2011, ജൂലൈ 29, വെള്ളിയാഴ്‌ച

ഇല്ലുസ്ട്രേഷനിൽ Glow വാൾപേപ്പർ



   തുടക്കത്തിൽ ടൂൾസ് പഠിക്കുക എന്നതാണല്ലോ നമ്മുടെ ലക്ഷ്യം. ഒരു കളർഫുൾ ബാക്ക്ഗ്രൗണ്ട് എങ്ങനെ ഉണ്ടാക്കാം എന്ന് പഠിക്കുന്നതിനോടൊപ്പം ഗ്രേഡിയന്റ് ടൂളിനെ കുറിച്ചും മറ്റും നമുക്ക് മനസിലാക്കാൻ സാധിക്കും.

2011, ജൂലൈ 27, ബുധനാഴ്‌ച

എങ്ങനെ പുതിയ ബ്രഷ്, പാറ്റേൺ എന്നിവ ഉണ്ടാക്കാം (വീഡിയോ11)

ഒരു ഇമേജിനെ എങ്ങനെ നമുക്ക് ബ്രഷ് ആക്കാം.
പാറ്റേൺ ഉണ്ടാക്കുന്നതെങ്ങനെ ?
പാറ്റേൺ സ്റ്റാമ്പ് ടൂൾ


തയ്യാറാക്കിയത്: കാഞ്ഞിരപ്പള്ളി കറിയാച്ചൻ

2011, ജൂലൈ 26, ചൊവ്വാഴ്ച

അക്ഷരങ്ങൾ

  ഇല്ലുസ്ട്രേഷൻ ഒരു സമ്പവമല്ല, പ്രസ്ഥാനമാണെന്നു അതിന്റെ ടൈപ് ടൂളുകൾ കണ്ടാൽതന്നെ മനസിലാകും. ഞാൻ ചുമ്മാ ഒരു പേജും തുറന്ന്വെച്ച് ടൈപിയപ്പം ഒന്നും കാണുന്നില്ല ഒരു കളർ നീങ്ങിപ്പോകുന്നത് മാത്രം കാണുന്നു.
പടച്ചോനേ. ബ്ലോഗും തുടങ്ങി, രണ്ട് പോസ്റ്റും ഇട്ടു ഇനിയിപ്പം കുടുങ്ങോലോ, ഹലാക്കിലെ ഔലും കഞ്ഞീം. നമ്മളു തളരോ..?എവടെ,

2011, ജൂലൈ 24, ഞായറാഴ്‌ച

ഫോട്ടോഷോപ്പ് ഷോട്ട്കട്ടുകൾ (വീഡിയോ)

ഫോട്ടോഷോപ്പിലെ ടൂൾസ് ബാർ ഷോർട്ട്കട്ടുകൾ.
വിവിധ Transform ഒപ്ഷനുകൾ




തയ്യാറാക്കിയത്: കാഞ്ഞിരപ്പള്ളി കറിയാച്ചൻ

2011, ജൂലൈ 23, ശനിയാഴ്‌ച

ബേസിക് 3D ഇഫക്റ്റ് (ഇല്ലുസ്ട്രേഷൻ)

 
ഇവിടെ നമ്മുടെ ഇല്ലുസ്ട്രേഷൻ ചേട്ടന്റെ അടുത്ത് വന്നപ്പം എനിക്കാദ്യം കിട്ടിയത് ഇതാ, 3ഡി. !!!നമ്മളങ്ങനാണല്ലോ. ഒന്നും അറിയില്ലെങ്കിലും വലുതിൽതന്നെ കയറിപ്പിടിക്കണം. സംഭവം ബഹുകേമം, ചുമ്മാ പെൻടൂൾ എടുത്ത് വരച്ചാൽ നല്ല മനോഹരമായ ഷേപുകൾ ഉണ്ടാക്കിയെടുക്കാം എന്നത് ചില്ലറക്കാര്യമാണോ. ഇതെങ്ങാനും ഫോട്ടോഷോപ്പിലാണെങ്കിൽ ഒരു പത്ത് ലയറുകളെങ്കിലും വേണ്ടിവന്നേനേ. (ഹും, വൃത്തികെട്ടവൻ; പുതിയത് കിട്ടിയപ്പം ഫോട്ടോഷോപ്പിനെ തള്ളിപ്പറയുന്നു കൂതറ, പിന്നേം തറ) എന്നൊന്നും വിചാരിക്കല്ലെ, ഞാൻ ഒരു യാഥാർത്യം പറഞ്ഞെന്നെയുള്ളു.

2011, ജൂലൈ 22, വെള്ളിയാഴ്‌ച

ഇല്ലുസ്‌ട്രേഷൻ ആമുഖം

  കൂട്ടുകാരെ പുതിയൊരു സബ്‌ജക്റ്റ് കൂടി തുടങ്ങുന്നു. എല്ലാവരുടേയും സഹകരണം പ്രതീക്ഷിക്കുന്നു. ഒപ്പം ഈ വിഷയകമായി അറിവുള്ളവർ സഹായിക്കണം എന്നഭ്യാർത്ഥിക്കുന്നു.  

  ഫോട്ടോഷോപ്പ് നെ ഒരു വഴിക്കാക്കിയപ്പം ഇനി ഇല്ലുസ്‌ട്രേഷൻ കൂടി ഒന്നു കൈവെക്കാം എന്നുതോന്നി. ആദ്യമേ പറയട്ടെ. എനിക്കിതിനെകുറിച്ച് ഒരു ചുക്കും അറിയില്ല. എല്ലാം ആദ്യം മുതൽ പഠിച്ച് തുടങ്ങണം. താല്പര്യമുള്ളവർക്ക് കൂടെ കൂടാം. അറിവുകൾ പങ്കുവെക്കാം.
    ഫോട്ടോഷോപ്പും ഇല്ലുസ്ട്രേഷനും തമ്മിലുള്ള വ്യത്യാസം ഞാൻ മനസിലാക്കിയിടത്തീളം പേരു സൂചിപ്പിക്കുന്നത് പോലെ തന്നെ ഫോട്ടോഷോപ്പ് ഇമേജ് എഡിറ്റിംഗിനും ഇല്ലുസ്ട്രേഷൻ വെക്ടർ ഡിസൈനിംഗുമാണ്. പിക്സലുകൾ ആയതിനാൽ ഫോട്ടോഷോപ്പിൽ ഒരു പരിധി വരെ മാത്രമെ വലുതാക്കാൻ കഴിയു. അതായത് പ്രിന്റ് ചെയ്യുമ്പോഴുള്ള ക്വാളിറ്റി കുറവ് നമുക്ക് അറിയാം. എന്നാൽ വെക്ടർ ഡിസൈനിംഗിൽ ഹൈ ക്വാളിറ്റിയിൽ പിക്ചറുകൾ ഡിസൈൻ ചെയ്യാൻ സാധിക്കുന്നു. 3ഡി പോലുള്ള

2011, ജൂലൈ 19, ചൊവ്വാഴ്ച

മോഡേൺ ടെക്സ്റ്റ് ഇഫക്റ്റ്


പുതിയൊരു ടെക്സ്റ്റ് ഇഫക്റ്റ്, ലയർ സ്റ്റൈലും ഫിൽടറുകളും കൂട്ടിക്കുഴച്ച് ഉണ്ടാക്കിയത്. ഒരു കൈനോക്കുന്നോ.

2011, ജൂലൈ 12, ചൊവ്വാഴ്ച

മെർജ് ആന്റ് മോർ (വീഡിയോ9)

ലയർ സ്റ്റൈൽ, സ്‌ട്രോക്ക്, ലയർ എങ്ങിനെ ഹൈഡ് ചെയ്യാം, മെർജ് എന്നാൽ എന്ത്, എങ്ങനെ ?,
(തുടക്കക്കാർക്കുവേണ്ടിയുള്ള വീഡിയോ ആണിത്. )



തയ്യാറാക്കിയത്: കാഞ്ഞിരപ്പള്ളി കറിയാച്ചൻ

2011, ജൂലൈ 7, വ്യാഴാഴ്‌ച

ഫോട്ടോക്ക് ബാക്ക്ഗ്രൗണ്ട് തയ്യാറാക്കാം.






 ഫോട്ടോഷോപ്പ് മലയാളം ഗ്രൂപ്പിൽ നിന്ന് ഈ ടൂട്ടോറിയൽ തയ്യാറാക്കിയത്: രതീഷ് കുമാർ

ആദ്യമായി ഫോട്ടോഷോപ്പ് തുറന്നാല്‍ ആരും ഒന്ന് പരീക്ഷിക്കാന്‍ ശ്രമിക്കുന്നത് ഒരു ഫോട്ടോയ്ക്ക് എങ്ങനെ പശ്ചാത്തലം(Background ) തയ്യാറാക്കാം എന്നായിരിക്കും. പലപ്പോഴും പരിചയക്കുറവുമൂലം ശ്രമം ഉപേക്ഷിച്ചുപോകാനും സാധ്യത കൂടുതലാണ്. എന്നാൽ വളരെ വേഗത്തിൽ ചെയ്യാവുന്ന ഒരുകാര്യമാണിത്.

2011, ജൂലൈ 3, ഞായറാഴ്‌ച

ലയർ സ്റ്റൈലുകൾ (വീഡിയോ 8)

ടെക്സ്റ്റ് എഡിറ്റിംഗ് തുടർച്ച
ഡ്രോപ് ഷാഡോ,
ഇന്നർ ഷാഡോ, 
ഔട്ടർ ഗ്ലോ, 
ഇന്നർ ഗ്ലോ, 
ബെവൽ ആന്റ് എംബസ്സ്




തയ്യാറാക്കിയത്: കാഞ്ഞിരപ്പള്ളി കറിയാച്ചൻ