2011, ഓഗസ്റ്റ് 4, വ്യാഴാഴ്‌ച

വാൾപേപ്പർ/ബാക്ക്ഗ്രൗണ്ട് ഉണ്ടാക്കാം

 ഇന്നു നമുക്കെങ്ങനെ കളർഫുൾ ആയി ഒരു വാൾപേപ്പർ ഉണ്ടാക്കാം എന്നു നോക്കാം. ചിത്രങ്ങൾക്ക് ബാക്ക്ഗ്രൗണ്ട് നൽകാനും ഡെസ്ക്ടോപ്പ് ബാക്ക്ഗ്രൗണ്ടായുമെല്ലാം നമുക്കിത് ഉപയോഗിക്കാം. ഒപ്പം കുറച്ച് ഫിൽടർ ഒപ്ഷൻസ് പഠിക്കുക്അയുമാവാം.






 1200X900 വലിപ്പത്തിൽ നമുക്കൊരു പുതിയ പേജ് തുറക്കാം. ശേഷം പുതിയൊരു ലയർ ക്രിയേറ്റ് ചെയ്യുക. എന്നിട്ട് ചുമ്മാ ഒരു കളർ ഫിൽ ചെയ്യുക.





ഇനി നമ്മുടെ ടൂൾസ് ബോക്സിലുള്ള gradient Tool സെലെൿറ്റ് ചെയ്യുക. മുകളിൽ ഗ്രേഡിയന്റ് കളർ സെലെൿറ്റ് ചെയ്യേണ്ട ഒപ്ഷൻ വരും അതിൽ ക്ലിക്ക് ചെയ്ത് നമുക്ക് വേണ്ട കളർ സെലെൿറ്റ് ചെയ്യാം. ചിത്രത്തിൽ കാണുന്നത്പോലെ കളർ 2a2a2a  എന്ന കളറും ബ്ലാക്കും സെലെൿറ്റ് ചെയ്യുക.




    ഇനി Radial Gradient സെലെൿറ്റ് ചെയ്ത് ചിത്രത്തിൽ കാണുന്നത്പോലെ മുകൾഭാഗത്ത് നടുവിൽ നിന്നായി താഴ്ഭാഗത്തേക്ക് ഗ്രേഡിയന്റ് ടൂൾ പ്രയോഗിക്കുക.


   ഇനി നമുക്ക് പുതിയൊരു ലയർ ഉണ്ടാക്കണം. എന്നിട്ട് ബ്ലാക്ക് കളർ ഫിൽ ചെയ്യാം. നേരെ ഫിൽട്ടർ ഒപ്ഷനിലേക്കൊരു ഓട്ടം, Render >> Lighting Effects  എന്ന ഒപ്ഷൻ ഓപൺ ചെയ്യുക. ചിത്രത്തിൽകാണുന്ന സെറ്റിംഗ്സുകൾ നൽകുക.കളറുകൾ ചെയ്ഞ്ച് ചെയ്യാം. അതു നിങ്ങൾക്ക് വിട്ടു. ഓരോ കളർ സർകിളിനും നടുവിൽകാണുന്ന ചെറിയ റൗണ്ടിൽ ക്ലിക്കിയാൽ ആ റൗണ്ടിനെ എഡിറ്റ് ചെയ്യാം. എഡിറ്റ് ഒപ്ഷൻ ഓൺ ആയി കഴിഞ്ഞാൽ ആ കളറിനു ചുറ്റും മറ്റു 3 ഡോട്ടുകൾ കൂടികാണും. അതിൽ പിടിച്ച് വലിച്ചാൽ നീളത്തിലും വട്ടത്തിലും എല്ലാം വലുതാക്കാം. ചിത്രത്തിൽകാണുന്നത്പോലെ അഡ്ജസ്റ്റ് ചെയ്ത് ഓകെ നൽകുക




  ചിത്രത്തിൽ കാണുന്നത്പോലെ നമുക്കൊരു ചിത്രം ലഭിക്കും. ശേഷം ലയർപാലറ്റിൽ ബ്ലന്റിംഗ് മോഡ് Overlay എന്നാക്കുക.





   Filter >> Blur >> Gaussian Blur പോകുക. ചിത്രത്തിൽ കാണുന്ന സെറ്റിംഗ്സ് നൽകുക.






ഇനി പുതിയ ഒരു ലയർ ഉണ്ടാക്കാം. ശേഷം ബ്ലാക്ക് കളർ ഫിൽ ചെയ്യുക. ലയർ പാലറ്റിൽ ബ്ലന്റിംഗ് മോഡ് Screen എന്നാക്കുക. Filter >> Noise >> Add Noise പോകുക. ചിത്രത്തിൽ കാണുന്ന സെറ്റിംഗ്സ് നൽകുക.







Image >> Adjustments >> Levels (Ctrl+L) പോകുക. ചിത്രത്തിൽ കാണുന്ന സെറ്റിംഗ്സ് നൽകുക.





  ഇനി ബ്രഷ് ടൂൾ എടുത്ത് വൈറ്റ് കളർ സെലെൿറ്റ് ചെയ്ത് 4,5 പിക്സ് എടുത്ത് അങ്ങിങ്ങായി ഡോട്ട് ഇടുക.






ഏറ്റവും മുകളിലായി പുതിയ ഒരു ലയർ ഉണ്ടാക്കുക. Filter >> Render >> Cloud  പോകുക. ബ്ലന്റിംഗ് ഒപ്ഷൻ Overlay എന്നാക്കുക.








ബ്ലന്റിംഗ് ഒപ്ഷൻ Gradient Overlay ഓപൺ ചെയ്യുക. ചിത്രത്തിൽ കാണുന്ന കളർ സെലെൿറ്റ് ചെയ്യുക.






  Gradient Overlay  ചിത്രത്തിൽ കാണുന്ന പോലെ സെറ്റ് ചെയ്യുക.






ഇനി Filter >> Render >> Lens Flare പോകുക. ചിത്രത്തിൽ കാണുന്ന സെറ്റിങ്സുകൾ നൽകുക.

ഇനി പുതിയ ഒരു ലയർ ക്രിയേറ്റ് ചെയ്യുക. Rectangular Marque Tool സെലെൿറ്റ് ചെയ്യുക. ചിത്രത്തിൽ കാണുന്ന പോലെ ഒരു കോളം സെലെൿറ്റ് ചെയ്ത ശേഷം വൈറ്റ് കളർ ഫിൽ ചെയ്യുക. 0 Hardness  സോഫ്റ്റ് റൗണ്ട് ഇറേസർ ടൂൾ സെലെൿറ്റ് ചെയ്ത് ചിത്രത്തിൽ കാണുന്നത് പോലെ ബ്രഷ് ചെയ്യുക.
അതായത് താഴ്ഭാഗം ഹാർഡ്നസ് കളർ മായ്ച്ച് കളയുക.




 Free Transform (Ctrl+T)  ടൂൾ ഉപയോഗിച്ച് വീതി കുറച്ച് ചിത്രത്തിൽ കാണുന്നത് പോലെ സെറ്റ് ചെയ്യുക.



 ഇപ്പോൾ നമ്മൾ ക്രിയേറ്റിയ ലയറിന്റെ ഡ്യൂപ്ലിക്കേറ്റ് ലയർ ഉണ്ടാക്കുക. ചിത്രത്തിൽ കാണുന്നത് പോലെ തിരിച്ച് വെക്കുക. ഇതു പോലെ വീണ്ടും നാലോ അഞ്ചോ ഡ്യൂപ്ലിക്കേറ്റ് ലയേർസ് ക്രിയേറ്റ് ചെയ്ത് Free Transform  ഉപയോഗിക്കുക.








ഇപ്പോൾ നമ്മുടെ പണി കഴിഞ്ഞു.


ഇനി നമ്മൾ നേരത്തെ ക്രിയേറ്റിയ വൈറ്റ് ഡ്യൂപ്ലിക്കേറ്റ് ലയറുകൾ മാത്രം സെലെറ്റ്ൿ ചെയ്ത് ഒരു ഡ്യൂപ്ലിക്കേറ്റ് കൂടി ഉണ്ടാക്കുക. ശേഷം ചിത്രത്തിൽ കാണുന്നപോലെ സെറ്റ് ചെയ്യുക. നമ്മുടെ ഫോട്ടോ വേണമെങ്കിൽ ഓവർലി ബ്ലന്റിംഗ് മോഡ് ആയി ചേർക്കാം.

3 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പോസ്റ്റുമായി ബന്ധപ്പെട്ട സംശയങ്ങളും അഭിപ്രായങ്ങളും അറിയിക്കുക, കൂട്ടത്തിൽ നിങ്ങൾ ഇനി കാണാൻ ആഗ്രഹിക്കുന്ന പഠനങ്ങളും