ബാക്ക്ഗ്രൌണ്ട് ഇറേസർ ടൂൾ

Thursday, January 12, 20123comments


  ഫോട്ടോഷോപ്പിൽ നമ്മെ ഒരുപാടു സഹായിക്കുന്ന പുതിയ ടൂൾ ആണു ബാക്ക്ഗ്രൌണ്ട് ഇറേസർ.
 വളരെ വേഗത്തിൽ ചിത്രങ്ങൾ എഡിറ്റ് ചെയ്യാൻ ഇതു നമ്മെ സഹായിക്കുന്നു.

ആവശ്യമായ ചിത്രം ഓപൺ ചെയ്യുക. ഡ്യൂപ്ലിക്കേറ്റ് (Ctrl+J) ലയർ ഉണ്ടാക്കുക. ബാക്ക്ഗ്രൌണ്ട് ലയർ ഇൻ‍വിസിബിൾ (ചിത്രത്തിൽ 2 എന്ന മാർക്ക് ശ്രദ്ധിക്കുക) ആക്കുക. ബാക്ക്ഗ്രൌണ്ട് ഇറേസർ ടൂൾ സെലെക്‍റ്റ് ചെയ്യുക.Hardness 100%  കൊടുത്ത് നമ്മൾ മായ്ച്ച് തുടങ്ങുന്നതാണു കൂടുതൽ നല്ലത്. ഹാർഡ്നസ് കുറക്കുന്തോറും ട്രാൻസ്പേരന്റ് ആയി വളരെ കട്ടി കുറഞ്ഞാണു മായുക.
ബാക്ക്ഗ്രൌണ്ട് ലയർ ടൂൾ സെലെക്‍റ്റ് ചെയ്ത് കഴിഞ്ഞാൽ ചിത്രത്തിൽ കാണുന്നപോലെ ഒരു വൃത്തത്തിനുള്ളിൽ പ്ലസ് കാണാം. ആ പ്ലസിൽ വരുന്ന പിക്സൽ കളർ ആണു റിമൂവ് ആവുന്നത് എന്നത് കൊണ്ട് ബ്രഷ് സൈസ് കുറക്കുന്നതോടെ ഏത് ചെറിയ എഡ്‍ജും ഡെലീറ്റാൻ കഴിയുന്നു..കണ്ടോ എല്ലാം വളരെ പെട്ടന്നായിരുന്നു...


ബാക്ക് ഗ്രൌണ്ട് ഇറേസർ സെലെക്‍റ്റിക്കഴിഞ്ഞാൽ മുകളിൽ മെനുബാറിൽ ചിത്രത്തിൽ കാണുന്ന ടൂൾസ് കൂടി ലഭിക്കും. ചില എഡ്ജുകൾ  ബാക്ക് ഗ്രൌണ്ടും നമുക്ക് ആവഷ്യമായ ചിത്രവും ചെറിയ വ്യത്യാസത്തിലുള്ള കളർ ആവുമ്പോൾ ഡെലീറ്റൽ ബുദ്ധിമുട്ടാവും. അപ്പോൾ കളർ പിക്കർ ടൂൾ എടുത്ത് നമ്മുടെ കണ്ടന്റ് കളർ ഫോർഗ്രൌണ്ട് കളർ ആക്കിയ ശേഷം ടൂൾ ബാറിൽ കാണുന്ന Protect Foreground Color ടിക് ചെയ്യുക. ഞാനീ ചിത്രത്തിൽ റെഡ് ക്ലിക്കിക്കഴിഞ്ഞപ്പോൾ കണ്ടില്ലേ റെഡ് അല്ലാത്ത ഭാഗം ഡെലീറ്റ് ആയത്. എന്നത് പോലെ ലഭിക്കും. ഉപയോഗം മനസിലായെന്നു കരുതുന്നു. ബാക്കി പിന്നീടാവാം. ഇതു CS5 വിൽ ചെയ്തതാണു. cs3 മുതൽ ഈ ടൂൾ ഉണ്ടെന്നാണു അറിവു. 
Share this article :

+ comments + 3 comments

January 23, 2012 at 1:13 AM

മലയാളം ഫോട്ടോഷോപ്പില്‍ എങ്ങനെയാണ് നേരിട്ട് ടൈപ്പു ചെയ്യുക.

January 23, 2012 at 3:24 PM

ism ഉപയോഗിച്ച് നേരിട്ട്. എഴുതാം. പിന്നെ രൻട് വഴികൾ ഉണ്ട്. അതു ഈ ബ്ലോഗിൽ തന്നെയുണ്ട്. മുകളിൽ കാണുന്ന മെനുബാറിൽ ഡൗൺലോഡ് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ കാണാം. നോക്കു..

December 14, 2012 at 5:22 PM

ഹായ് ഫസലുൽ,
ഞാൻ ഈ വിദ്യ ഒന്ന് ശ്രമിച്ചു നോക്കി. പക്ഷേ പശ്ചാത്തലത്തിനൊപ്പം ചിത്രവും മായുന്നുണ്ട്. ഒരു തരം മങ്ങിയ മായൽ ആണെന്നു മാത്രം. സാധാരണ ഇറേസർ ടൂൾ ഉപയോഗിക്കുന്നതു പോലെ ചിത്രത്തിന്റെ അരികുകളിലൂടെ സാവധാനം മൌസ് പോയിന്റർ ഓടിച്ചു കൊണ്ടാണോ മായ്ക്കേണ്ടത്?. അതോ പശ്ചാത്തലത്തിലെ ഏതെങ്കിലും ഒരു ഭാഗം മായ്ച്ച ശേഷം പിന്നീട് അതേ നിറമുള്ള ഭാഗങ്ങൾ എല്ലാം ഒരുമിച്ച് മായ്ക്ക്ലാൻ സാധിക്കുമോ ?.

Post a Comment

സംശയങ്ങള്‍ അറിയാനുള്ള ആഗ്രഹമാണ്. അതുകൊണ്ട് അതിനെ ഇവിടെ പറയുക, ഞാനും കൂടുതല്‍ അറിയട്ടെ, നിങ്ങളുടെ അഭിപ്രായങ്ങളാണ് എന്റെ പ്രചോദനം

 
Support : | |
Copyright © 2011. ഫോട്ടോഷോപ്പ് പഠിക്കാം - All Rights Reserved