2011, മേയ് 30, തിങ്കളാഴ്‌ച

സ്പേസ് ടെക്സ്റ്റ് ഇഫക്‌റ്റ്


  ഫോട്ടോഷോപ്പ് മലയാളം ഗ്രൂപ്പിൽ നിന്നുള്ള ആദ്യ ടെക്സ്റ്റ് ഇഫക്റ്റ് ടൂട്ടോറിയൽ. ബ്ലന്റിംഗ് മോഡിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാം എന്നു ഈ ടൂട്ടോറിയൽ നമ്മെ മനസിലാക്കിത്തരുന്നു.
തയ്യാറാക്കിയത്: മുഫീദ് റഹ്മാൻ




എങ്കിൽ തുടങ്ങാം അല്ലെ, ആദ്യമായി നമുക്ക് new കമാന്റിൽ പോയി ആവശ്യമായ വലിപ്പത്തിൽ ഒരു പുതിയ പേജ് തുറക്കാം.

ഇനി നമുക്ക് അതിൽ കളർ ഫിൽ ചെയ്യണമല്ലോ. അതിനായി ടൂൾ ബോക്സിൽ ഗ്രേഡിയന്റ് ടൂൾ സെലെൿറ്റ് ചെയ്ത് ചിത്രത്തിൽ കാണിച്ചിരിക്കുന്ന ഫോർഗ്രൗണ്ട്, ബാക്ക്ഗ്രൗണ്ട് കളറൂകൾ സെലെൿറ്റ് ചെയ്ത ശേഷം Radial Gradiant സെലെൿറ്റ് ചെയ്ത് നടുവിൽ നിന്നു ഏതെങ്കിലും ഒരു മൂലയിലേക്ക് പിടിച്ച് ഗ്രേഡിയന്റ് ടൂൾ പ്രയോഗിക്കുക. 




ഇനി ചിത്രത്തിൽ കാണിച്ചിരിക്കുന്ന കളറുകൾ സെലെൿറ്റ് ചെയ്ത ശേഷം Filter >> Noise >> Add Noise സെലെൿറ്റ് ചെയ്യുക. ചിത്രത്തിൽ കാണിച്ചിരിക്കുന്ന സെറ്റിംഗ്സുകൾ നൽകുക.





ശേഷം Filter >> Blur >> Gaussian Blur പോകുക. ചിത്രത്തിൽ കാണുന്ന സെറ്റിംഗ്സുകൾ നൽകുക.



 ഇപ്പം ബാക്ക്ഗ്രൗണ്ട് റെഡി. അടുത്തതായി നമുക്ക് ആവശ്യമായ ടെക്സ്റ്റുകൾ എഴുതുക എന്നതാണു. അതിനായി #3684a1 എന്നകളർ സെലെൿറ്റ് ചെയ്ത് ചിത്രത്തിൽ കാണുന്ന പോലുള്ള അല്പം ബോൾഡായ ടെക്സ്റ്റ് എടുത്ത് ടൈപ്പ് ചെയ്യുക.





ഇനി ബ്ലന്റിംഗ് ഒപ്ഷൻ ഓപൺ ചെയ്യുക. ടെക്‌സ്റ്റിൽ റൈറ്റ് ക്ലിക്ക് ചെയ്താൽ ബ്ലന്റിംഗ് ഒപ്ഷൻ കാണാം. ശേഷം Inner shadow സെലെൿറ്റ് ചെയ്ത് ചിത്രത്തിൽ കാണിച്ചിരിക്കുന്ന സെറ്റിംഗ്സുകൾ ചെയ്യുക.






അടുത്തതായി Outer Glow  സെറ്റ് ചെയ്യാം. അതിനായി ചിത്രത്തിൽ കാണുന്ന പോലെ outer glow എടുത്ത് സെറ്റ് ചെയ്യുക.







പിന്നീട് Inner Glow സെലെൿറ്റ് ചെയ്ത് ചിത്രത്തിൽ കാണുന്ന പോലെ സെറ്റ് ചെയ്യുക.







 ഇനി Bevel and Emboss സെലെൿറ്റ് ചെയ്ത് ചിത്രത്തിൽ കാണുന്ന സെറ്റിംഗ്സുകൾ നൽകുക.









 ചിത്രത്തിൽ കാണുന്ന പോലെ Contours സെലെൿറ്റ് ചെയ്യുക.








അല്ലെങ്കിൽ bevel and emboss ഒപ്ഷനിലെ Gloss Contour ഇൽ ക്ലിക്ക് ചെയ്ത്  വരുന്ന Contour Editor വിന്റോയിൽ ചിത്രത്തിൽ കാണുന്ന പോലെ എഡിറ്റ് ചെയ്ത് ഓകെ നൽകുകയും ആവാം.







ഇനി ചിത്രത്തിൽ കാണുന്ന Contour  സെലെൿറ്റ് ചെയ്ത് Notched Slope contour സെലെൿറ്റ് ചെയ്യുക.







ചിത്രം നമുക്കിത് പോലെ ലഭിക്കും.



പുതിയതായി നമുക്കൊരു ലയർ കൂടി നിർമിക്കാം. എന്നിട്ട് നമുക്കതിനു Texture എന്നുപേരു നൽകാം. ശേഷം കീബോർഡിൽ Ctrl ബട്ടൺ ഞെക്കി പിടിച്ച് ലയർ പാലറ്റിലെ ടൈപ്പ് ലയറിന്റെ ചെറു ചിത്രത്തിനുമേൽ മൗസ്കൊണ്ട് ക്ലിക്കുക. ചിത്രത്തിൽ കാണുന്നപോലെ ടെക്സ്റ്റ് മാത്രം സെലെൿറ്റ് ആയിവരും.





ചിത്രത്തിൽ കാണുന്ന കളറുകൾ സെലെൿറ്റ് ചെയ്ത ശേഷം Filter >> Render >> Cloud പോകുക.







വീണ്ടും Filter >> Artistic >> Rough Pastels സെലെൿറ്റ് ചെയ്ത് ചിത്രത്തിൽ കാണുന്ന സെറ്റിംഗ്സുകൾ നൽകുക.






അപ്പോൾ നമുക്ക് ചിത്രം ഇങ്ങനെ ലഭിക്കും.




ഇനി നമ്മുടെ Texture ലയറിനു ലയർ പാലറ്റിൽ ബ്ലന്റിംഗ് മോഡ് Overlay ആയി സെലെൿറ്റ് ചെയ്യുക.




2011, മേയ് 28, ശനിയാഴ്‌ച

ബേസിക് വീഡിയോ 2

പെൻസിൽ ടൂൾ
ബ്രഷ് ടൂൾ എങ്ങനെ ക്രമീകരിക്കാം.
ഓട്ടോ ഇറേസർ
ലാസോ ടൂൾ
പോളിഗോണൽ ലാസോ ടൂൾ എന്നിവയെ കുറിച്ച് വേഗത്തിൽ മനസിലാക്കാം. ഒപ്പം കീ ബോർഡ് ഷോട്ട്കട്ടുകളും.


തയ്യാറാക്കിയത്: കാഞ്ഞിരപ്പള്ളി കറിയാച്ചൻ

2011, മേയ് 26, വ്യാഴാഴ്‌ച

ഫോട്ടോഷോപ്പ് ബേസിക് (വീഡിയോ ടൂട്ടോറിയൽ) മലയാളം

ഫോട്ടോഷോപ്പിനെ അറിയുക പഠിക്കുക എന്ന ലക്ഷത്തോടെ ഈ ബ്ലോഗ് തുടങ്ങുമ്പോൾ ഇങ്ങനെ ഒരു സ്വീകരണം ഒരിക്കലും പ്രതീക്ഷിച്ചതല്ല.നന്ദിയുണ്ട് എല്ലാവർക്കും.
ഫോട്ടോഷോപ്പ് അല്പം പോലും അറിയാത്ത തുടക്കക്കാർക്കു പോലും പെട്ടന്നു പഠിച്ചെടുക്കാൻ കഴിയുന്ന വിധത്തിൽ ഓപണിംഗ് മുതൽ പറയുന്ന വീഡിയോ ടൂട്ടോറിയൽ യാദൃശ്ചികമായി കയ്യിൽ വന്നു ചേർന്നപ്പോൾ അതിവിടെ പോസ്റ്റണമെന്ന അതിയായ ആഗ്രഹം ഉണ്ടായിരുന്നു. അനുവാദത്തിനുവേണ്ടി മൈൽ അയച്ചു കാത്തിരുന്നു. പിന്നെ ഒരു സുഹൃത്തിന്റെ സഹായത്തോടെ കണ്ടെത്തിയപ്പോൾ യാഹുവിലെ കാഞ്ഞിരപ്പള്ളി കറിയാച്ചൻ എന്ന സുഹൃത്ത്. അനുവാദം ചോദിച്ചപ്പോൾ സന്തോഷത്തോടെ സമ്മതം തന്നു. ഓരോ ടൂൾസും ഉദാഹരണ സഹിതം വിവരിക്കുന്ന ഈ വീഡിയോ നമുക്കൊരു മുതൽകൂട്ടാവുമെന്ന കാര്യത്തിൽ സംശയമേതുമില്ല. ഒരിക്കൾകൂടി കാഞ്ഞിരപ്പള്ളി കറിയാച്ചൻ എന്ന സുഹൃത്തിനു നന്ദി പറഞ്ഞ് ഇതിവിടെ പോസ്റ്റുന്നു.
1 എങ്ങിനെ ഫയൽ ഓപൺ ചെയ്യാം.
2 എന്തൊക്കെയാണു പ്രത്യേകതകൾ
3 ടൂൾ ബോക്സ്
4 പെൻസിൽ ടൂൾ
5 ഫോർഗ്രൗണ്ട് കളർ എങ്ങനെ മാറ്റാം.



ക്രിയേറ്റ് ചെയ്തത്: കാഞ്ഞിരപ്പള്ളി കറിയാച്ചൻ

2011, മേയ് 24, ചൊവ്വാഴ്ച

ഫിൽറ്റർ ഇഫക്‌റ്റ് കൊണ്ടൊരു ബാക്ക്ഗ്രൗണ്ട്



ഫോട്ടോഷോപ്പ് മലയാളം ഗ്രൂപ്പിന്റെ നാലാമത്തെ ടൂട്ടോറിയൽ. 
തയ്യാറാക്കിയത്: നവാസ് ശംസുദ്ദീൻ 
വളരെ എളുപ്പത്തിൽ തുടക്കക്കാർക്ക് ഫിൽട്ടറിനെ പരിചയപ്പെടാൻ വേണ്ടി ഉപകരിക്കുന്ന തരത്തിലുള്ള ഒരു ടൂട്ടോറിയൽ ആണിത്. 


1.ആവശ്യമായ വലിപ്പത്തിൽ പുതിയ ഒരു ഫയൽതുറക്കുക.
3. ഫോർഗ്രൌണ്ട് കുറച്ച് ലൈറ്റ് കളർ എടുക്കുക. #172a06 ബാക് ഗ്രൌണ്ട് അതേ കളറിന്റെ ഡാര്ക്ക് ഷേഡ് എടുക്കുക..# 56ec2e ഇതാണ്ഞാൻ എടുത്തത്.
2. ഗ്രേഡിയന്റ് ടൂൾസെലെക്റ്റുക..ഷിഫ്റ്റ് ഞെക്കിപിടിച്ചോണം..വിടരുതേ
ലൈനർ ഗ്രേഡിയന്റ് എടുത്ത് മോളീന്നു താഴോട്ട് വലിച്ചു പിടിച്ചോ..ദേ ഇങ്ങിനെ കിട്ടിയോ എന്നൊ നോക്കിക്കേ. താഴെ ചിത്രം ശ്രദ്ധിക്കൂ.  

ഇത്രയും ഒപ്പിച്ചൂ കഴിഞ്ഞാൽ പിന്നെ ഫിൽടർ തുറക്കുക. Filter ->> distort ->> wave ..താഴെ കാണുന്ന രീതിയിൽ സെറ്റുക.
ഓകെ. കൊടുക്കുക. പ്രത്യേകിച്ച് ഒന്നും സംഭവിച്ചതായി കാണില്ല.നമ്മൾ ഉദ്ദേശിച്ച ഇഫക്റ്റ് കിട്ടുവാനായി ctrl+f പ്രസ്സുക. പിശുക്കു കാണിക്കേണ്ട. 10-15 തവണ അടിച്ച് തകർക്കൂ. കാശൊന്നും ചിലവില്ലല്ലോ. എന്നുകരുതി കീ ബോർഡ് അടിച്ച്പൊട്ടിക്കല്ലെ ട്ടാ. അപ്പം താഴെയുള്ളപോലെ ചിത്രം നമുക്ക് കിട്ടും.

2011, മേയ് 21, ശനിയാഴ്‌ച

ഹെയർ കട്ടിംഗ്, മറ്റൊരു വിദ്യകൂടി


മലയാളം ഫോട്ടോഷോപ്പ് ഗ്രൂപ്പിൽ നിന്നു മൂന്നാമത്തെ ടൂട്ടോറിയൽ. 
ചെയ്തത് : രതീഷ് കുമാർ
വൈറ്റ് ബാക്ക്ഗ്രൗണ്ടിൽ ഹെയർ കട്ടിംഗ് ചെയ്യുന്നതിനുള്ള ഒരു ട്രിക്ക് ആണിവിടെ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് മറ്റൊരു പോസ്റ്റ് ഇവിടെ വായിക്കാം.

ഹ്ഹോ, ഈ മീരക്ക് മൊട്ട അടിച്ചാല്‍ എന്താ?
 ഈ വെള്ള ബാക് ഗ്രൌണ്ട് ഒന്ന് മാറ്റണം എന്ന് വിചാരിച്ചാല്‍, കോഴിയുടെ കാലില്‍ മുടി കുടുങ്ങിയ അവസ്ഥയാ.. 
ഈ മുടി എങ്ങനെ കട്ട്‌ ചെയ്യും??? :(  
എന്തായാലും ഒന്ന്, കട്ട്‌ ചെയ്തു നോക്കാം...


കട്ട്‌ ചെയ്യാന്‍, സെലക്ട്‌ ചെയ്യുന്നതിന് വേണ്ടി ഏതു ടൂള്‍ എടുക്കണം..!!! Pen tool..? Lasso tools..? Magic Wand tool..? അല്ലെങ്കില്‍  Color range Selection(Menu(Alt): Select> Color Range)..?
Magic Wand toolColor range Selection എന്നിവയ്ക്ക് കുറച്ചു പരിമിതികള്‍ ഉണ്ട്. അത് കൊണ്ട് Pen tool.. അല്ലെങ്കില്‍ Lasso tools. (ഇവിടെയുള്ള ടൂൾസുകൾ മനസിലായില്ലെങ്കിൽ ടൂൾസ് നെയിമുകളിൽ ക്ലിക്ക് ചെയ്താൽ ടൂൾസിന്റെ ചിത്രങ്ങൾ കാണാം)
ഇവിടെ Polygonal Lasso tool പ്രയോഗിച്ചു നോക്കാം..


ആദ്യം, polygon lasso tool ഉപയോഗിച്ച് സെലക്ട്‌ ചെയ്തിട്ട് ഡിലീറ്റ് ചെയ്യാം, അയ്യോ!!! Background image,Layer Image ആക്കാന് മറന്നു!!! Feather ഇടാനും മറന്നല്ലോ.!!!(Step: 3- cut ചെയ്ത ഭാഗത്ത്‌ tool box ലെbackground colorഉം cut ചെയ്ത edge, sharp ആയും കാണാം.)

Layer Panel ഇല്‍ Background നു മുകളില്‍ ഡബിള്‍ ക്ലിക്ക് ക്ലിക്കിയപ്പോള്‍ leyer 0 കിട്ടി. Feather- 3 കൊടുത്ത് ഡിലീറ്റ്‌ ചെയ്യാം. 
ഇപ്പൊ cut ചെയ്ത ഭാഗം അപ്രക്ത്യക്ഷമായി, പുറകില്‍ മറ്റൊരു layer ഇല്ലാത്തത് കാരണം അവിടെ Transparentആയി കാണുന്നു.(Step: 4)

ഒരു New Layer എടുത്ത്, അതില്‍ ചുവപ്പ് കളര്‍ Fill ചെയ്യാം.(Fill foreground color - Alt+delete, Fill Background color - ctrl+delete)

അയ്യോ..!!! പാവം മീര കരയുന്നു!!!

ഇതിലെ അപാകതകള്‍ എന്താണെന്ന് എല്ലാര്‍ക്കും കാണാന്‍ കഴിയും... മോശമായ ഒരു ചിത്രം തയ്യാറായി.!!! അപ്പൊ ഇനി ഒരു അടിപൊളി സംഗതി ഉണ്ടാക്കിയാലോ??

അതെ, വീണ്ടും ആ ചിത്രം തുറക്കാം. 
അതിന്റെ രണ്ടു layer എടുക്കാം, 
Background നു പ്രാധാന്യം ഇല്ലാത്തത് കൊണ്ട് നമുക്ക് Background, ഡബിള്‍ ക്ലിക്ക് ക്ലിക്കി Layer 0 ആക്കാം. മറ്റൊരു Duplicate layer(ctrl+J) ഉം ഉണ്ടാക്കാം.

നമുക്ക് തല്‍ക്കാലം ഒരു New layer കൂടി എടുക്കാം, എന്നിട്ട് അതില്‍  നീല നിറം Fill ചെയ്യാം. ആദ്യത്തെ രണ്ടു Layer കള്‍ക്ക് പുറകില്‍ വേണം New Layer.
 നീല Layer പുറകില്‍ ആയത് കാരണം നമുക്ക് ചിത്രത്തില്‍ അത് കാണാന്‍ കഴിയില്ല. മുകളിലെ രണ്ടു Layer കളും Invisible ആക്കിയാല്‍( Layer Panel ഇല്‍ കണ്ണ് പോലെ കാണുന്ന കോളത്തില്‍ ക്ലിക്കിയാല്‍ ആ ചിത്രം Invisible ആകും. ഒന്ന് കൂടി ക്ലിക്കിയാല്‍ Visible.) നീല നിറത്തില്‍ ഉള്ള Layer കാണാന്‍ കഴിയും. 

ഇപ്പൊ തല്‍ക്കാലം നമുക്ക് മുകളിലെ ചിത്രം മാത്രം Invisible ആക്കാം.
ഇപ്പൊ layer panel ഇല്‍ രണ്ടു Layer നേ കണ്ണുകള്‍ ഉള്ളു. (മുകളിലേ ചിത്രം ശ്രദ്ധിക്കൂ)

ഇനി നീല Layer നു തൊട്ടു മുകളില്‍ ഉള്ള layer, select ചെയ്തിട്ട് അതിനെ Normal mode ഇല്‍ നിന്നും Multiply mode ലേക്ക്‌ മാറ്റുക.

ഇപ്പൊ ആ Layer ഫില്‍റ്റര്‍ ചെയ്തു നീല Layer കാണാം, ചുരുക്കി പറഞ്ഞാല്‍ ആകെ ഒരു നീലമയം.

ഇനി മുകളിലെ Layer, visible ആക്കാം, എന്നിട്ട് ആ Layer, Layer mask ചെയ്യാം. (Menu: Layer>Layer Mask>Reveal All) താഴെ ചിത്രം ശ്രദ്ധിക്കു.

ഇപ്പോള്‍ മുകളിലെ layer നു നേരെ ഒരു White Mask കാണാം.

Edge വളരെ അധികം smooth ആയ Brush Tool എടുത്ത്, മുടിയുടെ തെറിച്ചു കിടക്കുന്ന ഭാഗത്ത്‌ വരക്കുക. അപ്പോള്‍ മുകളിലെ layer ല്‍ Brush ചെയ്യുന്ന ഭാഗം hide ആകും. Brush color, Black ആയിരിക്കണം.

മുഴുവനും ചെയ്‌താല്‍ ഇങ്ങനെ കാണാം.

ഈ സൂത്രപ്പണി, വൃത്തിയായ White Background ലേ സുഖമമായി പ്രാവര്‍ത്തികമാകു. 

 ചില സന്ദര്‍ഭങ്ങളില്‍ White നിറത്തിനോട് കൂടി, മറ്റു നേരിയ നിറങ്ങള്‍ ചേര്‍ന്നാലും ചെയ്യാന്‍ മാര്‍ഗ്ഗമുണ്ട്. 

അങ്ങനെ ഉള്ള ചിത്രം Multiply ചെയ്തു, Reveal All ചെയ്ത് Brush ചെയ്‌തപ്പോള്‍ വന്നത് ഇത് പോലെ.

ഇങ്ങനെ വന്നാല്‍ ചിത്രത്തില്‍ ഉണ്ടായിരുന്ന Dark ഭാഗങ്ങള്‍ Background ഇല്‍ ഇരുണ്ട് കാണപ്പെടുമ്പോള്‍, അത് ഒരു അപാകതയാകും.

അപ്പൊള്‍ ഒരു കാര്യം ചെയ്യുക. Level( Menu: Image> Adjustments> Levels..(Ctrl+L))Option എടുക്കുക. 

[Options...] butten നു തൊട്ട് താഴെ മൂന്ന്‍ Dropper tools കാണാം, അതില്‍ Right തലക്കല്‍ കാണുന്ന Tool [Sample in image to set white point] എടുക്കുക.


അത് എടുത്തു വെളുപ്പിനും കറുപ്പിനും ഇടയ്ക്ക് ഉള്ള നിറത്തില്‍ ക്ലിക്കുക. അപ്പോള്‍ കുറച്ചു കൂടി ഭാഗം വെളുക്കപ്പെടും...!!! :P
ഇരുണ്ട ഭാഗം കുറയും. ആ ഭാഗം നമുക്ക് Cut ചെയ്തോ, Eraser tool(E) ഉപയോഗിച്ചോ, Reveal All ചെയ്തോ മായ്ച്ചു കളയാം.

ഇവിടെ Reveal All ചെയ്ത്, 

Black Brush tool ഉപയോഗിച്ച് ഇരുണ്ട ഭാഗങ്ങളില്‍ Brush ചെയ്യുക.


Multiply ചെയ്ത Layer, Black&White ആക്കുന്നത് കുറച്ചു കൂടി നന്നായിരിക്കും (Menu: Image> Adjustments> Gradient Map)

ഇനി നിങ്ങളും ഒന്ന് പരീക്ഷിച്ചു നോക്കു.!!! :)

NB: Full Size ഫോട്ടോ ആണെങ്കില്‍... Multiply ചെയ്യേണ്ട ചിത്രത്തിന്റെ, മുടി ഉള്ള ഭാഗം ഒഴികെ മറ്റു ഭാഗം Cut ചെയ്ത് കളയാവുന്നതാണ്.

2011, മേയ് 17, ചൊവ്വാഴ്ച

ഷൈനിംഗ് ബാൾ



     ഫോട്ടോഷോപ്പ് മലയാളം ഗ്രൂപ്പിൽ നിന്നു രണ്ടാമത്തെ ടൂട്ടോറിയൽ ആണിത്. നവാസ് ശംസുദ്ദീൻ എന്ന പ്രിയ സുഹൃത്തിന്റെ സംഭാവന. വളരെവേഗത്തിൽ ചെയ്യാവുന്ന ഇതു ക്രിസ്മസ് വാൾപേപ്പറുകളും കാർഡുകളും മറ്റും ഡിസൈൻ ചെയ്യാൻ ഉപയോഗിക്കാം.


















1.    അനുയോജ്യമായ സൈസിൽ ഒരു ഫയൽ‍ തുറക്കുക. എല്ലിപ്റ്റിക്കൽ ടൂൾ ഉപയോഗിച്ച് ഒരു വൃത്തം വരക്കുക. (വരക്കുമ്പോൾ ഷിഫ്റ്റ് കീ ഞെക്കി പിടിക്കുന്നത് വൃത്തം കറക്റ്റ്ആയി കിട്ടാൻ സഹായിക്കും.)


ചിത്രത്തിൽ കാണുന്നത്പോലെ റേഡിയൽ ഗ്രേഡിയന്റ് ഉപയോഗിച്ച് കളർ ഫിൽ ചെയ്യുക. 

ഇനി പുതിയൊരു ലയർ കൂടി ക്രിയേറ്റ് ചെയ്യണം.  അതിനു ശേഷം സെലെൿറ്റ് ടൂൾ (elliptical marque tool) എടുത്ത് ഒരു റൗണ്ട് ക്രിയേറ്റാൻ മറക്കരുത്. പിന്നീട്  ഗ്രേഡിയന്റ് ടൂൾ സെലെൿറ്റ് ചെയ്യുക. ഗ്രേഡിയന്റ് വൈറ്റ് to ട്രാൻസ്പേരന്റ് ആയി സെലെൿറ്റ് ചെയ്ത് പ്രയോഗിക്കുക. ലൈനർ ഗ്രേഡിയന്റ് ആവാൻ ശ്രദ്ധിക്കുമല്ലോ.  ഗ്രേഡിയന്റിനെ ട്രന്സ്ഫോം ചെയ്യണം.അതിനു  Edit > Transform > Scale പോകുക. റീസൈസ് ചെയ്ത് വലിപ്പം ക്രമീകരിക്കുക.

ഇനി ഒരല്പം ഒപാസിറ്റി കുറച്ച് ബ്ലർ ചെയ്യുക. gaussian blur ഉപയോഗിച്ചാൽ മതിയാവും. ഇനി ഒരു ഷാഡോ കൂടെ കൊടുത്താൽ സംഗതി ഉഷാറായി. ഇതു തന്നെ സ്ക്വയർ ആയും ഉപയോഗിക്കാം. അല്പം മാറ്റത്തിരുത്തലുകളോടെ. താഴെ നോക്കു റിസൾട്ട്.

2011, മേയ് 14, ശനിയാഴ്‌ച

ഫോട്ടോഷോപ്പില്‍ ചിത്രരചന

 ഫോട്ടോഷോപ്പ് മലയാളം ഗ്രൂപ്പിന്റെ ആദ്യ ടൂട്ടോറിയൽ ആണിത്. രതീഷ്‍കുമാർ എന്ന സുഹൃത്ത് പോസ്റ്റിയ വർക്കുകൾ  കണ്ട് അതൊരു ടൂട്ടോറിയൽ ആക്കാൻ ആവശ്യപ്പെട്ട ഉടനെത്തന്നെ സസ്നേഹം അതിനെ ചെയ്തു തന്ന സുഹൃത്തിനു ആദ്യം തന്നെ നന്ദി പറയുന്നു. പഴയകാലത്ത് ഫ്ലക്സ് പ്രിന്റിംഗ് ഇറങ്ങുന്നതിനു മുമ്പ് നമ്മുടെ നാട്ടിലൊക്കെ വലിയ പരസ്യബോർഡുകളിൽ Grid വരച്ച് ചിത്രങ്ങൾ വരക്കുന്നത് നിങ്ങൾ ശ്രദ്ധിച്ചിരിക്കും. എന്നതുപോലെ ഒരു വിദ്യയാണു ഇവിടെ പ്രയോഗിച്ചിരിക്കുന്നത്. കൂടുതൽ വിശാലമായ ടൂട്ടോറിയൽ ഇല്ലാതെ തന്നെ ഇതിനെ പെട്ടന്നു പഠിച്ചെടുക്കാം എന്നതാണിതിന്റെ പ്രത്യേകത

ചിത്രം 1

ഫോട്ടോഷോപ്പില്‍ പെന്‍ ടൂള്‍ ഉപയോഗിച്ച് ഒരു കടും കൈ ചെയ്തു. ക്ഷമയില്ലെങ്കില്‍ നടക്കില്ല മക്കളെ. 

എന്നാല്‍ തുടങ്ങാം...

നമ്മള്‍ക്ക് പകര്‍ത്തേണ്ട ചിത്രം Open ചെയ്യുക. ആ ചിത്രം ഒരു ക്രമമായ സൈസില്‍ crop ചെയ്യുക(eg.: 6x4in, 5x7in). Rulers(View>Rulers)& Grid (View>Show>Grid) എന്നിവ ഓണ്‍ ചെയ്യുക.  ഇനി ഒറിജിനല്‍ ചിത്രത്തിന്റെ അതെ സൈസില്‍ പുതിയ ഒരു പേജ്(File>New) തുറക്കുക, Rulers& Grid ഓണ്‍ ചെയ്യുക. 

രണ്ടു പേജും ഒരേ view sizeല്‍ വച്ച്, Rulers ഉം Grid ഉം നോക്കി ഒരു റഫ്‌ ഷേപ്പ് നിര്‍മ്മിക്കുക. ചിത്രം 2 നോക്കുക.
ചിത്രം 2

പെന്‍ ടൂള്‍(P) എടുക്കുക. alt പ്രസ്‌ ചെയ്‌താല്‍ മൗസ് പൊയന്റില്‍ "Eyedropper tool (I)" പ്രത്യക്ഷപ്പെടും, അത് ഉപയോഗിച്ച്, ഒറിജിനല്‍ ചിത്രത്തില്‍ ഏതെങ്കിലും ഒരു കോണില്‍ നിന്നും, കളര്‍ പിക്ക്‌ ചെയ്തു, പുതിയ പേജില്‍ അതേ സ്ഥാനത്ത് കുത്തുകള്‍ ഇടുക. നിറത്തിന്റെ ഏറ്റക്കുറച്ചില്‍ നിയന്ത്രിക്കാന്‍, ഒപാസിറ്റി കൂട്ടിയും കുറച്ചും ചെയ്യുക. ഓരോ കോളങ്ങള്‍ ആയി ചെയ്യുമ്പോള്‍, എല്ലാ പൊയന്റുകളും ശ്രദ്ധിക്കാന്‍ കഴിയും.

മുഴുവനും ഡോട്സ് ഇട്ടു കഴിഞ്ഞാല്‍ "Clone Stamp Tool(S)" ഉപയോഗിച്ച് മോള്ടിംഗ് ചെയ്യുക. 

കളര്‍ അഡ്ജസ്റ്റ് ചെയ്യുക.

പിന്നെ ഓരോരുത്തരുടെയും ഭാവന പോലെ, ട്രിക്കുകളും ടിപ്പുകളും ഉപയോഗിച്ച് ഭംഗിയാക്കാം.!!!  എല്ലാവരും ഒരു ചെറിയ കമന്റെങ്കിലും എഴുതി ഈ ഗ്രൂപ്പിനെ പ്രോത്സാഹിപ്പിക്കുമല്ലോ. എങ്കില്‍ മാത്രമേ കൂടുതൽ പഠനങ്ങൾ ഗ്രൂപ്പിൽ നിന്നു വരികയുള്ളു.