2012, ജനുവരി 6, വെള്ളിയാഴ്‌ച

ഫോട്ടോയിൽ മഴവില്ലു വിരിയിക്കാം.




ഫോട്ടോയിൽ മഴവില്ലു വിരിയിക്കുന്നത് എങ്ങനെയെന്നു നമുക്കൊന്നു നോക്കാം. രണ്ടോ മൂന്നോ മിനുട്ട് കൊണ്ട് ഇതു ചെയ്യാം. ഒന്നു ശ്രമിക്കാം അല്ലെ.






നമുക്ക് റൈൻബോ ഇഫക്റ്റ് നൽകേണ്ട ചിത്രം ഫോട്ടോഷോപ്പിൽ ഓപൺ ചെയ്യുക. ( ഈ ചിത്രം ഗൂഗിളമ്മാവന്റെ കയ്യിന്നു അടിച്ചു മാറ്റിയതാണു. )





പുതിയ ഒരു ലയർ ഉണ്ടാക്കുക. (1 എന്നു മാർക്ക് ചെയ്തത് ശ്രദ്ധിക്കുക) ടൂൾ ബോക്സിലെ ഗ്രേഡിയന്റ് ടൂൾ (2) സെലെക്‍റ്റ് ചെയ്യുക. മെനുബാറിലെ ഗ്രേഡിയന്റ് ഒപ്ഷൻസിൽ ചിത്രത്തിൽ 3 എന്നടയാളപ്പെടുത്തിയിരിക്കുന്ന റയിൻബോ ഗ്രേഡിയന്റ് സെലെക്‍റ്റുക.






ഗ്രേഡിയന്റ് എഡിറ്റർ ഓപൺ ചെയ്യുക. ചിത്രത്തിൽ കാണുന്നത്പോലെ കളർ സെറ്റ് ചെയ്യുക. ഗ്രേഡിയന്റ് എഡിറ്ററിൽ ഓറഞ്ച്, വയലറ്റ് കളർ കൂടി ചേർത്തത് ശ്രദ്ധിക്കുക. മൊത്തം 8 കളറുകൾ.











Rectangular Marque Tool ഉപയോഗിച്ച് ചിത്രത്തിൽ കാണുന്ന പോലെ ഒരു ചതുരം ക്രിയേറ്റ് ചെയ്യുക. കീബോർഡിൽ ഷിഫ്റ്റ് ബട്ടൺ ഞെക്കി പിടിച്ച് മുകളിൽ നിന്നു താഴേക്ക് ഗ്രേഡിയന്റ് പ്രയോഗിക്കുക. ശേഷം ഡിസെലെക്‍റ്റ് ചെയ്യുക. (Ctrl+ D)


Ctrl+T പ്രസ്സ് ചെയ്ത് Free transform ഓപൺ ചെയ്യുക. അപ്പോൽ ടൂൾ ബാറിന്റെ വലതു സൈഡിലായി 1 എന്നടയാളപ്പെടുത്തിയതു പോലെ ഒരു ഒപ്ഷൻ കിട്ടും അതിൽ ക്ലിക്ക് ചെയ്ത് ഇടത് സൈഡിൽ വരുന്ന മെനുവിൽ നിന്നു 2 എന്നടയാളപ്പെടുത്തിയിരിക്കുന്ന Arc എന്ന ഒപ്ഷൻ സെലെക്‍റ്റ് ചെയ്യുക.






ആർച്ച്  കിട്ടിക്കഴിഞ്ഞാൽ പിന്നെ മുകളിൽ കാണുന്ന മെനുബാറിൽ Bend 70% ആയി സെറ്റ് ചെയ്യുക. ചിത്രം നോക്കുക.



ഇനി ചിത്രത്തിൽ കാണുന്ന പോലെ റെയിൻബോ ലയറിനെ ലയർ മാസ്ക്ക് ചെയ്യണം. അതിനായി നമ്മുടെ ലയർ പാലറ്റിൽ താഴെയായി കാണുന്ന ടൂൾസിൽ ചിത്രത്തിൽ ചുവന്ന കളറിൽ മാർക്ക് ചെയ്തിരിക്കുന്ന ടൂൾസ് ഐകണിൽ ക്ലിക്കുക. ഒപ്പം നമുക്ക് ആവശ്യമായ വിധത്തിൽ റെയിൻബോ ക്രമീകരിക്കാം. ഫോർഗ്രൌണ്ട് കളർ ബ്ലാക്ക് സെലെക്‍റ്റ് ചെയ്ത് സോഫ്റ്റ് ബ്രഷ് സെലെക്‍റ്റ് ചെയ്ത് താഴെ വെള്ളത്തിലേക്ക് ഇറങ്ങിയിരിക്കുന്ന ഭാഗം ഹൈഡ് ചെയ്യുക. zoom ചെയ്ത് കൃത്യമായി വരത്തക്ക രീതിയിൽ വേണം ഹൈഡ് ചെയ്യാൻ.




ശേഷം Filter >> Blur >> Gaussian Blur പോകുക. ചിത്രത്തിൽ കാണുന്ന സെറ്റിംഗ്സ് നൽകുക. ഒരു കാര്യം ശ്രദ്ധിക്കുക. മാസ്ക് ചെയ്ത ഭാഗവും മാസ്ക് ചെയ്യാത്ത റെയിൻബോയും ബ്ലർ ചെയ്യണം.







ഇനി ലയർ മോഡ് Liner Light എന്നു സെലെക്‍റ്റ് ചെയ്യുക. Fill  14 % മുതൽ 17 വരെയാവാം.




10 അഭിപ്രായ(ങ്ങള്‍):

നല്ല ടൂട്ടോറിയല്‍.. പല ഫോട്ടോകളിലും റെയിന്‍ബോ എഫക്റ്റ് കാണുമ്പോള്‍ അതെങ്ങനെയാണ് ചെയ്യുക എന്ന് പലവട്ടം ആലോചിച്ചിരിന്നു. നന്ദി

FOTOSHOPI യിലെ H കള്ളന്‍ കൊണ്ട് പോയോ?????
:)

ha ha athu shraddichilla... thank u ini aaroodum mindanda hi hi

ഫോട്ടോ ഷോപ്പ് പാഠങ്ങള്‍ കേമാകുന്നു ,ആശംസകള്‍ ,,,

valareyadhikam nannaavunnund, ellavidha aashamsakalum

എനിക്ക് വളരെ ഇഷ്ടമാണ് ഈ ടൂറ്റൊരിയല്‍ ..നന്ദി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പോസ്റ്റുമായി ബന്ധപ്പെട്ട സംശയങ്ങളും അഭിപ്രായങ്ങളും അറിയിക്കുക, കൂട്ടത്തിൽ നിങ്ങൾ ഇനി കാണാൻ ആഗ്രഹിക്കുന്ന പഠനങ്ങളും