2011, സെപ്റ്റംബർ 15, വ്യാഴാഴ്‌ച

വെള്ളത്തുള്ളികൾ ഉണ്ടാക്കുന്നതെങ്ങനെ




  വെള്ളംകൊണ്ട് എഴുതിയ പോലെ അല്ലെങ്കിൽ വെള്ളത്തുള്ളികൾ ഒലിച്ചിറങ്ങുന്നപോലെയെല്ലാം ചെയ്യാൻ ഫോട്ടോഷോപ്പിൽ വളരെ പെട്ടന്നു കഴിയും. അതെങ്ങനെ എന്നു നമുക്ക് നോക്കാം.







ആദ്യം നമുക്ക് ആവശ്യമുള്ള ചിത്രം ഓപൺ ചെയ്യുക.( ഇതു ഗൂഗിൾ അമ്മാവന്റെ സംഭാവനയാണു. )



  ഒരു പുതിയ ലയർ ഉണ്ടാക്കുക. ബ്ലാക്ക് കളർ സെലെൿറ്റ് ചെയ്ത് ബ്രഷ് ടൂൾ 10 പിക്സ് എടുക്കുക.  നമ്മുടെ ചിത്രത്തിൽ അങ്ങിങ്ങായി ചിത്രത്തിൽ കാണുന്ന പോലെ വരക്കുക.  ശേഷം Filter > Liquify പോകുക. ചിത്രത്തിൽ കാണുന്ന സെറ്റിംഗ്സുകൾ ചെയ്യുക. save Mesh ക്ലിക്കുക. നമ്മുടെ കമ്പ്യൂട്ടറിൽ സേവ് ചെയ്യുക. ശേഷം Load Mesh ക്ലിക്ക് ചെയ്ത് OK നൽകുക.




ലയർ പാലറ്റിൽ നോർമൽ മോഡ് മാറ്റി Screen എന്ന് സെലെൿറ്റ് ചെയ്യുക.
  ലയർ സ്റ്റൈൽ (ബ്ലന്റിംഗ് ഒപ്ഷൻസ്) Drop Shadow  ഓപൺ ചെയ്യുക. ചിത്രത്തിൽ കാണുന്ന സെറ്റിംഗ്സുകൾ നൽകുക.










Inner Shadow സെറ്റിംഗ്സ് നൽകുക.


















inner Glow സെറ്റ് ചെയ്യുക.










Bevel and Emboss സെറ്റുക.








ഇനി ഇതിനെ സെലെൿറ്റ് ചെയ്യണം, അതിനായി  Select > Load Selection പോകുക. സെലെൿറ്റ് ചെയ്ത ശേഷം ബാക്ക്ഗ്രൗണ്ട് ഇമേജ് സെലെൿറ്റ് ചെയ്യുക. 












Ctrl+J  പ്രസ്സ് ചെയ്ത് ഡ്യൂപ്ലിക്കേറ്റ് ലയർ ഉണ്ടാക്കുക. 
















Select > Load Selection ഒന്നൂടെ പോകുക. ശേഷം Filter > Distort > Spherize പോകുക. ചിത്രത്തിൽ കാണുന്ന സെറ്റിംഗ്സ് നൽകുക.
ഇത്രേയുള്ളു...



17 അഭിപ്രായ(ങ്ങള്‍):

കുഞ്ഞാക സൂപ്പര്‍......ഇതെങ്ങനെപ്പ ചെയ്യന്നു നോക്കി ഇരിക്കയിരുന്നു....

ഇങ്ങള് സൂപ്പര്‍ തന്നിക്കാ...ഒരു സംശയം..ഞാന്‍ ഫുള്‍ ചെയ്തു നോക്കി...എല്ലാം ഓക്കേ..പക്ഷെ ബ്രഷ് ടൂള്‍ വച്ച് കറുപ്പ് കളര്‍ സെലക്ട്‌ ചെയ്തു വരച്ചത്.അവസാനം വരെ ഉണ്ട്.അതായത് വെള്ളത്തുള്ളി കറുപ്പ് കളര്‍.ലികുഫായ് ചെയ്തു മേഷ് സേവ് ചെയ്യുന്നതിനടയില്‍ എന്തെങ്കിലും സ്റെപ്‌ ഉണ്ടോ?മഴതുള്ളി ട്രന്‍സ്പെരന്റ്റ്‌ ആയിട്ടില്ല...

"ലയർ പാലറ്റിൽ നോർമൽ മോഡ് മാറ്റി Screen എന്ന് സെലെൿറ്റ് ചെയ്യുക." ഈ വരികൾ നിങ്ങൾ ശ്രദ്ധിക്കാത്തതിന്റെ പ്രഷ്നമാണത്. ബ്ലന്റിംഗ് മോഡ് screen എന്നു സെലെൿറ്റ് ചെയ്യു. എല്ലാ പ്രഷ്നവും തീരും.

ലയർ പാലറ്റിൽ നോർമൽ മോഡ് മാറ്റി Screen എന്ന് സെലെൿറ്റ് ചെയ്യുക. ith yevida

Load Mesh ക്ലിക്ക് ചെയ്തu yenitt verey file open yennu kaanikkunnu yenda cheyyendey

hajesh ഫോട്ടോഷോപ്പിയിൽ ലയറുകൾ കാണിക്കുന്ന ഇടമില്ലെ അതാണു ലയർ പാലറ്റ്. അതു കാണുന്നില്ലെങ്കിൽ F7 അടിക്കുകയോ അല്ലെങ്കിൽ Window >> Layers എന്നിടത്ത് ക്ലിക്കുകയോ ചെയ്യുക. എന്നിട്ടു വരുന്ന വിന്റോയിൽ ഉണ്ടാകും ..

നമ്മൾ സിസ്റ്റത്തിൽ സേവ് ചെയ്തതു സെലെൿറ്റ് ചെയ്ത് ഓപൺ ചെയ്താൽ മതി..

ലയർ പാലറ്റിൽ നോർമൽ മോഡ് മാറ്റി Screen എന്ന് സെലെൿറ്റ് ചെയ്യുക. ee leyer palet yevidey

Ctrl+J പ്രസ്സ് ചെയ്ത് ഡ്യൂപ്ലിക്കേറ്റ് ലയർ ഉണ്ടാക്കുക.--- njan nokkumbol it like could not make new leyer bcoz its blocked can yu help plz

ആദ്യം ഡ്യൂപ്ലിക്കേറ്റ് ഉണ്ടാക്കുന്നതിനു മുൻപ് സെലെൿറ്റ് ചെയ്ത ശേഷം ലയർ പാലറ്റിലെ ബാക്ക്ഗ്രൗണ്ട് ലയർ സെലെൿറ്റ് ചെയ്യണം. അതിനു ശേഷം ....

eee Filter > Distort > Spherize load selectoril kaanaanillallo

hajesh chodyam vyakthamalla. Spherize pooyit pinnendaa load avendad..??

ഇതു കൊള്ളാം . ഞാന്‍ ചെയ്തു നോക്കട്ടെ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പോസ്റ്റുമായി ബന്ധപ്പെട്ട സംശയങ്ങളും അഭിപ്രായങ്ങളും അറിയിക്കുക, കൂട്ടത്തിൽ നിങ്ങൾ ഇനി കാണാൻ ആഗ്രഹിക്കുന്ന പഠനങ്ങളും