2011, ജനുവരി 27, വ്യാഴാഴ്‌ച

മരവുരിയുടുത്ത അക്ഷരങ്ങള്‍


മരവുരിയുടുത്ത സന്യാസിനികള്‍ മാത്രമല്ല അക്ഷരങ്ങളും ദേ കണ്ടില്ലേ... ശ്ശോ..!!! എന്റൊരു കാര്യം, എന്നെ കൊണ്ട് ഞാന്‍ തന്നെ തോറ്റൂ, സത്യം.!! പെട്ടന്നു ചെയ്യാവുന്ന ഒരു ടെക്സ്റ്റ് ഇഫക്റ്റ്, കുറേ ദിവസായി ടെക്സ്റ്റ് ഇഫക്റ്റുകളെ കുറിച്ച് പറഞ്ഞിട്ട് എങ്കില്‍ പിന്നെ ഇന്നു അതു തന്നെ ആയിക്കളയാം , അപ്പം തുടങ്ങാം.എന്നത്തേയും പോലെ പുതിയ ഒരു ഡോക്യൂമെന്റ് തുറക്കുക. ഞാന്‍ സെലെക്റ്റ് ചെയ്തതു പോലുള്ള മരത്തിന്റെ അടുത്തെങ്കിലും വരുന്ന വല്ല കളറും സെലെക്റ്റുക.

2011, ജനുവരി 26, ബുധനാഴ്‌ച

റിപബ്ലിക് ദിനാശംസകള്‍

ഇന്ത്യ വീണ്ടും ഒരു റിപബ്ലിക് കൂടി ആഘോഷിക്കുന്നു, ഇനിയും സ്വാതന്ത്ര്യം നേടാത്ത ഒരു പാടു മനുഷ്യ ജന്മങ്ങളേയും പേറി...!!!

2011, ജനുവരി 23, ഞായറാഴ്‌ച

ഓം ഹ്രീം തലമാറട്ടെ.....



 എം ബി ബി എസ്  ഇല്ലെങ്കിലും തലമാറ്റി വെക്കല്‍ ശാസ്ത്രക്രിയ നടത്താന്‍ പറ്റിയ ഡിഗ്രി കിട്ടുന്നത് ഒരു പക്ഷെ ഗ്രാഫിക് ഡിസൈനിംഗില്‍ മാത്രായിരിക്കും. ഇവിടെ ഞാന്‍ അതിനു വേണ്ട അസംസ്കൃത വസ്തുക്കളായി ഉപയോഗിച്ചിരിക്കുന്നത് പൃത്വീരാജ് ന്റെ പുതിയ ഫിലിം അന്‍‌വറിന്റെ ഒരു പോസ്റ്ററും ആ നല്ല മോന്തയെ വൃത്തികേടാക്കാന്‍ ഉപയോഗിച്ചിരിക്കുന്നത് എന്റെ ഒരു ഫ്രണ്ട് (ചോദിക്കാനും പറയാനും ആരുമില്ലാത്തതു കൊണ്ട് അവന്റെ ഫോട്ടോ എടുത്തെന്നു മാത്രം) ന്റെ ഫോട്ടോയാണ്. മോര്‍ഫിംഗ് നടത്തുമ്പോള്‍ നമ്മള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട ഒരു കാര്യം . നമ്മള്‍ തിരഞ്ഞെടുക്കുന്ന ചിത്രങ്ങള്‍ക്കനുസരിച്ചാണ് അതിന്റെ കളര്‍ ബാലന്‍സ് ലെവത്സ് എന്നിവ ക്രമീകരിക്കേണ്ടത്  എന്നതാണ്. ഇതു തുടക്കത്തില്‍ തന്നെ പറയാന്‍ കാരണം ഇവിടെ പറയുന്ന ട്യൂട്ടോറിയല്‍ പ്രകാരം എല്ലാ ചിത്രങ്ങള്‍ക്കും ഒരേ കളര്‍ ബാലന്‍സും മറ്റു സെറ്റിംഗ്‌സുകളും നല്‍കിയാല്‍ സംഗതി പാളും. പിന്നെ എന്നെ തെറി വിളിച്ചിട്ട് കാര്യമില്ല. പിന്നെ ഗുരു നിന്ദ പാപമാണെന്നറിയാമല്ലൊ ശിഷ്യ ന്മാരേ, അതുകൊണ്ട് പരമാവധി സമരവും ജനല്‍ ചില്ല് എറിഞ്ഞുടക്കുന്നതും ഒഴിവാക്കുക. പ്രിയപ്പെട്ട മമ്മുട്ടിയുടേയും പൃത്വിരാജിന്റേയും ആരാധകര്‍, ഫാന്‍സ് അസോസിയേഷന്‍സ് എല്ലാവരും എന്നോടു ദയവായി പൊറുക്കുക, എനിക്കിതല്ലാതെ മറ്റു നിവൃത്തിയില്ലാത്തോണ്ടാണ്, നിങ്ങളു കരുതുന്നുണ്ടാവും കാണാന്‍ കൊള്ളാവുന്ന വല്ല കോന്തന്മാരുടേയുംഫോട്ടോ മോര്‍ഫിക്കൂടെ എന്നു, എന്തായാലും ഞാന്‍ തുടങ്ങി, ബാക്കി എല്ലാം ഈശ്വരോ രക്ഷതു:

2011, ജനുവരി 20, വ്യാഴാഴ്‌ച

പൂമ്പാറ്റയെ പറത്താം

Photobucket
കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ചുമ്മാ ഗൂഗ്‌ളില്‍ തെക്കു വടക്കു നടന്നപ്പം ഫ്ലാഷില്‍ പറക്കുന്ന ഒരു പൂമ്പാറ്റയെ കണ്ടപ്പ തുടങ്ങിയ ആഗ്രഹമാ ഫോട്ടോഷോപ്പിലും ഒരു പൂമ്പാറ്റയെ പറത്തിയാല്‍ കൊള്ളാമെന്നു, ആദ്യമാദ്യം പരീക്ഷണം പരാജയമായെങ്കിലുമിന്നലെ രാത്രിയില്‍ ഉണ്ടായ ബോധോദയം ഇതിനെ ഇങ്ങനെയൊക്കെ ആക്കി ഒരു വിതം ചിറകാട്ടാന്‍ ഈ പൂമ്പാറ്റയെ പഠിപ്പിച്ചു. ഇനി നമുക്ക് കാര്യങ്ങളിലേക്ക് കടക്കാം. ഈ പൂമ്പാറ്റയെ എനിക്ക് ഗൂഗിളില്‍ നിന്നു ബ്ലാക്ക് ആന്റ് വൈറ്റ് ആയി കിട്ടിയതാ‍ണ്. അതിനെ ചുമ്മ 2 കളറൊക്കെ വാരിത്തേച്ച് ഇങ്ങനെയൊക്കെ ആക്കിയെടുത്തു.

2011, ജനുവരി 18, ചൊവ്വാഴ്ച

ഈസി ഹെയര്‍ കളറിംഗ്




ഹെയര്‍ ഫിക്സിംഗ് മാത്രമല്ല ഹെയര്‍ കളറിംഗും ഇപ്പം ഫോട്ടോഷോപ്പില്‍, എന്നു കരുതി നിങ്ങള്‍ ഫോട്ടോഷോപ്പിനെ ഒരു ബാര്‍ബര്‍ ഷോപ്പ് ആയി കരുതരുത്, പറഞ്ഞില്ലെന്നു വേണ്ട; പിന്നെ വല്ല ഫോട്ടോഷോപ്പ് മൊയലാളിമാരും കണ്ടാല്‍ നമ്മടെ കഞ്ഞീലു പാറ്റവീഴും. ഇതു വളരെ പെട്ടന്നു ചെയ്യാവുന്ന ഒരു സംഗതിയാണ്. ഇനി നമുക്കൊരു ഫോട്ടോ വേണം അത്യാവശ്യം കൊള്ളാവുന്ന ഹെയര്‍ ഉണ്ടെങ്കില്‍ നിങ്ങടെ ഫോട്ടോ തന്നെ എടുത്തോളൂ , ഇല്ലെങ്കില്‍ പിന്നെ ഗൂഗിളായ നമഹ:. എന്തായാലും നമുക്കൊരു ഫോട്ടോ ഓപണ്‍ ചെയ്യാം.

2011, ജനുവരി 16, ഞായറാഴ്‌ച

ഫോട്ടോഷോപ്പ് CS5 ഒരു തെറ്റുതിരുത്തല്‍

പ്രിയപ്പെട്ടവരേ. ഒരുപാടു സുഹൃത്തുക്കൾ പൈറസിയെകുറിച്ച് സൂചിപ്പിച്ചു. ഇനിയും കണ്ടില്ലെന്നു നടിച്ചാൽ അതൊരുപക്ഷേ അപകടമാകും. അതുകൊണ്ട് ഈ പോസ്റ്റ് ഡിലീറ്റ് ചെയ്യുന്നു. ആവശ്യമുള്ളവർ കമന്റ് ചെയ്യു, നമുക്ക് വഴിയുണ്ടാക്കാം.

2011, ജനുവരി 15, ശനിയാഴ്‌ച

ഫോട്ടോ എഡിറ്റിംഗ്



ഇന്നെന്റെ ചക്കരവാവയുടെ രണ്ടാം പിറന്നാളാണ്. അപ്പം ഒരു പോസ്റ്റ് ഇടാമെന്നു കരുതി, പാവം ഒരു വിരഹവേദന അനിഭവിക്കുന്ന പിതാവിനു ഇങ്ങനെയെങ്കിലും അല്പം ആശ്വാസം കിട്ടുമെങ്കില്‍ അത്രയും നല്ലത് അല്ലേ, എങ്കില്‍ തുടങ്ങാം, കുട്ടികളൊക്കെ നോട്ട്ബുക്കും പെന്‍സിലും (ലപ്ടോപ്പും മൌസും എന്നു തിരുത്തി വായിക്കാന്‍ അപേക്ഷ) കയ്യില്‍ പിടിച്ചോളൂ,

2011, ജനുവരി 10, തിങ്കളാഴ്‌ച

സ്റ്റൈലില്‍ ഒരു സ്റ്റൈലന്‍ ഐഡിയ


ഫോട്ടോഷോപ്പില്‍ വളരെ പെട്ടന്ന് ടെക്സ്റ്റുകളും ബാക്ക്ഗ്രൌണ്ടും എല്ലാം എഡിറ്റാന്‍ നമ്മെ സഹായിക്കുന്ന ഒപ്ഷ്ന്‍ ആണ് ‘സ്റ്റൈല്‍’ടൂള്‍ വളരെ പെട്ടന്ന് ടെക്സ്റ്റുകള്‍ക്ക് മനോഹരമായി ഭംഗി വരുത്താന്‍ ഇതുവഴി നമുക്കാകും. അതിനായി ഇന്റെര്‍ നെറ്റില്‍ നമുക്ക് ഫ്രീയായി അനവധി ഫോട്ടോഷോപ് സ്റ്റൈല്‍‌സ് കിട്ടും മനോഹരമായ സ്റ്റൈലുകളും ഉപയോഗിക്കേണ്ട വിധവും നമുക്കിവിടെ വായിക്കാം. മുകളില്‍ കൊടുത്ത ചിത്രം ശ്രദ്ധിച്ചില്ലേ, സ്റ്റോണ്‍ സ്റ്റൈല്‍- ഏകദേശം മുപ്പതോളം ‘സ്റ്റൈല്‍ ഇഫക്‍റ്റുകള്‍ ഇതിലുണ്ട്. ഇതിനെ നമുക്ക് പല വിധത്തില്‍ ഉപയോഗിക്കാം. ബ്ലോഗ് ഹെഡിംഗുകള്‍ക്ക് പാശ്ചാത്തലമൊരുക്കാനും ടെക്സ്റ്റുകള്‍ക്കും ഇതിനെ നമുക്ക് ഉപയോഗിക്കാന്‍ കഴിയും.

2011, ജനുവരി 8, ശനിയാഴ്‌ച

ഫോട്ടോഷോപ്പില്‍ മലയാളം എഴുതാം


ഫോട്ടോഷോപ്പില്‍ മലയാളം എഴുതുന്നതിനെ കുറിച്ചും ഭംഗി വരുത്തുന്നതിനെ കുറിച്ചും പല സുഹൃത്തുക്കളും ചോദിച്ച്കണ്ടു, അതുകൊണ്ട് തന്നെ ഈ പോസ്റ്റിടുമ്പോള്‍ ഇതു നാലാള്‍ക്ക് ഉപകാരപ്പെടും എന്ന സന്തോഷമുണ്ട്, മറ്റു ഭാഷകള്‍ കൈകാര്യം ചെയ്യുന്നത് പോലെ ത്തന്നെ നമുക്ക് മലയാളവും ഫോട്ടോഷോപ്പില്‍ കൈകാര്യം ചെയ്യാം, അതിനു മലയാളം ഫോണ്ടുകള്‍ നമ്മുടെ കയ്യില്‍ വേണമെന്നുമാത്രം, നേരിട്ട് മലയാളം ഫോട്ടോഷോപ്പില്‍ എഴുതാന്‍ നമ്മള്‍ ഉപയോഗിക്കുന്ന മൊഴി പോലുള്ള മംഗ്ലീഷ് ടൈപ് സോഫ്റ്റ് വെയര്‍ കൊണ്ട് പറ്റില്ല,

2011, ജനുവരി 6, വ്യാഴാഴ്‌ച

ഫോട്ടോക്ക് സീല്‍ വെക്കാം.




നമ്മുടെ കയ്യില്‍ നമ്മുടേതായി ഒരുപാട് ഫോട്ടോസ് ഉണ്ട്, അവയെല്ലാം നമ്മള്‍ വിവിധ ബ്ലോഗുകളിലും കമ്യൂണിറ്റികളിലും ആഡ് ചെയ്യുന്നത് സര്‍വ സാധാരണം, പിന്നീട് അതൊക്കെ വേറെ പലരുടേയും അടുത്ത് കാണുമ്പം അല്പം കുശുമ്പ് തോന്നുന്നതും സ്വാഭാവികം, എങ്കില്‍ പിന്നെ നമ്മുടെ ഫോട്ടോയില്‍ എല്ലാം നമ്മുടെ മുദ്ര ചുമ്മാതങ്ങു പതിച്ച് കളഞ്ഞാല്‍ നമുക്ക് ഒരല്പം ആശ്വാസമെങ്കിലും ആവും, എന്താ ശരിയല്ലെ, ബേസികലി ഇതു ഫോട്ടോഷോപില്‍ ബ്രഷുകള്‍ എങ്ങനെ ഉണ്ടാക്കാം, എന്ന് പറയുന്ന പോസ്റ്റ് ആണ്,

2011, ജനുവരി 4, ചൊവ്വാഴ്ച

സൂപ്പര്‍ കളര്‍ഫുള്‍ ടെക്സ്റ്റ് ഇഫക്‍റ്റ്



 ഒരു പുതിയ ടെക്സ്റ്റ് ഇഫക്‍റ്റ് പരിചയപ്പെടുത്തുകയാണിവിടെ, ബ്ലോഗുകള്‍ക്കും മറ്റുമൊക്കെ ഉപയോഗിക്കാവുന്ന തരത്തില്‍ നമുക്കിതിനെ മാറ്റിയെടുക്കാം. പരിശ്രമിക്കൂ വിജയിക്കും എന്നല്ലെ പണ്ടാരാണ്ട് പറഞ്ഞിരിക്കുന്നെ, ദേ കണ്ടില്ലേ ഞമ്മന്റെ ബ്ലോഗിന്റെ തലേക്കെട്ട് ചിരിച്ചോണ്ട് നിക്കണത്... ഇന്നെന്തെരെങ്കിലുമൊക്കെ നടക്കും,

2011, ജനുവരി 1, ശനിയാഴ്‌ച

വാട്ടര്‍ കളര്‍ ഇഫക്‍റ്റ് ഫോട്ടോഷോപ്പില്‍


പണ്ട് സ്കൂളിന്നു എന്തെങ്കിലും ഒക്കെ കുത്തി വരക്കാന്‍ വാട്ടര്‍ കളര്‍ പിടിച്ചതാരുന്നു, പിന്നീട് കുറേ കാലത്തിനു ശേഷം ഇങ്ങു സൌദിയിലും ഒരു കൈ ശ്രമിച്ചു നോക്കി, ഇപ്പം ദേ ഫോട്ടോഷോപ്പില്‍ കൂടീ അരക്കൈ നോക്കാനുള്ള പരിപാടിയിലാ, ഇവിടെ കാണുന്ന ഈ ചിത്രത്തെ ഒന്നു പൈന്റ് അടിക്കാനുള്ള പരിപാടിയാ,