അക്ഷരങ്ങളെ കത്തിക്കാനുള്ള വിദ്യ നമുക്കിവിടെ പഠിക്കാം. ഫോട്ടോഷോപ്പ് മലയാളം ഗ്രൂപ്പിൽ നിന്ന് ഇതിനെ തയ്യാറാക്കിയത് നവാസ് ശംസുദ്ദീൻ
അക്രമാസക്തരായ ജനക്കൂട്ടത്തിലേക്ക് വെടിബെച്ചപ്പം കത്തിപ്പോയതാന്നാ നവാസ് പറയുന്നെ, ന്നാലും ഓൻ ഞമ്മളെ മൂട്ടിതന്നെ തീ കൊടുത്ത്കളഞ്ഞല്ലോ ന്നൊരു ബേദന ഞമ്മന്റെ ഖൽബിൽ ബല്ലാണ്ടിണ്ട് ട്ടാ.
എന്തായാലും അതൊക്കെ പോട്ടെ, ഞമ്മക്ക് തൊടങ്ങാലല്ലെ. അപ്പം എന്നത്തേയും പോലെ പുതിയൊരു പേജ് തുറക്കുക.
ഇനി നമ്മക്ക് പേജിൽ മൊത്തത്തിൽ കരിഓയിൽ ഒഴിക്കണം. അതിനായി paint bucket Tool ഉപയോഗിച്ച് മൊത്തത്തിൽ കറുപ്പ് കോരി ഒഴിക്കുക.
ഇനി നമുക്ക് ആവശ്യമായ ടെക്സ്റ്റ് ടൈപുക. ടൈപ്പ് ചെയ്യുമ്പം അതു വെള്ള അക്ഷരങ്ങളാവാൻ ശ്രദ്ധിക്കണേ. അത്യാവശ്യം ബോൾഡായ അക്ഷരങ്ങൾ ടൈപ്പ് ചെയ്യാൻ ഉപയോഗിക്കുന്നത് ആണൂ നല്ലത് ഇല്ലെങ്കിൽ വ്യക്തതയുണ്ടാവില്ല.
ശേഷം ടൈപ് ചെയ്ത ടെക്സ്റ്റിനെ റൈറ്റ്ക്ലിക്ക് ചെയ്ത് Resterize എന്നിടത്ത് ക്ലിക്ക് ചെയ്ത് Rasterize ചെയ്യണം. ഇനി ചിത്രത്തിലെ ലയർ പാലറ്റിലേക്കൊന്നു നോക്കു. നമ്മുടെ ബാക്ക്ഗ്രൗണ്ട് ലയറിന്റേയും ടെക്സ്റ്റ് ലയറിന്റേയും ഓരോ ഡ്യൂപ്ലിക്കേറ്റ് ലയർ ഉണ്ടാക്കണം. അതിനായി ലയർ പാലറ്റിലെ ന്യൂ ലയർ ഐകണിലേക്ക് നമ്മുടെ ലയറുകൾ ഡ്രാഗ് ചെയ്ത് വിട്ടാൽ മതിയാകും.
മുകളിലുള്ള ടെക്സ്റ്റ് ലയറിനെ Eye ഐകണീൽ ക്ലിക്ക് ചെയ്ത് ഇൻവിസിബിൾ ആക്കിയ ശേഷം താഴെയുള്ള ടെക്സ്റ്റ് ലയർ സെലെൿറ്റ് ചെയ്ത് ചിത്രത്തിൽ കാണുന്നത് പോലെ തിരിക്കണം. അതിനായി Free Transform ടൂൾ ഉപയോഗിക്കുകയോ Edit >> Transform >> 90° CW കൊടുക്കുകയോ ചെയ്യാം.
ഇനി ഇവിടത്തന്നെ ചുമ്മാ മുട്ടിത്തിരിയാതെ filter >> Stylize >> Wind പോകുക. Wind മുകൾ ഭാഗത്തേക്ക് വരുന്ന തരത്തിൽ(from the left) സെറ്റ് ചെയ്യുക. CTRL+F പ്രസ്സ് ചെയ്ത് Wind ഫിൽറ്റർ ഇഫക്റ്റ് നമുക്കു വീണ്ടും ആവർത്തിക്കാം. ഇങ്ങനെ ആവശ്യമുള്ള വലിപ്പത്തിൽ വിന്റ് ഇഫക്റ്റ് നമുക്ക് ക്രമീകരിക്കാം.
അടുത്തതായി നമ്മുടെ ടെക്സ്റ്റിനെ പഴയപോലെ തിരിക്കുക. Ctrl+T ഉപയോഗിച്ച് തിരിക്കുകയോ അല്ലെങ്കിൽ Edit >> Transform >> 90° CCW പോകുകയോ ചെയ്യാം. ഇനി നമ്മൾ നേരത്തെ ഉണ്ടാക്കിയ ബാക്ക്ഗ്രൗണ്ട് ലയറിന്റെ ഡ്യൂപ്ലിക്കേറ്റിലേക്ക് ഈ ടെക്സ്റ്റ് ലയറിനെ മെർജ് (Ctrl+E) ചെയ്യുക. ഇനി മുന്നോട്ട് പോകണെങ്കി ഈ പരിപാടി അത്യാവശ്യമായതോണ്ട് മെർജ് ഒഴിവാക്കി മുന്നോട്ട് പോകാം എന്നൊരു വെടക്ക് ചിന്ത നടക്കൂല മക്കളേ.
ശേഷം Filter >> Liquify ഓപൺ ചെയ്യുക. ചിത്രത്തിൽ കാണിച്ച പോലെ ബ്രഷ് ടൂൾ 100 സെലെൿറ്റ് ചെയ്ത് അല്പം പ്രയോഗങ്ങൾ നടത്തുക. ചിത്ര ശ്രദ്ധിക്കുക.
ഇനി ബ്രഷ് സൈസ് 15 സെലെൿറ്റ് ചെയ്ത് ഇതു പോലെ അല്പം കൂടി പ്രയോഗിക്കുക.
ബ്രഷ് സൈസ് 50 സെലെൿറ്റ് ചെയ്ത് വീണ്ടും അങ്ങിങ്ങായി വലിച്ച് നീട്ടി ആകെക്കൂടി കാക്ക എന്തോ ചെനക്കിയപോലാക്കുക.
ഇനി ലയർ പാലറ്റിനു താഴെ കാണുന്ന create new fill or adjustment layer എന്ന ഐകണിൽ ക്ലിക്ക് ചെയ്ത് വരുന്ന മെനിവിൽ നിന്ന് hue saturation ലയർ ഓപൺ ചെയ്യുക. കളറൈസ് ബോക്സ് ചെക്ക് ചെയ്ത ശേഷം ചിത്രത്തിൽ കാണുന്നപോലെ ഫയർ കളർ വരത്തക്ക രീതിയിൽ സെറ്റ് ചെയ്യുക.
വീണ്ടും ഒരു hue saturation ലയർ കൂടി ഓപൺ ചെയ്യുക. ഇതിൽ കളറൈസ് ബോക്സ് ചെക്ക് ചെയ്യേണ്ടതില്ല. ചിത്രത്തിൽ കാണിച്ചിരിക്കുന്നത്പോലെ റെഡ് കളറിനു മുൻതൂക്കം നൽകി സെറ്റ് ചെയ്യുക. ശേഷം ബ്ലന്റിംഗ് മോഡ് Overlay ആയി സെറ്റ് ചെയ്യുക.
അപ്പം ഇതേ ഇതുപോലെ ലഭിക്കും.
ഇനി നമുക്ക് നമ്മൾ നേരത്തെ ഇൻവിസിബിൾ ആക്കിവെച്ചിരുന്ന ടെക്സ്റ്റ് ലയറിനെ Eye ഐകണിൽ ക്ലിക്ക് ചെയ്ത് വിസിബിൾ ആക്കാം. ശേഷം റൈറ്റ് ക്ലിക്ക് ചെയ്ത് ബ്ലന്റിംഗ് ഒപ്ഷൻ ഓപൺ ചെയ്യുക. Gradient Overlay എടുത്ത് ചിത്രത്തിൽകാണുന്നപോലെ കളറുകൾ സെറ്റ് ചെയ്യുക.
ഇനി ടെക്സ്റ്റ് ലയറിന്റെ അരികുകൾ സ്മൂത്ത് ആക്കാൻ വേണ്ടി സോഫ്റ്റ് ബ്രഷ് സെലെൿറ്റ് ചെയ്ത് ഇറേസർ ടൂൾ ഉപയോഗിക്കുകയോ മാസ്ക് ചെയ്ത് ബ്രഷ് ടൂൾ ഉപയോഗിക്കുകയോ ചെയ്യാം.
16 അഭിപ്രായ(ങ്ങള്‍):
njamma first........
നീയിങ്ങനെ ഫസ്റ്റും സെക്കന്റും കളിച്ച് നടന്നോ.......
കൊല്ലമെഡാ പസളൂ കൊല്ലാം,ചെ "കൊ.....മെടാ ഈ "ള്ള " എഴുതാന്‍ വല്യ പാട് അങ്ങ് കൂട്ടി വായിചേരു.....your tutorial doubt completely,i was a doubt,help me,actually photoshp is what?.....
"സംശയങ്ങള്‍ അറിയാനുള്ള ആഗ്രഹമാണ്. അതുകൊണ്ട് അതിനെ ഇവിടെ പറയുക, ഞാനും കൂടുതല്‍ അറിയട്ടെ, നിങ്ങളുടെ അഭിപ്രായങ്ങളാണ് എന്റെ പ്രചോദനം"
ഈ അഡോബിന്റെ ചെയര്‍മാന്റെ അമ്മായിഅമ്മയുടെ അമ്മയുടെ പേരെന്താ ?
@ ഉനു, ഒന്നു പോടാ ചെർക്കാ, അല്ലെങ്കിലും മലയാളീകൾക്ക് അയലോക്കത്തെ അടുക്കളക്കാര്യങ്ങൾ അറിയുന്നതിലാ താല്പര്യം, മലയാളത്തെ സ്നേഹിക്കുന്ന നീ മലയാളികളേ പറയിപ്പിക്കരുത്...
മച്ചൂ…..പഠിച്ച്. ഈ പന്തം കത്തിക്കണ പരുവാടി പഠിച്ച്. ആ അവസാനത്തെ ചില പ്രയോഗങ്ങള് ശരിക്കങ്ങോട്ട് കത്തണില്ല. ആ……ചെയ്ത് ചെയ്ത് ശര്യാവുമായിരിക്കും അല്യോ.
അപ്പം ഡേങ്ക്യൂട്ടാ
ചെറൂത്, തളരരുത് ഒക്കെ ശര്യാവും നുമ്മ ഇല്ലെ കൂടെ,
നന്നായിട്ടുണ്ട് കുഞ്ഞാക്കാ...
ഓടി വരണേ കുഞ്ഞാക്കാനെ കത്തിച്ചേ......!
നവാസ്ക്കാനെ സമ്മതിച്ചേക്കുന്നു. കത്തിക്കാനും മേണം ഒരു ഫാഗ്യം. great work
അതേടാ മുഫീ ദുഷ്ടാ, നമ്മനെ കത്തിച്ചെന്നും പറഞ്ഞ് അവന്റ തന്തോയം കണ്ടില്ലേ....
നന്നായിട്ടുണ്ട് !
Very informative blog. Keep going..
@ബഷീർ വള്ളിക്കുന്ന് നന്ദി. താങ്കളുടെ സന്ദർശനത്തിനും കമന്റിനും. നൗഷു താങ്ക്സ് ടാ
സൂപ്പരയിട്ടാ.......എനിക്കിഷ്ട്ടായി....അവസാനം ഒന്നും മണ്ടയില്‍ കയറിയില്ല...എന്നാലും ഞാന്‍ ചെയ്തു ചെയ്തു ശരിയാക്കും...എന്നിട്ട് ഞാന്‍ കത്തിക്കും..ഹും..
kalakki ttaaa
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
പോസ്റ്റുമായി ബന്ധപ്പെട്ട സംശയങ്ങളും അഭിപ്രായങ്ങളും അറിയിക്കുക, കൂട്ടത്തിൽ നിങ്ങൾ ഇനി കാണാൻ ആഗ്രഹിക്കുന്ന പഠനങ്ങളും