2011, ജൂലൈ 23, ശനിയാഴ്‌ച

ബേസിക് 3D ഇഫക്റ്റ് (ഇല്ലുസ്ട്രേഷൻ)

 
ഇവിടെ നമ്മുടെ ഇല്ലുസ്ട്രേഷൻ ചേട്ടന്റെ അടുത്ത് വന്നപ്പം എനിക്കാദ്യം കിട്ടിയത് ഇതാ, 3ഡി. !!!നമ്മളങ്ങനാണല്ലോ. ഒന്നും അറിയില്ലെങ്കിലും വലുതിൽതന്നെ കയറിപ്പിടിക്കണം. സംഭവം ബഹുകേമം, ചുമ്മാ പെൻടൂൾ എടുത്ത് വരച്ചാൽ നല്ല മനോഹരമായ ഷേപുകൾ ഉണ്ടാക്കിയെടുക്കാം എന്നത് ചില്ലറക്കാര്യമാണോ. ഇതെങ്ങാനും ഫോട്ടോഷോപ്പിലാണെങ്കിൽ ഒരു പത്ത് ലയറുകളെങ്കിലും വേണ്ടിവന്നേനേ. (ഹും, വൃത്തികെട്ടവൻ; പുതിയത് കിട്ടിയപ്പം ഫോട്ടോഷോപ്പിനെ തള്ളിപ്പറയുന്നു കൂതറ, പിന്നേം തറ) എന്നൊന്നും വിചാരിക്കല്ലെ, ഞാൻ ഒരു യാഥാർത്യം പറഞ്ഞെന്നെയുള്ളു.








ഈ ചിത്രം ശ്രദ്ധിക്കൂ. ഞാൻ ചുമ്മാ കളർ സെലെൿറ്റ് ചെയ്ത് പെൻടൂൾ എടുത്ത് ഒറ്റവര, ദേ കണ്ടില്ലേ...









എന്നിട്ട് നേരെ Effect >> 3D >> Revolve  ഇൽ പോയി ഒരൊറ്റകുത്ത്.






വന്ന 3ഡി എഡിറ്റ് വിന്റോയിൽ കാര്യമായ മാറ്റങ്ങൾ ഒന്നും വരുത്താതെ ചുമ്മാ ഓകെ അടിച്ചു.









സംഗതി കഴിഞ്ഞു. 'ന്റെ പടച്ചോനേ, ഇതുനോക്കാനുള്ള ബുദ്ധി നമ്മക്ക് കുറച്ച് നേരത്തെ തോന്നീലല്ലോ. എന്നു ചുമ്മാ ആത്മഗതിച്ച് ഞാൻ എന്റെ ആ മനോഹരമായ വർക്കിലേക്ക് കണ്ണും നട്ടിരുന്നു.......


8 അഭിപ്രായ(ങ്ങള്‍):

ത്രീഡി ഗൊള്ളാം. സോഫ്റ്റ്വെയറില്ലാത്തത് കൊണ്ട് ചെയ്തു നോക്കാന്‍ കഴിഞ്ഞില്ല. സോറി.

ട്രയൽ കിട്ടും മുഫീ. ഒന്നു നോക്കു.

കുഞ്ഞാക്കാക്ക് എന്‍റെ കയ്യീന്ന് അടികിട്ടും. എന്‍റെ നെറ്റ് സ്പീഡ് അറിയില്ലേ കുഞ്ഞാക്കാക്ക്?

നമ്മള് വിചാരിച്ച 3d ഷേപ്പ് തന്നെ കിട്ടാന്‍ വഴിയുണ്ടോ...

ഇലുസ്ട്രെട്ടരില്‍നിന്നും ചുമ്മാ വലിച്ച് ഫോറ്റൊശോപ്പിലെക്ക് ഇടാം കേട്ടോ വെക്ടര്‍ ചിത്രങ്ങള്‍ എത്രവേണമെങ്കിലും വലുതും ആക്കാം

നന്ദി ദേവൻ. താങ്കളെ ഇവിടെ ഇനിയും പ്രതീക്ഷിക്കുന്നു. വിവരങ്ങൾ പങ്കുവെക്കുമല്ലോ...

how to post comments in malayalam fazulu ??

അതിനു ഒന്നിരിക്കൽ ഗൂഗിൾ ട്രാൻസ്ലേഷൻ ഉപയോഗിക്കണം. അല്ലെങ്കിൽ കീമാജിക്. മൊഴി കീമാൻ.. പോലോത്ത സോഫ്റ്റ്വെയറുകൾ ഉപയോഗിക്കണം. ഗൂഗിളിൽ കിട്ടും. മൊഴി ഈ സൈറ്റിൽ തന്നെയുണ്ട് മുകളിലെ ഡൗൺലോഡ് എന്ന ലിങ്കിൽ ക്ലിക്കിയാൽ കാണാം. അതിനെ കുറിച്ചൊരു പോസ്റ്റ്..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പോസ്റ്റുമായി ബന്ധപ്പെട്ട സംശയങ്ങളും അഭിപ്രായങ്ങളും അറിയിക്കുക, കൂട്ടത്തിൽ നിങ്ങൾ ഇനി കാണാൻ ആഗ്രഹിക്കുന്ന പഠനങ്ങളും