2020, ജൂലൈ 16, വ്യാഴാഴ്‌ച

ഫോട്ടോയിൽ സ്ക്രിബിൾ ഇഫക്റ്റ് എങ്ങനെ

വർഷങ്ങൾക്ക് ശേഷം പുതിയൊരു പോസ്റ്റുമായി ബ്ലോഗ് വീണ്ടും സജീവമാകുകയാണ്. ഫോട്ടോഷോപ്പിൽ  നിരവധി മാറ്റങ്ങളും പുതിയ ടൂളുകളും വന്നിട്ടുണ്ട്. മോഡേൺ വർക്കുകളും ഇഫക്റ്റുകളുമായി നമുക്കിവിടം സജീവമാക്കാം.
 ഇതിനു ഫോട്ടോഷോപ്പിൽ ഒരു ബ്രഷ് നിർമിക്കുക എന്നത് മാത്രമാണ് പ്രധാനമായുള്ളത്. 

ചിത്രത്തിൽ കാണുന്നത് പോലെ നമുക്ക് പുതിയൊരു ഫയൽ തുറക്കാം. 500x500 (72 resolution) ആണ് പുതിയ ഡോക്യൂമെന്റ് ഉണ്ടാക്കേണ്ടത്.


പുതുതായി ഓപ്പൺ ചെയ്ത ഡോക്യുമെന്റിൽ ഒരു പുതിയ ലയർ ക്രിയേറ്റ് ചെയ്ത ശേഷം ചിത്രത്തിൽ കാണുന്നത്പോലെ ബ്രഷ് ടൂൾ ഉപയോഗിച്ച് ചുമ്മാ കുത്തി വരയുക.


കുത്തിവരച്ചതിനു ശേഷം ഇനി അതിനെ നമുക്കൊരു ബ്രഷ് ആക്കി മാറ്റണം. അതിനായി മെനുവിൽ Edit  ഒപ്ഷനിലെ define brush tool ഉപയോഗിക്കുക.

ഇനി F5 ബട്ടൺ ഞെക്കിയാൽ വരുന്ന ബ്രഷ് ലിസ്റ്റിൽ നിന്നും നമ്മൾ ഉണ്ടാക്കിയ പുതിയ ബ്രഷ് സെലെക്റ്റ് ചെയ്ത ശേഷം മുകളിലെ ചിത്രത്തിൽ കാണുന്ന സെറ്റിംഗ്സുകൾ നൽകി ഓക്കെ ചെയ്യുക.

ഇനി നമുക്ക് നമ്മുടെ ചിത്രത്തിൽ സ്ക്രിബ്ബിൾ ഇഫക്റ്റ് ആഡ് ചെയ്യണം, അതിനായി....


ഇനി 1500x1500 (72 resolution) നമുക്ക് പുതുതായി ഒരു ലയർ കൂടി ക്രിയേറ്റ് ചെയ്യാം. ( മുകളിലെ ചിത്രം ശ്രദ്ധിക്കുക)തുറന്നുവന്ന പുതിയ ഡോക്യുമെന്റിൽ നമുക്ക് ഒരു പുതിയ ലയർ (ctrl+shift+n) ഉണ്ടാക്കാം. ആ ലയറിനു നമുക്ക് ബ്രഷ് എന്നു പേരു നൽകാം. (ചിത്രം ശ്രദ്ധിക്കുക) ഇനി നമുക്ക് ഇഫക്റ്റ് നൽകേണ്ട ചിത്രം പുതുതായി ഉണ്ടാക്കിയ ഡോക്യുമെന്റിലേക്ക് ഡ്രാഗ് ചെയ്ത് ഇടാം.ഇനി ഫോട്ടോയുടെ ലയറിൽ റൈറ്റ് ക്ലിക്ക് ചെയ്ത് 'create clipping mask' സെലെക്റ്റ് ചെയ്യുക.


ലയർ പാലറ്റിലെ നമ്മൾ നേരത്തെ ഉണ്ടാക്കിയ ബ്രഷ് ലയർ സെലെൿറ്റ് ചെയ്ത് (ചിത്രത്തിൽ ചുവന്ന നിറം കൊണ്ട് അടയാളപ്പെടുത്തിയ ഭാഗം ശ്രദ്ധിക്കുക) നമ്മുടെ ബ്രഷ് കൊണ്ട് കുത്തി വരക്കുക. കറുപ്പ് നിറം സെലെക്റ്റ് ചെയ്യാൻ മറക്കരുത്.


അപ്പോൾ ഇതുപോലെ റിസൾട്ട് ലഭിക്കും.