2011, നവംബർ 26, ശനിയാഴ്‌ച

10 മിനിറ്റിൽ ഒരു ക്രിസ്‌മസ് കാർഡ്








  ക്രിസ്‌മസ് വരുന്നതിനു മുൻപായി ഒരു ക്രിസ്‌മസ് ബാൾ നിർമാണം. കൂട്ടുകാർക്ക് അയക്കുന്നതിനായി ഗ്രീറ്റിംഗ് കാർഡ് ആയി തയ്യാറാക്കുന്നത്
എങ്ങനെ എന്നൊന്നു നോക്കാം. ക്രിസ്മസ് വരുന്നതിനുമുൻപ് തന്നെ പ്രിയ കൂട്ടുകാർക്ക് എന്റെ ക്രിസ്മസ് ആശംസകൾ.








  നമുക്ക് ആദ്യമായി ഫോട്ടോഷോപ്പിൽ പുതിയൊരു ഫയൽ തുറക്കാം.





 # 166209 കളർ നമ്മുടെ പുതിയ ബാക്ക്ഗ്രൗണ്ടിൽ ഫിൽ ചെയ്യുക.






Filter >> Noise >> Add Noise  പോകുക. ചിത്രത്തിൽ കാണുന്ന സെറ്റിംഗ്സ് ചെയ്യുക.







   Burn  ടൂൾ സെലെൿറ്റ് ചെയ്യുക. ചിത്രത്തിൽ കാണുന്നത് പോലെ  നമ്മുടെ ബാക്ക്ഗ്രൗണ്ടിന്റെ മുകൾ ഭാഗത്തായി '0 Hardness'  ബ്രഷ് 550 പിക്സ് സെലെൿറ്റ് ചെയ്ത് പെരുമാറുക.








   ഇനി ഡോഡ്ജ് ടൂൾ സെലെൿറ്റ് ചെയ്ത ശേഷം  '0 Hardness'  ബ്രഷ് 800 പിക്സ്  സെലെൿറ്റ് ചെയ്ത് ചിത്രത്തിൽ കാണിച്ചിരിക്കുന്ന പോലെ താഴെ മൂലയിലും പെരുമാറുക.






   ഇനി Elliptical marque tool  ഉപയോഗിച്ച് ഒരു വൃത്തം വരക്കുക.  #05824e  കളർ ഫിൽ ചെയ്യുക.







  Burn  ടൂൾ ഉപയോഗിച്ച് നമ്മുടെ വൃത്തത്തിന്റെ മുകൾ ഭാഗത്തും താഴ്‌ഭാഗത്തും ചിത്രത്തിൽ കാണുന്ന പോലെ ബേൺ ടൂൾ ഉപയോഗിക്കുക. ബേൺ ടൂൾ സെലെൿറ്റ് ചെയ്ത് ബ്രഷ് ഹാർഡ്‌നെസ്സ് കുറഞ്ഞ അല്പം വലിപ്പത്തിൽ സെലെക്റ്റുക.







  ചിത്രത്തിൽ കാണുന്നത് പോലെ ഡോഡ്‌ജ് ടൂൾ പ്രയോഗിക്കുക.




  Custom Shape Tool സെലെൿറ്റ് ചെയ്ത ശേഷം ചിത്രത്തിൽകാണുന്ന Snowflake 2  സെലെക്റ്റുക.


    ഒത്ത നടുവിൽ ചിത്രത്തിൽ കാണുന്നത് പോലെ ഒരു ഷേപ് ആഡ് ചെയ്യുക. ശേഷം അതിന്റെ ഡ്യൂപ്ലിക്കേറ്റ് (Ctrl+J) ഉണ്ടാക്കുക. ചിത്രത്തിൽ കാണുന്നത്പോലെ വ്യത്യസ്ത സ്ഥലങ്ങളിലേക്ക് മൂവ് ചെയ്യുക. പിന്നീട് ഓരോന്നോരോന്നായി സെലെൿറ്റ് ചെയ്ത് Free Transform (Ctrl +T ) ഉപയോഗിച്ച് നമ്മുടെ ബാൾനു അനുസൃതമായി ക്രമീകരിക്കുക. ഷേപ് ന്റെ ഒരു മൂല മാത്രമായി തിരിക്കാനും വളക്കാനും കീ ബോർഡിൽ Ctrl  ബട്ടൺ ഞെക്കി പിടിച്ച് ആവഷ്യമുള്ള മൂലകൾ ക്രമീകരിക്കാം. ചിത്രത്തിൽ തഴെയുള്ള ഷേപ് ശ്രദ്ധിക്കുക. സ്റ്റാർ കളർ #d0ce18





 ഇനി നമ്മുടെ 5 ഷേപ് ലയറുകൾ ലയർ മോഡ് Screen  എന്നാക്കുക.



  ഇനി നമുക്ക് ബാൾ നു ഒരു ടോപ്പ് ഉണ്ടാക്കണം. അതിനായി പുതിയൊരു ലയർ ക്രിയേറ്റ് ചെയ്യണം. പിന്നീട് Rectangular Marque Tool സെലെൿറ്റ് ചെയ്ത് ചിത്രത്തിൽ കാണുന്നത്പോലെ ഒരു സ്ക്വയർ ഉണ്ടാക്കുക. ബ്ലാക്ക് കളർ ഫിൽ ചെയ്യുക.



 ലയറിൽ റൈറ്റ് ക്ലിക്ക് ചെയ്ത് Blending Options പോകുക. Gradient Overlay ഓപൺ ചെയ്ത് ചിത്രത്തിൽ കാണുന്ന പോലെ  >> ബ്ലാക്ക് > e0e002 > ബ്ലാക്ക് << കളറുകൾ സെലെക്റ്റ് ചെയ്യുക. Angle 0 ആവാൻ ശ്രദ്ധിക്കുമല്ലോ.



   പുതിയൊരു ലയർ കൂടി ഉണ്ടാക്കുക. Elliptical Marque Tool  കൊണ്ട് ചിത്രത്തിൽ കാണുന്ന പോലെ വൃത്തം വരക്കുക. ബ്ലാക്ക് കളർ ഫിൽ ചെയ്യുക.



Select >> Modify >> Contract Selection  5പിക്സൽ സെലെൿറ്റ് ചെയ്ത് ഓകെ നൽകുക. ശേഷം ഇറേസർ ടൂൾ ഉപയോഗിച്ച് ഉൾഭാഗം മായ്ച്ച് കളയുക.







  Blending Option  പോകുക.  Drop Shadow  സെറ്റിംഗ്സ് നൽകുക.








   Bevel and Emboss  സെറ്റിംഗ്സ് ചിത്രത്തിലേതു പോലെ നൽകുക.


   



   Texture  സെറ്റിംഗ്സ് നൽകുക.







  ഇനി ബ്രഷ് ടൂൾ 100% Hardness  5പിക്സൽ സെലെൿറ്റ് ചെയ്യുക. ചിത്രത്തിൽ കാണുന്നതുപോലെ വരക്കുക.






  ബാക്ക്ഗ്രൗണ്ട് ലയർ ഒഴിച്ചുള്ള ബാക്കി ക്രിസ്‌മസ് ബാൾ ലയറുകൾ മാത്രമായി ഒരു ഗ്രൂപ്പിൽ ആഡ് ചെയ്യുക. ചിത്രത്തിൽ താഴെയായി ചുവപ്പിൽ അടയാളപ്പെടുത്തിയിരിക്കുന്ന ഗ്രൂപ്പ് ഐകണിൽ ക്ലിക്ക് ചെയ്ത് വരുന്ന ഗ്രൂപ്പിലേക്ക് ലയറുകൾ ഡ്രാഗ് ചെയ്താൽ മതിയാകും. ചിത്രം ശ്രദ്ധിക്കൂ.
  ഇനി നമ്മൾ ഉണ്ടാക്കിയ ഗ്രൂപ്പിന്റെ രണ്ട് ഡ്യൂപ്ലിക്കേറ്റുകൾ കൂടി ഉണ്ടാക്കുക. താഴെ ചിത്രത്തിൽ കാണുന്നത് പോലെ Transform (Ctrl+T) ടൂൾ ഉപയോഗിച്ച് വലിപ്പ വ്യത്യാസം വരുത്തി മൂവ് ചെയ്ത് ക്രമീകരിക്കുക.
ഇനി നിങ്ങൾക്ക് ഇഷ്ടപ്പെട്ട ആശംസ വാചകങ്ങൾ എഴുതി മനോഹരമാക്കാം.


ഇനി ഒരുപാടു കൂട്ടുകാർക്ക് ഒരേ കാർഡ് അയക്കുന്നതിനു പകരം വ്യത്യസ്ത കളറുകളിൽ അയക്കാൻ  ലയറുകൾ മെർജ് (Ctrl +M ) ചെയ്ത ശേഷം Hue and saturation (Ctrl + U ) ഓപൺ ചെയ്ത് Hue  അഡ്ജസ്റ്റ് ചെയ്യുക.
           ഇതിന്റെ PSD ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.


7 അഭിപ്രായ(ങ്ങള്‍):

വളരെയധികം നന്നായിട്ടുണ്ട്..പക്ഷെ,പത്തുമിനിറ്റൊന്നും പോര കേട്ടോ.!!

നന്ദി എല്ലാർക്കും. 10 മിനിറ്റൊക്കെ മതി പിന്നെ വായിച്ച് നോക്കി ചെയ്യുമ്പം അല്പം ടൈം കൂടുതലെടുക്കും. അതു ശരിയാവും.

എന്തിനാണ് ഷേപ്പ് ലേയറുകള്‍ മോഡ് സ്ക്രീന്‍ ആക്കുന്നത് , അത് കൊണ്ടുള്ള മെച്ചം ? ഞാന്‍ അങ്ങിനെ ആക്കിയിട്ടു ഒരു മാറ്റവും കാണുന്നില്ലാലോ ? ?

സലാം, ക്രിസ്മസ് ബാൾകളുടെ വ്യത്യസ്തമായ സ്തലത്ത് വ്യത്യസ്ത കളറുകൾ ആണല്ലോ. അതുമായി മാച്ച് ചെയ്യാനാണു. ഡാർക്കിൽ ചെറിയൊരു ഡർക്ക്നസ് കിട്ടും. സൂക്ഷിച്ച് നോക്കിയാലെ അറിയൂ. ഇവിടെ തന്നെ നടുവിൽ നിൽക്കുന്നതും താഴെ നിൽക്കുനതുമായ ഷേപുകൾ ചെറിയ നിറ വ്യത്യാസമില്ലെ...

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പോസ്റ്റുമായി ബന്ധപ്പെട്ട സംശയങ്ങളും അഭിപ്രായങ്ങളും അറിയിക്കുക, കൂട്ടത്തിൽ നിങ്ങൾ ഇനി കാണാൻ ആഗ്രഹിക്കുന്ന പഠനങ്ങളും