എം ബി ബി എസ് ഇല്ലെങ്കിലും തലമാറ്റി വെക്കല്‍ ശാസ്ത്രക്രിയ നടത്താന്‍ പറ്റിയ ഡിഗ്രി കിട്ടുന്നത് ഒരു പക്ഷെ ഗ്രാഫിക് ഡിസൈനിംഗില്‍ മാത്രായിരിക്കും. ഇവിടെ ഞാന്‍ അതിനു വേണ്ട അസംസ്കൃത വസ്തുക്കളായി ഉപയോഗിച്ചിരിക്കുന്നത് പൃത്വീരാജ് ന്റെ പുതിയ ഫിലിം അന്‍വറിന്റെ ഒരു പോസ്റ്ററും ആ നല്ല മോന്തയെ വൃത്തികേടാക്കാന്‍ ഉപയോഗിച്ചിരിക്കുന്നത് എന്റെ ഒരു ഫ്രണ്ട് (ചോദിക്കാനും പറയാനും ആരുമില്ലാത്തതു കൊണ്ട് അവന്റെ ഫോട്ടോ എടുത്തെന്നു മാത്രം) ന്റെ ഫോട്ടോയാണ്. മോര്‍ഫിംഗ് നടത്തുമ്പോള്‍ നമ്മള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട ഒരു കാര്യം . നമ്മള്‍ തിരഞ്ഞെടുക്കുന്ന ചിത്രങ്ങള്‍ക്കനുസരിച്ചാണ് അതിന്റെ കളര്‍ ബാലന്‍സ് ലെവത്സ് എന്നിവ ക്രമീകരിക്കേണ്ടത് എന്നതാണ്. ഇതു തുടക്കത്തില്‍ തന്നെ പറയാന്‍ കാരണം ഇവിടെ പറയുന്ന ട്യൂട്ടോറിയല്‍ പ്രകാരം എല്ലാ ചിത്രങ്ങള്‍ക്കും ഒരേ കളര്‍ ബാലന്‍സും മറ്റു സെറ്റിംഗ്‌സുകളും നല്‍കിയാല്‍ സംഗതി പാളും. പിന്നെ എന്നെ തെറി വിളിച്ചിട്ട് കാര്യമില്ല. പിന്നെ ഗുരു നിന്ദ പാപമാണെന്നറിയാമല്ലൊ ശിഷ്യ ന്മാരേ, അതുകൊണ്ട് പരമാവധി സമരവും ജനല്‍ ചില്ല് എറിഞ്ഞുടക്കുന്നതും ഒഴിവാക്കുക. പ്രിയപ്പെട്ട മമ്മുട്ടിയുടേയും പൃത്വിരാജിന്റേയും ആരാധകര്‍, ഫാന്‍സ് അസോസിയേഷന്‍സ് എല്ലാവരും എന്നോടു ദയവായി പൊറുക്കുക, എനിക്കിതല്ലാതെ മറ്റു നിവൃത്തിയില്ലാത്തോണ്ടാണ്, നിങ്ങളു കരുതുന്നുണ്ടാവും കാണാന്‍ കൊള്ളാവുന്ന വല്ല കോന്തന്മാരുടേയുംഫോട്ടോ മോര്‍ഫിക്കൂടെ എന്നു, എന്തായാലും ഞാന്‍ തുടങ്ങി, ബാക്കി എല്ലാം ഈശ്വരോ രക്ഷതു:
Free transform (Ctrl+T) ഉപയോഗിച്ച് ഒറിജിനല്‍ മുഖത്തിന്റെ വലിപ്പത്തിലും ചെരിവുണ്ടെങ്കില്‍ അതും ക്രമീകരിക്കുക.
ഇനി നമുക്ക് ചിത്രത്തില്‍ കാണുന്നത് പോലെ ഇറേസര്‍ ടൂള്‍ ഉപയോഗിക്കണം. അതിനായി ഇറേസര്‍ ടൂള്‍ സെലെക്റ്റ് ചെയ്ത ശേഷം soft round brush 50 px സെലെക്റ്റ് ചെയ്യുക. ഇനി വല്ലാണ്ടു മൊട കാണിച്ചു നിക്കണ സൈഡ് എല്ലാം പതുക്കെ മായ്ച്ച് കളയുക.
ഇനി ലെവല്‍സ് അഡ്ജസ്റ്റ് ചെയ്യണം.( ഇത് എല്ലാ ചിത്രത്തിലുമൊന്നും ചെയ്യേണ്ടി വരില്ല, മോര്‍ഫിംഗിന്റെ കാര്യത്തില്‍ ടൂള്‍സുകള്‍ അല്പ സ്വല്പം വ്യത്യാസപ്പെടാം. അതു കാര്യമാക്കണ്ട. എല്ലാം വരുമ്പോലെ വരും എന്നെ ക്രൂശിക്കരുത് എനിക്കീ രക്തത്തില്‍ പങ്കില്ല) ലെവല്‍സ് അഡ്ജസ്റ്റാന്‍ image >> adjustments >> levels എന്നിടത്തു പോയാല്‍ മതി.
സംഭവം ആളു കലാഭവന്‍ മണി സ്റ്റൈലില്‍ കറുപ്പിനേഴഴക് ആണെങ്കിലും ഒപ്പം നിക്കണ മംതാജിക്ക് ഒരു കുറച്ചില്‍ വരരുതല്ലോ. അതുകൊണ്ട് ഡോഡ്‌ജ് ടൂള്‍ സെലെക്റ്റ് ചെയ്ത ശേഷം ചിത്രത്തില്‍ കാണുന്ന സെറ്റിംഗ്സ് ( Dodge Tool (Brush: 30px, Range: Midtones, Exposure: 30%) നല്‍കുക. ശേഷം ചിത്രത്തില്‍ മാര്‍ക്ക് ചെയ്തിരിക്കുന്ന പോലെ അവിടവിടായി ചെറുതായി ഡോഡ്ജ് ബ്രഷ് പ്രയോഗിക്കുക.
ഇനി അല്പം ബേണ്‍ ചെയ്യണം. കണ്ണിന്റെ താഴെ യായിട്ടൊക്കെ , അതിനായി ആദ്യം ബേണ്‍ ടൂള്‍ സെലെക്റ്റുക, (ചിത്രത്തില്‍ ശ്രദ്ധിച്ചാല്‍ ബേണ്‍ ടൂള്‍ കണ്ടെത്താം) ഇനി ബേണ്‍ ടൂള്‍ സെറ്റിംഗ്സ് കൂടി (Brush: 25px, Range: Midtones, Exposure: 40%) അഡ്ജസ്റ്റ് ചെയ്ത് പ്രയോഗിക്കൂ. (ഇതൊന്നുമില്ലെങ്കിലും സംഗതി നടക്കും പിന്നെ ഒരു ട്യൂട്ടോറിയലാവുമ്പം അല്പം ജാഡയൊക്കെ വേണ്ടെ അല്ലെ..... ഹല്ല പിന്നെ....)
25 അഭിപ്രായ(ങ്ങള്‍):
അഹഹ ,ഇതുകൊന്ദുഒരത്യാവശ്യ മുണ്ട്
വളരെ നന്ദി
ഇത് തന്നെ ആണ് ഞാന്‍ നോക്കിയിരുന്നത്....പലപ്പോഴും തല വെട്ടി മാറ്റി നോക്കിയിരുന്നു എങ്കിലും കളര്‍ ബാലന്‍സ് ശരി ആകുന്നില്ലയിരുന്നു..എന്റെ സാഹസങ്ങള്‍ ഞാന്‍ ഫസലുവിനു അയച്ചു തന്നാല്‍ തെറ്റ് തിരുത്തി തരുമോ..? സമയം ഉണ്ടെങ്കില്‍ മാത്രം മതി കേട്ടോ... പുതിയ പോസ്റ്റുകള്‍ക്കായി കാത്തിരിക്കുന്നു...താങ്ക്സ്..
thank uuuuuuu
ഇസ്മായില്‍ക, ഞാന്‍ ഉത്ത്രവാദിത്തം ഏല്‍ക്കില്ല കെട്ടോ,, പറഞ്ഞില്ലെന്നു വേണ്ട, നവാസെ കുഞ്ഞാടെ എനിക്കയക്കുന്നതില്‍ വിരോദമില്ല എനിക്കും കാണാല്ലൊ, ചുമ്മാ അയക്കൂന്നെ, അയക്കുംബം ജെ പി ജി ഫയല്‍ ആയി അയച്ചാല്‍ മതി. പിന്നെ ഞാന്‍ ക്ലിയറാക്കിയാല്‍ നിങ്ങള്‍ക്ക് പടിക്കാന്‍ പറ്റില്ലല്ലോ. അതുകൊണ്ട് നിങ്ങള്‍ ക്ലിയറാക്കുന്നതല്ലെ നല്ലത്, ആചാര്യ, ഹാക്കര്‍ നന്ദിയുണ്ട്.
എം ബി ബി എസ് ഇല്ലെങ്കിലും തലമാറ്റി വെക്കല്‍ ശാസ്ത്രക്രിയ നടത്താന്‍ പറ്റിയ ഡിഗ്രി കിട്ടുന്നത് ഒരു പക്ഷെ ഗ്രാഫിക് ഡിസൈനിംഗില്‍ മാത്രായിരിക്കും.
കൊള്ളാം... കൊള്ളാം....
മമ്മൂട്ടിക്ക് ഏതോഒരു അലവലാതിയുടെ തല വെച്ചത് ഞങ്ങള്‍ ഫാന്‍സുകാര് പൊറുക്കൂല മാഷെ.... നിന്റെ ഇസ്‌കൂള് ഞമ്മള്‍ പൂട്ടിക്കും.ആ മൊട്ട ഞമ്മള്‍ പൊട്ടിക്കും.. ഇങ്കുലാബ് സിന്ദാബാദ്
മമ്മുട്ട്യാനു മലപ്പുറം
സങ്കതി കലക്കി ഇനി ചിലതൊക്കെ ഒന്നു മോര്‍ഫണം
please give me the e mail id..
കാസിം ബായ് കൊല്ലഡാ കൊല്ലു.... എന്റെ പൊന്നു മമ്മുട്ട്യാനു ഇജ്ജ് ഹലാക്കാക്കല്ലെ കോയാ തീരെ ഒരു കണ്ണിച്ചോരല്ലാതെ, അല്‍ബിക്കുട്ടീ,,, നമ്മക്കിട്ട് പണിയല്ലെ ട്ടാ, നവാസ് മോനു loveheart.fazlul@gmail.com ഇതാണെന്റെ ഐഡി.
ദെന്താദ്!
ഇഞ്ഞീപ്പോ സങ്ങതി ആകെ അൽക്കുൽത്താവൂലോ പടച്ചോനേ!
ഞമ്മന്റെ തലേം കൊണ്ട് ഞമ്മ കീഞ്ഞ്!
i send one photo...thallalley kollalley...
ente photo thanne aanu vetti vechirikkunnathu...
mistakes paranju tharaney...
ഏവൂരന്‍ ജയണ്ണാ ഇങ്ങളു കീയല്ലീ കോയാ, ഇബടെ നിക്കീന്ന്, നവാസ് ബായ് ഞാന്‍ റിപ്ലേ തന്നിരുന്നല്ലോ കിട്ടിയില്ലെ.
കിടു. ഇനി മുതല്‍ “ഓം ഹ്രീം... തലമാറട്ടെ!!”
reply kittiyee.....thanks bhaaii...
കൊള്ളാം കേട്ടോ....ഇടക്കൊക്കെ ഇങ്ങോട്ടും ഒന്ന് വന്നു നോക്കണം http://www.computric.co.cc/
തല മാറട്ടെ.
Nice Post... :D
tnkkkkkkkkk uuuuuuuuu
സംഗതികള്‍ ഓരോന്നോരോന്നായ് പോരട്ടെ....
akbar bai. bibin , junaith ellaavrkum nandi
I tried your great lessons. I really appreciate your effort and language. You will be a useful person to everybody. Keep it up.Director of ayurspa from Thailand. ayurspa@yahoo.com
thank u Surendran sab
അഡ്ജസ്റ്റാന്‍....
എഡിറ്റിയ......
Do you want to kill Malayalam like this?
ണനോണിയണ്ണാ.. നുമ്മ ഇവിടെ മലയാളം ക്ലാസ് അല്ലല്ലോ നടത്തുന്നേ...
Sorry, the website www.computric.co.cc cannot be found.
enthinaaaa evide vanjnittu, chummaaaaaaaaaaaaaaa............
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
പോസ്റ്റുമായി ബന്ധപ്പെട്ട സംശയങ്ങളും അഭിപ്രായങ്ങളും അറിയിക്കുക, കൂട്ടത്തിൽ നിങ്ങൾ ഇനി കാണാൻ ആഗ്രഹിക്കുന്ന പഠനങ്ങളും