
ഹെയര്‍ ഫിക്സിംഗ് മാത്രമല്ല ഹെയര്‍ കളറിംഗും ഇപ്പം ഫോട്ടോഷോപ്പില്‍, എന്നു കരുതി നിങ്ങള്‍ ഫോട്ടോഷോപ്പിനെ ഒരു ബാര്‍ബര്‍ ഷോപ്പ് ആയി കരുതരുത്, പറഞ്ഞില്ലെന്നു വേണ്ട; പിന്നെ വല്ല ഫോട്ടോഷോപ്പ് മൊയലാളിമാരും കണ്ടാല്‍ നമ്മടെ കഞ്ഞീലു പാറ്റവീഴും. ഇതു വളരെ പെട്ടന്നു ചെയ്യാവുന്ന ഒരു സംഗതിയാണ്. ഇനി നമുക്കൊരു ഫോട്ടോ വേണം അത്യാവശ്യം കൊള്ളാവുന്ന ഹെയര്‍ ഉണ്ടെങ്കില്‍ നിങ്ങടെ ഫോട്ടോ തന്നെ എടുത്തോളൂ , ഇല്ലെങ്കില്‍ പിന്നെ ഗൂഗിളായ നമഹ:. എന്തായാലും നമുക്കൊരു ഫോട്ടോ ഓപണ്‍ ചെയ്യാം.
Dodge Tool സെലെക്റ്റ് ചെയ്യുക. (Brush: 100px, Range: Highlights, Exposure: 30%) ഈ സെറ്റിംഗ്സ് ചെയ്യുക താഴെ ചിത്രങ്ങള്‍ ശ്രദ്ധിച്ചാല്‍ കാര്യം പെട്ടന്നു ശരിയാവും.
ചുവന്ന അടയാളം ഇട്ട ഭാഗങ്ങള്‍ സെറ്റ് ചെയ്യുക. ഇതു കളറിംഗ്‌നെ കൂടുതല്‍ ഹൈലൈറ്റ് ചെയ്യിക്കാനും ഒറിജിനാലിറ്റിക്കും സഹായിക്കും. ഡോഡ്ജ് ടൂള്‍ ഉപയോഗിക്കുമ്പം ആകെക്കൂടെ വലിച്ച് വാരി ചെയ്യരുത്. മുടിയില്‍ അവിടവിടായി ആണു ചെയ്യേണ്ടത്. 2 ചിത്രങ്ങളും ശ്രദ്ധിച്ചാല്‍ മനസിലാവും.
Sharpen Tool സെലെക്റ്റ് ചെയ്യുക. നമ്മള്‍ ഡോഡ്ജ് ടൂള്‍ ഉപയോഗിച്ചത് പോലെ ഷാര്‍പന്‍ ടൂളും ഉപയോഗിക്കുക. ഇതൊക്കെ മുടിയില്‍ മാത്രമാണു പ്രയോഗിക്കേണ്ടത്.
ഇനി നമുക്ക് കളര്‍ ആഡ് ചെയ്യണം. അതിനായി ആദ്യം ഒരു പുതിയ ലയര്‍ ക്രിയേറ്റ് ചെയ്യുക. അതിനു ശേഷം Polygonal Lasso ടൂള്‍ ( ചിത്രത്തില്‍ 1 എന്നു മാര്‍ക് ചെയ്തത്) ഉപയോഗിച്ച് ചിത്രത്തില്‍ കാണുന്നത് പോലെ ക്രിയേറ്റ് ചെയ്യുക. അതിനു ശേഷം #ef8008 ഈ കളര്‍ സെലെക്റ്റ് ചെയ്യുക.പെയിന്റ് ബക്കറ്റ് ടൂള്‍ (ചിത്രത്തില്‍ 2 എന്നു മാര്‍ക്ക് ചെയ്തിരിക്കുന്നു) ഉപയോഗിച്ച് കളര്‍ ഫില്‍ ചെയ്യുക. ഇതു പോലെ മൂന്നോ നാലോ കളറൌകള്‍ നമുക്ക് ആഡ് ചെയ്യാം. അതു നിങ്ങളുടെ ചിത്രത്തിന്റെ കപാസിറ്റി അനുസരിച്ചിരിക്കും.(#f51464, #cd1bd4, #416fb4, #41b0b4, #b1ce06. ഈ കളറുകള്‍ അതിനായി ഉപയോഗിക്കാം.)
ഇനി Filter > Blur > Gaussian Blur പോകുക. ചിത്രത്തില്‍ കാണുന്നത് പോലെ സെറ്റിംഗ് നല്‍കുക.ലയര്‍ പാലറ്റില്‍ മോഡ് Overlay എന്നാക്കുക.ഇനി നമ്മുടെ കളര്‍ ലയറിനെ ഒന്നു duplicate (Ctrl+J) ചെയ്യുക. ലയര്‍ പാലറ്റില്‍ ഒപാസിറ്റി 20% ആക്കുക.
ഇനി നമുക്ക് പുതിയ ഒരു ലയര്‍ കൂടി ക്രിയേറ്റ് ചെയ്യാം. അതിനു ശേഷം നമ്മള്‍ നേരത്തെ ചെയ്തത് പോലെ Polygonal Lasso Tool ഉപയോഗിച്ച് വീണ്ടും ഒരല്പം വലിപ്പത്തില്‍ ഹെയറിനു അനുസരിച്ച് ചെയ്യുക. #b1ce06 ഈ കളര്‍ ഫില്‍ ചെയ്യുക. മുകളില്‍ പറഞ്ഞ കളറുകള്‍ ഇവിടേയും ഉപയോഗിക്കുക. Select > Deselect ചെയ്യുക നമ്മുടെ ലാസ്സോ ടൂളിനെ. Filter > Blur > Gaussian Blur പോകുക 13.8 പിക്സല്‍ ആയി സെറ്റ് ചെയ്യുക. ലയര്‍ പാലറ്റില്‍ മോഡ് Soft Light എന്നു സെലെക്റ്റ് ചെയ്യുക. നമ്മുടെ ഈ ലയറിനേയും ഒന്നു duplicate ചെയ്യുക, ഒപാസിറ്റി60% ആക്കുക. ഹോഹ് .... അങ്ങനെ അതു കഴിഞ്ഞു.