ഫോട്ടോഷോപ്പിൽ കാര്യമായി ആരും ശ്രദ്ധ ചെലുത്താത്ത ഒരു മേഖലയാണു ആക്ഷൻ, വളരെയധികം ചിത്രങ്ങളിൽ ഒരേ ഇഫക്റ്റുകൾ നൽകേണ്ടി വരുമ്പോൾ അല്ലെങ്കിൽ ഒന്നിലധികം ലയർ സ്റ്റൈലുകൾ നമ്മൾ സേവ് ചെയ്ത് വെക്കുന്നത്പോലെ കളർ ബാലൻസ്, കർവസ് പോലുള്ള ഒപ്ഷനുകൾ സേവ് ചെയ്ത് വെക്കാം. ഈ ടൂട്ടോറിയൽ ഫോട്ടോഷോപ്പ് മലയാളം ഗ്രൂപ്പിൽ നിന്നു നമുക്ക് വേണ്ടി തയ്യാറാക്കിയത് ഫൗസാൻ മേക്ക്.
കൂട്ടുകാരന്റെ കല്യാണത്തിനു കാമറയുടെ ഫ്ലാഷ് ചതിച്ചപ്പോൾ തോൽക്കാൻ മനസില്ലാത്ത ഞാൻ ആദ്യം ഒരു ഫോട്ടോ ചുമ്മാ ഇതുപോലങ്ങു ഫോട്ടോഷോപ്പിൽ തുറന്നു.
ഇനി ദേ നേരെ Windows >> Action (Alt + F9 ) ഓപൺ ചെയ്തു. ദേ കണ്ടില്ലേ ആക്ഷൻ വിന്റോ ഓപൺ ആയി നിൽക്കുന്നത്.
യെനിയാണു നമ്മടെ പണി തുടങ്ങുന്നത്. കണ്ട കണ്ടാ..!!
ആക്ഷൻ വിന്റോയുടെ ചുവടെ ചുവന്ന വൃത്തത്തിൽ മാർക്ക് ചെയ്തിരിക്കുന്ന 'ന്യൂ' ഐകൺ, അതിൽ ക്ലിക്ക് ചെയ്ത് ഒരു പുതിയ ആക്ഷൻ ഉണ്ടാക്കുക.
തുറന്നു വരുന്ന ബോക്സിൽ ഒരു പേരു നൽകുക. Function Key ഒന്നു സെറ്റ് ചെയ്യുക. കണ്ണും ചിമ്മി Record എന്നതിൽ അമർത്തുക. ( കണ്ണു ചിമ്മുക എന്നത് ഹൈലൈറ്റ് ആണു അതൊരിക്കലും ഒഴിവാക്കരുത്)

ഇനി നമുക്ക് ആവശ്യമുള്ള എഡിറ്റ് ചെയ്യുക. Curves, Brightness, Contrast, Levels, Color Balance, അങ്ങനെ നിങ്ങളുടെ ആവശ്യാനുസരണം ചെയ്യുക. ഇപ്പോൽ അവ റെകോർഡ് ആയി കൊണ്ടിരിക്കുകയാണു. ഓകെ ആയാൽ ആക്ഷൻ വിന്റോയിൽ കാണുന്ന Stop Recording ബട്ടണിൽ ക്ലിക്കി റെകോർഡ് അവസാനിപ്പിക്കുക.
ഇനി നമുക്ക് മറ്റൊരു ഫോട്ടോ ഓപൻ ചെയ്യാം. ചുമ്മാ നമ്മൾ നേരത്തെ സെലെൿറ്റ് ചെയ്ത (ഇവിടെ F2) ബട്ടൺ ഒന്നു ഞെക്കിക്കേ, കണ്ടാ!! ലവൻ തെളങ്ങണ കണ്ടാ...
ഇനി ഫോട്ടോ ഓപൺ ചെയ്യാ,,, F2 അടിക്കാ,,, ഫോട്ടോ ഓപൺ ചെയ്യാ,,, F2 അടിക്കാ,,,................
ഫോട്ടോഷോപ്പ് ആക്ഷൻ അനന്തസാധ്യതകളുള്ള ഒരു മേഖലയാണു, ഫോട്ടോഷോപ്പ് പ്ലഗിൻ കൾക്ക് പകരവും നമുക്കിതിനെ ഉപയോഗപ്പെടുത്താം. വളരെ ൗപകാരപ്രദമായ ആക്ഷനുകൾ നമുക്ക് ഫ്രീയായി നെറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാൻ കിട്ടും.