2011, ഡിസംബർ 23, വെള്ളിയാഴ്‌ച

വിണ്ടുകീറിയ സ്വപ്നങ്ങൾ





  തകർന്നടിഞ്ഞ ഹൃദയം എന്നൊക്കെ പറയുന്നപോലെ പൊട്ടിപ്പൊളിഞ്ഞ മുഖവുമായി ഒരു യുവകോമളൻ, ഹോഹ് പാവം പെറ്റതള്ള സഹിക്കൂല.
വളരെ വേഗത്തിൽ ക്രിയേറ്റീവായി ചെയ്യാവുന്ന പോസ്റ്റർ ഡിസൈനിംഗിനും മറ്റുമൊക്കെയായി ഉപയോഗിക്കാവുന്ന ഒരു ഇഫക്റ്റ്.ഇതിനെ തയ്യാറാക്കിയത് ഫോട്ടോഷോപ്പ് മലയാളം ഗ്രൂപ്പിൽ നിന്നും ജാസി ഫ്രന്റ്  .




എന്നാപിന്നെ തുടങ്ങാം അല്ലെ. നമുക്ക് ആവശ്യമുള്ള ചിത്രം ഫോട്ടോഷോപ്പിൽ ഓപൺ ചെയ്യുക.    





   ഇനി നമ്മുടെ വരണ്ടുണങ്ങിയ ‘പാട‘ത്തിന്റെ ഒരു കഷ്ണം നമ്മുടെ ഫോട്ടോയിലേക്ക് ഡ്രാഗ് ചെയ്യുക. ഒരു കാര്യം നമ്മൾ ശ്രദ്ധിക്കണം. നമ്മുടെ ഫോട്ടോകൾക്ക് അനുസൃതമായി അസംസ്കൃത വസ്തുക്കളുടെ ( പേടിക്കണ്ട ട്ടാ മറ്റു മിക്സ് ചെയ്യാനുപയോഗിച്ച ഫോട്ടോകളെ കുറിച്ച് പറഞ്ഞതാ) കളറുകൾ hue, Contract, Contrast എല്ലാം കറക്റ്റ് ചെയ്യണം.






സ്ക്രാച്ച് പിക്ചർ നമുക്കൊന്നു ഡ്യൂപ്ലിക്കേറ്റ് ചെയ്യാം. ശേഷം രണ്ട് സ്ക്രാച്ച് ചിത്രങ്ങളും ലയർ മോഡ് മൾട്ടിപ്ലേ കൊടുക്കുക. ഒപാസിറ്റി 30% ആക്കുക.


മുകളിൽ  ചിത്രത്തിൽ നമ്മൾ ഡ്യൂപ്ലിക്കേറ്റ് ചെയ്ത ഡ്രേ പിക്ചർ എടുത്ത് മുഖത്ത് താഴ് ഭാഗത്ത് സെറ്റ് ചെയ്യുക. ചിത്രം ശ്രദ്ധിക്കുക. ചിത്രത്തിലെ ലയർ പാലറ്റ് ശ്രദ്ധിക്കൂ. നമ്മുടെ രണ്ട് ഡ്രേ ലയർ പിക്ചറുകളും മാസ്ക് ചെയ്തിരിക്കുന്നത് കാണാം. നമുക്ക് ആവശ്യമില്ലാത്ത മുഖം ഒഴിച്ചുള്ള ഭാഗങ്ങൾ ലയർ മാസ്ക് ഉപയോഗിച്ച് ഹൈഡ് ചെയ്യാം. അതല്ലെൻകിൽ ഇറേസർ ടൂൾ ഉപയോഗിച്ച് പുറത്തുള്ള ബാഗങ്ങൾ മായ്ച്ച് കളഞ്ഞാലും മതി.


ഇനി കണ്ടില്ലേ പെയിന്റ് അടർന്ന് പോയത് പോലുള്ള ഒരു ചിത്രം ഇതിനെ നമുക്ക് നമ്മുടെ ഒറിജിനൽ ചിത്രത്തിലേക്ക് ഡ്രാഗ് ചെയ്തിടാം. ശേഷം  Ctrl+T ഉപയോഗിച്ച് ചെറുതാക്കുകയോ വലുതാക്കുകയോ ചെയ്ത് നമ്മുടെ പിക്ചറിനു അനുസരിച്ച് സെറ്റ് ചെയ്യുക. ആവശ്യമില്ലാത്ത ഭാഗങ്ങൾ ലയർ മാസ്ക്ക് ചെയ്ത് ഒഴിവാക്കുകയോ ഇറേസർ ടൂൾ ഉപയോഗിച്ച് കളയുകയോ ചെയ്യാം. ശേഷം ലയർ മോഡ് Multiply കൊടുക്കുക. ഒപ്പം Opacity 90 % സെറ്റ് ചെയ്യുക. എല്ലാം ശുഭപര്യാവസാനിയായിരിക്കുന്നു. ഒന്നു പരീക്ഷിക്കു..









4 അഭിപ്രായ(ങ്ങള്‍):

നല്ല വര്‍ക്ക്.... അഭിനന്ദനങ്ങള്‍ !
കൃസ്തുമസ് ആശംസകള്‍ !!!

ഇത് നല്ല രസായ ഒരു വറൈറ്റി ബ്ലോഗാണല്ലോ ..

ഇതൊന്നും കാണാതെയാണേലും
ബൂലോകത്തൂടെ ഒരു കുഞ്ഞു യാത്ര
നടത്തീട്ടോ..

നന്ദി ഓക്കേ... ബ്ലോഗ് കണ്ടു നിക്കിഷ്ടായി... നന്നായി വരും (ഞാനും ന്റെ കുട്ട്യോളും)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പോസ്റ്റുമായി ബന്ധപ്പെട്ട സംശയങ്ങളും അഭിപ്രായങ്ങളും അറിയിക്കുക, കൂട്ടത്തിൽ നിങ്ങൾ ഇനി കാണാൻ ആഗ്രഹിക്കുന്ന പഠനങ്ങളും