വലിയ കഷ്ടപ്പാടില്ലാതെ ഒരു കളര്‍ഫുള്‍ ബാക്ഗ്രൌണ്ട്, ഇതു cs3.cs4 പോലുള്ള പുതിയ വേര്‍ഷനുകളില്‍ ചെയ്തതാണ്. ഓള്‍ഡ് വേര്‍ഷന്‍ വര്‍ക്കണമെന്നില്ല. ഇനി തുടങ്ങാം.
പതിവുപോലെ ഒരു പുതിയ ഡോക്യുമെന്റ് 1200-720 വലുപ്പത്തില്‍ ഉണ്ടാക്കുക. അതില്‍ കറുപ്പ് കളര്‍ ഫില്‍ ചെയ്യുക. ഒരു പുതിയ ലയര്‍ ക്രിയേറ്റ് ചെയ്യുക. അതിനു നമുക്ക് ലയര്‍1 എന്നു പേരു നല്‍കാം.ശേഷം elliptical marquee tool ഉപയോഗിച്ച് ഇതു പോലൊരു വട്ടം ഉണ്ടാക്കുക. ശേഷം അതില്‍ #00c6ff കളര്‍ ഫില്‍ ചെയ്യുക. Ctrl+D പ്രസ്സ് ചെയ്ത് elliptical marquee tool ഡിസെലെക്റ്റ് ചെയ്യുക. ശേഷം filter >> blur >> gaussian blur >> പോയി radius 100 pix എന്നു നല്‍കുക.
പുതിയ ഒരു ലയര്‍ ക്രിയേറ്റ് ചെയ്യുക അതിനു നമുക്ക് ലയര്‍2 എന്നു പേരു നല്‍കാം . ശേഷം elliptical marquee tool ഉപയോഗിച്ച് ദേ.. താഴെ ചിത്രത്തില്‍ കാണുന്ന പോലെ വച്ചൊരു കീറങ്ങു കീറുക.ശേഷം അതില്‍ കളര്‍ ഫില്‍ ചെയ്യണം അതിനായി # ff00f6 എന്ന കളര്‍ സെലെക്റ്റ് ചെയ്ത് paint bucket tool ഉപയോഗിച്ച് ഒരു തലോടല്‍ . സംഗതി ക്ലീന്‍. Ctrl+D പ്രസ്സ് ചെയ്ത് elliptical marquee tool ഡിസെലെക്റ്റ് ചെയ്യുക. ശേഷം Ctrl + f അടിച്ച് നോക്കു.
വീണ്ടും നമുക്ക് പുതിയൊരു ലയര്‍ ക്രിയേറ്റ് ചെയ്യാം. അതിനു ലയര്‍3 എന്നു പേരും നല്‍കുക.താഴെ ചിത്രത്തിലെ പോലെ വീണ്ടും elliptical marquee tool ഉപയോഗിക്കുക. ശേഷം #00f0ff എന്ന കളര്‍ ഫില്‍ ചെയ്യുക. Ctrl+D പ്രസ്സ് ചെയ്ത് elliptical marquee tool ഡിസെലെക്റ്റ് ചെയ്യുക. ശേഷം Ctrl + f അടിക്കുക.ചിത്രം ഇങ്ങനിരിക്കും.താഴെ നോക്കു...
അവസാനം പുതിയൊരു ലയര്‍ കൂടി ക്രിയേറ്റുക ലയര്‍ നമ്പര്‍ 4. താഴെ ചിത്രത്തില്‍ കാണുന്ന പോലെ elliptical marquee tool വീണ്ടും ഉപയോഗിക്കുക. # ff00a2 എന്ന കളര്‍ ഫില്‍ ചെയ്യുക. പഴയപോലെ Ctrl+D പ്രസ്സ് ചെയ്ത് elliptical marquee tool ഡിസെലെക്റ്റ് ചെയ്യുക. ശേഷം Ctrl + f അടിക്കുക.
ഇനി പുതിയ ഒരു ലയര്‍ കൂടി ഉണ്ടാക്കുക. അതിനു നമുക്ക് cloud എന്നു പേരു നല്‍കാം. ആദ്യമായി വേണ്ടത് ഫോര്‍ഗ്രൌണ്ട്, ബാക്ഗ്രൌണ്ട് കളറുകള്‍ ബ്ലാക്ക് ആന്റ് വൈറ്റ് ആക്കുക എന്നതാണ്. അതിനു കീ ബോര്‍ഡില്‍ 'D' എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ശേഷം filter >> render >> clouds പോകുക. വീണ്ടും filter >> blur >> motion blur പോയി angle 90, distance 999 എന്നും സെറ്റ് ചെയ്യുക. ശേഷം image >> adjustments >> brightness/contrast ഓപണ്‍ ചെയ്ത് contrast 100 എന്നു സെറ്റ് ചെയ്യുക. വീണ്ടുമൊരു പ്രാവശ്യം കൂടി image >> adjustments >> brightness/contrast ഓപണ്‍ ചെയ്ത് contrast 100 എന്നു സെറ്റ് ചെയ്യുക. താഴെ ചിത്രം ശ്രദ്ധിക്കു.
പിന്നീട് Ctrl + T ക്ലിക്ക് ചെയ്യുക. താഴെ ചിത്രത്റ്റിലെ പോലെ ഒരു മൂലയില്‍ പിടിച്ച് തിരിക്കുക. ശേഷം ചിത്രത്തില്‍ അടയാളപ്പെടുത്തിയ ഭാഗത്ത് Alt key ഞെക്കി പിടിച്ച് വലിക്കുക.താഴെ ചിത്രം ശ്രദ്ധിക്കുക
പിന്നീട് Ctrl +shift key കള്‍ ഒരുമിച്ച് പ്രസ്സ് ചെയ്ത് നെരത്തെ നമ്മള്‍ ക്രിയേറ്റ് ചെയ്ത 1,2,3,4 ലയറുകളുടെ ലയര്‍ പാലറ്റിലുള്ള ചെറിയ ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്യുക.( ചിത്രം ശ്രദ്ധിക്കുക) ഇപ്പോള്‍ എല്ലാ ലയറുകളും സെലെക്റ്റഡ് ആയി. ശേഷം ലയര്‍ മാസ്ക് നല്‍കണം അതിനായി ചിത്രത്തില്‍ 2 എന്നു മാര്‍ക് ചെയ്തിരികുന്ന ലയര്‍ മാസ്ക് ഐകണില്‍ ക്ലിക്ക് ചെയ്യുക. ചിത്രം ഇങ്ങനെ ലഭിക്കും.
ചിത്രത്തിന്റെ normal mode മാറ്റി hard light എന്നാക്കുക. ഇനി പുതിയ ഒരു ലയര്‍ കൂടി ഉണ്ടാക്കുക. അതിനു നമുക്ക് dots എന്നു പേരു നല്‍കാം. ശേഷം ബ്രഷ് ടൂള്‍ സെലെക്റ്റ് ചെയ്യുക. master diameter 42 എന്നും hardness 100 എന്നും സെറ്റ് ചെയ്യുക. പിന്നീട് window >> brushes ഓപണ്‍ ചെയ്യുക.
shape dynamics ചിത്രത്തില്‍ അടയാളപ്പെടുത്തിയ ഭാഗം 100 എന്നാക്കുക. Scattering എന്നതില്‍ താഴെ ചിത്രത്തില്‍ മാര്‍ക് ചെയ്ത ഭാഗം 1000 എന്നാക്കുക. other dynamics താഴെ ചിത്രത്തില്‍ മര്‍ക് ചെയ്ത ഭാഗം 100 എന്നു സെറ്റ് ചെയ്യുക.
brush tip shape എന്നതു സെലെക്റ്റ് ചെയ്ത് താഴെ അടയാള പ്പെടുത്തിയ ഭാഗം നീക്കി നമുക്ക് വേണ്ട രീതിയില്‍ ടോട്ടുകളുടെ ദൂര പരിധി നിശ്ചയിക്കാം. ചിത്രം ശ്രധിക്കുക. ഇനി ബ്രഷ് ടൂള്‍ ഒന്നു പ്രയോഗിച്ച് നോക്കു എങ്ങനുണ്ട്. ഒരു കാര്യം പറയാന്‍ മറന്നു. ബ്രഷ് പാലറ്റില്‍ control എന്നു കാണുന്ന ഭാഗം എല്ലതിന്റെയും Off എന്നാക്കുവാന്‍ മറക്കരുത്. അല്പം ബ്രഷ് പ്രയോഗം കഴിഞ്ഞ ശേഷം normal എന്നത് soft light എന്നാക്കിമാറ്റുക. blur >> gaussian blur select ചെയ്യുക. radius 5 നല്‍കുക വീണ്ടും പുതിയ ലയര്‍ dots2 എന്ന പേരില്‍ ഓപണ്‍ ചെയ്യുക. ബ്രഷ് അല്പം ചെറുതാക്കി ( master diameter 20 pix) താഴെ ചിത്രത്തിലേതു പോലെ ബ്രഷ് ചെയ്യുക. ശേഷം അതിന്റെ Ctrl+J അടിച്ച് duplicate ലയര്‍ ഉണ്ടാക്കുക. ലയര്‍ പാലറ്റില്‍ dots2 എന്ന ലയര്‍ സെലെക്റ്റ് ചെയ്ത് blur >> gaussian blur select ചെയ്യുക. radius 5 നല്‍കുക. നമ്മള്‍ duplicate ആയി ഉണ്ടാക്കിയ ലയര്‍ വീണ്ടും സെലെക്റ്റ് ചെയ്യുക. Ctrl+J അടിച്ച് ഒരു duplicate ലയര്‍ കൂടി ഉണ്ടാക്കുക. ശേഷം അവസാനം ക്രിയേറ്റ് ചെയ്ത 2 ലയറുകളും normal mode ഒഴിവാക്കി overlay എന്നാക്കുക. ബക്ക് ഗ്രൌണ്ട് റെഡി.
9 അഭിപ്രായ(ങ്ങള്‍):
എനിക്കു വട്ടായി
ഹോഹ് എനിക്ക് സമാദനമായി, എന്നെകൊണ്ട് ഒരാള്‍കെങ്കിലും ഒരുപകാരമുണ്ടായല്ലൊ
നന്ദി .. ഉപകാരം
fasalu ninte photo shop kondu kooduthal ariyan njanum sremikkunundu
നന്ദി ശാഹുൽ, വീണ്ടും വരിക.
പടച്ചോനെ മിക്കവാറും പെരന്താകും എന്നാലും സംഭവം സൂപ്പര്‍
തളരരുത് അനീസെ
എല്ലാം നന്നായി വന്നതായിരുന്നു,എല്ലാ ലയെരും ക്ലൌടും സെലക്ട് ചെയ്തു വന്നപ്പോള്‍ മാസ്ക് കൊടുക്കാന്‍ പറ്റുന്നില്ലല്ലോ,
മാസ്ക് ആക്റ്റീവ് അല്ല,
ഇനി എന്ത് ചെയ്യും?
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
പോസ്റ്റുമായി ബന്ധപ്പെട്ട സംശയങ്ങളും അഭിപ്രായങ്ങളും അറിയിക്കുക, കൂട്ടത്തിൽ നിങ്ങൾ ഇനി കാണാൻ ആഗ്രഹിക്കുന്ന പഠനങ്ങളും