ഫോട്ടോഷോപ്പിൽ റെകോർഡ് ചെയ്യാം.

Tuesday, October 18, 20119comments

  ഫോട്ടോഷോപ്പിൽ കാര്യമായി ആരും ശ്രദ്ധ ചെലുത്താത്ത ഒരു മേഖലയാണു ആക്ഷൻ, വളരെയധികം ചിത്രങ്ങളിൽ ഒരേ ഇഫക്റ്റുകൾ നൽകേണ്ടി വരുമ്പോൾ അല്ലെങ്കിൽ ഒന്നിലധികം ലയർ സ്റ്റൈലുകൾ നമ്മൾ സേവ് ചെയ്ത് വെക്കുന്നത്പോലെ കളർ ബാലൻസ്, കർവസ് പോലുള്ള ഒപ്ഷനുകൾ സേവ് ചെയ്ത് വെക്കാം. ഈ ടൂട്ടോറിയൽ ഫോട്ടോഷോപ്പ് മലയാളം ഗ്രൂപ്പിൽ നിന്നു നമുക്ക് വേണ്ടി തയ്യാറാക്കിയത് ഫൗസാൻ മേക്ക്.

കൂട്ടുകാരന്റെ കല്യാണത്തിനു കാമറയുടെ ഫ്ലാഷ് ചതിച്ചപ്പോൾ തോൽക്കാൻ മനസില്ലാത്ത ഞാൻ ആദ്യം ഒരു ഫോട്ടോ ചുമ്മാ ഇതുപോലങ്ങു ഫോട്ടോഷോപ്പിൽ തുറന്നു.ഇനി ദേ നേരെ Windows >> Action (Alt + F9 ) ഓപൺ ചെയ്തു. ദേ കണ്ടില്ലേ ആക്ഷൻ വിന്റോ ഓപൺ ആയി നിൽക്കുന്നത്.
യെനിയാണു നമ്മടെ പണി തുടങ്ങുന്നത്. കണ്ട കണ്ടാ..!!
ആക്ഷൻ വിന്റോയുടെ ചുവടെ ചുവന്ന വൃത്തത്തിൽ മാർക്ക് ചെയ്തിരിക്കുന്ന 'ന്യൂ' ഐകൺ, അതിൽ ക്ലിക്ക് ചെയ്ത് ഒരു പുതിയ ആക്ഷൻ ഉണ്ടാക്കുക.തുറന്നു വരുന്ന ബോക്സിൽ ഒരു പേരു നൽകുക. Function Key  ഒന്നു സെറ്റ് ചെയ്യുക. കണ്ണും ചിമ്മി Record എന്നതിൽ അമർത്തുക. ( കണ്ണു ചിമ്മുക എന്നത് ഹൈലൈറ്റ് ആണു അതൊരിക്കലും ഒഴിവാക്കരുത്)

ഇനി നമുക്ക് ആവശ്യമുള്ള എഡിറ്റ് ചെയ്യുക. Curves, Brightness, Contrast, Levels, Color Balance, അങ്ങനെ നിങ്ങളുടെ ആവശ്യാനുസരണം ചെയ്യുക. ഇപ്പോൽ അവ റെകോർഡ് ആയി കൊണ്ടിരിക്കുകയാണു. ഓകെ ആയാൽ ആക്ഷൻ വിന്റോയിൽ കാണുന്ന Stop Recording  ബട്ടണിൽ ക്ലിക്കി റെകോർഡ് അവസാനിപ്പിക്കുക.

 ഇനി നമുക്ക് മറ്റൊരു ഫോട്ടോ ഓപൻ ചെയ്യാം. ചുമ്മാ നമ്മൾ നേരത്തെ സെലെൿറ്റ് ചെയ്ത (ഇവിടെ F2) ബട്ടൺ ഒന്നു ഞെക്കിക്കേ, കണ്ടാ!! ലവൻ തെളങ്ങണ കണ്ടാ... 
  ഇനി ഫോട്ടോ ഓപൺ ചെയ്യാ,,, F2 അടിക്കാ,,, ഫോട്ടോ ഓപൺ ചെയ്യാ,,, F2 അടിക്കാ,,,................
ഫോട്ടോഷോപ്പ് ആക്ഷൻ അനന്തസാധ്യതകളുള്ള ഒരു മേഖലയാണു, ഫോട്ടോഷോപ്പ് പ്ലഗിൻ കൾക്ക് പകരവും നമുക്കിതിനെ ഉപയോഗപ്പെടുത്താം. വളരെ ൗപകാരപ്രദമായ ആക്ഷനുകൾ നമുക്ക് ഫ്രീയായി നെറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാൻ കിട്ടും.
Share this article :

+ comments + 9 comments

ഇതൊന്നും എനിക്ക് അങ്ങോട്ട്‌ കത്തുന്നില്ല.
ഒരു ഫോട്ടോവിന്റെ ഔട്ട്‌ ലൈന്‍ മാത്രം എടുക്കുന്ന വിദ്യയും (കാര്‍ട്ടൂണ്‍ ചിത്രം പോലെ ), ഏതെന്കിലും ഭാഗം മാത്രം വലുതാക്കുന്ന വിദ്യയും അറിയാന്‍ എവിടെ പോകണം എന്ന് അറിഞ്ഞാല്‍ കൊള്ളാമായിരുന്നു.

October 18, 2011 at 10:41 PM

http://fotoshopi.blogspot.com/2008/07/blog-post_6199.html ഇതൊന്നു നോക്കു. ഏതെങ്കിലും ഭാഗം എങ്ങനെ വലുതക്കാം. എന്നറിയാം.

October 18, 2011 at 10:44 PM

http://fotoshopi.blogspot.com/2010/12/%E0%B4%AA%E0%B4%A8%E0%B4%B8%E0%B4%B2-%E0%B4%B5%E0%B4%B0%E0%B4%AF%E0%B4%B2-%E0%B4%92%E0%B4%B0-%E0%B4%AA%E0%B4%B0%E0%B4%AB%E0%B4%B2-%E0%B4%AB%E0%B4%9F%E0%B4%9F.html

ഇതു നോക്കു കാർട്ടൂൺ പോലെ കാണാം.

വളരെ നന്ദി സുഹൃത്തെ.
ഇനിയും വരാം.

December 10, 2011 at 12:56 AM

ഞാൻ തുടങ്ങുന്നതേയുള്ളൂ സുഹൃത്തേ, ഇനിയങ്ങോട്ട് ഈ ആശ്രമത്തിൽ കഴിയാമെന്ന് തീരുമാനിച്ചു. എന്റെ സുഹൃത്ത് ശ്രീ. പട്ടേപ്പാടം ചോദിച്ചത് നല്ല കാര്യമായി. അത് എനിക്കും മനസ്സിലാക്കാനുള്ളതായി. ( അവിടെവരെ ഞാനെത്തിയില്ലെന്നതാണ് സത്യം.)എന്തായാലും ഒന്നു കയറിത്തുടങ്ങട്ടെ....താങ്കൾക്ക് ആശംസകൾ......

December 10, 2011 at 1:10 AM

തളരാതെ തകരാതെ മുന്നോട്ട് മുന്നോട്ട്.... ഈ ആശ്രമത്തിൽ കാണണം.

August 21, 2012 at 4:59 PM

സംഭവം സെറ്റപ്പ് ആണ് ട്ടാ....

April 21, 2013 at 11:12 AM

super macha....

December 22, 2013 at 4:38 PM

good one

Post a Comment

സംശയങ്ങള്‍ അറിയാനുള്ള ആഗ്രഹമാണ്. അതുകൊണ്ട് അതിനെ ഇവിടെ പറയുക, ഞാനും കൂടുതല്‍ അറിയട്ടെ, നിങ്ങളുടെ അഭിപ്രായങ്ങളാണ് എന്റെ പ്രചോദനം

 
Support : | |
Copyright © 2011. ഫോട്ടോഷോപ്പ് പഠിക്കാം - All Rights Reserved