2011, ജൂലൈ 22, വെള്ളിയാഴ്‌ച

ഇല്ലുസ്‌ട്രേഷൻ ആമുഖം

  കൂട്ടുകാരെ പുതിയൊരു സബ്‌ജക്റ്റ് കൂടി തുടങ്ങുന്നു. എല്ലാവരുടേയും സഹകരണം പ്രതീക്ഷിക്കുന്നു. ഒപ്പം ഈ വിഷയകമായി അറിവുള്ളവർ സഹായിക്കണം എന്നഭ്യാർത്ഥിക്കുന്നു.  

  ഫോട്ടോഷോപ്പ് നെ ഒരു വഴിക്കാക്കിയപ്പം ഇനി ഇല്ലുസ്‌ട്രേഷൻ കൂടി ഒന്നു കൈവെക്കാം എന്നുതോന്നി. ആദ്യമേ പറയട്ടെ. എനിക്കിതിനെകുറിച്ച് ഒരു ചുക്കും അറിയില്ല. എല്ലാം ആദ്യം മുതൽ പഠിച്ച് തുടങ്ങണം. താല്പര്യമുള്ളവർക്ക് കൂടെ കൂടാം. അറിവുകൾ പങ്കുവെക്കാം.
    ഫോട്ടോഷോപ്പും ഇല്ലുസ്ട്രേഷനും തമ്മിലുള്ള വ്യത്യാസം ഞാൻ മനസിലാക്കിയിടത്തീളം പേരു സൂചിപ്പിക്കുന്നത് പോലെ തന്നെ ഫോട്ടോഷോപ്പ് ഇമേജ് എഡിറ്റിംഗിനും ഇല്ലുസ്ട്രേഷൻ വെക്ടർ ഡിസൈനിംഗുമാണ്. പിക്സലുകൾ ആയതിനാൽ ഫോട്ടോഷോപ്പിൽ ഒരു പരിധി വരെ മാത്രമെ വലുതാക്കാൻ കഴിയു. അതായത് പ്രിന്റ് ചെയ്യുമ്പോഴുള്ള ക്വാളിറ്റി കുറവ് നമുക്ക് അറിയാം. എന്നാൽ വെക്ടർ ഡിസൈനിംഗിൽ ഹൈ ക്വാളിറ്റിയിൽ പിക്ചറുകൾ ഡിസൈൻ ചെയ്യാൻ സാധിക്കുന്നു. 3ഡി പോലുള്ള
ഒപ്ഷനുകൾ വളരെപെട്ടന്നു ചെയ്യാം എന്നതു ഒരു മേന്മതന്നെയാണ് ഇല്ലുസ്ട്രേഷനിൽ. ഇനി കൂടുതൽ നമുക്ക് വഴിയെ പഠിക്കാം, മനസിലാക്കാം. അറിവുള്ളവർ ഇവിടെ പങ്കുവെക്കാൻ മടിക്കരുത്.

ഇല്ലുസ്ട്രേഷൻ ടൂൾസ് ബാർ
എല്ലാം ഒരൊറ്റ ബ്ലോഗിൽ മതി എന്ന ചില കൂട്ടുകാരുടെ നിർദ്ദേശമനുസരിച്ച് ഇല്ലുസ്ട്രേഷൻ ടൂട്ടോറിയൽ കൂടി ഇങ്ങോട്ട് മാറ്റുന്നു.

9 അഭിപ്രായ(ങ്ങള്‍):

കുഞ്ഞാക്കാന്‍റെ ഇല്ലുസ്ട്രേറ്റര്‍ ടൂട്ടോറിയലുകള്‍ ഇനിയും വരട്ടെ. എല്ലാ വിധ ആശംസകളും നേരുന്നു.

ഇല്ലുസ്ട്രേറ്റര്‍ പഠനം തുടങ്ങുന്നതിന് മുമ്പ് Adobe illustrator എന്ന സോഫ്റ്റ്വെയറിനെക്കുറിച്ച് ഒരു ബേസിക് പറഞ്ഞു തന്നാല്‍ നന്നായിരുന്നു.

ഒരു കൈ നോക്കാം അല്ലെ

അപ്പൊ ഞാനും റെഡി.

ഇതു മറ്റൊരു ബ്ലോഗ് ആയി തുടങ്ങിയതായിരുന്നു. പക്ഷെ 2 ബ്ലോഗും കൂടെ ടൂട്ടോറിയൽ ആയി കൊണ്ട് പോകാനുള്ള ബുദ്ദിമുട്ട് കാരണം ഇങ്ങനെയാക്കി, എന്റെ ചില സുഹൃത്തുക്കളുടെ അഭിപ്രായപ്രകാരം.

എല്ലാവർക്കും നന്ദി. മുഫീ നമുക്ക് വഴിയുണ്ടാക്കാം. ഞാനും ഇതു മനസിലാക്കി വരുന്നേയുള്ളു.

എന്തു നടക്കാൻ.. ഒരു മൂഡ് കിട്ടുന്നില്ല.. മടി മടി..

താങ്ക്സ് മച്ചു ...

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പോസ്റ്റുമായി ബന്ധപ്പെട്ട സംശയങ്ങളും അഭിപ്രായങ്ങളും അറിയിക്കുക, കൂട്ടത്തിൽ നിങ്ങൾ ഇനി കാണാൻ ആഗ്രഹിക്കുന്ന പഠനങ്ങളും