2 മിനുട്ട് കൊണ്ട് ഡ്രീമി ബ്ലർ ഇഫക്റ്റ്.

Saturday, January 21, 20125comments

   ഫോട്ടോഷോപ്പ് മലയാളം ഗ്രൂപ്പിൽ മെമ്പേഴ്സ് ഉപകാരപ്രധമായ ഒരുപാടു ഡോക്യൂമെന്റുകൾ ക്രിയേറ്റ് ചെയ്യുന്നു. അതിൽ നിന്നല്പം
ബ്ലോഗിൽ
കൂടെ പബ്ലിഷ് ചെയ്യാമെന്നു കരുതുന്നു. ഈ “ ഡോക് “ ക്രിയേറ്റ് ചെയ്തത് നൌഷാദ് കൂട്ടിലങ്ങാടി.


കല്ല്യാണ ആല്‍ബങ്ങളിലെ വധൂവരന്മാരെയും പരസ്യ മോഡലുകളേയും സുന്ദരന്മാരാക്കാന്‍ (നിങ്ങളുടെ ഫോട്ടോയിലും പരീക്ഷിച്ച് പ്രൊഫയില്‍ ഫോട്ടായാക്കാമെന്ന് പ്രത്യേകം പറയണ്ടല്ലോ അല്ലേ) ഇതാ ഒരു ഡ്രീമി ബ്ലര്‍ എഫക്ട് വെറും 2 മിനിറ്റുകൊണ്ട്...
1) ആദ്യം ഫോട്ടോ ഫോട്ടോഷോപ്പില്‍ ഓപ്പണ്‍ ചെയ്യൂ
2) ഇനി ബാക്ക്ഗ്രൗണ്ട് ലെയറിനെ കോപ്പി/ഡ്യൂപ്ലീകേറ്റ് ചെയ്യാം (എളുപ്പത്തിന് Ctrl+Jഅടിച്ചാലും മതി)3) ഈ കോപ്പിയിലാണ് നമ്മുടെ കളി 
4) Filter > Blur > Gaussian Blur (Set: Radius 3 pixels)
5) ഇനി ഈ ലെയറിന്റെ Blending Optionല്‍ ബ്ലെന്റ് മോഡ്  Normal എന്നത്  Overlayഎന്നാക്കാം. 
 (അതിന്റെ താഴെയുള്ള Opacity 100% എന്നത് 70% വരെ ആക്കാം ഫോട്ടോയുടെ പ്രിവ്യൂവില്‍ സൗന്ദര്യം നോക്കി...ഞാന്‍ 100% തന്നെയാണിട്ടത്)

 ഒരു ചെറുപഴം തിന്നുന്നതിനേക്കാള്‍ ഈസിയായി എഫക്ട് വന്നത് നോക്കിയേ....

Share this article :

+ comments + 5 comments

റീടച്ചിങ് ടൂള്‍സൊക്കെ അവിടെ നിക്കുകയേ ഒള്ളൂ.. സംഗതി കിടിലന്‍. നഔഷാദിനും കുഞ്ഞാക്കാക്കും അഭിനന്ദനങ്ങള്‍. ഉപകാരപ്രദമായ കൂടുതല്‍ ഡോക്കുകള്‍ പോസ്റ്റ് ചെയ്യാന്‍ കഴിയട്ടെ,

January 21, 2012 at 9:52 PM

nandi mufi....

January 24, 2012 at 7:11 PM

I like it.

പരീക്ഷിച്ചു..ഗുഡ്..!
നന്ദി..!!

എല്ലാവർക്കും നന്ദി...
-നൗഷാദ് കൂട്ടിലങ്ങാടി

Post a Comment

സംശയങ്ങള്‍ അറിയാനുള്ള ആഗ്രഹമാണ്. അതുകൊണ്ട് അതിനെ ഇവിടെ പറയുക, ഞാനും കൂടുതല്‍ അറിയട്ടെ, നിങ്ങളുടെ അഭിപ്രായങ്ങളാണ് എന്റെ പ്രചോദനം

 
Support : | |
Copyright © 2011. ഫോട്ടോഷോപ്പ് പഠിക്കാം - All Rights Reserved