam....

shanu
June 23, 2012 at 4:35 PM

njanoru graphics student anu pakshe vendathra padanam avde ninnu kittunila evide enik orupad help kittunnundu

August 26, 2012 at 3:25 PM

super

August 26, 2012 at 3:25 PM

but enganaya duplcte layer unhide akkunnathu ennu parayamo?

August 26, 2012 at 5:42 PM

layar പാലറ്റിൽ കാണുന്ന കണ്ണിൽ കുത്തിയാൽ മതി ഹൈഡാനും വീണ്ടും വരാനും

Anonymous
January 1, 2013 at 9:31 PM

ബാക്ക ഗ്രൌണ്ട് എങ്ങിനെയാണ് കട്ട്‌ ചെയ്യുക എന്ന് പറഞ്ചില്ല്ല

Anonymous
January 20, 2013 at 2:20 AM

അടിപൊളി. ഇനി വെളുത്തവനെ കറുപ്പിക്കുന്നതും കൂടി ഒന്ന് പറഞ്ഞുതരണം..

February 26, 2013 at 9:30 PM

സുപ്പര്‍ എനിക്ക്തീരെ അറിയാത്തത്കൊണ്ട് കുറച്ചുകൂടി വിശദീകരിച്ചിരുന്നെങ്കില്‍....!!!

April 14, 2013 at 2:53 AM

അതെ ബാക്ക്ഗ്രൌണ്ട് എങ്ങനാ കട്ട്‌ ചെയ്യുന്നീണ്ണ്‍ മാത്രം പറഞ്ഞില്ലാ....

കിടു മച്ചാനേ

August 9, 2013 at 8:37 AM

BACK GROUND enganeya cutt cheyyuka..?

October 2, 2013 at 2:38 PM

Thanks Machane..............

നന്ദി

April 27, 2014 at 1:53 PM

good. i like it

January 6, 2015 at 2:14 PM

fantastic

Post a Comment

സംശയങ്ങള്‍ അറിയാനുള്ള ആഗ്രഹമാണ്. അതുകൊണ്ട് അതിനെ ഇവിടെ പറയുക, ഞാനും കൂടുതല്‍ അറിയട്ടെ, നിങ്ങളുടെ അഭിപ്രായങ്ങളാണ് എന്റെ പ്രചോദനം

 
Support : | |
Copyright © 2011. ഫോട്ടോഷോപ്പ് പഠിക്കാം - All Rights Reserved