ഇല്ലുസ്റ്റ്രേഷനിൽ ഗ്രേഡിയന്റ് ടെക്സ്റ്റ് ഇഫക്റ്റ്

Thursday, October 2, 20146comments


      ഇല്ലുസ്റ്റ്രേഷൻ പഠിക്കണമെന്ന മോഹവുമായി ഞാൻ കയറിച്ചെന്നത് നമ്മടെ പഴയ കളരിയായ ഫോട്ടോഷോപ്പ് മലയാളത്തിൽ...  

കുഞ്ഞാടുകളേ....
ഇല്ലുസ്റ്റ്രേഷൻ നിക്കു കുറച്ചു സംശയോളുണ്ട്.. തീർക്കാൻ വല്ല മാർഗോണ്ടോ... പ്പം കളരി ഇല്ലുവിലേക്ക് മാറ്റിയിട്ടുണ്ട്... അതിൽ jpg സേവ് ചെയ്യാൻ കഴിയില്ലേ.. മെഷ് ടൂൾ ഇമേജിൽ വർക്ക് ചെയ്യുമോ... അതായത് ഇമേജ് ഓപ്പ്പൺ ചെയ്ത് അതിനു മുകളിൽ മെഷ് ടൂൾ വർക്ക് ചെയ്യിപ്പിച്ച് നമക്കത് പോലെ ക്രിയേറ്റ് ചെയ്യാമോ... ... 
ഒരു റെക്ടാങ്കിൽ വരച്ച് അതിന്റെ ഒരു മൂല മാത്രം കർവ് ചെയ്യാൻ എന്തു ചെയ്യ്അണം.. ?? Jefu Jailaf & all ഇല്ലു പുലീസ്... "

ഇങ്ങനൊരു പോസ്റ്റ് കാണേണ്ട താമസം  ആരെങ്കിലും എന്തെങ്കിലൊന്ന് ചോയിച്ചിട്ട് വേണം പറഞ്ഞ്കൊടുക്കാൻ എന്നു കരുതിയിരിക്കുന്ന പ്രിയ സുഹൃത്തുക്കളെല്ലാം കൂടെ ചാടി വീണു.... 
' നിന്നെയൊക്കെ ഞാനിന്ന് പഠിപ്പിച്ചേ വിടൂ" എന്ന മട്ടിൽ കമന്റും പുറകേ മനസിലായില്ലേടാ, എന്നും ചോയിച്ച് പിക്ചറുകളുടെ ഘോഷയാത്രയും..
 ദേ സവാള വട വട.. അനുമാഹി ഒരൊറ്റ ചോദ്യം .. അല്ല കുഞ്ഞാക്കാ ഇങ്ങക്കെന്താപ്പൊ ദിനു പുദ്യേ ഒരു ഗ്രൂപ്പ് തൊടങ്ങ്യാല്... ഞാൻ വിട്ടു കൊടുക്കോ..??
ഉടൻ ഉണ്ടാക്കി ഇല്ലുസ്ട്രേറ്റർ മലയാളം ന്നൊരു ഗഡാ ഗടിയൻ ഗ്രൂപ്പ്..
ആദ്യ ചോദ്യത്തിനുള്ള മറുപടി ലുബൈബിന്റെ വക സ്ക്രീൻ ഷോട്ടുകളായിട്ടായിരുന്നു.... അതിവിടെ എല്ലാവർക്കും കൂടെ ഷെയർ ചെയ്യട്ടെ....

  ആദ്യം ഇല്ലുസ്ട്രേറ്ററിൽ നമക്ക് ടൈപ്പ് ടൂൾ എടുത്ത് എന്തെങ്കിലുമൊക്കെ ടൈപ്പ് ചെയ്യാം... 
റൈറ്റ് ക്ലിക്ക് ഞെക്കുക്ക... Creat Outlines  സെലെക്റ്റ് ചെയ്യുക.
അപ്പം ദേ ഇതുപോലെ കിട്ടും.
ഇനി നമുക്ക് Gradiant Tool  ഉപയോഗിക്കാം. മെനുബാറിൽ Window  ഓപ്പൺ ചെയ്താൽ അവിടെ Gradiant  കാണും. ഒന്നും ആലോയ്ക്കണ്ട.. ഞെക്കിക്കോളീം.. 
റൈറ്റ് ക്ലിക്ക് ചെയ്ത് നമക്ക് അൺഗ്രൂപ്പ് ചെയ്യാം.
Go to Object - Compound Path - Select Make (Cntrol+8)   ഇനി വരുന്ന ഗ്രേഡിയന്റിലെ മാറ്റം നോക്കൂ.
ഇനി ടെക്സ്റ്റിൽ എങ്ങനെ ഗ്രേഡിയന്റ് വർക്ക് ചെയ്യും എന്നു മനസിലായില്ലാ എന്നു പറയരുത്.....

Share this article :

+ comments + 6 comments

നോക്കട്ടെ

October 2, 2014 at 12:40 PM

സംശയം പിന്നെയും ബാക്കി . പിന്നെ ചോദിക്കാം . ആദ്യം ചെയ്തു നോക്കട്ടെ കുഞ്ഞാക്കാ സ്നേഹത്തോടെ പ്രവാഹിനി

October 2, 2014 at 12:44 PM

ഇനി ഞാനും നോക്കട്ടെ .....

ഒരു വിസിറ്റിംഗ് കാർഡ്‌ തയ്യാറാക്കുന്ന വിധമൊക്കെ ചൊല്ലുമോ?

പ്രവാഹിന്യേ ണ്ടാവും . നിക്കും ഉണ്ട് സംശയം... എന്തായാലും ചോയിക്കീം .. മ്മക്കു നോക്ക്കാലോ.. അറിയില്ലെങ്കിൽ കണ്ടെത്താം

ഫൈസൂ വിസിറ്റിംഗ് കാർഡും നമ്മക്കൊന്നു നോക്ക്കാം... സമയങ്ങനെ കടക്കല്ലെ..

Post a Comment

സംശയങ്ങള്‍ അറിയാനുള്ള ആഗ്രഹമാണ്. അതുകൊണ്ട് അതിനെ ഇവിടെ പറയുക, ഞാനും കൂടുതല്‍ അറിയട്ടെ, നിങ്ങളുടെ അഭിപ്രായങ്ങളാണ് എന്റെ പ്രചോദനം

 
Support : | |
Copyright © 2011. ഫോട്ടോഷോപ്പ് പഠിക്കാം - All Rights Reserved