ഫോട്ടോഷോപ്പിൽ വർക്കുകൾ എളുപ്പമാക്കാൻ നിറയെ പ്ലഗ് ഇൻസ്, സ്റ്റൈൽസ്, ബ്രഷസ് എല്ലാം ഇറങ്ങുന്നുണ്ട്. അത്തരം ഒരു പ്ലഗ് ഇൻ/ ഫിൽട്ടറിനെ
കുറിച്ചാണിവിടെ പറയുന്നത്
. നോയീസ് റിമൂവ് ചെയ്യാനും ഫോട്ടോ ഷാർപ് സ്മൂത്ത് വരുത്താനും വളരെ പെട്ടന്നു സാധിക്കുന്നു എന്നത് മേന്മ തന്നെ. ഒപ്പം സമയ ലാഭവും. ഇതിനെ കാശ് കൊടുത്ത് വാങ്ങാൻ (Imagenomic ) ഇവിടെ പോയാൽ മതി. ഫ്രീയായി കിട്ടാൻ വല്ല വഴിയും ഉണ്ടോന്നു വഴിയെ പറയാം.
ആദ്യം നമുക്കിത് ഡൌൺ ലോഡ് ചെയ്യാം. ഫ്രീ ആഗ്രഹിക്കുന്നവർ മാത്രം ഇവിടെ 4ഷെയർ ലിങ്കില്‍ പോയി ഡൌൺലോഡ് ചെയ്യുക. അല്ലാത്ത കാശുള്ള പാർട്ടികൾ മുകളിൽ പോയി വാങ്ങുന്നതാവും നല്ലത്.
ഇനി ഇതെങ്ങനെ വർക്ക് ചെയ്യും എന്നു നോക്കണ്ടേ. ആദ്യം ഡൌൺലോഡ് ചെയ്ത ഫയൽ എടുത്ത് c drivie >—-> document and settings >—-> programe file >—->adobe >—->adobe photoshop >—->plug ins >—> filters ഇവിടെ കൊണ്ട്പോയി പേസ്റ്റ് ചെയ്യുക. ഫോട്ടോഷോപ്പ് ഓപൺ ചെയ്ത് വെച്ചിരിക്കുകയാണെങ്കില്‍ റീ സ്റ്റാർട്ട് ചെയ്യുക. ഇനി നമുക്ക് ഫോട്ടോഷോപ്പിൽ ഒരു ഫോട്ടോ ഓപൺ ചെയ്യാം.
ഫിൽട്ടറിൽ ക്ലിക്കിക്കഴിഞ്ഞാൽ ചിത്രത്തിൽ കാണുന്നത് പോലെ Imagenomic >> Portraiture എന്നു കാണും അതിൽ ക്ലിക്കുക.
ചിത്രത്തിൽ കാണിച്ചിരിക്കുന്നത് പോലെ ഒരു വിന്റോ തുറന്നുവരും. ചുവന്ന കളറിൽ മാർക്ക് ചെയ്തിരിക്കുന്ന സ്തലത്താണു കൂടുതൽ കളികൾ നടക്കുന്നത്. സ്മൂത്ത്, ഷാർപ്പ് ബ്രൈറ്റ്, ഹ്യൂ, ...... എല്ലാം ഒരു കുടക്കീഴിൽ വരുന്നത്കൊണ്ട് എല്ലാം വളരെ പെട്ടന്നു നടക്കും. കൂടൂതൽ ബ്യൂട്ടി ആവേണ്ടവർ മുകളിലെ സെറ്റിംഗ്സ് ഡിഫൾട്ട് എന്നതു മാറ്റി മറ്റു ബ്യൂട്ടി ഒപ്ഷൻസ് എടുക്കേണ്ടതാണു. എന്ന് ഈ പ്ലഗ് ഇൻ ഫേസ്ബുക്ക് ഗ്രൂപ്പിൽ പരിചയപ്പെടുത്തിയ സനു പാലക്കൽ അറിയിച്ചിരിക്കുന്നു.