2011, ജൂൺ 14, ചൊവ്വാഴ്ച

പെൻടൂൾ ഒരു സകലകലാവല്ലഭൻ

ഫോട്ടോഷോപ്പ് മലയാളം ഗ്രൂപ്പിൽ നിന്നു ഇതിനെ തയ്യാറാക്കിയത്: റജിലാൽ പുത്തൻ തറയിൽ
Pen Tool ഫോട്ടോഷോപ്പിൽ ഒഴിച്ചുകൂടാനാവാത്ത ഒരു ടൂൾ ആണെന്നതിൽ ആർക്കും തർക്കമുണ്ടാകുമെന്നു തോന്നുന്നില്ല. എന്നാൽ അതിന്റെ ഉപയോഗത്തിനു മൗസ് വഴക്കം അത്യാവശ്യമാണ്.
 ചിത്രം ശ്രദ്ധിക്കുക, ഇതിൽ ആദ്യത്തേത് പെൻടൂൾ. തൊട്ടുതാഴെകാണുന്ന Freeform Pen Tool നമുക്ക് ചുമ്മാ വരഞ്ഞ് പോകാനുള്ളതാണ്. പിന്നീട് വരഞ്ഞതിനെ കറക്റ്റ്, ക്ലിയർ ചെയ്യുന്നതിനായി അതിനു താഴെയുള്ള Add Anchor Point Tool ഉപയോഗിക്കാം. അതിനായി പൂർത്തിയാക്കിയ ലൈനിൽ എവിടെങ്കിലും കണ്ണിച്ചോരയില്ലാണ്ട് എടുത്ത് പ്രയോഗിച്ചാൽ മതി. അതിനു താഴെയുള്ള Delete Anchor Point Tool  ആവശ്യമില്ലാത്ത Anchor Point ഡോട്ടുകൾ ഒഴിവാക്കാൻ വേണ്ടിയുള്ളതാണ്. അതുവഴിനമുക്ക് കൂടുതൽ മെച്ചപ്പെട്ട എഡിറ്റിംഗ് സാധ്യമാകുന്നു. പിന്നീട് വരുന്ന Convert Point Tool  നമുക്ക് ആങ്കർ പോഇന്റ് വെച്ച് കൂടുതൽ ഭാഗങ്ങളിലേക്ക് തിരിക്കാനും മറ്റുമുള്ള സൗകര്യം തരുന്നു. ഇതിനാൽതന്നെ വളരെ ഭംഗിയിൽ ചിത്രങ്ങൾ വരക്കാൻ ഏറ്റവും നല്ല ഒരു മാർഗമാണൂ പെൻടൂൾ എന്നു പറയാം.

ഇനി എങ്ങനെയാണൂ പെൻ ടൂൾ പ്രയോഗിക്കുന്നതെന്നു നോക്കു. നമുക്ക് ആവശ്യമായ സ്ഥലത്ത് നിന്ന് ക്ലിക്ക് ചെയ്ത് അടുത്ത ക്ലിക്ക് ലേക്കെത്തുമ്പോൾ അവിടെ ഒരു ലൈൻ പ്രത്യക്ഷപ്പെടുന്നു. ആ ക്ലിക്ക് വിടാതെ തന്നെ നമുക്ക് ആ ലൈനിനെ നമ്മൾ ആഗ്രഹിക്കുന്ന തരത്തിൽ വളച്ചെടുക്കാം. അതിനു ശേഷം അടുത്ത ക്ലിക്കിലേക്കു നീങ്ങാം. ആങ്കർ പോയിന്റ് ഡോട്ടിനു ഒപ്പം കാണുന്ന നീണ്ട ലൈനുകൾ നമുക്ക് ഈ വരകളെ മറ്റേതു ഭാഗത്തേക്കും തിരിക്കാനും വളക്കാനുമെല്ലാം ഈസിയാക്കിത്തരുന്നു.
പെൻ ടൂൾ ഉപയോഗിക്കുമ്പോൾ പ്രധാനമായും തുടക്കക്കാരെ അലട്ടാറുല്ല ഒരു പ്രശ്നം നമ്മൾ വരച്ച് റെഡിയാക്കിയ ഒരു ലൈനിനു ശേഷം അടുത്ത ലൈൻ വരക്കുമ്പോൾ അതു മുൻപ് വരച്ചതിനോട് അനുപാതികമായിതന്നെ വരുന്നു, അതുവഴി നാം ഉദ്ദേഷിച്ച ലൈനല്ല കിട്ടുക എന്നതാണ്. അപ്പോൾ പിന്നെ എന്തു ചെയ്യും. ആദ്യവരക്കു ശേഷം Alt കീ പ്രസ്സ് ചെയ്താൽ പിന്നീട് വരക്കുന്ന വര മുൻപ് നമ്മൾ വരച്ച ലൈനിന്റെ തുടർച്ചയായിത്തന്നെ എന്നാൽ പുതിയ ഒരു ലൈനായി നമുക്ക് വരക്കുവാൻ സാധിക്കും. അതിനാൽതന്നെ നമുക്ക് ചിത്രങ്ങൾ വരക്കുന്നതിനു അതുവളരെ സഹായകമാവും.


Pen Tool ഉപയോഗിച്ച് വരച്ചുവന്ന ഭാഗത്ത് നമുക്കൊരു ഒരു പോയിന്റ് ആഡ് ചെയ്യണമെങ്കിൽ Add Anchor Point ടൂൾ എടുത്തോ അല്ലെങ്കിൽ വേണ്ട ഭാഗത്ത് ഒന്നു മൗസ് ഉപയോഗിച്ച് ക്ലിക്കുകയോ ചെയ്താൽ മതിയാകും.


ഇനി ഒരു ആങ്കർ പോയിന്റ് ഡിലീറ്റ് ചെയ്യണമെങ്കിൽ Alt പിടിച്ച് ഡിലീറ്റ് ചെയ്യുകയോ ഡിലീറ്റ് ആങ്കർ ടൂൾ എടുത്ത് ആങ്കർ പോയിന്റിൽ ക്ലിക്കുകയോ ചെയ്താൽ മതി. ഇങ്ങനെ പെൻ ടൂൾ ഉപയോഗിച്ച് ഒരു പാത്ത് പൂർത്തികരിച്ച് കഴിഞ്ഞാൽ അതിനുള്ളിൽ ററ്റ് ക്ലിക്ക് ചെയ്ത് നമുക്ക് ബ്രഷ് പാത്ത്, മേക്ക് സെലക്ഷൻ പോലുള്ള ഒപ്ഷനുകൾ ഉപയോഗിക്കാവുന്നതാണ്.





ഇനി നമുക്ക് വരക്കുന്ന പാത്തിനുള്ളിൽ കളർ ഫിൽ ചെയ്യണമെന്നുണ്ടെങ്കിൽ ചിത്രത്തിൽ മാർക്ക് ചെയ്തിരിക്കുന്ന Shape Layers സെലെൿറ്റ് ചെയ്താൽ മതിയാവും.


ഇനി മറ്റൊന്ന് നമ്മൾ പൂർത്തിയാക്കിയ പാത്ത് സെലക്ഷനിൽ പെൻടൂൾ വെച്ച് റൈറ്റ് ക്ലിക്ക് ചെയ്യുമ്പോൾ വരുന്ന മെനുവിൽ Stroke Path സെലെൿറ്റ് ചെയ്യുക. Stroke Path വിന്റോയിൽ താഴെക്കുള്ള ആരോ ക്ലിക്ക് ചെയ്താൽ വിവിധ ഫിൽ ടൂളുകൾ നമുക്ക് കിട്ടും. അതു നമ്മുടെ ആവശ്യം പോലെ ഉപയോഗിക്കാം.
  ഇനി Make selection എന്ന ഒപ്ഷൻ ആണു  ഉപയോഗിക്കുന്നതെങ്കിൽ അതുപയോഗിച്ച് നമുക്ക് ചിത്രങ്ങൾ കട്ട് ചെയ്തെടുക്കാനും ഗ്രേഡിയന്റ്, ബ്രഷ് മറ്റും ഉപയോഗിക്കാനും സാധിക്കുന്നു.

കുറേയൊക്കെ ഇവിടെ എഴുതി, ബാക്കി സംശയങ്ങൾ ചോദിക്കൂ, തീർച്ചയായും അറിയുന്നത് പങ്കുവെക്കാം.

15 അഭിപ്രായ(ങ്ങള്‍):

കുഞ്ഞാക്കാ.. സംഗതി എല്ലാം നാന്നായിട്ടുണ്ട്. ബൂലോകത്ത് എല്ലാവരും(ഞാനടക്കം) സംവാദങ്ങളും, വിവാദങ്ങളും ആയി സമയം കളയുമ്പോള്‍ നിങ്ങള്‍ ഇങ്ങനെ മറ്റുള്ളവര്‍ക്ക് ഉപകാരപ്രദമായ വിഷയങ്ങള്‍ മാത്രം അവതരിപ്പിക്കുന്നത്‌ മാതൃകാപരം ആണ്. അഭിനന്ദനങ്ങള്‍..

കുറച്ചുപേര്‍ സംവാദങ്ങളും വിവാദങ്ങളുമായി നടക്കട്ടെ, കുറച്ചുപേര്‍ ഉപകാരപ്രദമായ പോസ്റ്റുകളുമായി വരട്ടെ, കുറച്ചുപേര്‍ ചിരിപ്പിക്കാനും വരട്ടെ. അപ്പഴല്ലേ ബൂലോകം ഒരു ബാലന്‍സില്‍ മുന്നോട്ട് പോകൂ... എന്തേയ്?

നല്ല പോസ്റ്റ് കുഞ്ഞാക്കാ.. എനിക്കറിയാവുന്ന ഒന്നുകൂടെ പങ്കുവച്ചോട്ടെ. ചിത്രം വരക്കാന്‍ മാത്രമല്ല ഇമേജെസ് വളരെ ഷാര്‍പ്പായി കട്ട് ചെയ്തെടുക്കാനും പെന്‍ ടൂളാണ് ഉത്തമം.

ആശംസകള്‍

ഫോട്ടോ ഷോപ്പിലെ ഒട്ടു മിക്ക ടൂളും കൊണ്ടു കൈകാലാശം കാട്ടി തുടങ്ങി എൻകിലും എനിക്കു വഴങ്ങാത്ത ഒന്നായാണു പെൻ ടൂളീനെ കണ്ടതു അതുകൊണ്ടു തന്നെ അതു വച്ചു ഒരു കളികളിക്കാൻ മെനക്കെടാറുമില്ല..എന്നാൽ ഇനിയൊരു കൈ നോക്കാൻ ധൈര്യം തന്നിരിക്കുന്നു ഈ പോസ്റ്റ്..ടുട്ടോറീയൽ നന്നായിട്ടുണ്ടൂ..എൻകിലും ഒരു കാര്യം പറഞോട്ടേ..തയ്യാറാക്കി നൽകുന്ന ടുട്ടോറീയൽ ഫോട്ടോഷോപ്പിന്റെ എതു വേർഷനിൽ ചെയ്തതണു എന്നുംകൂടി പറഞ്ഞാൽ ഉപകാരമായിരുന്നു..കാരണം ഒരു വേർഷനിൽ ഉള്ള ടൂൾ മൊറ്റൊരു വേർഷനിൽ കാണണമെനില്ല..അതു തുടക്ക കാർക്കു ആശയ്കുഴപ്പം ഉണ്ടാക്കുന്നു..അതു ഒഴിവാക്കൻ എതു വേർഷനിലാണു ടുട്ടോരിയൽ തയ്യാറാക്കിയതു എന്നു കൂടി നൽകുന്നതു ഉപകാരപ്രദമാവും..ഈ സത്സംരംഭത്തിനു എല്ലാം ഭാവുകങ്ങളുംനേരുന്നു .നന്ദി.

@ രാജേട്ടാ.. ശരിയാണ്. ഇതു ചെയ്തത് ഫോട്ടോഷോപ്പ് 7 നിലാണ്... പിന്നെ എല്ലാ വെർഷനിലും പെൻടൂൾസ് അങ്ങനെത്തന്നെയാണെന്നാണ് എനിക്കു തോന്നുന്നത്...

ഞാൻ പെൻ ടൂളിന്റെ കാര്യം മാത്രമല്ല പറഞ്ഞതു..നന്ദി..

ഫോട്ടോ ഷോപ്പിലെ ഒട്ടു മിക്ക ടൂളും എടുക്കാം പക്ഷെ ഈ സാധനം ഒരിക്കലും പിടിചോടുത്തു കിട്ടാറില്ല, അത് കൊണ്ട ഇതെടുത്‌ അതികം കളിക്കാറില്ല..ഇനി ഇപ്പൊ രാജേട്ടന്‍ പറഞ്ഞ പോലെ ഒരു കൈ നോക്കാന്‍ ഒരു ധൈര്യം തന്നിരിക്കുകയാണ് ഈ പോസ്റ്റ്‌,
ഇത് പോലെ തന്നെ ആണ് എനിക്ക് സ്ലൈസ്‌ ടൂളും, ഒരു പിടിയും ഇല്ല...ഞാന്‍ കട്ട്‌ ചെയ്യാറുള്ളത് ലസ്സോ ടൂള് വെച്ചാണ്‌.

രജിലാലെ ഇതു പോലെ ഇനിയും പോരട്ടെ, കുഞ്ഞക്കാകും നന്ദി..

ഇങ്ങളാണെന്റെ ഫോട്ടോഷോപ്പ് മാഷ്‌..

നന്നായിട്ടുണ്ട്,..
വല്ല്യ ഉപകാരം..
സര്‍ട്ടിഫിക്കറ്റില്ലാത്ത ഫോട്ടോഷോപ്പ് പഠനം..
കായി കൊടുക്കേണ്ടാത്ത പഠനം ..

ഞാന്‍ പെന്‍ടൂള്‍ മാത്രമേ കട്ട് ചെയ്യാന്‍ ഉപയോഗിക്കാറുള്ളൂ. എന്നാലും അതിനെക്കുറിച്ച് കൂടുതല്‍ കാര്യങ്ങളൊന്നും അറിയില്ല്ലായിരുന്നു. റജിയേട്ടനും കുഞ്ഞാക്കാക്കും എന്‍റെ അഭിനന്ദനങ്ങള്‍!

മോനെ കുഞ്ഞാക്ക ഇത് മാത്രം പോരാ ഇനിയും വിശദമായി മറ്റൊരു പോസ്റ്റ്‌ കൂടി ഇടണം (മടിയനാനെന്നു അറിയാം,ന്നാലും പറയുവാ ) പെന്‍ ടൂള്‍ അഡോബിന്റെ സോഫ്റ്റ്‌വെയര്‍ (id,ae,ps,fw,ai)ഒഴിച്ച് കൂടാനാവാത്ത ഒന്നാണ് ദാ ഇതൂടി നോക്കിക്കൊള്ളു
http://www.creativetechs.com/tips/tip_resources/AdobePenTool-Cheatsheet.pdf

തുടക്കക്കാര്‍ക്കും അല്ലാത്തവര്‍ക്കും ഒരു പോലേ ഉപകാരപ്രദമായ് പോസ്റ്റ്..മിക്കവര്‍ക്കും പെന്‍ റ്റൂള്‍ ഒരു കുരിശാണു..അതിനെ പൊന്‍ കുരിശാക്കി മാറ്റുകയാണീ പോസ്റ്റിലൂടെ..‌@ ഉനൈസ്..കുഞ്ഞാക്കാ മടിയനാണെങ്കിലും കുത്തി പൊക്കാന്‍ ഒരുപാട് പേര്‍ ഇപ്പോള്‍ കൂട്ടത്തിലുണ്ട്..പഴയ പണി ഒന്നും ഇപ്പോള്‍ നടക്കില്ല..മൂന്നു ദിവസത്തില്‍ ഒരു പോസ്റ്റ് ആണിപ്പോഴത്തെ കണക്ക്..ഇനിയും കൂടാന്‍ സാദ്ധ്യത ഉണ്ട്.

@ ശ്രീജിത്ത്, തിരിച്ചിലാൻ നന്ദി, സന്ദർശിച്ചതിനും അഭിപ്രായങ്ങൾ പങ്കുവെച്ചതിനും. @ രാജൻ സാബ് ഇനി ശ്രദ്ധിക്കാം. ഞാൻ ഇതു ചെയ്തത് cs5 ലാണു. റജി ചെയ്തത് ഫോട്ടോഷോപ്പ്7 ലും. പെൻ ടൂൾ എല്ലാ വേർഷനിലും ഒന്നു തന്നെ.

@ഫസൽ, എന്താടാ ചെക്കാ ഒരു സാബ് വിളി..അതൊന്നു വേണ്ടാട്ടാ...നിന്നെ പെറേണ്ട വയസ്സുണ്ടു ഞമ്മക്കു.രായാട്ടാന്നു വിളിച്ചാമതി..ട്ടാ..

രായേട്ടാ, ന്റെ പൊന്നു രായേട്ടാ സാബ് എന്നല്പം ബഹുമാനിച്ച് വിളിച്ചതാ, സത്യം. വയസെനിക്കറീല്ലല്ലോ. ഇങ്ങളിന്നോട് ക്ഷമീന്ന്. ഇനി ശ്രദ്ധിക്കാട്ടാ..

കുഞ്ഞാക്കയുടെ സ്കൂളിലെ പ്രൈമറി ക്ലാസില്‍ തോറ്റ് കിടക്കുന്ന എനിക്ക് പെന്‍ ടൂള്‍ തൊടാന്‍ പേടിയായിരുന്നു.ഇനി ഒന്നു നോക്കട്ടെ. വലിയ ഉപകാരമായി.

ദൈവം തമ്പുരാന്റെ പ്രിവറ്റ് സെക്രട്ടറി അണ്ണോ, നുമ്മ ശ്രദ്ധിച്ചോളാം. ഹി ഹി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പോസ്റ്റുമായി ബന്ധപ്പെട്ട സംശയങ്ങളും അഭിപ്രായങ്ങളും അറിയിക്കുക, കൂട്ടത്തിൽ നിങ്ങൾ ഇനി കാണാൻ ആഗ്രഹിക്കുന്ന പഠനങ്ങളും