വാലന്റൈൻ കാർഡ് ഉണ്ടാക്കാം.

Wednesday, February 8, 20129comments

    ഫെബ്രുവരി 14 ലോകം പ്രണയ ദിനം ആഘോഷിക്കുമ്പോൾ  നാടോടുമ്പോൾ നടുവേ ഓടാൻ ശീലിച്ച മലയാളി പ്രണയദിനവും നെഞ്ചിലേറ്റിക്കഴിഞ്ഞു.
സോഷ്യൽ മീഡിയാ
സൈറ്റുകളും ഇൻബോക്സുകളും ഇനി പ്രണയദിന സന്ദേശങ്ങളുടെ കുത്തൊഴുക്കാകും. എങ്കില്‍ പിന്നെ നമുക്കും ഒന്നു നടുവേ ഓടിനോക്കാം അല്ലെ. ഷേപും പാറ്റേണും അല്പം ലയർ സ്റ്റൈലും ഉപയോഗിച്ച് പണി തീർക്കാം. എന്നാൽ പിന്നെ തുടങ്ങാം അല്ലെ
   പുതിയ ഒരു ഫയൽ  2350 X 2970 സൈസിൽ തുറക്കുക. സത്യത്തിൽ നമുക്ക് ഇതിന്റെ പകുതി സൈസിൽ ഒരു ഫയൽ മതി. അതാണു ഉപയോഗിക്കാനും കൂടുതൽ എളുപ്പം. നെറ്റ് സ്പീഡ് കുറഞ്ഞവർക്ക് വലിയ സൈസ് ലോഡ് ചെയ്യാൻ ബുദ്ദിമുട്ടാകും. ബാക്ക്ഗ്രൌണ്ട് കളർ #9d0241 പെയിന്റ് ബക്കറ്റ് ടൂൾ ഉപയോഗിച്ച് ഫിൽ ചെയ്യുക.


കസ്റ്റം ഷേപ് ടൂൾ സെലെക്‍റ്റ് ചെയ്യുക. ചിത്രത്തിൽ കാണുന്ന ഹാർട്ട് ഷേപ് സെലെക്‍റ്റ് ചെയ്യുക.

ഇനി പുതിയൊരു ഫയൽ ഉണ്ടാക്കണം. width X height 40 pix  സെറ്റ് ചെയ്യുക. ബാക്ക്ഗ്രൌണ്ട് കണ്ടന്റ്  ‘ ട്രാൻസ്പേരന്റ് ‘ ആയും സെറ്റ് ചെയ്ത് ഓകെ നൽകുക.


Foreground Color # b1034b സെറ്റ് ചെയ്യുക. ചിത്രത്തിൽ കാണുന്നത് പോലെ ക്രിയേറ്റ് ചെയ്യുക. അതിനായി ആദ്യം ഒരു ഹാർട്ട് ഷേപ് ഉണ്ടാക്കുക. അതിന്റെ പകുതി ഭാഗം മറയത്തക്ക രീതിയിൽ ഒരു സൈഡിലേക്ക് നീക്കുക. ഇനി Ctrl + J  പ്രസ്സി ഹാർട്ട് ഷേപിന്റെ ഒരു ഡ്യൂപ്ലിക്കേറ്റ് ഉണ്ടാക്കുക. Shift  ഞെക്കിപ്പിടിച്ച് ഡ്യൂപ്ലിക്കേറ്റ് ഹാർട്ടിനെ ഓപോസിറ്റ് സൈഡിലേക്ക് നീക്കുക. ശേഷം Layer >> Merge Visible ക്ലിക്കുക.

ഇനി Edit >> Define Pattern ക്ലിക്കുക. വരുന്ന വിന്റോയിൽ നമ്മുടെ പാറ്റേണിനു ഒരു പേരു നൽകി OK ക്ലിക്കുക. ഇപ്പോൾ പാറ്റേൺ ആയിക്കഴിഞ്ഞു. ഇനി നമ്മുടെ വാലന്റൈൻ കാർഡ് ചിത്രത്തിലേക്ക് പോകുക.  Edit  >> Fill ക്ലിക്ക് ചെയ്യുക. വരുന്ന വിന്റോയിൽ ചിത്രത്തിൽ കാണിച്ചിരിക്കുന്നത് പോലെ പാറ്റേൻ സെലെക്റ്റ് ചെയ്യുക. കസ്റ്റം പാറ്റേൺ നമ്മൾ ക്രിയേറ്റ് ചെയ്തത് സെലെക്‍റ്റ് ചെയ്യുക. ഓകെ നൽകുക.


ചിത്രത്തിൽ കാണുന്നത് പോലെ ഒരു ബാക്ക്ഗ്രൌണ്ട് നമുക്ക് ലഭിക്കും.


ഇനി കസ്റ്റം ഷേപ് ടൂളിൽ നിന്നു ഒരു പ്രാവശ്യം കൂടി ഹൃദയം കടം വാങ്ങണം. ചിത്രത്തിൽ കാണുന്നത് പോലെ. ഹൃദയത്തിനു അല്പം നല്ല ഷേപ് കിട്ടാൻ വാർപ് ടൂൾ വേണമെങ്കില്‍ ഉപയോഗിക്കാം. ‘ഫ്രീ ട്രാൻസ്ഫോം’ ഉപയോഗിച്ച് വലിപ്പം അഡ്ജസ്റ്റ് ചെയ്യാം.
ഇനി Blending Options പോകുക, Gradient Editor ഓപൺ ചെയ്ത് ചിത്രത്തിൽ കാണുന്ന കളറുകൾ സെലെക്‍റ്റ് ചെയ്യുക. സെറ്റിംഗ്സ് ശ്രദ്ധിക്കുക.

Bevel and Emboss  ചിത്രത്തിൽ കാണുന്ന സെറ്റിംഗ്സ് നൽകുക.


ചിത്രത്തിൽ കാണുന്ന പോലെ Stroke  സെറ്റ് ചെയ്യുക.
   ഇനി നമുക്ക് പുതിയൊരു ലയർ ഉണ്ടാക്കാം. ശേഷം ബ്രഷ് ടൂൾ സെലെക്‍റ്റ് ചെയ്യുക. ശേഷം കൂ ബോർഡിൽ Ctrl  ബട്ടൺ ഞെക്കിപ്പിടിച്ച് ലയർ പാലറ്റിലെ ഹാർട്ടിന്റെ ചെറു ചിത്രത്തിൽ മൌസ് ക്ലിക്കുക. അപ്പോൾ നമ്മുടെ ഹാർട്ട് മാത്രം സെലെക്‍റ്റ് ആയി വരും. പിന്നീട് ബ്രഷ് ടൂൾ വലിയ സൈസ് എടുക്കുക. ചിത്രത്തിൽ കാണുന്നത് പോലെ ക്ലിക്കുക. ഞാൻ ഇവിടെ എടുത്തിരിക്കുന്ന ബ്രഷ് സൈസ് 1870 ആണു. പക്ഷെ നിങ്ങൾ ചെയ്യുന്ന ഹാർട്ടിനു അനുസരിച്ചാണു നിങ്ങൾ ബ്രഷ് സെലെക്‍റ്റ് ചെയ്യേണ്ടത്.ഇനി deselect ചെയ്യാം.ഇനി ലയർ പാലറ്റിലെ ഒപാസിറ്റി (ചിത്രത്തിൽ മാർക്ക് ചെയ്തത് ശ്രദ്ധിക്കുക) 9% ആക്കുക.പുതിയൊരു ഫയൽ കൂടി തുറക്കുക. 80X 80 ട്രാൻസ്പേരന്റ് ബാക്ക്ഗ്രൌണ്ടിൽ. ഹാർട്ട് ഷേപ് എടുക്കുക ചിത്രത്തിൽ കാണുന്നത്പോലെ നടുവിലായി ക്രിയേറ്റ് ചെയ്യുക. ലൈൻ ടൂൾ സെലെക്‍റ്റ് ചെയ്ത് ക്രോസ് നു രണ്ട് ലൈനുകൾ വരക്കുക. നമ്മൾ മുകളിൽ പാറ്റേൺ ഉണ്ടാക്കിയ പോലെ ഇതിനേയും ഒരു പാറ്റേൺ ആക്കുക. (Edit >> Define Pattern ക്ലിക്കുക. വരുന്ന വിന്റോയിൽ നമ്മുടെ പാറ്റേണിനു ഒരു പേരു നൽകി OK ക്ലിക്കുക) പാറ്റേൺ കളർ #e50762 ആക്കാൻ മറക്കരുത്. ഷേപ് ടൂൾ ഉപയോഗിക്കുന്നതിനു മുൻപ് ഫോർഗ്രൌണ്ട് കളർ മുപറഞ്ഞ കളർ സെലെക്‍റ്റിയാൽ മതി.ഇനി നമുക്ക് നമ്മുടെ മെയിൻ ഹാർട്ട് ലയറിനു മുകളിലായി പുതിയൊരു ലയർ ഉണ്ടാക്കാം. ശേഷം Ctrl ബട്ടൺ ഞെക്കി പിടിച്ച് ലയർ പാലറ്റിലെ ഹാർട്ട് ലയർ ചെറു ചിത്രത്തിൽ ( പച്ചക്കളറിൽ മാർക്ക് ചെയ്തത് ശ്രദ്ധിക്കുക) മൌസ് ക്ലിക്കുക. ഹാർട്ട് ഷേപ് സെലെക്‍റ്റ് ആയി വരും. നമ്മുടെ ന്യൂ ലയർ ക്ലിക്കി സെലക്റ്റാക്കിയ ശേഷം Edit >> Fill പോകുക. നമ്മളിപ്പോൾ ഉണ്ടാക്കിയ ന്യൂ പാറ്റേൺ സെലെക്‍റ്റ് ചെയ്യുക. ഓക്കെ നൽകുക. ലയർ    ബ്ലന്റിംഗ് മോഡ് Color Dodge ആക്കുക.

  അടുത്തതായി ഈ ഹാർട്ട് ലയറും അതിനു മുകളിൽ നമ്മൾ കൊടുത്തിരുന്ന വൈറ്റ് കളർ (9% ഒപാസിറ്റി കൊടുത്ത ലയർ) ലയറും സെലെക്‍റ്റ് ചെയ്യുക. (രണ്ട് ലയർ ഒരുമിച്ച് സെലെക്‍റ്റ് ചെയ്യാൻ Shift കീ ഞെക്കി പിടിച്ചാൽ മതി. ) ശേഷം Ctrl + J  ഞെക്കി ഡ്യൂപ്ലിക്കേറ്റ് ഉണ്ടാക്കുക. അല്ലെങ്കില്‍ ലയർ പാലറ്റിലെ ന്യൂ ലയർ ഐകണിലേക്ക് ഡ്രാഗ് ചെയ്ത് വിട്ടാലും മതി. പിന്നീട് Free Transform ( Ctrl+T) ഉപയോഗിച്ച് ഷിഫ്റ്റ് ഞെക്കിപ്പിടിച്ച് ഡ്യൂപ്ലിക്കേറ്റ് ചെയ്ത ഹാർട്ട് ഷേപിനെ ചെറുതാക്കുക. ഇനി നമുക്ക് ചിത്രത്തിൽ കാണുന്ന കളർ കൊടുക്കാം.
ലയറിൽ റൈറ്റ് ക്ലിക്ക് ചെയ്ത് Blending Options ഓപൺ ചെയ്യുക. Gradient Editor ഓപൺ ചെയ്ത് ചിത്രത്തിൽ കാണുന്ന സെറ്റിങ്സ് നൽകുക.
 ഇനി ഒരു പ്രാവശ്യം കൂടി നമ്മൾ നേരത്തെ ചെയ്തപോലെ ഒറിജിനൽ ഹാർട്ട് ലയറും അതിന്റെ വൈറ്റ് ടോപ്പ് ലയറും സെലെക്‍റ്റ് ചെയ്ത് ഡ്യൂപ്ലിക്കേറ്റ് ലയർ ഉണ്ടാക്കണം. ശേഷം Free Transform Tool ( Ctrl+T) ഉപയോഗിച്ച് ചെറുതാക്കുക. അല്പം Rotate  ചെയ്യുക. ചിത്രം ശ്രദ്ധിക്കുകഇനി നമ്മളിപ്പോൾ ഡ്യൂപ്ലിക്കേറ്റ് ചെയ്ത ഹാർട്ട് ഷേപിനെ സെലെക്‍റ്റ് ചെയ്യണം. അതിനായി Ctrl ബട്ടൺ പ്രസ്സ് ചെയ്ത് പിടിച്ച് ലയർ പാലറ്റിലെ ചെറുചിത്രത്തിൽ ക്ലിക്കുക.. സെലെക്റ്റായ ശേഷം ചിത്രത്തിൽ ലയർ പാലറ്റിൽ മാർക്ക് ചെയ്തിരിക്കുന്ന Create New fill or adjustment layer ഐകണിൽ ക്ലിക്ക് ചെയ്ത് വരുന്ന മെനുവിൽ Hue/Saturation ഓപൺ ചെയ്യുക. ചിത്രത്തിൽ കാണുന്ന പോലെ അല്പം കളർ വ്യത്യാസം വരുത്തുക.
ഇനി നമ്മൾ ഉണ്ടാക്കിയ രണ്ട് ചെറിയ ഹാർട്ട് ഷേപുകളും ഓരോ പ്രാവശ്യം ഡ്യൂപ്ലിക്കേറ്റ് ചെയ്യുക. മുകൾ ഭാഗത്തുള്ള വൈറ്റ് (9% ഒപാസിറ്റി കൊടുത്ത ലയർ) കളർ ലയർ ഡ്യൂപ്ലിക്കേറ്റ് ചെയ്യണമെന്നില്ല. ചിത്രത്തിൽ കാണുന്നതു പോലെ മുകൾ ഭാഗത്ത് മെയിൻ ഹാർട്ട് ഷേപിനു താഴെയായി കൊണ്ടുവെക്കുക. അതിനായി ലയർ പാലറ്റിൽ ബാക്ക്ഗ്രൌണ്ട് ലയറിനു തൊട്ടുമുകളിലായാണു ഈ ലയർ സെറ്റ് ചേയ്യേണ്ടി വരിക. ചിത്രം ശ്രദ്ധിക്കുക. Free Transform Tool ഉപയോഗിച്ച് വലിപ്പം ക്രമീകരിക്കുക.

ഇനി കൊള്ളാവുന്ന ഒരു ഫോണ്ട് എടുത്ത് ഹാപ്പി വാലന്റൈൻ എഴുതാം, അല്ലെങ്കില്‍എന്തെങ്കിലും പ്രണയ സന്ദേശം. ഞാൻ ഉപയോഗിച്ചിരിക്കുന്ന ഫോണ്ട് Blackadder ITC


വൈറ്റ് കളർ പോരാ എന്നു തോന്നുന്നവർക്ക് ടെക്സ്റ്റ് കളർ ചെയ്യാവുന്നതാണു. പിന്നീട് അല്പം ഷാഡോ ഇഫക്റ്റ് നൽകാം. അതിനായി ബ്ലന്റിംഗ് ഒപ്ഷൻസ് പോകുക. ചിത്രത്തിൽ കാണുന്ന Drop shadow effect നൽകുക. സേവ് ചെയ്യുക.Share this article :

+ comments + 9 comments

February 9, 2012 at 1:47 AM

ഞാനിപ്പോ ഇതുണ്ടാക്കി ഈ പ്രായത്തില്‍ ആര്‍ക്കു കൊടുക്കാനാ ?

February 9, 2012 at 2:13 AM

hi hi സിദ്ദിക്ക വീറ്റുകാരിക്ക് കൊടുക്കാലോ... വൈകിയ റൊമാൻസ്.. ഹി ഹി

Anonymous
February 11, 2012 at 9:38 PM

puthjiya fail evide ninnu thurakum

February 12, 2012 at 2:43 AM

മുകൾ ഭാഗത്തെ മെനുവിൽ File, edit image എന്നൊക്കെ കണ്ടിട്ടില്ലെ അതിൽ file എന്നിടത്ത് ക്ലിക്കിയാൽ New എന്നുകാണും അതിൽ ക്ലിക്കിയാൽ മതി.. തീരെ തുടക്കക്കാരനാണെങ്കിൽ ബേസിക് വീഡിയോ ആദ്യ ഭാഗങ്ങൾ കാണൂ. ഇവിടെയുണ്ട്..

February 14, 2012 at 2:51 AM

ഇപ്പൊ തന്നെ ഒരെണ്ണം ഉണ്ടാക്കി കൊടുക്കട്ടെ പ്രിയപ്പെട്ടവള്‍ക്ക് :-)
സ്വന്തം കയ്യോണ്ട് ഉണ്ടാക്കി കൊടുക്കുന്ന സമ്മാനം മറ്റെന്തിനാ കിട്ടുക....

February 14, 2012 at 2:54 AM

കൊച്ചു ഗള്ളൻ കണ്ട കണ്ടാ.....

November 14, 2012 at 2:23 PM

......ഒന്നുമില്ല നിങ്ങള്‍ ഒരു like തന്നാല്‍
സന്തോഷം അത്രേയുള്ളൂ

please like & share
{touching your life everyday}

November 14, 2012 at 2:23 PM

കൂടെ നടക്കുവാന്‍ നിഴലും
പിന്തുടരുവാന്‍ കാല്‍വിരല്‍ പാടുകളും
തഴുകുവാന്‍ കാറ്റിന്‍ വിരലുകളും
പുണരുവാന്‍ മഴയുടെ കുളിരും
വഴികാട്ടാന്‍ സ്വപ്നങ്ങളും....

Post a Comment

സംശയങ്ങള്‍ അറിയാനുള്ള ആഗ്രഹമാണ്. അതുകൊണ്ട് അതിനെ ഇവിടെ പറയുക, ഞാനും കൂടുതല്‍ അറിയട്ടെ, നിങ്ങളുടെ അഭിപ്രായങ്ങളാണ് എന്റെ പ്രചോദനം

 
Support : | |
Copyright © 2011. ഫോട്ടോഷോപ്പ് പഠിക്കാം - All Rights Reserved