സുന്ദരൻ/സുന്ദരി ആവാൻ ഈസി പ്ലഗ് ഇൻ

Wednesday, February 22, 201215comments

   ഫോട്ടോഷോപ്പിൽ വർക്കുകൾ എളുപ്പമാക്കാൻ നിറയെ പ്ലഗ് ഇൻസ്, സ്റ്റൈൽ‍സ്, ബ്രഷസ് എല്ലാം ഇറങ്ങുന്നുണ്ട്. അത്തരം ഒരു പ്ലഗ് ഇൻ/ ഫിൽട്ടറിനെ
കുറിച്ചാണിവിടെ പറയുന്നത്
.  നോയീസ് റിമൂവ് ചെയ്യാനും ഫോട്ടോ ഷാർപ് സ്മൂത്ത് വരുത്താനും വളരെ പെട്ടന്നു സാധിക്കുന്നു എന്നത് മേന്മ തന്നെ. ഒപ്പം സമയ ലാഭവും. ഇതിനെ കാശ് കൊടുത്ത് വാങ്ങാൻ (Imagenomic ) ഇവിടെ  പോയാൽ മതി. ഫ്രീയായി കിട്ടാൻ വല്ല വഴിയും ഉണ്ടോന്നു വഴിയെ പറയാം.


ആദ്യം നമുക്കിത് ഡൌൺ ലോഡ് ചെയ്യാം. ഫ്രീ ആഗ്രഹിക്കുന്നവർ മാത്രം ഇവിടെ 4ഷെയർ ലിങ്കില്‍ പോയി ഡൌൺലോഡ് ചെയ്യുക. അല്ലാത്ത കാശുള്ള പാർട്ടികൾ മുകളിൽ പോയി വാങ്ങുന്നതാവും നല്ലത്.
ഇനി ഇതെങ്ങനെ വർക്ക് ചെയ്യും എന്നു നോക്കണ്ടേ. ആദ്യം ഡൌൺലോഡ് ചെയ്ത ഫയൽ എടുത്ത്  c drivie >—-> document and settings >—-> programe file >—->adobe >—->adobe photoshop >—->plug ins >—> filters ഇവിടെ കൊണ്ട്പോയി പേസ്റ്റ് ചെയ്യുക. ഫോട്ടോഷോപ്പ് ഓപൺ ചെയ്ത് വെച്ചിരിക്കുകയാണെങ്കില്‍ റീ സ്റ്റാർട്ട് ചെയ്യുക. ഇനി നമുക്ക് ഫോട്ടോഷോപ്പിൽ ഒരു ഫോട്ടോ ഓപൺ ചെയ്യാം.


ഫിൽട്ടറിൽ ക്ലിക്കിക്കഴിഞ്ഞാൽ ചിത്രത്തിൽ കാണുന്നത് പോലെ Imagenomic >> Portraiture എന്നു കാണും അതിൽ ക്ലിക്കുക.
ചിത്രത്തിൽ കാണിച്ചിരിക്കുന്നത് പോലെ ഒരു വിന്റോ തുറന്നുവരും. ചുവന്ന കളറിൽ മാർക്ക് ചെയ്തിരിക്കുന്ന സ്തലത്താണു കൂടുതൽ കളികൾ നടക്കുന്നത്. സ്മൂത്ത്, ഷാർപ്പ് ബ്രൈറ്റ്, ഹ്യൂ, ...... എല്ലാം ഒരു കുടക്കീഴിൽ വരുന്നത്കൊണ്ട് എല്ലാം വളരെ പെട്ടന്നു നടക്കും. കൂടൂതൽ ബ്യൂട്ടി ആവേണ്ടവർ മുകളിലെ സെറ്റിംഗ്സ് ഡിഫൾട്ട് എന്നതു മാറ്റി മറ്റു ബ്യൂട്ടി ഒപ്ഷൻസ് എടുക്കേണ്ടതാണു. എന്ന് ഈ പ്ലഗ് ഇൻ ഫേസ്ബുക്ക് ഗ്രൂപ്പിൽ പരിചയപ്പെടുത്തിയ സനു പാലക്കൽ അറിയിച്ചിരിക്കുന്നു.

Share this article :

+ comments + 15 comments

February 22, 2012 at 2:38 PM

ഇവിടേക്ക് ഞാനൊരു സീസൺ ടിക്കറ്റ് എടുത്തൂ ട്ടോ കുഞ്ഞാക്കാ. നമ്മളൊരു ഗ്രാഫിക്ക് കം വെബ് ഡിസൈനറാ. ആശംസകൾ.

February 22, 2012 at 3:07 PM

നന്നായി കുട്ട്യേ നന്നായി...

February 22, 2012 at 4:45 PM

evida varunna posts okke PDF ayi kittan entha cheyandath? ellavarum posts edumbol PDF il koodi upload cheyithal it wil b more helpful.....

February 22, 2012 at 4:53 PM

നമുക്ക് പരിഹരിക്കാവുന്നതേയുള്ളു.. ഇനി മുതൽ ശ്രദ്ധിക്കാം..

February 22, 2012 at 6:15 PM

ഫോട്ടോഷോപ്പ്‌ ക്ലാസ്സ്‌ വളരെ നന്നാവുന്നുണ്ട്. ഞാന്‍ തുടക്കകരനാ ആദ്യം മുതല്‍ പഠിക്കുവാന്‍ എന്താ ഒരു മാര്‍ഗം. പഴയ ഫോട്ടോയിലെ പാടുകള്‍ എങ്ങനെ മാറ്റം

February 22, 2012 at 8:04 PM

ആദ്യം മുതൽ പഠിക്കാൻ ഇവിടെയുള്ള വീഡിയോ ടൂട്ടോറിയലുകൾ ഒന്നു മുതൽ കാണൂ.. പെട്ടന്നു മനസിലാകും.. പഴയ ഫോട്ടോ പുതിയ പോലാക്കാൻ ഈ ബ്ലോഗിൽ തന്നെ വിശദമായ പോസ്റ്റുണ്ട്. നോക്കുമല്ലോ..

February 23, 2012 at 12:29 PM

വളരെ നന്ദിയുണ്ട് ഫസലുല്‍, ഞാന്‍ നോക്കി പഠിക്കാം ചെയ്യുന്ന വര്‍ക്കിന്റെ സ്ക്രീന്‍ ഷോട്ട് എങ്ങനെ എടുക്കുവാന്‍ സാധിക്കും ഒന്ന് പറഞ്ഞു തരുമോ

February 23, 2012 at 3:06 PM

നമ്മുടെ കീ ബോർഡിൽ പ്രിന്റ് സ്ക്രീൻ എന്നൊരു ബട്ടൺ ഉണ്ട്. അതിൽ ഞെക്കിയ ശേഷം ഫോട്ടോഷോപ്പിൽ ന്യൂ ഫയൽ ഓപൺ ചെയ്ത് Ctrl+V അടിക്കുകയോ അല്ലെങ്കിൽ പെയിന്റ് ഇൽ പേസ്റ്റ് ചെയ്യുകയോ ചെയ്ത് സേവ് കൊടുക്കുക.

August 13, 2012 at 2:59 PM

കിടിലന്‍

August 13, 2012 at 10:52 PM

എന്ത് ഷാൻ ചാരായമോ.. ഹേ!!!!! ചുമാ കെട്ടോ ദമാസ

October 8, 2012 at 4:19 PM

കൊള്ളാം .......എനിക്ക് ഇഷ്ട്ടായി ട്ടോ .......

December 7, 2012 at 1:37 PM

കുഞ്ഞാക്കാ.. .. സുന്ദരാ.. എനിക്കിഷ്ടായി..

November 6, 2013 at 12:32 AM

ee plug in enik 4share il kittunnilla onnu help cheyyumo?

Anonymous
April 11, 2014 at 12:36 PM

Brother i canot download plugins... Help mee

March 20, 2016 at 5:46 PM

ഇത് 4share ലിങ്കില്‍ പോയാല്‍ കിട്ടുന്നില്ലല്ലോ ഒന്ന് ഹെല്പ് ചെയ്യാമോ ???

Post a Comment

സംശയങ്ങള്‍ അറിയാനുള്ള ആഗ്രഹമാണ്. അതുകൊണ്ട് അതിനെ ഇവിടെ പറയുക, ഞാനും കൂടുതല്‍ അറിയട്ടെ, നിങ്ങളുടെ അഭിപ്രായങ്ങളാണ് എന്റെ പ്രചോദനം

 
Support : | |
Copyright © 2011. ഫോട്ടോഷോപ്പ് പഠിക്കാം - All Rights Reserved