ചില സൈറ്റുകളിൽ ആനിമേറ്റഡ് പരസ്യങ്ങൾ കണ്ടിട്ടില്ലേ. അതുപോലെ നമ്മുടെ ബ്ലോഗ് പരസ്യം മറ്റുള്ളവരുടെ ബ്ലോഗിൽ കൊടുക്കാനുള്ള ചലിക്കുന്ന അക്ഷരക്കൂട്ടങ്ങൾ ഉണ്ടാക്കാവുന്നതിന്റെ ഒരു വഴി നമുക്കിവിടെ പഠിക്കാം. ഇതുപോലെ അക്ഷരങ്ങൾക്ക് പകരം ചിത്രങ്ങളും നമുക്ക് ആഡ് ചെയ്യാം.
സ്വന്തമായി ഫോട്ടോഷോപ്പുള്ളവർ അതു തുറന്ന് ഒരു പുതിയ ഫയൽ ഓപൺ ചെയ്തേ.....
പെട്ടന്നാവട്ടു കോയാ , നുമ്മടെ ഫയൽ 400X250 വലിപ്പത്തിലാണുകെട്ടാ, നിങ്ങൾ നെങ്ങക്കു വേണ്ടിയ സൈസ് എടുത്തോ നിക്കൊരു പരാതീം ഇല്ല. ഇനി നമ്മടെ ഫയലിൽ മൊത്തത്തിൽ ഒന്നു കരിഓയിൽ പൂശിക്കേ.. നമ്മക്ക് കുറച്ച് പണിയുണ്ട്.
ഇനി നമ്മുടെ കയ്യിലുള്ള ലയറിന്റ പൂട്ടിൽ (ലോക്ക്) ഡബിൾ ക്ലിക്ക് ചെയ്ത് പൂട്ടുപൊട്ടിക്കുക. റൈറ്റ് ക്ലിക്ക് ചെയ്ത് Blending Options ഓപൺ ചെയ്യുക. Texture സെലെൿറ്റുക. ഞാൻ സെലെൿറ്റ് ചെയ്തിരിക്കുന്നത് Artistic Surfaces എന്ന Texture ആണു. നിങ്ങൾക്ക് ഇഷ്ടമുള്ളത് സെലെൿറ്റ് ചെയ്യാം ട്ടാ, നിക്കൊരു പരാതീം ഇല്ല.
ഇനി Texture നു ചിത്രത്തിൽ കാണുന്ന സെറ്റിംഗ്സ് നൽകുക. ഓകെ നൽകിയാൽ ഇപ്പോൾ നമുക്കൊരു ബാക്ക്ഗ്രൗണ്ട് കിട്ടി. ഇതുവരെ പറഞ്ഞത് ചുമ്മാ പോസ്റ്റ് വലിച്ച്നീട്ടാൻ വേണ്ടി ബാക്ക്ഗ്രൗണ്ട് എങ്ങനെ ഉണ്ടാക്കാം എന്നാണു. അതുകൊണ്ട് ബാക്ക്ഗ്രൗണ്ട് നിങ്ങൾക്കിഷ്ടമുള്ളത് പോലെ ഉണ്ടാക്കാം.
ഇനി നമുക്ക് ടെക്സ്റ്റുകൾ വേണം, ഞാൻ ഒന്നിനുമുകളിൽ ഒന്നായി 3 ടെക്സ്റ്റ് ലയറുകൾ ഉണ്ടാക്കി. ചിത്രം ശ്രദ്ധിക്കൂ.
ശേഷം 3 ടെക്സ്റ്റ് ലയറുകളുടേയും ഓരോ ഡ്യൂപ്ലിക്കേറ്റ് ലയറുകൾ ഉണ്ടാക്കുക. പുതിയതായി ഉണ്ടാക്കിയ 3 ടെക്സ്റ്റ് ലയറുകളും റൈറ്റ് ക്ലിക്ക് ചെയ്ത് Resturize ചെയ്യുക.
പുതുതായി നമ്മൾ Restorize ചെയ്ത 3 ടെക്സ്റ്റ് ലയറുകളും Filter >> Blur Motion Blur ചെയ്യുക. ചിത്രത്തിൽ കാണുന്ന സെറ്റിംഗ്സ് ചെയ്യുക.
ഇപ്പോൾ നമ്മൾ അസംസ്കൃത വസ്തുക്കൾ എല്ലാം റെഡിയാക്കിക്കഴിഞ്ഞു . ഇനി നമുക്ക് ആനിമേഷനിലേക്ക് കടക്കാം. അതിനായി Window >> Animation ഓപൺ ചെയ്യുക. ഓപൺ ആയിവന്നിരിക്കുന്ന ആനിമേഷൻ വിന്റോയിൽ ഒരു ലയറുണ്ട്, ചിത്രത്തിൽ ലയർ പാലറ്റിലേതു പോലെ ബാക്ക് ഗ്രൗണ്ട് ലയറും ഒരു ടെക്സ്റ്റ് ലയറും മാത്രം വിസിബിൾ ആക്കുക. ബാക്കിയുള്ളവ Eye ഐകണിൽ ക്ലിക്ക് ചെയ്ത് ഇൻവിസിബിൾ ആക്കുക.
ഇനി ആനിമേഷൻ വിന്റോയിൽ ഉള്ള New layer ഐകണിൽ ക്ലിക്ക് ചെയ്ത് (മാർക്ക് ചെയ്തിരിക്കുന്നു) പുതിയൊരു ലയർ ഉണ്ടാക്കുക, നമ്മൾ മുൻപത്തെ ലയറിൽ കൊടുത്ത ടെക്സ്റ്റിന്റെ ബ്ലർ ചെയ്ത കോപിയും ബാക്ക്ഗ്രൗണ്ടും ആണു ഈ ലയറിൽ വിസിബിൾ ആക്കേണ്ടത്. ചിത്രം നോക്കുക.
ഇവിടെയും പുതിയൊരു ആനിമേഷൻ ലയർ ഉണ്ടാക്കുക. ചിത്രത്തിൽ കാണുന്നത്പോലെ ഇനി നമുക്ക് അടുത്തതായി ഏത് ടെക്സ്റ്റ് ആണോ കാണിക്കേണ്ടത് അതിന്റെ ബ്ലർ കോപി വിസിബിൾ ആക്കുക. ബാക്കി ഇൻവിസിബിൾ ആക്കുക. (ചിത്രം ശ്രദ്ധിക്കുക)
പുതിയ ലയർ ഉണ്ടാക്കുക. ചിത്രത്തിൽ കാണിച്ചിരിക്കുന്നത് പോലെ നമുക്ക് അടുത്തതായി കാണിക്കേണ്ട ടെക്സ്റ്റ് ലയർ സെലെൿറ്റ് ചെയ്യുക.
ശേഷം ആനിമേഷൻ വിന്റോയിൽ പച്ച കളറിൽ മാർക്ക് ചെയ്തിരിക്കുന്ന Tween ബട്ടണിൽ ക്ലിക്ക് ചെയ്ത് വരുന്ന വിന്റോയിൽ Frame To add എന്നിടത്ത് രണ്ട് സെലെൿറ്റ് ചെയ്ത് ഓകെ നൽകുക. ഇപ്പോൾ മൊത്തം 6 ലയറുകൾ ആയി. ഇപ്പോൾ ഒന്നാം ഘട്ടം കഴിഞ്ഞു ഇനി വേണമെങ്കിൽ ആനിമേഷൻ വിന്റോയിലെ പ്ലേ ബട്ടൺ ഒന്നു ഞെക്കി നോക്കൂ. നമ്മൾ ചെയ്തതിന്റെ റിസൾട്ട് അറിയാം. ഇപ്പോൾ ഒരു ടെക്സ്റ്റ് മുതൽ രണ്ടാമത്തെ ടെക്സ്റ്റ് വരെ 6 ആനിമേഷൻ ലയറുകൾ ഉണ്ടാക്കാൻ എടുത്ത അതേ വഴി തന്നെ രണ്ടാമത്തെ ടെക്സ്റ്റ് മുതൽ മൂന്നാമത്തെ ടെക്സ്റ്റ് വരെ ഉണ്ടാക്കാനും ഉപയോഗിക്കുക. ഇങ്ങനെ എത്ര ടെക്സ്റ്റ് വേണമെങ്കിലും ആഡ് ചെയ്യാം.
ഇനി ഒരു കാര്യം കൂടി, നമ്മൾ ആനിമേഷൻ വിന്റോയിൽ അവസാനം ഇറ്റിരിക്കുന്ന ടെ4ക്സ്റ്റിനു ശേഷംതായത് ഉദാഹരണമായി ഞാൻ ഇവിടെ ഇട്ടിരിക്കുന്നത് videos എന്ന ടെക്സ്റ്റ് ആണല്ലോ. അതിനു ശേഷം വീഡിയോ ടെക്സ്റ്റിന്റെ ഒരു ബ്ലർ കോപിയും നമ്മൾ ഏറ്റവും ആദ്യം ഇട്ട ഫോട്ടോഷോപി ടെക്സ്റ്റ് ലയറിന്റെ ബ്ലർ കോപിയും ഓരോ ലയറുകൾ ഇടണം. എങ്കിലേ തുടർച്ച കിട്ടുകയുള്ളു.