തലക്കെട്ട് കണ്ടപ്പം ഇവനേതോ വിപ്ലവ പാർട്ടിയിലേക്ക് ആളെ ക്ഷണിക്കാൻ ഇറങ്ങിയതാണോ എന്നു കരുതിയവർക്ക് തെറ്റി. ഒരു ടെക്സ്റ്റ് ഇഫക്റ്റ് പരിചയപ്പെടുത്തുകയാണിവിടെ.
നമുക്ക് ആദ്യമായി ഒരു ബാക്ക്ഗ്രൗണ്ട് ഉണ്ടാക്കാം. അതിനായി ഫോർഗ്രൗണ്ട് കളർ #b30101 എന്നും ബാക്ക്ഗ്രൗണ്ട് കളർ ബ്ലാക്കും സെലെൿറ്റുക. ടൂൾസ് ബോക്സിൽ നിന്നു ഗ്രേഡിയന്റ് ടൂൾ സെലെൿറ്റ് ചെയ്ത് റേഡിയൽ ഗ്രേഡിയന്റ് എടുത്ത് വാൾപേജിന്റെ നടുവിൽ നിന്ന് സൈഡിലേക്ക് വലിക്കുക. ചിത്രത്തിൽ കാണുന്നത്പോലെ ലഭിക്കും. ലഭിക്കണം. ഇല്ലെങ്കിൽ കിട്ടുന്നത് വരെ ചുമ്മാ വലിച്ച്കൊണ്ടേയിരിക്കൂ.
ഇനി ആവശ്യമുള്ള ടെക്സ്റ്റ് എഴുതണം. അതിനായി ഞാൻ തിരഞ്ഞെടുത്തിരിക്കുന്നത് Gill Sans Ultra Bold എന്നൊരു ഫോണ്ടാണു. ഇനി ഇതില്ലെങ്കിൽ അത്യാവശ്യം ബോൾഡായ ഒരു ഫോണ്ടായാലും മതി. ശേഷം Layer >> Resterize >> Restarize Type പോകുക. ഇനി Smudge Tool സെലെൿറ്റ് ചെയ്യാം .Smudge ടൂൾ ഉപയോഗിച്ച് നമ്മുടെ ടെക്സ്റ്റ് ലയറിന്റെ അങ്ങിങ്ങായി ഉള്ളിലേക്കും പുറത്തേക്കും ചിത്രത്തിൽ കാണുന്നപോലെ സ്മുഡ്ജ് ചെയ്യുക.
ബ്രഷ് ടൂൾ 7px Hardness സെലെൿറ്റ് ചെയ്യുക. ചിത്രത്തിൽ കാണുന്നത് പോലെ കീ ബോർഡിൽ ഷിഫ്റ്റ് ബട്ടൺ ഞെക്കി പിടിച്ച് താഴോട്ട് വരക്കുക. വരക്കുമ്പോൾ ടെക്സ്റ്റിന്റെ ഉള്ളിൽ നിന്നു വരച്ചു തുടങ്ങാൻ ശ്രദ്ധിക്കുക.
7, 9, 11, 13 px ഇങ്ങനെ വ്യത്യസ്തമായ വലിപ്പങ്ങളിൽ ബ്രഷ് ടൂൾ സെലെൿറ്റ് ചെയ്ത് വരക്കുക.
ഇനി മാരകായുധങ്ങളിൽ നിന്നു Custom Shape Tool സെലെൿറ്റ് ചെയ്യുക. ചിത്രത്തിൽ ചുവന്ന കളറിൽ മാർക്ക് ചെയ്തിരിക്കുന്ന Water Drop ഷേപ് സെലെൿറ്റ് ചെയ്യുക.
ചിത്രത്തിൽ അടയാളപ്പെടുത്തിയ പോലെ ഓരോ വരയുടെ അവസാനത്തിലും ഓരോ Water Drop ഷേപ് കൊടുക്കുക. Free Transform Tool ഉപയോഗിച്ച് വലിപ്പ വ്യത്യാസം വരുത്താം. കീ ബോർഡിലെ 4 ആരോ ബട്ടണുകൾ ഉപയോഗിച്ച് ഷേപി നെ കറക്റ്റ് ചെയ്യുക.
ഇപ്പം ചിത്രം ഇങ്ങനെ ലഭിക്കും. ഇനി ലയർ പാലറ്റിൽ ഷേപ് ലയറുകളും ടെക്സ്റ്റ് ലയറും സെലെൿറ്റ് ചെയ്യുക. ( ഷിഫ്റ്റ് ബട്ടൺ ഞെക്കി പിടിച്ച് ഏറ്റവും മുകളിലെ ഷേപും താഴെയുള്ള ടെക്സ്റ്റ് ലയറും ക്ലിക്കിയാൽ മൊത്തത്തിൽ സെലെക്റ്റ് ചെയ്യാം) Ctrl+E പ്രസ്സ് ചെയ്ത് മെർജ് ചെയ്യുക. (ഒന്നു ശ്രദ്ധിക്കുക. മെർജ് ചെയ്യുമ്പോൾ ബാക്ക്ഗ്രൗണ്ട് ലയർ ഉൾപെടാതെ ശ്രദ്ധിക്കുക.
ചിത്രത്തിൽ കാണുന്ന പോലെ നേരത്തെ നമ്മൾ ബ്രഷ് ഉപയോഗിച്ച് വരച്ചതിന്റെ തുടക്കത്തിൽ ചിത്രത്തിൽ കാണിച്ചിരിക്കുന്നത്പോലെ Smudge Tool ഉപയോഗിച്ച് വലിക്കുക.
അപ്പോൾ ഇതുപോലെ ലഭിക്കും.
ഇനി അല്പം ലയർ സ്റ്റൈലുകൾ ആവാം, അതിനായി ടെക്സ്റ്റ് ലയറിൽ റൈറ്റ് ക്ലിക്ക് ചെയ്ത് Blending Options ഓപൺ ചെയ്യുക. Drop Shadow ചിത്രത്തിൽ കാണുന്ന സെറ്റിംഗ്സ് ചെയ്യുക. Shadow കളർ # 7b0303 ആയി സെറ്റ് ചെയ്യുക.
Bevel and Emboss സെറ്റ് ചെയ്യുക. Highlight Color #f6a0a0 ആണു ഞാൻ സെലെൿറ്റിയിരിക്കുന്നത്.
Contour ചിത്രത്തിലേത് പോലെ സെറ്റുക.
Gradient Overlay സെറ്റ് ചെയ്യുക.
ശുഭം.
11 comments
NB,,ചിലപ്പോള്‍ എന്റെ ബ്ലോഗിന്റെ പേര് ഈ ചോരകൊണ്ട് ആക്കുമായിരികും അല്ലേ
നല്ല രസണ്ടുട്ടോ ഇതു കാണാന്‍
ബ്ലോഗ് വായിച്ചപ്പോള്‍ ഫോട്ടോഷോപ്പ് പഠിക്കണം എന്ന് ആഗ്രഹം തോന്നുന്നു.പക്ഷേ കയ്യില്‍ ഫോട്ടോഷോപ്പ് സോഫ്റ്റ്‌വെയര്‍ ഇല്ല.ഫ്രീ ഡൌണ്‍ ലോഡ് ചെയ്യാന്‍ സാധിക്കുമോ?എങ്ങിനെ കിട്ടും?
ഫസലുല്‍ ഫ്രീ ആയി ഡൌണ്‍ലോഡ് ചെയ്യാന്‍ ലിങ്ക് അയച്ചതരുമോ?.......
പോസ്റ്റുമായി ബന്ധപ്പെട്ട സംശയങ്ങളും അഭിപ്രായങ്ങളും അറിയിക്കുക, കൂട്ടത്തിൽ നിങ്ങൾ ഇനി കാണാൻ ആഗ്രഹിക്കുന്ന പഠനങ്ങളും