2011, ജനുവരി 27, വ്യാഴാഴ്‌ച

മരവുരിയുടുത്ത അക്ഷരങ്ങള്‍


മരവുരിയുടുത്ത സന്യാസിനികള്‍ മാത്രമല്ല അക്ഷരങ്ങളും ദേ കണ്ടില്ലേ... ശ്ശോ..!!! എന്റൊരു കാര്യം, എന്നെ കൊണ്ട് ഞാന്‍ തന്നെ തോറ്റൂ, സത്യം.!! പെട്ടന്നു ചെയ്യാവുന്ന ഒരു ടെക്സ്റ്റ് ഇഫക്റ്റ്, കുറേ ദിവസായി ടെക്സ്റ്റ് ഇഫക്റ്റുകളെ കുറിച്ച് പറഞ്ഞിട്ട് എങ്കില്‍ പിന്നെ ഇന്നു അതു തന്നെ ആയിക്കളയാം , അപ്പം തുടങ്ങാം.എന്നത്തേയും പോലെ പുതിയ ഒരു ഡോക്യൂമെന്റ് തുറക്കുക. ഞാന്‍ സെലെക്റ്റ് ചെയ്തതു പോലുള്ള മരത്തിന്റെ അടുത്തെങ്കിലും വരുന്ന വല്ല കളറും സെലെക്റ്റുക.

ചിത്രത്തില്‍ കാണുന്ന പോലെ ചുമ്മാ കളര്‍ ബക്കറ്റ് കമഴ്ത്തുക. ഒഴിക്കുംബം പെയിന്റ് പുറത്തേക്ക് തൂവാതെ ശ്രദ്ധിക്കണേ, (ചുമ്മാ കമ്പൂട്ടര്‍ നാശാകണ്ടല്ലോ എന്നൊരു നല്ല ചിന്ത, അതേയുള്ളു.!!) 

ഇനി Filter > Noise > Add Noise  പോകുക. ചിത്രത്തില്‍ കാണുന്ന സെറ്റിംഗ്സുകള്‍ നല്‍കുക.

ശേഷം  Filter > Blur > Radial Blur ചിത്രത്തില്‍ കാണിച്ചിരിക്കുന്ന സെറ്റിംഗ്സുകള്‍ അപ്ലേ ചെയ്യുക.

ഇനി നമുക്കു ഇഷ്ടമുള്ളത് ടൈപുക, ടെക്സ്റ്റ് ബോള്‍ഡാവാന്‍ ശ്രദ്ധിക്കുമല്ലോ. ഇനി ഇതിനു അല്പം ബ്ലെന്റിംഗ് ഒപ്ഷന്‍സ് സെറ്റ് ചെയ്യേണ്ടതുണ്ട്. അതിനായി നമ്മുടെ ടെക്സ്റ്റ് ലയറില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് ബ്ലന്റിംഗ് ഒപ്‌ഷന്‍സ് എന്നതില്‍ ക്ലിക്കുക. ശേഷം താഴെ ചിത്രങ്ങളില്‍ കാണിച്ചിരിക്കുന്ന സെറ്റിംഗ്സുകള്‍ പ്രയോഗിക്കുക.


  

ഇനി ചിത്രത്തില്‍ കാണിച്ചിരിക്കുന്നത് പോലെ ലയര്‍ പാലറ്റിലെ ബ്ലന്റ് മോഡ്  Multiply എന്നാക്കുക. അപ്പോള്‍ നമ്മുടെ ചിത്രവും ഇതുപോലെ ലഭിക്കും. ഇനി അല്പം ചെറിയ വര്‍ക്ക് കൂടിയുണ്ട്. അതിനായി ആദ്യം നമ്മുടെ ടെക്സ്റ്റ് ലയറിന് ഒരു ഡ്യൂപ്ലിക്കേറ്റ് ലയര്‍ ഉണ്ടാക്കുക,  ശേഷം റൈറ്റ് ക്ലിക്ക് ചെയ്ത്  ബ്ലെന്റിംഗ് ഒപ്ഷന്‍സ് ഓപണ്‍ ചെയ്യുക. താഴെ ചിത്രങ്ങളില്‍ കാണുന്ന സെറ്റിംഗ്സ് നല്‍കുക.


ഇനി ചിത്രം നോക്കു.
ഇനി വേണമെങ്കില്‍ Ctrl+U അല്ലെങ്കില്‍ Ctrl+B ഉപയോഗിച്ച് കളര്‍ മാറ്റുകയോ അഡ്ജസ്റ്റ് ചെയ്യുകയോ ആവാം. കൂടുതല്‍ ഭംഗിക്കായി..

16 അഭിപ്രായ(ങ്ങള്‍):

ഫസ്‌ലൂ.... ഞാനും ഏകദേശം നിന്റെ അതേ ലൈന്‍ തന്നെയാണ്. മലയാളത്തില്‍ ടൈപ്പ് ചെയ്യലാണു ഏറ്റവും വിഷമമുള്ള സംഗതി.. അതിനു വല്ല എളുപ്പ വഴിയുമുണ്ടെങ്കില്‍ ഒന്നു പറഞ്ഞു താ...

ഹലോ, അജ്ഞാത സുഹൃത്തെ, അതിനായി ഞാനീ ബ്ലോഗില്‍ തന്നെ ഒരു പോസ്റ്റായി ഇട്ടിട്ടുണ്ട്. ഒന്നു നോക്കു.

മരവുരിയുടുത്ത അക്ഷരങ്ങൾ...
ഒരു കവിതയ്ക്കു ചേരുന്ന റ്റൈറ്റിൽ!
അഭിനന്ദനങ്ങൾ!

ഈ കുറിപ്പിന്‍റെ തലവാചകത്തില്‍ ഒരു 'കവിത' ഉണ്ടല്ലോ നിഷ്കൂ...!

{എന്തെ ഒരു കൈ നോക്കുന്നോ..?}

ഈ കുഞ്ഞാക്ക ആള് കൊള്ളാലോ

എന്റെ ജയണ്ണാ, നമൂസ് ചക്കരെ, നിങ്ങടെയൊക്കെ ബ്ലോഗുകള്‍ വായിച്ച് വായിച്ച് അവസാനം എനിക്കും ഗവിത വരാന്‍ തുടങ്ങിയിരിക്കുന്നു അല്ലെ, എന്തായാലും ഞാന്‍ എന്റെ മെനുബാരില്‍ കവിതക്കായി ഒരു ഇടം കൊടുത്തിട്ടുണ്ട്, വല്ലതും സമ്പവിച്ചാല്‍ ഞാനത് പോസ്റ്റും അല്ലാണ്ട് നിങ്ങളെ വെറുതെവിടത്തൊന്നുമില്ല, ശോ, എന്റെ വടക്കേലണ്ണാ അങ്ങനൊന്നൂല്ലാന്നേ.....

പരീക്ഷിച്ചു വിജയിച്ചു നന്ദി.

ഞാന്‍ കൃതാര്‍ത്ഥനായി ശിഷ്യാ.. കൃതാര്‍ത്ഥനായി....

ഫസലൂ, ഞാനിപ്പോഴും തെങ്ങേൽ തന്നെ...

എന്താണു ശിഷ്യേ കുഞ്ഞൂസെ, ക്ലാസ്സ് കട്ട് ചെയ്ത് ചുമ്മാ തെക്കു വടക്കു നടന്നാല്‍ പിന്നെങ്ങനെ തെങ്ങേല്‍ നിന്നു ഇറങ്ങാന്‍ പറ്റും. നല്ല ചുട്ട അടിവെച്ചു തരും ഞാന്‍,,ങ്ഹാ....

ഗുരോ..സൂപ്പറായിട്ട്ണ്ട്...

ശബീറെ, ശിഷ്യാ നന്നായി വരും.....

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പോസ്റ്റുമായി ബന്ധപ്പെട്ട സംശയങ്ങളും അഭിപ്രായങ്ങളും അറിയിക്കുക, കൂട്ടത്തിൽ നിങ്ങൾ ഇനി കാണാൻ ആഗ്രഹിക്കുന്ന പഠനങ്ങളും