2011, ഏപ്രിൽ 30, ശനിയാഴ്‌ച

ഫോട്ടോഷോപ്പിൽ ഹെയർ കട്ടിംഗ്


   ഇതിനുമുൻപും നമ്മളു ഫോട്ടോഷോപ്പിൽ ബ്യൂട്ടിപാർലർ പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. സ്വർണമുടിയും ഹെയർ കളറിംഗുമെല്ലാം. എന്നാൽ ഇന്നു ഞമ്മളു ഫോട്ടോഷോപ്പിൽ ബാർബർ ഷോപ്പൂകൂടെ തുടങ്ങാനുള്ള പരിപാടിയാ. ചുമ്മാ കച്ചോടം കൊഴുക്കട്ടേന്നു, ന്തേ അങ്ങനന്നല്ലെ കോയാ...    മുടിമുറിക്കൽ ബല്ലാത്തൊരു ഹലാക്കിലെ പണിയാണെന്നു പറയാതെവയ്യ. പെൻ ടൂൾ ഉപയോഗിച്ചും ലാസ്സോടൂൾ ഉപയോഗിച്ചും മറ്റുപല മാർഗങ്ങൾ ഉപയോഗിച്ചും മുടിമുറിക്കാം. എന്നാൽ അതിനൊക്കെ കൂടുതൽ ക്ഷമയും ശ്രദ്ധയും സമയവും ആവശ്യമാണു. ഈ ടൂട്ടോറിയൽ സ്റ്റുഡിയോ ചിത്രങ്ങൾ പോലുള്ള സിങ്കിള്‍ ബാക്ക്ഗ്രൌണ്ട് ചിത്രങ്ങളില്‍ ആണു പ്രായോഗികം എന്നു ആദ്യമേ പറയട്ടേ. ഞാന്‍ ഇവിടെ വൈറ്റ് ബാക്ക്ഗ്രൌണ്ട് ചിത്രമാണു ഉപയോഗിച്ചിരിക്കുന്നതെങ്കിലും മറ്റുകളര്‍ ബാക്ക്ഗ്രൌണ്ടുള്ള ചിത്രങ്ങളും ഉപയോഗിക്കാം. ചിത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ അല്പം വ്യക്തതയുള്ളതാവുന്നത് പണികൂടുതല്‍ എളുപ്പമാക്കും.

     ഇതാണു നമ്മള്‍ ഫോട്ടൊഷോപ്പില്‍ പണി പടിക്കാന്‍ പോകുന്ന ചിത്രം. ആദ്യം നമുക്ക് നമ്മുടെ ചിത്രത്തെ ഫോട്ടോഷോപ്പില്‍ ഓപണ്‍ ചെയ്യാം. 

 ഇനി നമ്മടെ ലയര്‍ പാലറ്റ്നു തൊട്ടടുത്ത് കാണുന്ന ചാനല്‍ പാലറ്റ് ഓപണ്‍ ചെയ്യുക. (ചിത്രം ശ്രദ്ധിച്ചാല്‍ മനസിലാക്കാം) അവിടെയുള്ള റെഡ്, ബ്ലൂ, ഗ്രീന്‍ ചാനലുകളില്‍ നിന്നു അല്പം കോണ്ട്രസ്റ്റ് കൂടുതലുള്ള ഒരു ചാനലിനെ എടുത്ത് താഴെയുള്ള ന്യൂ ലയര്‍ ഐകണിലേക്ക് ഡ്രാഗ് ചെയ്യുക. നിങ്ങള്‍ക്കൊരു പുതിയ ചാനല്‍ കിട്ടിയിരിക്കും. ചിത്രം ശ്രദ്ധിക്കു. 

   ഇനി നമുക്ക് കളര്‍ ലവല്‍ ഒന്നു ശരിയാക്കണം. നമ്മള്‍ പുതിയതായി ഉണ്ടാക്കിയ ചാനല്‍മാത്രം സെലെക്‍റ്റ് ചെയ്ത് Ctrl + L പ്രസ്സ് ചെയ്ത് ലെവല്‍‍സ് ഓപണ്‍ ചെയ്യുക. ചിത്രത്തില്‍ കാണുന്നത് പോലെ നിങ്ങളുടെ ചിത്രത്തിനനുസൃതമായി ലവല്‍‍സ് ക്രമീകരിക്കുക. ഇതുവഴി നമ്മുടെ ചിത്രത്തില്‍ ഉള്ള ഹെയര്‍ പിക്സലുകള്‍ എല്ലാം കൂടുതല്‍ മിഴിവുള്ളതാക്കാന്‍ വേണ്ടിയാണിത്. 

   ബാക്ക്ഗ്രൌണ്ട് വൈറ്റ് അല്ലെങ്കില്‍ dodge tool ഉപയോഗിച്ച് (ഒപാസിറ്റി അല്പം കുറക്കാന്‍ മറക്കരുത്) ചിത്രത്തിന്‍റെ ബാക്ക്ഗ്രൌണ്ടില്‍ ഒന്നു പെരുമാറുക. അപ്പോള്‍ അല്പം കോണ്ട്രസ്റ്റ് നമ്മുടെ ചിത്രത്തിനുകിട്ടും. പരമാവധി dodge tool മുടിയില്‍ തട്ടാതെ ബാക്ക്ഗ്രൌണ്ടില്‍ മാത്രമാവാന്‍ ശ്രദ്ധിക്കുക. ഇനി burn tool ഉപയോഗിച്ച് ചിത്രത്തിന്‍റെ ഡാര്‍ക്ക് ഏരിയകളില്‍ അതായത് നമുക്ക് കട്ട് ചെയ്തെടുക്കേണ്ട ഭാഗത്ത് മൊത്തത്തില്‍ പ്രയോഗിക്കുക. അങ്ങനെ ചുമ്മാ പ്രയോഗിച്ചാല്‍ പോരാ. മൊത്തം ബ്ലാക്ക് ആകുന്നവരെ കത്തിച്ചു(burn)കൊണ്ടേ ഇരിക്കണം. എന്നിട്ടും കത്താത്ത വൈറ്റ് കളറുകള്‍ ഉണ്ടെങ്കില്‍ അവിടെ ബ്രഷ്ടൂള്‍ ഉപയോഗിച്ച് ഒരു കാച്ചങ്ങു കാച്ചിയേക്കണം. അപ്പം ദേ ചിത്രത്തില്‍ കാണുന്നപോലൊരു പോസില്‍ സംഭവം കിട്ടും.

  ഇനി നമുക്കിതിനെ ഒന്നു തിരിച്ചിടാം. Ctrl+I പ്രസ്സ് ചെയ്യുക. അപ്പം ദേ ഇങ്ങനെ കിട്ടും. ശേഷം Ctrl ബട്ടണ്‍ ഞെക്കിപിടിച്ച് ചാനല്‍ പാലറ്റിലെ നമ്മള്‍ ഉണ്ടാക്കിയ പുതിയ ചാനല്‍ ചെറുചിത്രത്തില്‍ മൌസ്‍വെച്ച് ഒരു കുത്തങ്ങു കുത്തുക. അപ്പം അതിങ്ങനെ സെലെക്‍റ്റ് ആയിവരും. ഇനി നമ്മടെ ചാനല്‍ പാലറ്റിലെ എല്ലാ ലയറുകളും സെലെക്‍റ്റ് ചെയ്യുക. ശേഷം നമുക്ക് ലയര്‍ പാലറ്റിലേക്ക് മടങ്ങാം.

   ഇനി നമ്മുടെ ഫോട്ടോയുടെ ലോക്ക് ഒരു ഡബിള്‍ ക്ലിക്കില്‍ തുറന്ന് ലയറിനെ സ്വതന്ത്രമാക്കുക. ശേഷം  select >> inverse പോകുക. ഇനി ഇറേസര്‍ ടൂള്‍ ഉപയോഗിച്ച് തലങ്ങും വിലങ്ങും പ്രയോഗിച്ചോളൂ. ഇപ്പം ശാസ്ത്രീയമായി നമ്മള്‍ ഹെയര്‍ കട്ടിംഗ് നടത്തിയിരിക്കുന്നു. 
ശേഷം പുതിയ ഒരു ലയര്‍ ക്രിയേറ്റ് ചെയ്ത് നമ്മുടെ ഒറിജിനല്‍ ചിത്രത്തിന്‍റെ അടിയിലേക്ക് ഡ്രാഗ് ചെയ്യുക. ഇഷ്ടമുള്ള നിറമോ പാറ്റേണോ നല്‍കാം. അതല്ലെങ്കില്‍ ബാക്ക്ഗ്രൌണ്ടായി മറ്റു ചിത്രങ്ങള്‍ നല്‍കാം. ചെറിയ പോരായ്മകള്‍ ഒരുപക്ഷെ നമ്മുടെ ചിത്രത്തിന്‍റെ ക്വാളിറ്റിക്കനുസരിച്ച് വന്നേക്കാം. അതിനെ ഫൊട്ടോഷോപ്പിന്‍റെ മറ്റു ടൂളുകള്‍ ഉപയോഗിച്ച് നിഷ്കരുണം നേരിടുക.

2011, ഏപ്രിൽ 17, ഞായറാഴ്‌ച

വര്‍ണ്ണങ്ങള്‍ (വാൾപേപ്പർ ഡിസൈനിംഗ്)



വാൾപേപ്പർ ഡിസൈനിംഗ് ആണിന്നത്തെ ഒരുപരീക്ഷണം. വളരെ വേഗത്തിൽ ചെയ്യാവുന്ന ഇതിനെ ഫോട്ടോഷോപ്പിൽ ഒരുകൈ നോക്കാമല്ലൊ അല്ലെ. എങ്കില്‍ തുടങ്ങാം. പുതിയ ഒരു ഫയല്‍ 1280 X 1024 വലിപ്പത്തില്‍ ഉണ്ടാക്കുക. 

  പുതിയ ഒരു ലയര്‍ ഉണ്ടാക്കുക. Rectangular marque Tool  ഉപയോഗിച്ച് താഴെ ചിത്രത്തില്‍ കാണുന്ന പോലെ ഒരു ദീര്‍ഘചതുരം ഉണ്ടാക്കുക. ഏതെങ്കിലും ഒരു കളര്‍ തല്‍കാലം ഫില്‍ ചെയ്യുക. ശേഷം ലയര്‍പാലറ്റില്‍ നമ്മുടെ പുതിയ ലയറില്‍ റൈറ്റ്ക്ലിക്ക് ചെയ്ത് ബ്ലന്‍റിംഗ് ഒപ്ഷന്‍സ് ഓപണ്‍ ചെയ്യുക. ഗ്രേഡിയന്‍റ് ഓവര്‍ലി സെലെക്‍റ്റ് ചെയ്ത് ചിത്രത്തില്‍ കാണുന്നത്പോലെ കളര്‍ സെറ്റ് ചെയ്യുക. (ചുവന്ന ചതുരത്തില്‍ ഗ്രേഡിയന്‍റ് ഒപ്ഷന്‍സ് നല്‍കിയിരിക്കുന്നത് ശ്രദ്ധിക്കുക)

  അപ്പോള്‍ നമുക്ക് ഇങ്ങനെ ലഭിക്കും.

ഇനി free Transform Tool (Ctrl +T) ഉപയോഗിച്ച് സെലെക്‍റ്റുക. ശേഷം മൌസ് റൈറ്റ്ക്ലിക്കി Warp സെലെക്‍റ്റുക. ചിത്രത്തില്‍കാണുന്ന പോലെ വാര്‍പീകരിക്കുക.
< ശേഷം ഒരു ഡ്യൂപ്ലിക്കേറ്റ് ലയര്‍ ഉണ്ടാക്കുക. പഴയ പോലെ  ഗ്രേഡിയന്‍റ് ഓവര്‍ലി എടുത്ത് ചിത്രത്തില്‍കാണുന്ന കളറുകള്‍ സെലെക്‍റ്റ് ചെയ്ത് ഓകെ നല്‍കുക. വീണ്ടും ഡ്യൂപ്ലിക്കേറ്റ് ലയര്‍ ഉണ്ടാക്കി താഴെ കൊടുത്തിരിക്കുന്ന ഗ്രേഡിയന്‍റ് ഓവര്‍ലി കളറുകള്‍ സെറ്റ് ചെയ്യുക.ഇങ്ങനെ മൊത്തം 5 കളര്‍ ലയറുകള്‍ ഉണ്ടാക്കണം.







അപ്പോള്‍ ഇങ്ങനെ ലഭിക്കും.

      ഇനി പുതിയ ഒരു ലയര്‍ ഉണ്ടാക്കുക. ചിത്രത്തില്‍ കാണുന്നത്പോലെ ബ്ലാക്ക് ആന്‍റ് വൈറ്റില്‍ ഗ്രേഡിയന്‍റ് കളര്‍ ഫില്‍ ചെയ്യുക.

 ശേഷം ലയര്‍ പാലറ്റില്‍ ഒപാസിറ്റി 30% ആയി സെറ്റ് ചെയ്യുക. ചിത്രത്തില്‍കാണുന്ന പോലെ Free Transform Tool (Ctrl+T) ഉപയോഗിച്ച് ക്രമീകരിക്കുക. 

   ഇനി Warp ടൂള്‍ ഉപയോഗിച്ച് ചിത്രത്തില്‍കാണുന്നത്പോലെ സെറ്റ് ചെയ്യുക.

പുതിയ ലയര്‍ കൂടി ഉണ്ടാക്കുക. ചിത്രത്തില്‍ കാണുന്നത് പോലെ ബ്ലാക്ക് ആന്‍റ് വൈറ്റ് കളറില്‍ ഗ്രേഡിയന്‍റ് ഫില്‍ ചെയ്യുക. ഒപാസിറ്റി 43% ആയി സെറ്റ് ചെയ്യുക. 

 ഇറേസര്‍ ടൂള്‍ സെലെക്‍റ്റ് ചെയ്യുക.  ചിത്രത്തില്‍ കാണുന്നത്പോലെ സോഫ്റ്റ്റൌണ്ട്  ബ്രഷ് 500 സെലെക്‍റ്റ് ചെയ്യുക.

ചിത്രത്തില്‍ കാണുന്ന റെഡ് കളറില്‍ മാര്‍ക്ക് ചെയ്തിരിക്കുന്ന ഭാഗത്ത് ഇറേസര്‍ ടൂള്‍ പ്രയോഗിക്കുക. അങ്ങനെ ഒരുവിധം വിജയകരമായി ഈ ട്യൂട്ടോറിയല്‍ ഇവിടെ പര്യവസാനിച്ചിരിക്കുന്നു. ഇനി താഴെ ചിത്രത്തിലേതുപോലെ സിമ്പിള്‍ ഫോണ്ട് ഉപയോഗിച്ച് എന്തെങ്കിലും ടൈപുക.

2011, ഏപ്രിൽ 9, ശനിയാഴ്‌ച

പോസ്റ്റർ ഡിസൈൻ



സിമ്പിൾ ആയി ഫോട്ടോ ഡിസൈൻ ചെയ്യാം. വളരെ കുറഞ്ഞ ടൂളുകൾ കൊണ്ട് വേഗത്തിൽ നമുക്കിത് ചെയ്ത് തീർക്കാൻ സാധിക്കും. ചിത്രങ്ങൾ മിഴിവുള്ള

താവാൻ ശ്രദ്ധിക്കുക.