
ഫോട്ടോഷോപ്പ് മലയാളം ഗ്രൂപ്പിൽ നിന്നു രണ്ടാമത്തെ ടൂട്ടോറിയൽ ആണിത്. നവാസ് ശംസുദ്ദീൻ എന്ന പ്രിയ സുഹൃത്തിന്റെ സംഭാവന. വളരെവേഗത്തിൽ ചെയ്യാവുന്ന ഇതു ക്രിസ്മസ് വാൾപേപ്പറുകളും കാർഡുകളും മറ്റും ഡിസൈൻ ചെയ്യാൻ ഉപയോഗിക്കാം.
ചിത്രത്തിൽ കാണുന്നത്പോലെ റേഡിയൽ ഗ്രേഡിയന്റ് ഉപയോഗിച്ച് കളർ ഫിൽ ചെയ്യുക.
ഇനി പുതിയൊരു ലയർ കൂടി ക്രിയേറ്റ് ചെയ്യണം. അതിനു ശേഷം സെലെൿറ്റ് ടൂൾ (elliptical marque tool) എടുത്ത് ഒരു റൗണ്ട് ക്രിയേറ്റാൻ മറക്കരുത്. പിന്നീട് ഗ്രേഡിയന്റ് ടൂൾ സെലെൿറ്റ് ചെയ്യുക. ഗ്രേഡിയന്റ് വൈറ്റ് to ട്രാൻസ്പേരന്റ് ആയി സെലെൿറ്റ് ചെയ്ത് പ്രയോഗിക്കുക. ലൈനർ ഗ്രേഡിയന്റ് ആവാൻ ശ്രദ്ധിക്കുമല്ലോ. ഈ ഗ്രേഡിയന്റിനെ ട്രന്സ്ഫോം ചെയ്യണം.അതിനു Edit > Transform > Scale പോകുക. റീസൈസ് ചെയ്ത് വലിപ്പം ക്രമീകരിക്കുക.
ഇനി ഒരല്പം ഒപാസിറ്റി കുറച്ച് ബ്ലർ ചെയ്യുക. gaussian blur ഉപയോഗിച്ചാൽ മതിയാവും. ഇനി ഒരു ഷാഡോ കൂടെ കൊടുത്താൽ സംഗതി ഉഷാറായി. ഇതു തന്നെ സ്ക്വയർ ആയും ഉപയോഗിക്കാം. അല്പം മാറ്റത്തിരുത്തലുകളോടെ. താഴെ നോക്കു റിസൾട്ട്.
26 comments
bhavukangal
nawas
vere oru combination il
പോസ്റ്റുമായി ബന്ധപ്പെട്ട സംശയങ്ങളും അഭിപ്രായങ്ങളും അറിയിക്കുക, കൂട്ടത്തിൽ നിങ്ങൾ ഇനി കാണാൻ ആഗ്രഹിക്കുന്ന പഠനങ്ങളും