2008, ജൂലൈ 21, തിങ്കളാഴ്‌ച

ഫോട്ടോഷോപ്പ് വെള്ളത്തില്‍


നമുക്കെങ്ങനെ വെള്ളത്തില്‍ നിഴലാം എന്നതാണീന്നെന്റെ പരീഷ്കണം(അല്ല പരീക്ഷണം).ആദ്യം നമുക്കൊരു ഇമേജ് എടുക്കാം.
പക്ഷെ ഒന്നുണ്ട്. അതു RGB mode ആവാന്‍ മറക്കല്ലെ.ഇനി അതല്ലെങ്കില്‍ menu bar> mode>RGB color എന്നു സെലെക്ട് ചെയ്യുക, പിന്നെ നിങ്ങള്‍ ചെയ്യേണ്ടതു വെള്ളത്തിലാശാന്‍ ആവാന്‍ വേണ്ട ചിത്രം അല്ലെങ്കില്‍ ടെക്സ്റ്റ് സെലെക്റ്റ് ചെയ്യുക എന്നതാണ്.(ടെക്സ്റ്റ് ആണെങ്കില്‍ തിക്ക് കൂടുതല്‍ ഉള്ള font സെലെക്ട് ചെയ്യുക.



ചിത്രം 1


ചിത്രം 2


ഞാനീ പക്ഷിയുടെ ചിത്രം magnatic lasso tool കൊണ്ട് കട്ട് ചെയ്ത് പേസ്റ്റി.പിന്നെ നേരെ മെനു ബാറില്‍ പോയി layer>duplicate layer -ല്‍ പോയി ഒരു ട്യൂപ്ലിക്കേറ്റ് ലയര്‍ ഉണ്ടാക്കി.ശേഷം ഞാന്‍ നേരെ പോയതു ട്യൂപ്ലിക്കേറ്റ് ലയറിനെ ഒന്നു തിരിച്ചിടാനാണ്.Go to edit menu>transform>flip vertical.


ചിത്രം 3

ഇങ്ങനെ ഒരേ ഹൈറ്റില്‍ ഇരുന്നാല്‍ ഒരു ഒറിജിനാലിറ്റി ഉണ്ടാവില്ല.അതു കൊണ്ട് നമുക്ക് വീണ്ടും ഒരു പണി ഒപ്പിക്കാം.ആദ്യം ട്യൂപ്ലിക്കേറ്റ് ലയര്‍ സെലെക്ട് ചെയ്ത് Ctrl+t പ്രസ്സ് ചെയ്യുക, ഒറിജിനല്‍ ചിത്രത്തിന്റെ 75 ശതമാനമായി ട്യൂപ്ലികേറ്റിനെ ചെറുതാക്കുക, ഒരു കാര്യം പ്രത്യെകം ഓര്‍മിക്കണം ,ഉയരം മാത്രമാണു ചെറുതാക്കേണ്ടതു .അവിടെ നിന്നു പുറത്തു കടന്ന നാം പിന്നെ പോകുന്നത് > filter menu> distort> ripple > value 300 > ok.

അവിടെനിന്നു പുറത്തു കടന്ന നാം പിന്നെ വീണ്ടും ഫില്‍റ്റെര്‍ മെനുവിലേക്ക് തന്നെ പോകുന്നു ,പക്ഷെ സ്തലം അല്പം മാറുമെന്നു മാത്രം. ഇപ്രാവശ്യം നാം പോകുന്നത് filter > blur > motion blur > angle of '0' digree പിന്നെ distance 15 . ഇതും കഴിഞു പുറത്തിറങ്ങിയ നാം അവിടന്നു നേരെ വച്ചു പിടിക്കേണ്ടതു ലയര്‍ പാലറ്റിലേക്കാണ്. അവിടെ ഒപാസിറ്റി 60 % ആക്കിയ ശേഷം നിങ്ങളുടെ ചിത്രമൊന്നു നോക്കു.


ചിത്രം 4
കൊള്ളാമോ ?

13 അഭിപ്രായ(ങ്ങള്‍):

നമുക്കെങ്ങനെ വെള്ളത്തില്‍ നിഴലാം എന്നതാണീന്നെന്റെ പരീഷ്കണം(അല്ല പരീക്ഷണം).ആദ്യം നമുക്കൊരു ഇമേജ് എടുക്കാം.

good work keep it up...........my dear fazlu

yeah. the step by step procedure and the photos tht r given along with the explanation helps to understand photoshop clearly. i am jus a beginer. so thanks

Dear YoYo
I am zero in photoshop. How can I learn photoshop. Your blog is very much helpful for me. Please advise me or give me a link where I can learn photoshop step by step. Thank you so much for this post.

ബ്ലോഗ് സന്ദര്‍ശകര്‍ക്ക് നന്ദി
ഹരിപ്പാട്ടുകാരാ ഇതാ ഇവിടെ ഫോട്ടോഷോപ് ഉണ്ട്
http://www.marcofolio.net/photoshop/-13.html

nannayi valar upakarapradham allvidha aasamsakalum

കിടിലന്‍ പോസ്റ്റ്‌... നിഴലിനു വേണ്ടി തിരഞ്ഞു നടക്കുകയായിരുന്നു ഞാന്‍... സൂപ്പര്‍...

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പോസ്റ്റുമായി ബന്ധപ്പെട്ട സംശയങ്ങളും അഭിപ്രായങ്ങളും അറിയിക്കുക, കൂട്ടത്തിൽ നിങ്ങൾ ഇനി കാണാൻ ആഗ്രഹിക്കുന്ന പഠനങ്ങളും