ABOUT AUTHOR

എന്നെ കുറിച്ച് എന്തു പറയാന്‍.... എങ്കിലും; നാട്ടില്‍ ചുമ്മാ എന്റെ തെക്കുവടക്കു സര്‍വീസ് നടന്നുകൊണ്ടിരിക്കുമ്പം സഹികാമലോ അതോ ഞാന്‍ ഒന്നു നന്നായി കാണാനുള്ള ആഗ്രഹം കൊണ്ടോ എന്റെ അളിയന്‍ സൌദിയിലേക്ക് ഒരു വിസ തരപ്പെടുത്തി എന്നെ ഇവിടേക്കെത്തിച്ചു. നാട്ടില്‍ ചില്ലറ അലമ്പും കുന്നായ്മയും കൊണ്ട് നടന്ന എനിക്ക് സുഹൃത്തുക്കളെല്ലാം സൌദിയില്‍ പോകുന്നത് കണ്ട് അന്തം വിട്ട് കുന്തം വിഴുങ്ങിയ പോലെ നില്‍ക്കാനേ കഴിഞുള്ളു. അതിനിടക്ക് ദൈവദൂദനെ പോലെ വന്ന അളിയന്റെ വിസ നാട്ടില്‍ നിന്നു രക്ഷപ്പെട്ടോടുക എന്ന എന്റെ ആഗ്രഹം നിറവേറ്റി എന്നതു നേര്. എന്തോ.. നാട്ടില്‍ നില്‍ക്കുന്നത് എനിക്ക് അല്പം പോലും ഇഷ്ട്ടമല്ലാരുന്നു.സൌദിയിലെത്തി കാര്യമായി പണിയൊന്നുമില്ലാ. ചുമ്മാ ഇരുന്നു ശമ്പളം വാങ്ങാം . എന്നൊരു സുഖം ചുമ്മാ ഇരുന്നും ബോറടിച്ചും പിരാന്താകുമെന്നു കണ്ടപ്പം കുഞാലിക്കുട്ടിയുടെ അക്ഷയയില്‍ നിന്നു മാങ്ങ പിടിക്കാന്‍ മാത്രം മൌസില്‍ പിടിച്ചിട്ടുള്ള ഞാന്‍ കഫീലിന്റെ ലാപ് എടുത്ത് അവനില്ലാത്തപ്പം പെരുമാറാന്‍ തുടങ്ങി. ഒരു നെലക്ക് സ്വന്തമായി ഓണ്‍ ചെയ്യാനും ഓഫ് ചെയ്യാനും പടിച്ചപ്പം പിന്നെ സ്വന്തമായൊരു കമ്പ്യൂട്ടറിനുള്ള ആക്രാന്തമായി. അങ്ങനെ അതും ഒപ്പിച്ചു. പിന്നെ ഓരോ ആഴ്ചയും ഫോര്‍മാറ്റ് ചെയ്യണം. ആര്‍ക്കോ.... ചക്ക കൂട്ടാന്‍ കിട്ടിയപോലെ എന്നൊരു ചൊല്ലില്ലെ. അക്കണക്കിനാരുന്നു എന്റെ ആക്രാന്തം . എവിടെ പോണം എന്തു ചെയ്യണം എന്നറിയില്ല. അതുകൊണ്ട് തൊട്ടതിനും പിടിച്ചതിനുമൊക്കെ സുരേഷ് അതൊ സന്തോഷോ: ഭായിക്ക് 40 രിയാല്‍ കൊടുക്കണം. ഇടക്കാലത്ത് യാഹുവില്‍ കയറിപറ്റിയ ഞാന്‍ ബ്ലോഗിനെ കുറിച്ചറിഞ്ഞു. കൊടകരപുരാണവും ബെര്‍ളിത്തരങ്ങളും വായിച്ച് അര്‍മാദിച്ചു. പിന്നീടാണ് ഞാന്‍ എങ്ങനെ മലയാളത്തില്‍ ബ്ലോഗ്ഗാം എന്നൊരു ബ്ലോഗ് സഹായിയെ കാണുന്നത്. അതില്‍ നോക്കി ഞാന്‍ എന്റെ കന്നി ബ്ലോഗിനു തുടക്കം കുറിച്ചു. എന്തൊക്കെയോ എഴുതിക്കൂട്ടി. വള്ളുവനാടന്‍. എന്ന പേരില്‍  പിന്നെ മടുത്തു. നിര്‍ത്തി. വീന്ടും ചാറ്റിംഗ്. നാട്ടില്‍ പോയി ഒരു കല്യാണമൊക്കെ കഴിച്ചു. ഖുശി, പിന്നെ പ്രിയതമയെ കണ്ടിരിക്കാനും ചുമ്മായിരിക്കുമ്പം ഫോട്ടോ എഡിറ്റാനും ഫോട്ടോഷോപ്പ് തപ്പിയിറങ്ങി. കല്യാനം കഴിഞു കൃത്യം ഒരു വര്‍ഷം തികയുന്നതിനുമുന്‍പ് ഞാനൊരു ഉപ്പയായി. എന്നു കരുതി എനിക്കതില്‍ അഹങ്കാരമൊന്നുമില്ല കെട്ടാ.. പിന്നെ കുട്ടിയുടെ ഫോട്ടോ കൂടി വന്നപ്പം ഫോട്ടോഷോപ്പില്‍ കെട്ടിമറിയല്‍ ഒരു പണിയായി.
പിന്നെ പടിച്ചത് മറക്കാതിരിക്കുക എന്നൊരു ലക്ഷ്യത്തോടെയും കൂടി ഞാന്‍ ഒരു ഫോട്ടോഷോപി ബ്ലോഗ് അങ്ങു തുടങ്ങി. അതിനിടക്ക് യഹൂ സൌഹൃതം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയത്ത് എല്ലാവരുടേയും ഫോട്ടോ സെലെക്റ്റി ഒരു ബ്ലോഗും ഉണ്ടാക്കി. യാഹൂ ഫ്രണ്ട്സ് എന്ന പേരില്‍. അടുത്ത കാലത്ത് കുറച്ച് ഫോട്ടോ കൂടി കയറ്റാന്‍ വേണ്ടി പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും ഒന്നും സംഭവിച്ചില്ല, എഴുതിവെച്ച പാസ്വേര്‍ഡും എന്നെ സഹായിച്ചില്ല എന്നു സാരം. അതിനിടക്ക് ബയ്‌ലക്സ് എന്നൊരു മെസ്സഞ്ജറില്‍ കൂടി കയറി പറ്റി. മണിയമ്പാറ കാസര്‍ഗോഡ് റൂം എന്നൊരു സൈറ്റില്‍ സജീവമായി. അതിന്റെ പേരില്‍ ഒരു സൈറ്റും ഉണ്ടാക്കി. എത്ര ഉണ്ടാക്കിയാലും ചൂദിക്കാനും പറയാനും ആരും ഇല്ലാത്തോണ്ട് വല്യെ കുഴപ്പ മില്ലാണ്ട് അവിടന്നും രക്ഷപ്പെട്ടു. വീണ്ടും ചാറ്റിംഗ് മടുത്തപ്പം ബ്ലോഗ് വായനയിലേക്ക് തന്നെ തിരിഞ്ഞു. ഇവിടെയൊക്കെ അലഞ്ഞു തിരിയുന്നു. ഇനി ഇതെത്ര ദിവസത്തേക്ക് കാണ്‍ഊം എന്നെനിക്കറിയില്ല. എന്തരായാലും ഇന്നെനിക്ക് സന്തോഷത്തിന്റെ ദിവസമാണ്. ഈ 2010 ഡിസംബര്‍ 25 ലെ കൃസ്തുമസ്സ് ഞാന്‍ മറക്കാന്‍ പാടില്ല. കാരണം മറ്റൊന്നുമല്ല എന്റെ കഫീല്‍ ഇന്നെനിക്ക് ഹദിയയായി ഒരു ലപ്‌ടോപ് തന്നു. പിന്നെന്തിനു ഞാ‍ന്‍ സന്തോഷിക്കാതിരിക്കണം. സൌഹൃതങ്ങള്‍ ഒരുപാട് ഇതിനിടയില്‍ കിട്ടി. ഒരുപാട് നല്ല സുഹൃത്തുക്കള്‍. ഒരിക്കലും മറക്കാത്ത ഒരുപാട് ഓര്‍മകള്‍ സമ്മാനിച്ച നല്ല സുഹൃത്തുക്കള്‍.......
 
Support : | |
Copyright © 2011. ഫോട്ടോഷോപ്പ് പഠിക്കാം - All Rights Reserved