2011, ജൂലൈ 19, ചൊവ്വാഴ്ച

മോഡേൺ ടെക്സ്റ്റ് ഇഫക്റ്റ്


പുതിയൊരു ടെക്സ്റ്റ് ഇഫക്റ്റ്, ലയർ സ്റ്റൈലും ഫിൽടറുകളും കൂട്ടിക്കുഴച്ച് ഉണ്ടാക്കിയത്. ഒരു കൈനോക്കുന്നോ.




ആദ്യം നമുക്കൊരു ബാക്ക്ഗ്രൗണ്ട് വേണം. പലപ്പോഴും ടെക്സ്റ്റ് ഇഫക്റ്റുകളുടെ ഭംഗി എടുത്ത് കാണിക്കുന്നതിൽ ബാക്ക്ഗ്രൗണ്ട്കൾക്ക് നല്ലൊരു പങ്കുണ്ട്. 1200X900 പിക്സലിൽ ഞാൻ ഒരു പുതിയ പേജ് തുറന്നു. പിന്നീട് #050a4c എന്ന കളർ ഫോർഗരുണ്ടിൽ സെലെൿറ്റ് ചെയ്ത് Rectangle ടൂൾ എടുത്ത് ചിത്രത്തിൽകാണുന്നത്പോലെ ഒരു ദീർഘ ചതുരം വരച്ചു. ശേഷം Free Transform(Ctrl+T) ഉപയോഗിച്ച് റൊട്ടേറ്റ് ചെയ്തു.






ഇനി Filter >> Noise >> Add Noise പോകുക. Amount 5 എന്നട്ട് ചെയ്യുക.(  ചിത്രം ശ്രദ്ധിക്കുക)




ശേഷം ഫോർഗ്രൗണ്ട് കളർ #060a40 സെലക്റ്റ് ചെയ്ത് സോഫ്റ്റ് റൗണ്ട് ബ്രഷ് (0 hardness, 200 size) select ചെയ്ത് ചിത്രത്തിൽ കാണുന്നത്പോലെ നമ്മുടെ Rectangle ന്റെ താഴ് ഭാഗത്തായി ചെയ്യുക.




 നമ്മൾ രിയേറ്റ് ചെയ്ത Rectangle ന്റെ ഡ്യൂപ്പ്ലിക്കേറ്റുകൾ ഉണ്ടാക്കി ചിത്രത്തിലേതു പോലെ ബാക്ക്ഗ്രൗണ്ട് ഫിൽ ചെയ്യുക. ( മനസിലായില്ലെങ്കിൽ ഇവിടെ ഞെക്കി കൂടുതൽ മനസിലാക്കാം)

 ഇനി നമുക്ക് ആവഷ്യമുള്ള ടെക്സ്റ്റുകൾ ടൈപ് ചെയ്യാം. അത്യാവശ്യം ബോൾഡായ ടെക്സ്റ്റുകളിൽ ആണിത് കൂടുതൽ മനോഹരമാകുക എന്നു പറയേണ്ടതില്ലല്ലോ. ഫോണ്ട് കളർ #e101bf, ഈ കളർ മാറ്റുമ്പോൾ അനുബന്ധമായി വരുന്ന മറ്റു കളറുകളും അതിനനുസരിച്ചതാക്കാൻ ശ്രദ്ധിക്കുമല്ലോ.
   ഇനി നമ്മുടെ ടെക്സ്റ്റ് ലയറിനു ഒരു ഡ്യൂപ്ലിക്കേറ്റ് ലയർ (Ctrl+J ) ഉണ്ടാക്കുക.



  ഡ്യൂപ്ലിക്കേറ്റ് ലയറിൽ റൈറ്റ് ക്ലിക്ക് ചെയ്ത് Blending Options ഓപൺ ചെയ്യുക. Drop Shadow  ചിത്രത്തിൽ കാണിച്ചിരിക്കുന്ന സെറ്റിംഗ്സുകൾ നൽകുക. ബ്ലന്റ് മോഡ് കളർ ചെയ്ഞ്ച് ചെയ്യാൻ മറക്കരുത്.





  ഇനി Inner shadow  സെറ്റിംഗ്സിലും അല്പം മാറ്റം വരുത്താം. ചിത്രം നല്ലവണ്ണം ശ്രദ്ധിച്ച് വേണ്ട മാറ്റങ്ങൾ വരുത്തുക.





  ശേഷം Bevel and Emboss സെലെൿറ്റ് ചെയ്ത് ചിത്രത്തിൽ കാണുന്ന സെറ്റിംഗ്സുകൾ നൽകുക. Gloss Contour, Colors എല്ലാം ചിത്രത്തിലേത്പോലെ സെലെൿറ്റ് ചെയ്യുക.






Contour Elements സെറ്റ് ചെയ്യുക.



ഫോർഗ്രൗണ്ട് കളർ #5c0a44, ബാക്ക്ഗ്രൗണ്ട് കളർ #e638cb എന്നിങ്ങനെ സെലെൿറ്റ് ചെയ്ത ശേഷം കീ ബോർഡിൽ Ctrl ഞെക്കിപിടിച്ച് നമ്മുടെ ലയർ പാലറ്റിൽ നമ്മുടെ ടെക്സ്റ്റ് ലയറിന്റെ ചെറുചിത്രത്തിൽ ക്ലിക്കുക. ചിത്രത്തിൽ കാണുന്നത്പോലെ സെലെൿറ്റ് ആയി വരും. ഒരു പുതിയ ലയർ ഉണ്ടാക്കിയ ശേഷം ഫോർഗ്രൗണ്ട് കളർ അതിൽ പെയിന്റ് ബക്കറ്റ് ടൂൾ ഉപയോഗിച്ച് ഫിൽ ചെയ്യുക. Ctrl+D പ്രസ്സ് ചെയ്ത് Deselect ചെയ്യുക.






  ഇനി Filter >>Sketch >> Note Paper പോകുക. Image Balance 25, Graininess 10, Relief 11 എന്നിങ്ങനെ നൽകുക.






  വീണ്ടും Filter >> Texture >>Stained Glass പോകുക. Cell Size 2, Border Thickness 4, Light intensity 1, എന്നിങ്ങനെ സെറ്റിംഗ്സ് നൽകുക.




  ഒരു പ്രാവഷ്യം കൂടി നമുക്ക് ഫിൽടറിൽ പോണം. Filter >> Stylize >> Glowing Edges പോകുക.
Edge Width 2, Edge Brightness 10, Smoothness 5, എന്നിങ്ങനെ സെറ്റ് ചെയ്യാം.






ലയർ പാലറ്റിൽ ബ്ലന്റ് മോഡ്  Overlay എന്നാക്കുക.








ബ്രഷ് ടൂൾ സെലെൿറ്റ് ചെയ്ത് ബ്രഷ് മെനു ഓപൺ ചെയ്യുക (F5 Or Window >> Brush) താഴെ ചിത്രങ്ങളിൽ കാണുന്ന സെറ്റിംഗ്സ് ചെയ്യുക.




ഇനി നമ്മുടെ ആ പഴയ ടെക്സ്റ്റ് ലയറിൽ റൈറ്റ് ക്ലിക്ക് ചെയ്ത് വരുന്ന മെനുവിൽ Creat Work path എന്നിടത്ത് ക്ലിക്കുക. ചിത്രത്തിൽ കാണുന്നത്പോലെ ഒരു വർക്ക് പാത്ത് നമുക്ക് ലഭിക്കും. പുതിയൊരു ലയർ ക്രിയേറ്റ് ചെയ്യുക. പെൻ ടൂൾ സെലെൿറ്റ് ചെയ്ത് വർക്ക് പാതിൽ എവിടെങ്കിലും റൈറ്റ് ക്ലിക്ക് ചെയ്യുക, വരുന്ന മെനുവിൽ Stroke path സെലെൿറ്റ് ചെയ്യുക.





Stroke path വിന്റോയിൽ Brush സെലെൿറ്റ് ചെയ്ത് OK നൽകുക.







  ലയർ പാലറ്റിൽ ബ്ലന്റ് മോഡ് liner light എന്നാക്കുക.



   ശേഷം നമ്മുടെ ഓറിജിനൽ ടെക്സ്റ്റ് ലയറില് റൈറ്റ് ക്ലിക്ക് ചെയ്ത് ബ്ലന്റിംഗ് മോഡ് ഓപൺ ചെയ്യുക. Drop shadow ചിത്രത്തിൽകാണുന്ന സെറ്റിംഗ്സുകൾ നൽകുക.


ശുഭം!!

6 അഭിപ്രായ(ങ്ങള്‍):

സംഗതി ഇഷ്ടമായി കേട്ടോ കോയാ...

കുഞ്ഞാക്കാ. സംഗതി കൊള്ളാട്ടോ. പിന്നെ ഒരു കാര്യം, ടെക്സ്റ്റ് എഫെക്റ്റ് ടൂട്ടോറിയലുകള്‍ ഇടുമ്പോള്‍ അതില്‍ ഉപയോഗിച്ചിരിക്കുന്ന ഫോണ്ടിന്‍റെ പേര് കൂടെ പറഞ്ഞ്തരുന്നത് നന്നായിരിക്കും.

bold Text എന്ന് ഞാൻ പറഞ്ഞിട്ടുണ്ടല്ലോ. പിന്നെ ഇവിടുള്ളത് പോലെ ആവർത്തിക്കുന്നതിനു പകരം അല്പം മാറ്റങ്ങളോടെ ചെയ്താലല്ലെ അതിന്റെ ഒരു ലിത് വരികയുള്ളു എന്നുകരുതിയാ, എന്തരായാലും ഇനി ശ്രദ്ധിക്കാം. നന്ദി എല്ലാർക്കും

എല്ലാം ഞാന്‍ മുമ്പ് പറഞ്ഞ പോലെ..നാട്ടിലെത്തട്ടെ.

ഹ ഹ ആയ്കോട്ടെ സിദ്ദിക്ക..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പോസ്റ്റുമായി ബന്ധപ്പെട്ട സംശയങ്ങളും അഭിപ്രായങ്ങളും അറിയിക്കുക, കൂട്ടത്തിൽ നിങ്ങൾ ഇനി കാണാൻ ആഗ്രഹിക്കുന്ന പഠനങ്ങളും