2011, ജൂലൈ 26, ചൊവ്വാഴ്ച

അക്ഷരങ്ങൾ

  ഇല്ലുസ്ട്രേഷൻ ഒരു സമ്പവമല്ല, പ്രസ്ഥാനമാണെന്നു അതിന്റെ ടൈപ് ടൂളുകൾ കണ്ടാൽതന്നെ മനസിലാകും. ഞാൻ ചുമ്മാ ഒരു പേജും തുറന്ന്വെച്ച് ടൈപിയപ്പം ഒന്നും കാണുന്നില്ല ഒരു കളർ നീങ്ങിപ്പോകുന്നത് മാത്രം കാണുന്നു.
പടച്ചോനേ. ബ്ലോഗും തുടങ്ങി, രണ്ട് പോസ്റ്റും ഇട്ടു ഇനിയിപ്പം കുടുങ്ങോലോ, ഹലാക്കിലെ ഔലും കഞ്ഞീം. നമ്മളു തളരോ..?എവടെ,

കണ്ടാ... ചിത്രത്തിൽ 3 എന്നു മാർക്ക് ചെയ്തിരിക്കുന്നത്. ലതാണു നമ്മളെ കുഴക്കിയ കക്ഷി. Stroke ഒപ്ഷൻ അവിടെ കളർ സെലെൿറ്റ് ചെയ്താൽ ചിത്രത്തിൽ നീല ബോർഡറിൽ ഉള്ള ഇല്ലുസ്ട്രേഷൻ ടെക്സ്റ്റ് കണ്ടില്ലേ. അതുപോലെ ലഭിക്കും. ഇല്ലെങ്കിൽ ചിത്രത്തിൽ റോസ് നിറത്തിൽ കാണുന്ന ടെക്സ്റ്റ് പോലെയും. ഇതു ഫോട്ടോഷോപ്പിൽ നിന്നും തികച്ചും വ്യത്യസ്തമാണല്ലോ. ഫോട്ടോഷോപ്പിൽ നമുക്ക് Stroke ഒപ്ഷനു ലയർ സ്റ്റൈലിൽ കയ്യറണം. 4 എന്നു മാർക്ക് ചെയ്തിരിക്കുന്ന അവിടെ Stroke ന്റെ അളവു കൊടുക്കാം. നേരത്തെ എനിക്ക് പറ്റിയ അക്കിടി Stroke അളവുകൂടിയതായിരുന്നു.

   ഇനി ടൈപ് ടൂൾ മെനുവിൽ രണ്ടാമത്തെ Aria Type Tool നോക്കാം. പെൻടൂൾ ഉപയോഗിച്ച് ഒരു പ്രത്യേക ഏരിയ സെലെൿറ്റ് ചെയ്ത ശേഷം ടൈപ് ചെയ്താൽ ആ ഏരിയയിൽ മാത്രം ടൈപിംഗ് ചെയ്യാൻ സാധിക്കുന്നു.






 Type on a Path tool സെലെൿറ്റ് ചെയ്ത്  ഒരു പാത്ത് വരച്ച് നമുക്ക് ചിത്രത്തിൽ കാണുന്ന പോലെ വരക്കാം.







Vertical Type tool ഉപയോഗിച്ച് നമുക്ക് താഴേക്ക് എഴുതാം.

 



  Vertical area type tool പേരു സൂചിപ്പിക്കുന്നത്പോലെ തന്നെ വെർട്ടിക്കൽ ആയി ഒരു ഏരിയ സെലെൿറ്റ് ചെയ്ത് എഴുതാനുള്ളതാണ്.







Vertical Type on a path Tool  വെർട്ടിക്കലായി പാത്ത് ടൂളിൽ അർമാദിക്കാൻ, ചിത്രം ശ്രദ്ധിക്കൂ.




 ഇല്ലുസ്ട്രേറ്ററിൽ ഫോണ്ട് ചെയ്ഞ്ച് ചെയ്യാൻ അക്ഷരങ്ങളിൽ റൈറ്റ് ക്ലിക്ക് ചെയ്ത് വരുന്ന മെനുവിൽ Font എന്നിടത്ത് പോകാം. എന്നത് പോലെ സൈസ്, റൊട്ടേറ്റ് പോലുള്ള ഒപ്ഷനുകളും റൈറ്റ്ക്ലിക്ക് മെനുവിൽ ഉണ്ട്.






കാരക്ടറുകൾ കിട്ടാൻ Window >> Type >> Glyphs ഒപ്ഷൻസിൽ പോകാം.





പെൻ ടൂൾ ഉപയോഗിച്ച് ഒരു വട്ടത്തിനു പുറത്തുള്ളതിനെ Type >> Type on a path Tool  എന്ന ഒപ്ഷൻ എടുത്ത് Flip  ടിക് ചെയ്താൽ ചിത്രം 3 പോലെ ഉ:ള്ളിലേക്ക് വരും.










ഇനിയും എന്തൊക്കെയോ ഉണ്ട്. അതും വഴിയെ അപ്ഡേറ്റ് ചെയ്യാം. നിങ്ങൾക്കറിയുന്നത് ഇവിടെ കമന്റായി ഷെയർ ചെയ്യുമല്ലോ.

2 അഭിപ്രായ(ങ്ങള്‍):

പാത്തും പെന്‍ റ്റൂളും ഒക്കെയായി കുടുങ്ങിയിരിക്കുവാ കോയാ.. ....

എനിക്കും ആകെ പിരാന്തായി...

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പോസ്റ്റുമായി ബന്ധപ്പെട്ട സംശയങ്ങളും അഭിപ്രായങ്ങളും അറിയിക്കുക, കൂട്ടത്തിൽ നിങ്ങൾ ഇനി കാണാൻ ആഗ്രഹിക്കുന്ന പഠനങ്ങളും