പുതിയ ഒരു പേജ് 600X800 വലിപ്പത്തിൽ ഓപൺ ചെയ്യുക. ഫോർഗ്രൗണ്ട് കളർ # f7e2ae എന്നും ബാക്ക്ഗ്രൗണ്ട് കളർ # eec564 എന്നും സെലെൿറ്റ് ചെയ്യുക. ശേഷം ഗ്രേഡിയന്റ് ടൂൾ എടുത്ത് Radial സെലെൿറ്റ് ചെയ്ത് ചിത്രത്തിൽ കാണുന്നത് പോലെ പ്രയോഗിക്കുക.
പെൻടൂൾ സെലെൿറ്റ് ചെയ്ത് ചിത്രത്തിൽ കാണുന്നത് പോലെ ഷെയ്പ് ഉണ്ടാക്കി 4 കോർണറുകളിലും ചെയ്യുക. ഫ്രീ ട്രാൻസ്ഫേം ടൂൾ ഉപയോഗിച്ച് വേണ്ട രീതിയിൽ നമുക്ക് തിരിക്കാം.
ഇനി നിങ്ങളുടെ ഫോട്ടോ ചിത്രത്തിൽ നമുക്ക് ആഡ് ചെയ്യാം. ഞാൻ ഗൂഗിളമ്മാവന്റെ കയ്യിന്നു ഏതോഒരു പെങ്കൊച്ചിന്റെ(?) ഫോട്ടോ വാങ്ങിയതാ. അതിനെ കട്ട് ചെയ്തെടുത്ത് ദേ കണ്ടില്ലേ, ഇങ്ങനങ്ങ് പ്രതിഷ്ഠിച്ചു. ഇനി ബ്ലന്റിംഗ് ഒപ്ഷൻസ് എടുത്ത് ഒരല്പം outer glow ഒപ്ഷൻസ് ചെയ്യുക.
ഇനി ഷേപ് ടൂൾ സെലെൿറ്റ് ചെയ്യുക. സ്റ്റാർ ഷേപ് എടുത്ത് ചിത്രത്തിന്റെ താഴ്ഭാഗത്ത് പ്രയോഗിക്കുക. ഷേപ് പ്രയോഗിക്കുമ്പോൾ ഷിഫ്റ്റ് ഞെക്കി പിടിക്കാൻ മറക്കരുത്, . ഫോർഗ്രൗണ്ട് കളർ #ececec എന്നു സെലെൿറ്റ് ചെയ്യാൻ ശ്രദ്ധിക്കുക.
ശേഷം നമുക്ക് മൈൻ ചിത്രത്തിനു പിറകിലായി പൂക്കൾ ആഡ് ചെയ്യണം. ശേഷം ഫ്രീ ട്രാൻസ്ഫേം ടൂൾ( Ctrl+T) ഉപയോഗിച്ച് വേണ്ടരീതിയിൽ അഡ്ജസ്റ്റ് ചെയ്യുക.
ഞാൻ ഈ ചിത്രമാണു ഉപയോഗിച്ചത്. നിങ്ങൾക്കും ഇതുവേണമെങ്കിൽ ഉപയോഗിക്കാം. അല്ലെങ്കിൽ മറ്റു ചിത്രങ്ങൾ ഉപയോഗിക്കാം. (ചിത്രത്തിൽ ക്ലിക്കിയാൽ ഒറിജിനൽ വലിപ്പത്തിൽ കിട്ടും)
ഇനി ചിത്രത്തിൽ ഇതുപോലെ വേറെ പൂക്കളും ആഡ് ചെയ്യുക.
( ചിത്രത്തിൽ ക്ലിക്കിയാൽ വലുതാവും)
ശേഷം ഏറ്റവും താഴെയുള്ള ബാക്ക്ഗ്രൗണ്ട് ലയറിനു തൊട്ടുമുകളീലായി പുതിയൊരു ലയർ ക്രിയേറ്റ് ചെയ്യുക. ബ്രഷ്ടൂൾ സെലെൿറ്റ് ചെയ്ത് ഹാർഡ്‌നസ്സ് 100%, 28പിക്സൽ വലിപ്പത്തിൽ ഫോർഗ്രൗണ്ട് കളർ #ececec സെലെൿറ്റ് ചെയ്ത് വരക്കുക. വരക്കുമ്പോൾ ഷിഫ്റ്റ് ഞെക്കിപിടിക്കുക.
ഇനി ഇതിന്റെ ഒരു ഡ്യൂപ്ലിക്കേറ്റ് ലയർ ക്രിയേറ്റ് ചെയ്യുക. Edit >> Transform >> Flip Horizontal പോകുക. വീണ്ടും Edit >> Transform >> Flip Vertical പോകുക. ചിത്രത്തിൽ കാണുന്നത്പോലെ മുകളിലുള്ള ബ്രഷ് ടൂൾ ലയറിന്റെ നേരെ വരുന്നത്പോലെ സെറ്റ് ചെയ്യുക. (ചിത്രം ശ്രദ്ധിക്കുക) ഇപ്പമ്മ് എല്ലാം ശുഭം. ഇനി വേണെങ്കിൽ നിങ്ങളുടെ ഭാവനക്കനുസരിച്ച് ഇഫക്റ്റുകൾ നൽകാം.