ഡാര്‍ക്ക് ബാക്ക്ഗ്രൌണ്ടില്‍ ഹെയര്‍ കട്ടിംഗിനൊരു എളുപ്പവിദ്യ

Thursday, February 23, 201210comments

മുടി മുറിക്കൽ വലിയ കശ്ടപ്പാടാണെന്നു എല്ലാ ഫോട്ടോഷോപ്പന്മാർക്കും അറിയാം. ഇതിനു മുൻപും നമ്മൾ ഈ വിശയകമായി പല പോസ്റ്റുകൾ ഇട്ടിട്ടുണ്ട്.
ഇവിടെ ഡാർക്ക് ബാക്ക്ഗ്രൌണ്ടിൽ നിന്നു മുടി കട്ട് ചെയ്യാനുള്ള ഒരു വിദ്യ പങ്കുവെക്കുകയാണു.
ഇതിനെ തയ്യാറാക്കിയത് ഫോട്ടോഷോപ്പ് മലയാളം ഗ്രൂപ്പിൽ നിന്നും രതീഷ് കുമാർ

ഡാര്‍ക്ക്‌ പശ്ചാത്തലത്തില്‍ ഹൈ ലൈറ്റ് ഉള്ളതോ വെളുത്തതോ ആയ പാറിക്കിടക്കുന്ന മുടി കട്ട്‌ ചെയ്യുക എന്നത് അല്പം റിസ്കി ആണ്... ഒന്നുകില്‍ പാറിക്കിടക്കുന്ന മുടി വെട്ടിക്കളഞ്ഞു ബോര്‍ ആക്കും.., അല്ലെങ്കില്‍ അത് കട്ട്‌ ചെയ്യാന്‍ ശ്രമിച്ചു എലി കരണ്ടിയ പോലെ ആക്കും...

pic 1 ഇല്‍ കാണുന്ന ചിത്രത്തിന് ഒരു ബാക്ക് ഗ്രൌണ്ട് ഇട്ടാലെന്താ? കറുപ്പ് നിറം തന്നെ ആയിക്കോട്ടെ...
(ഹൈ ലൈറ്റ് ഉള്ള ചിത്രങ്ങള്‍ക്ക് എപ്പോഴും ഡാര്‍ക്ക്‌ ബാക്ക്ഗ്രൌണ്ട് ആയിരിക്കും നന്നാവുക.. )

ആദ്യപടിയായി ഓപ്പണ്‍ ചെയ്ത ചിത്രത്തിന്റെ Background Layer ഇല്‍ മൗസ് ഡബിള്‍ ക്ലിക്ക് ചെയ്തു അതിനെ Layer 0 എന്നാക്കാം.   ഹൈ ലൈറ്റ് ആയ മുടിയുടെ ഭാഗം മാത്രം സെലക്ട്‌ ചെയ്തു Layer 1 എന്ന ന്യൂ ലയെര്‍ (ctrl + j ) ഉണ്ടാക്കാം. (pic. 2)
 
ആ ലയെര്‍ gradient (ബ്ലാക്ക്‌&വെള്ള) കൊടുക്കുക. Gradient  Editor  ഇല്‍ shadow ഉം highlight ഉം ചെറിയ രീതിയില്‍ അഡ്ജസ്റ്റ് ചെയ്യുക.(Pic.3)
  
Layer 1 തല്‍ക്കാലത്തേക്ക് ഹൈഡ് ചെയ്യാം ( pic. 4 ഇല്‍  ലയെര്‍ വിന്‍ഡോയിലെ ചുവന്ന വൃത്തം ശ്രദ്ധിക്കുക). Layer 0 യുടെ മുടിയുടെ ഭാഗം ഒഴികെ, മറ്റു ഭാഗങ്ങള്‍ ബാക്ക്ഗ്രൌണ്ട് കട്ട്‌ ചെയ്ത ഒഴിവാക്കാം. (Pic.4)
 
ഇനി Layer 2 എന്ന പുതിയ ലയെര്‍ ഉണ്ടാക്കി അതില്‍ കറുപ്പ് പൂശുക, എന്നിട്ട് ഹൈഡ് ചെയ്ത layer 1 , അന്‍ഹൈഡ് ചെയ്തിട്ട്, അതിനെ layer 0 ത്തിനും layer 2  ഉം ഇടയിലേക്ക് മാറ്റുക(ctrl + [ ) . (Pic.5, 6) 
 
ഇപ്പോള്‍ gradient ചെയ്ത ലയെര്‍ layer 0 യുടെ പുറകിലായി. (Pic. 7)
 
Layer 0 നമുക്ക് അല്‍പ സമയത്തിന് മറച്ചു പിടിക്കാം(Pic. 8 / വൃത്തം 1). Layer 3  എന്ന പുതിയ ലയെര്‍ ഉണ്ടാക്കാം  (shift+ctrl+n).(Pic. 8 / വൃത്തം 2). 
ടൂള്‍    ബോക്സില്‍ കളര്‍ പല്ലെറ്റില്‍ മുടിയുടെ highlight വന്ന ഭാഗവുമായി സാമ്യമുള്ള കളര്‍ എടുക്കുക.(Pic. 9) 
Layer 1 ന്റെ  blending mode, Luminosity എന്നാക്കുക.(Pic 10 / കോളം 1)
 brush tool എടുത്തു  പുതുതായി  എടുത്ത Layer 3  ഇല്‍ മുടി ഹൈ ലൈറ്റ് ആയ ഭാഗത്ത്‌ പെയിന്റ് ചെയ്യുക. 
(Pic. 10 / വൃത്തം 2)
 
ഇപോ ഇതാണ് അവസ്ഥ...(Pic. 11)
ഇവിടെ layer 0 ലും (ചുവന്ന വരക്കുള്ളില്‍)  layer 1 ലും (നീല വരക്കുള്ളില്‍) കുറച്ചു ഭാഗങ്ങള്‍ ഒഴിവാക്കാന്‍ ഉണ്ട്.(Pic. 12)
അത് ഡിലീറ്റ് ചെയ്യാതെ, layer mask നല്‍കി  ഹൈഡ് ചെയ്യാം., Reveal നല്‍കി  (Layer -> Layer mask -> Reveal all ) എഡ്ജ് സ്മൂത്ത ആയ ബ്രഷ് എടുത്തു കറുപ്പ് നിറം സെലക്ട്‌ ചെയ്തു ഫോട്ടോയുടെ ആ ഭാഗത്ത്‌ വരക്കുക (Layer 0 - Pic. 13, Layer 1 - Pic. 14) 

ആ ഭാഗങ്ങള്‍ ഹൈഡ് ചെയ്തപ്പോള്‍ അതിനടിയിലെ Layer 3 യില്‍ ചെയ്ത കളര്‍ പുറത്തു കാണാന്‍ തുടങ്ങി. ആ ഭാഗം എഡ്ജ് സ്മൂത്ത ആയ ഏറെസര്‍ ടൂള്‍ കൊണ്ട് മെല്ലെ മായിച്ചു കളഞ്ഞാല്‍ മതി. (Pic. 15)
മുടിക്ക് കളര്‍ കൂടി അല്ലെ..?
ഒരു കാര്യം ചെയ്യാം മുടിക്ക് കളര്‍ നല്‍കിയ Layer 3 യുടെ saturation (Image -> adjustments -> Hue & saturation (ctrl+u) ) അല്പം കുറച്ചു നോക്കു. ( Pic. 16)
ഈ സാഹചര്യത്തില്‍ ബാക്ക്ഗ്രൌണ്ട് ലൈറ്റ് ആക്കിയാല്‍ അവിടെ കുറച്ചു അപാകതകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്...(Pic. 17) 
അതുകൊണ്ട് ഞാന്‍ ചിത്രത്തിന് താഴെ നിന്നും ഒരു ചെറിയ gradient നല്‍കി.
കൊള്ളാമോ..? 


Black കൂടാതെ medium depth ഉള്ള കളറുകള്‍ നല്‍കാന്‍ കഴിയും... ചെറിയ വിദ്യയിലൂടെ... നമ്മള്‍ gradient നല്‍കുമ്പോള്‍ ബ്ലാക്കിനു പകരം നമ്മള്‍ നല്‍കുന്ന നിറം ഷാഡോ കളര്‍ ആയി നല്‍കുക...

അല്ലെങ്കില്‍ ഗ്രേ നിറം നല്‍കി 

curves ഉപയോഗിച്ച് അഡ്ജസ്റ്റ് ചെയ്യുക...

എന്നിട്ട് മുകളിലെ ലയെര്‍ ഓപ്പണ്‍ ചെയ്യാം... 


Share this article :

+ comments + 10 comments

February 23, 2012 at 1:03 PM

koodeyundu ketto

February 23, 2012 at 5:42 PM

ഞാന്‍ ചെയ്യ്തിട്ടു ഗ്രേഡിയന്റ്റ്‌ ഫില്‍ ചെയ്യുമ്പോള്‍ ഫുള്‍ ബ്ലാക്ക് & വൈറ്റ്‌ ആകുന്നു സ്ക്രീന്‍ ഷോട്ട് അയച്ചു തന്നാല്‍ തെറ്റ് പറഞ്ഞു തരുമോ

February 23, 2012 at 9:53 PM

ലാ പിക്ചർ ശരിക്ക് നോക്കു.. സെലെക്റ്റ് ടൂൾ ഉപയോഗിച്ച് സെലെക്റ്റിയ ശേഷം ആണു ഗ്രേഡിയന്റ് ഉപയോഗിക്കുന്നത്.. അങ്ങനെ ചെയ്യു. ശരിയാവും..

ഞാനിതിന്റെ ബേസിക് ഒന്നു പഠിക്കട്ടെ എന്നിട്ടു വേണം സംശയം ചോദിച്ചു കൊല്ലാൻ..!!
ആശംസകളോടെ..പുലരി

February 25, 2012 at 1:43 AM

അക്രമം ഒന്നിനും പരിഹാരമല്ല കുട്ടീ..

Anonymous
September 11, 2012 at 8:08 PM

ഹെല്ലോ സര്‍, ഫോട്ടോഷോപ്പ് CS6ന്റെ രിഫ്യ്ന്‍ എട്ജ് ടൂള്‍ (REFINE EDGE TOOL) ഉപയോഗിക്കുന്നതു കൂടി ഒന്ന് പറഞ്ഞു തരാമോ? ഞാന്‍ എത്ര ചെയ്തിട്ടും അത് ശരിയാകുന്നില്ല

Anonymous
October 11, 2012 at 4:42 PM

Dear Friend,
from Lumination stage i have doubt. please clear

August 29, 2013 at 5:25 PM

ന്നായിട്ടുണ്ട് ... ഇനിയും ഇത്പോലെ പുതിയ അറിവുകള്‍ പങ്കുവെക്കണം

August 29, 2013 at 5:26 PM

ന്നായിട്ടുണ്ട് ... ഇനിയും ഇത്പോലെ പുതിയ അറിവുകള്‍ പങ്കുവെക്കണം

May 28, 2014 at 3:27 PM

any one know adobe creative suite 6 master collection With CD Key downloading Link

plz Help me sent email: jokkuttan1234@gmail.com

Post a Comment

സംശയങ്ങള്‍ അറിയാനുള്ള ആഗ്രഹമാണ്. അതുകൊണ്ട് അതിനെ ഇവിടെ പറയുക, ഞാനും കൂടുതല്‍ അറിയട്ടെ, നിങ്ങളുടെ അഭിപ്രായങ്ങളാണ് എന്റെ പ്രചോദനം

 
Support : | |
Copyright © 2011. ഫോട്ടോഷോപ്പ് പഠിക്കാം - All Rights Reserved