സിമ്പിൾ ടെക്സ്റ്റ് ഇഫക്റ്റ്

Thursday, March 8, 20127comments

  വ്യത്യസ്തമായ കളറുകൾ കൊണ്ട് അക്ഷരങ്ങളെ മനോഹരമാക്കാം.
വളരെ വേഗത്തിൽ ചെയ്യാവുന്ന ഇതു പാറ്റേണിന്റെ സഹായത്തോടെ പെട്ടന്നു ചെയ്യാവുന്ന ഒരു ടെക്സ്റ്റ് ഇഫക്റ്റ് ആണു. ആദ്യം നമുക്ക് ആവശ്യമായ വലിപ്പത്തിൽ ഒരു ഫയൽ ഓപ്പൺ ചെയ്യുക. ചിത്രത്തിൽ കാണിച്ചിരിക്കുന്ന  # 201f1f എന്നകളർ ഫിൽ ചെയ്യുക. (മറ്റുകളറുകളും ആവാം )

ഒരു ന്യൂ ലയർ ഉണ്ടാക്കുക. ഇനി ചിത്രത്തിൽ കാണുന്നപോലെ ഫോർഗ്രൌണ്ട് കളർ വൈറ്റ് സെലെക്‍റ്റ് ചെയ്ത് സോഫ്റ്റ് റൌണ്ട് ബ്രഷ് 590 സൈസ് എടുത്ത് നമ്മുടെ പിക്ചറിന്റെ നടുവിൽ വരുന്ന വിധത്തിൽ പ്രയോഗിക്കുക . ( നിങ്ങളുടെ ഫയലിനനുസൃതമായി ബ്രഷ് ക്രമീകരിക്കാൻ മറക്കരുത്)


ഇനി ലയർ പാലറ്റിൽ നമ്മുടെ വൈറ്റ് ബ്രഷ് പ്രയോഗിച്ച ലയറിന്റെ ഒപാസിറ്റി 35 % ആയി ക്രമീകരിക്കുക.

 ടെക്സ്റ്റ് ആഡ് ചെയ്യാൻ വേണ്ടി നാം ക്രിയേറ്റിയ പേജിന്റെ അതേ വലിപ്പത്തിൽ മറ്റൊരു പുതിയ ഫയൽ ഓപൺ ചെയ്യുക. വൈറ്റ് കളർ ഫിൽ ചെയ്യുക. ചിത്രത്തിൽ കാണുന്നത്പോലെ 45 px  ഹാർഡ് റൗണ്ട് ബ്രഷ് സെലെൿറ്റ് ചെയ്ത് വ്യത്യസ്തമായ കളറുകളിൽ ചുമ്മാ വരക്കുക.
 Edit >> Define Patern പോകുക. വരുന്ന വിന്റോയിൽ ഒരു നെയിം കൊടുത്ത് ഓകെ നൽകുക.


ഇനി നമുക്ക് ടെക്സ്റ്റ് ടൂൾ സെലെക്‍റ്റ് ചെയ്ത് ആവഷ്യമായവ ടൈപ്പ് ചെയ്യുക. ഫോണ്ട് ബോൾഡ് സെലെക്‍റ്റ് ചെയ്യാൻ മറക്കരുത്.


 ടെക്സ്റ്റ് ലയറിൽ റൈറ്റ് ക്ലിക്ക് ചെയ്ത് ബ്ലന്റിംഗ് ഒപ്ഷൻ ഓപൺ ചെയ്യുക. Drop shadow ചിത്രത്തിൽ കാണുന്നത് പോലെ സെറ്റ് ചെയ്യുക.
ഇനി Pattern Overlay സെലെക്‍റ്റ് ചെയ്യുക. നമ്മൾ നേരത്തെ ക്രിയേറ്റ് ചെയ്ത പാറ്റേൺ ഇവിടെ സെലെക്‍റ്റ് ചെയ്യുക. (ചിത്രം ശ്രദ്ധിക്കുക)

Inner Shadow കൂടി ചിത്രത്തിലേതുപോലെ ക്രമീകരിക്കുക.
PSD ഡൌൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്കുക.
Share this article :

+ comments + 7 comments

March 9, 2012 at 11:49 AM

ഞാനിതൊക്കെ പരീക്ഷിച്ചതായിരുന്നു, ഒരു കാലത്ത്. ഇപ്പ് ആക്സിഡന്റ് കഴിഞ്ഞ് എല്ലാം ഒന്ന് പൊടി തട്ടിയെടുക്കാൻ ഇക്കയുടെ വക ഒരു കൈ സഹായൂം ഉണ്ടല്ലോ,ആശ്വാസം!. ആശംസകൾ.

March 20, 2012 at 4:29 PM

പെന്‍ ടൂള്‍ വച്ച് ഇമേജ് കട്ട് ചെയ്യുമ്പോള്‍ മുടിയിഴല്‍ കറക്റ്റ്‌ ആയി കട്ട് ചെയ്യാന്‍ എന്ത് ചെയ്യണം?

April 3, 2012 at 12:44 PM

mudiyizhakaL cut cheyyunnad vere onniladikam tutorialukal und nokkumallo...

June 17, 2012 at 12:01 AM

വളരെ ഉപകാരം സുഹ്രത്തെ

August 28, 2012 at 7:36 PM

കൊള്ളാം.

February 26, 2013 at 1:20 PM

njaan cheythu nokki .........super ....... :)

August 17, 2013 at 5:05 PM

എങ്ങനെ ഒരു ചിത്രത്തില്‍ ടെക്സ്റ്റ്‌ എഴുതാം...?

Post a Comment

സംശയങ്ങള്‍ അറിയാനുള്ള ആഗ്രഹമാണ്. അതുകൊണ്ട് അതിനെ ഇവിടെ പറയുക, ഞാനും കൂടുതല്‍ അറിയട്ടെ, നിങ്ങളുടെ അഭിപ്രായങ്ങളാണ് എന്റെ പ്രചോദനം

 
Support : | |
Copyright © 2011. ഫോട്ടോഷോപ്പ് പഠിക്കാം - All Rights Reserved